പാർട്ട് 4

554 83 22
                                    

"അത് പിന്നെ..
കുറേ ആയി എന്റെ ഉപ്പന്റെയും ഉമ്മയുടെയും ഖബറിന്റെ അടുത്ത പോയി ഒരു യാസീൻ ഒക്കെ ഓതിയിട്ട് അങ്ങിനെ പോയതാ ...

"അപ്പോൾ അവിടുത്തെ മൊല്ലാക്ക നാസിലന്റെ കബറും കാണിച്ചു തന്നു ...

" മോൾക്ക് വേണ്ടി ഉമ്മാനോട് ഞാൻ സലാം പറഞ്ഞിട്ടുണ്ട് കെട്ടോ...

എന്റെ മുഖത്ത്നോക്കി മൂത്താപ്പ അങ്ങിനെ പറഞ്ഞു
അപ്പോൾ മൂത്തുമ്മയും നൗലയും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
പതിയെ ഞാൻ അവിടുന്നും അകത്തേക്ക് പോയി .
ചിലപ്പോൾ കൂടുതൽ സംസാരിച്ചു വെറുതെ മൂത്തുമ്മാ വല്ലതും പറഞ്ഞു അവിടെ ഒരു പ്രശ്നം ആകേണ്ട എന്ന് കരുതി....

................

"Ok മിസ്റ്റർ അബ്ദുല്ല....
" ഇവിടെ ആ കുട്ടിയെ ചേർക്കാൻ നമുക്ക് prblm ഒന്നുമില്ല..

" എന്നാൽ വളരെ അച്ചടക്കത്തോടെ മുന്നോട്ട് പോവുന്ന കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഒരു പ്രൈവറ്റ് കോളേജാണ് ഇത്...

"എന്നാൽ നമുക്ക് ചില സംശയമുണ്ട് കാരണം 1 വർഷം പഠിക്കാതെ വീട്ടിലിരിക്കാൻ കാരണം സ്കൂളിലെ വല്ല പ്രശ്നവും കൊണ്ടാണോ എന്ന്..
അല്ലാതെ 1ഇയർ മിസ്സ് ചെയ്തതിന്റെ കാരണം...???

" ഇവിടെ intervew ഒക്കെ നടത്തിയിട്ടേ കുട്ടികളെ തിരഞ്ഞെടുക്കാറുള്ളു ..

"അത്രയും അച്ചടക്കം നമ്മുടെ കോളേജിന്റെ മുഖമുദ്രയാണ്
ആ നിലക്ക് കുട്ടിയെ കാണാതെയും മറ്റും ഇവിടെ ഒരു സീറ്റ് തരുന്നത് ഇവിടുത്തെ മൈൻ ടീച്ചേഴ്സിൽ ഒരാളായ നിയാസ് സാറിന്റെ റെക്കമെന്റ് കൊണ്ട് മാത്രമാണ്...

" ok നന്ദിയുണ്ട് സർ.. അവളൊരു പാവം കുട്ടിയാണ് കുടുംബത്തിലെ ചില പ്രശനങ്ങൾ കൊണ്ട് മാത്രമാണ് 1 ഇയർ അവൾക് നഷ്ടപെടുത്തേണ്ടി വന്നത്...

" എന്നാൽ ശെരി ക്ലാസ്സ് തുടങ്ങുന്ന വിവരം ഇവിടുന്ന് അറിയിക്കും അന്ന് കുട്ടിയേം കൊണ്ട് വന്നാൽ മതി...

"Ok സർ അസ്സലാമു അലൈക്കും...

വ അലൈകും സലാം...

.................

"ഇതെന്താ പുറത്തു നിന്നുള്ള ആര്കോ ഭക്ഷണം വിളമ്പിയത് പോലെ എനിക്ക് മാത്രമായിട്ട്...
"എല്ലാര്ക്കും കൂടി ഒന്നിച്ചു കഴിക്കാം വാ...

അനാഥ Where stories live. Discover now