ആഷിയെ വിളിക്കണം ബട്ട് എന്റെ കയ്യിലാണെങ്കിൽ ഫോൺ ഇല്ലാ...പിന്നെ ഹിറ്റ്ലറോട് ചോദിക്കണം...അതിലും നല്ലത് ആഷിയെ വിളിക്കാതിരിക്കുന്നതാണ്....

ഇയാളോട് ചോദിച്ചാലോ....ഞാൻ അയാളെ ഒന്നു രണ്ടു തവണ ഇടംകണ്ണിട്ടു നോക്കി. ഇല്ലെങ്കിൽ വേണ്ടാ...ഇയാളോട് ചോദിക്കണ്ടാ...

പെട്ടന്ന് ഹിറ്റ്ലർ വണ്ടി നിറുത്തി. ഇത്രയും വേഗം വർക്ക്ഷോപ്പ് എത്തിയോ?....എന്നും ചിന്തിച്ചു ഞാൻ പുറത്തേക്ക് നോക്കി, പക്ഷേ അവിടെ അടുത്തെങ്ങും വർക്ക്ഷോപ്പ് പോയിട്ട് ഒരു ഷോപ്പ് പോലും ഇല്ലായിരുന്നു.

ഇയാലെത്തിനാണാവോ ഇവിടെ നിർത്തിയത്..... എന്നും ചിന്തിച്ചു ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.ഇനിയെങ്ങാനും എന്നെ ഇവിടെ ഇറക്കിവിട്ടത്തിനു ശേഷം ബാക്കി നടന്നു പൊയ്ക്കോ എന്ന് മറ്റും പറയുമോ.... അതിനും ഈ ദുഷ്ടനു ഒരു മടിയും ഉണ്ടാക്കില്ല....

ഞാൻ കുറച്ചു പേടിയോടെ തന്നെ അയാളുടെ മുഖത്തേക്കു തുറിച്ചു നോക്കി. അയാൾ പെട്ടന്ന് എനിക്ക് നേർക്ക് തിരിഞ്ഞു.

"തനിക്കെന്താ ഇപ്പോൾ വേണ്ടത്..."

"ങേ...!! " എനിക്കൊന്നും മനസ്സിലായില്ല.

"താനെന്തിനാണ് ഇടക്കിടയ്ക്കേ എന്നെ ഇടംകണ്ണിട്ടു നോക്കുന്നത്?..."

ഓഹോ അപ്പോൾ ഞാൻ നോക്കുന്നതെല്ലാം ഇയാൾ കാണുന്നുണ്ടായിരുന്നെല്ലേ...

"ഹലോ..." ഹിറ്റ്ലർ എന്നെ നോക്കി വിളിച്ചു.

"എനിക്ക് ഫോൺ ചെയ്യണം....!! " ഞാൻ പെട്ടന്നറിയാതെ പറഞ്ഞു പോയി.

"അതിന്!!താൻ ഫോൺ ചെയ്യാനെന്തിന്നാണ് എന്നെ നോക്കുന്നത്?..."

"അത്... അത്...എനിക്ക് ഫോൺ വേണമായിരുന്നു...." ഞാൻ മെല്ലെ തലതാഴ്ത്തി.

"ആരുടെ ഫോൺ?..."

"മ്..മ്.. സാറിന്റെ ഫോൺ...." ഞാൻ മെല്ലെ തലപൊക്കി.

"എന്റെ ഫോണോ?...തനിക്കു തന്റെ ഫോണിൽ ചെയ്‌താൽ പോരെ?..." അയാൾ നെറ്റിചുളിച്ചു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now