"കഴിഞ്ഞോ?" അയാൾ ചോദിച്ചു.

"സാർ..."അയാൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

"തന്റെ വിശദീകരണം,തന്നോട് എന്റെ call കണ്ടിരുന്നോ?എന്തു കൊണ്ടാണ് ഫോൺ എടുക്കാതിരുന്നേ എന്ന് വല്ലതും ഞാൻ ചോദിച്ചോ?" അയാൾ ഗൗരവത്തോടെ ചോദിച്ചു.

"ഇല്ല"

"പിന്നെ എന്തിനാണ് ഇത്രയും വലിയ വിശദീകരണം.." അയാൾ ചോദിച്ചു.

"സോറി സാർ," ഞാൻ പറഞ്ഞു. ഇയാളോട് വിശദീകരിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയെല്ലോ..

"Hm..okay"

"സാർ വിളിച്ചത്?"

"ഞാനെല്ല വിളിച്ചത്.എന്റെ niece തന്റെ name കണ്ടിട്ട് വിളിച്ചതാണ്." അയാൾ പറഞ്ഞു.

എന്റെ പേര് കണ്ടിട്ടോ?എന്റെ പേരിനെന്താ കുഴപ്പം.അയാൾ പറഞ്ഞത് മുഴുവൻ എന്തോ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.

"ഓഹ്,അപ്പോൾ സാർ ഞാൻ call cut ചെയ്യട്ടെ?"

"Cut ചെയ്യണ്ടാ... Hm..എന്തായാലും താൻ വിളിച്ചതല്ലേ?നാളെ 10:30ക്ക് ഒരു മീറ്റിംഗ് ഉണ്ട്.ലേറ്റ് ആകരുത് ഓഫീസിൽ വരാൻ...ഓക്കെ?" അയാൾ പറഞ്ഞു.

"യെസ് സാ..." ഞാൻ പറയുന്നതിന് മുൻപ് തെന്നെ അയാൾ call cut ചെയ്തു.

ഹിറ്റ്ലർ ഞാൻ എന്റെ ഫോൺ നോക്കി ദേഷ്യത്തോടെ പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഹിറ്റ്ലർ ഞാൻ എന്റെ ഫോൺ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

"എന്താ സംഭവം?" പെട്ടന്ന് റേഹ പുറത്തേക്ക് വന്ന് ചോദിച്ചു.

"Hey,ഒന്നുമില്ല....ഞാൻ ചുമ്മാ..." ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now