"എന്നാ ഓക്കെ ഞാൻ പോകട്ടെ...ഇയാളു പറഞ്ഞ പോലെ വിധിയുണ്ടെങ്ങിൽ നമുക്ക് കാണാം...sry പറയാൻ മറന്നു സൈഡ് തന്നു സഹായിച്ചതിന് താങ്ക്സ്"ഇതും പറഞ്ഞു അയാൾ കാറിൽ കയറി പോയി.

"എന്നാ പിന്നേ നമുക്ക് പോയാലോ"വിക്കി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ചോദിച്ചു.

"പോകാം നീ പിന്നിലെക്കിരുന്നേ ആദ്യം"

"ഇന്ന് ഞാൻ drive ചെയ്യാം...എന്തു പറയുന്നു my darling siz???"

"എന്റ്റ്റെ darling brthrനു 4years കഴിഞ്ഞാൽ 18 ആകും.അപ്പോൾ drive ചെയ്യാം ഇപ്പോ മര്യാദിക്കു പിന്നിലേക്ക്‌ ഇരിന്നേ..."ഇതും പറഞ്ഞ് ഞാനവനെ പിന്നിലേക്കു തള്ളി.

"അയ്യേ 18 വയസ്സായാൽ ഞാൻ സ്കൂട്ടി എടുക്കാനോ!!! ഞാൻ വല്ല ഫെരാരിയോ മറ്റോ എടുക്കൂ... ഇതൊക്കെ ചെറിയ വണ്ടി അല്ലേ..."

"ഓവർ ആകിയാ ഇവിടെ ഇറക്കിവിടും പറഞ്ഞേക്കാം"

"ഓഹോ എന്നാ നിർത്തി.വണ്ടി വിട്."

"അതാ നല്ലത്"ഞാൻ സ്കൂട്ടി മുന്നോട്ടേക്ക് എടുത്തു.

"അല്ല ദീദി എവിടെക്കാ പോകുന്നത്???എന്താ പരിപാടി???"

"Nothing special as usual ഫസ്റ്റ് shopping പിന്നെ ഒരു മൂവി പിന്നെ food ഇത്രയൊക്കെ തെന്നെ..."

"അതേ ഈ ഷോപ്പിംഗ്‌ ഇതിൽ നിന്നും കട്ട്‌ ആക്കികൂടെ"

"ഓഹോ എന്നാ ഷോപ്പിംഗ്‌ ഒഴിവാകാം കൂടെ മൂവിയും എന്തു പറയുന്നു my little brthr"

"ഓഹോ അങ്ങനെയാണോ എന്നാ ഒന്നും ഒഴിവാകെണ്ടാ എന്തു പറയുന്നു"അവൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.

"ഓക്കെ...പേടിക്കേണ്ടാ ഇന്ന് ഷോപ്പിംഗ്‌ കൂടുതലൊന്നുമില്ല ജസ്റ്റ്‌ കുറച്ചു ഫാൻസി വാങ്ങിക്കാനേ ഉള്ളൂ..."ഞാൻ അവനു നേരെ തല പകുതി ചെരിച്ചുകൊണ്ട് പറഞ്ഞു.

"എനി അത് എങ്ങനെയുണ്ടാവുമെന്ന് കണ്ടറിയാം"ഇതും പറഞ്ഞവൻ ആകാശത്തേക്ക് തലയുയർത്തി.

*-*-*-*-*-*-*-*-*-*-*

വിക്കിയുടെ കൂടെയുള്ളപ്പോൾ ഞാൻ ഹിറ്റ്‌ലരെ കുറിച്ചും അയാൾ ഇനി
തരാനുള്ള പണിയെ കുറിച്ചും total മറന്നു പോയിരുന്നു.

ഷോപ്പിങ്ങും മറ്റും എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും 10:30 ആയിരുന്നു.ശെരിക്കും പറഞ്ഞാൽ മിക്ക Saturdayയും ഞാൻ ഇതിലും ലേറ്റ് ആയിട്ടാണ് വീട്ടിലെത്താറുള്ളത്.

"ഓഹോ എത്തിയോ 2ആളും "മമ്മി ഡൈനിംഗ് tableil നിന്നും വിളിച്ചു ചോദിച്ചു.അവർ 2 പേരും fd കഴിക്കുന്നതേ ഉള്ളൂ...

"എല്ലാ മമ്മി ഞങ്ങള് ഇന്ന് നേരത്തെ എത്തിയതാണോ മമ്മിയുടെ പ്രശ്നം" വിക്കി ഒരു കുസൃതിചിരിയോടെ ചോദിച്ചു.

"വിക്കി വേണ്ടാ വേണ്ടാ"മമ്മി വിക്കിയെ നോക്കി പറഞ്ഞു.വിക്കിയുടെ വീട്ടിലെ സ്ഥിരം പണി ഇതാണ് മമ്മിയെ വെറുതെ ചൂടാക്കുക.മമ്മിയെ മാത്രമെല്ല എല്ലാവരെയും.

"നിങ്ങള് വാ കുറച്ചു ഞങ്ങളുടെ കൂടെ കഴികാം"പപ്പ പറഞ്ഞു.

"വേണ്ടാ പപ്പാ വയറു ഫുള്ളാ"ഞാൻ പപ്പയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

"അതൊന്നുമെല്ല നല്ല ചിക്കനും ചൈനീസുമൊക്കെ കഴിച്ചതിന്റ്റെ കൂടെ ആരെങ്ങിലും ഈ ഉണക്ക ചപ്പാത്തിയും വെജ് കറിയും കഴിക്കുമോ പപ്പാ..അല്ലേ ദീദി..."വിക്കി ഞങ്ങളെ എല്ലാവരെയും നോക്കി ചോദിച്ചു.പപ്പാ അത് കേട്ടു പൊട്ടിച്ചിരിച്ചു.

"വിക്കീ ഓവർ ആകെണ്ടാ..."ഞാൻ അവനെ നോക്കി.

"എന്നാ ഓക്കെ ഞാൻ ഉറങ്ങാൻ പോകുകയാ എല്ലാവർക്കും Gd night"
ഇതും പറഞ്ഞു വിക്കി അവന്റ്റെ റൂമിലേക്ക് പോയി.ഞാനും എഴുന്നേറ്റു.

ഉറങ്ങാൻ കിടന്നപ്പോഴാണ്‌ എന്റ്റ്റെ മനസ്സിലേക്ക് പിന്നെയും ഓഫീസും ഹിറ്റ്ലരും കടന്നു വന്നത്.ഇനി എന്തൊക്കെ സംഭവിക്കുമെന്നു കണ്ടറിയലെല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇങ്ങനെ എന്തോക്കെയോ ചിന്തിച്ചു ഞാൻ
എപ്പോഴോ ഉറക്കിലേക്ക് വീണു....

*-*-*-*-*-*-*-*-*-*-*-*


°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now