ഇത് ഇവളുടെ കഥയാണ് ഹയാത്തി എന്ന ഹയയുടെ കഥ, ഇനി ബാക്കിയുള്ളവരെ നമുക്ക് അവളിലൂടെ പരിചയപ്പെടാം...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഓഹ്....ഈ അലാറം..." ഹയാത്തി അലാറത്തിന്റെ ശബ്ദം കേട്ടതും അത് ഓഫ്‌ ചെയ്തു പിന്നെയും കിടന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hayathi 's pov:-

"ഹയാത്തി, ഏഴുന്നേൽക്ക് സമയം ഏഴ് മണി കഴിഞ്ഞു,  ഇന്ന് ഓഫീസിൽ പോകുന്നില്ലേ? " മമ്മിയുടെ ശബ്ദം  കേട്ടപ്പോയാണ് ഇന്ന് ഒൻപത് മണിക്കുള്ള മീറ്റിങിനെ കുറിച്ചു ഓർമ വന്നത്...

"അയ്യോ മീറ്റിങ്..." ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. " എന്റെ മമ്മീ...മമ്മിക്ക് കുറച്ച് നേരത്തെ വിളിക്കാമായിരുന്നില്ലേ?" ഇതും പറഞ്ഞു ഞാൻ വാഷ്റൂമിനടുത്തേക്ക് ഓടി.

പിറകിൽ നിന്നും മമ്മി എന്നെ വഴക്ക് പറയുന്നുണ്ടായിരുന്നു. ഇപ്പോൾ അതിന് മറുപടി കൊടുക്കാൻ നിന്നാൽ എന്റെ മീറ്റിങ് കൊളമാകും അത് കൊണ്ട് ഞാൻ മമ്മിയുടെ വഴക്ക് കേൾക്കാത്ത മട്ടിൽ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എല്ലാം റെഡിയായി താഴേക്ക് വരുമ്പോൾ പപ്പ സോഫയിൽ ഇരുന്നു ന്യൂസ്പേപ്പർ വായിക്കുന്നത് കണ്ടു.

"ഗുഡ് മോർണിംഗ് പപ്പാ..." ഞാൻ പപ്പയെ നോക്കി പുഞ്ചിരിച്ചു.

"ഹേയ്, മോർണിംഗ് ഡാർലിംഗ്..." പപ്പയും തലയുയർത്തി എന്നെ നോക്കി പുഞ്ചിരിച്ചു.

"സച്ചീ... ഹയാത്തീ നിങ്ങൾക്കുള്ള ഫുഡ്‌ ഡൈനിങ് ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട് അത് കഴിച്ചിട്ട് പോകാവൂ..."മമ്മി കോളേജിൽ പോകാൻ റെഡിയാവാൻ റൂമിലേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.

" ഇല്ല മമ്മീ... ഞാൻ കാന്റീനിൽ നിന്നും എന്തെങ്കിലും കഴിച്ചോളാം, ഇപ്പോൾ തന്നെ ലേറ്റ് ആയി..." ഇതും പറഞ്ഞു ഞാൻ ഫ്രിഡ്ജിൽ നിന്നും ഓറഞ്ച് ജ്യൂസ് എടുത്തു ഗ്ലാസ്സിലേക്ക് പകർന്നു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now