PAGE-9

236 30 3
                                    


കിച്ചണിൽ ഓംലറ്റ് ഉണ്ടാക്കുന്ന തിരക്കിലാണ് ഹോബി...വേറെ ഒന്നും അല്ല ഡിന്നറിന് രണ്ടെണ്ണത്തിന് മുട്ട കഴിച്ചേ അടങ്ങൂ എന്ന മട്ടാണ്...എന്നാൽ രണ്ടിനും മുട്ട ഓംലറ്റ് അടിച്ച് കൊടുക്കാൻ വിചാരിച്ചാൽ അത് പറ്റില്ല...ഒന്നിന് മുട്ട ഓംലെറ്റ് വേണം വേറെ ഒന്നിന് അത് ബുൾസ് ഐ ആക്കി വേണം...അങ്ങനെ ആദ്യം ബുൾസ് ഐ ഉണ്ടാക്കി ഇപ്പോ ഓംലെറ്റ് ഉണ്ടാക്കുവാണ് ഹോബി...

"മമ്മാ.....!!"

"വിടെടീ.. അയ്യോ അമ്മച്ചീ...."

ഹാളിൽ നിന്നും അലർച്ചകൾ കേട്ട് ഹോബി ഉണ്ടാക്കിയ ഓംലെറ്റ് ഒരു പ്ലേറ്റിലേക്ക് സെറ്റ് ചെയ്ത് വെച്ച് ഹാളിലേക്ക് പോയി നോക്കി...അവിടെ നടക്കുന്നത് കണ്ട് ഹോബി ഒരു നിമിഷം തലയിൽ കൈ വെച്ച് പോയി...

"യൂണിച്ചാ...ഒന്നോടി വന്നേ..." അതും വിളിച്ച് പറഞ്ഞ് അവർ സോഫയുടെ അടുത്തേക്ക് ഓടി...

അവിടെ സോഫയിൽ ഉണ്ട് രണ്ടെണ്ണം കയറുകൾക്ക് കെട്ട് കുടുങ്ങിയ പോലെ കിടക്കുന്നു...യെറിയുടെ ഒരു കൈ ജെറിയുടെ മുടിയിലാണ്...മറ്റേ കൈ ജെറിയുടെ ഇടത് കൈ പിടിച്ച് വെച്ച് ആ കയ്യിലെ മസിലിന്റെ ഭാഗത്ത് കടിച്ച് പിടിച്ചേക്കുവാണ്...ജെറി ആണേൽ ഒരു കൈ കൊണ്ട് യെറിയുടെ നെറ്റിയിൽ പിടിച്ച് പിന്നോട്ട് തള്ളുന്നുണ്ട്...ഒപ്പം മറ്റേ കൈ അവളുടെ മുടിയിൽ പിടിച്ച് വലിച്ചു പിടിച്ചിട്ടുണ്ട്....ഒരവസരം കിട്ടിയതും ജെറി യെറിയുടെ ഒരു കൈ ബാക്കിലേക്ക് തിരിച്ച് പിടിച്ചു....

"ആഹ്ഹ്....മമ്മി....!!!" വേദനയെടുത്തപ്പോൾ അവൾ വിളിച്ചു....ദേഷ്യം വന്ന അവൾ വയറിനിട്ടൊരു ചവിട്ട്..അത് റൌണ്ട്ഹൗസ് കിക്ക് ആയിരുന്നതിനാൽ കൊള്ളേണ്ടിടെത്ത് നന്നായി കൊണ്ടു....

"അമ്മച്ചീ...അഹ്ഹ്....എടി കുട്ടി പിശാശേ...." അവൻ അവളുടെ ഒരു കാലിനെ അവന്റെ രണ്ട്കാലുകൊണ്ട് ലോക്ക് ചെയ്തു പിടിച്ചു...അതിന് അവൾ രണ്ട് കയ്യും വെച്ച് അവന്റെ മുടിയിൽ പിടിച്ച് വലിച്ചു...

"എന്റെ കർത്താവേ....!! രണ്ടും ഇന്ന് തമ്മിൽ തല്ലി ചാകുവോ...?വിടടാ...എടാ വിടടാ..." ജെറിയെ പിടിച്ച് വലിച്ചു കൊണ്ട് ഹോബി പറഞ്ഞു.

അപ്പോഴേക്കും യൂണിച്ചൻ അങ്ങോട്ടേക്ക് വന്നിരുന്നു...യൂണിച്ചൻ വേഗം യെറിയെ ചെന്ന് പിടിച്ച് മാറ്റാൻ നോക്കി...പക്ഷേ ഇങ്ങോട്ട് വരണ്ടെ..അട്ട ഒട്ടിപ്പിടിച്ച പോലെ രണ്ടും ഒട്ടിപിടിച്ചേക്കുവാ..വലിച്ചിട്ടും തള്ളിയിട്ടും ഒന്നും പോരുന്നില്ല...അവസാനം എങ്ങനൊക്കെയോ പിടിച്ച് മാറ്റി...

PERSONAL WIFEWhere stories live. Discover now