PAGE-6

137 17 1
                                    


പതിവ് പോലെ അമ്മച്ചി ചട്ടുകം എടുത്തോണ്ട് കേറി വന്നപ്പോൾ എണീറ്റോടി പല്ലു തേച്ച് വന്ന ജെറി സ്റ്റെയർ ഇറങ്ങി വരുമ്പോൾ കണ്ടത് ഹാളിൽ കുളിച്ച് റെഡി ആയി യൂണിഫോം ഇട്ട് ടേബിളിൽ ഇരുന്ന് ഫുഡ് കഴിക്കുന്ന യെറിയെ ആണ്...

"എഹ്...ഈ കുരിപ്പ് ഇത്ര നേരത്തെ എണീറ്റ് കുളിച്ചോ..?" ജെറി മനസ്സിൽ വിചാരിച്ചു.

നേരം 3:00 വരെ ഒക്കെ കണ്ട ബി എൽ ഡ്രാമ ഒക്കെ കണ്ടിരിക്കുന്നവളാണ്...എന്നിട്ട് എങ്ങനെ രാവിലെ എഴുന്നേൽക്കാൻ പറ്റുന്നതെന്ന് അവന് മനസ്സിലായില്ല...താൻ ഇനി രാത്രി നേരത്തെ ഒമ്പത് മണിക്ക് കിടന്നാൽ പോലും രാവിലെ അമ്മച്ചി ചട്ടുകം എടുക്കാതെ എണീക്കില്ല....

"എന്നാലും ഇവൾ ഈ ബാക്കി ഉറക്കം ഒക്കെ എവിടെ കൊണ്ട് പോയി തീർക്കുന്നു...?"ജെറി ആലോചിച്ചു.

"വേഗം ഫുഡ് കഴിച്ച് അവളെ സ്കൂളിൽ കൊണ്ട് വിട്...ഒമ്പത് മണിക്ക് ബെല്ലടിക്കും..."
ജെറിക്ക് കഴിക്കാനുള്ള പ്ലേറ്റ് കൊണ്ട് വെച്ച് ഹോബി അവനോട് പറഞ്ഞു.

"അമ്മച്ചി...ഇവൾ വെറും ഉടായിപ്പാണ്...കർത്താവിനറിയാം ഇവളൊക്കെ പത്ത് പാസ്സ് ആകുവൊന്ന്.."
പാത്രത്തിൽ നിന്നും ഇഡ്ലി തന്റെ പ്ലേറ്റിലേക്ക് ഇടുന്നതിനിടയിൽ അവൻ പറഞ്ഞു.

"നീ നിന്റെ കാര്യം നോക്കടാ ചെക്കാ...അവൾ പാസ്സായാലും ഇല്ലേലും നിനക്ക് എന്തേലും ഉണ്ടോ...?" ഹോബി പറഞ്ഞു.

"അമ്മച്ചി എന്താ ഈ പറയുന്നേ...ഇവൾ എങ്ങാനും പൊട്ടിയാൽ എനിക്കാ നാണക്കേട്...ആ ജെറിന്റെ പെങ്ങൾ പത്ത് പൊട്ടിയെന്ന് ആളുകൾ പറയില്ലേ..?"

ഇഡ്ലി കഷ്ണം കറിയിൽ മുക്കി വായിലേക്ക് വെക്കുന്നതിനിടയിൽ എന്തോ വലിയ കാര്യം എന്നപോലെ പറയുന്നവൻ...ഹോബി ശരിക്കും അവനെ ഒന്ന് നോക്കി...പത്ത് എന്തോ ഭാഗ്യത്തിന് പാസ്സായവനാ ഈ പറയുന്നത്...

"അയ്യോ...ജെറിയുടെ പെങ്ങൾ പത്ത് പൊട്ടിയെന്ന് പറയാൻ എന്റെ മോന് പത്തിൽ പത്ത് എ പ്ലസ് അല്ലായിരുന്നു.."ഹോബി പറഞ്ഞു.

"ഓഹ്...അതിലൊക്കെ എന്തിരിക്കുന്ന്.."അമ്മച്ചി തനിക്കിട്ട് പണിയുവാണെന്ന് മനസിലായതും അവൻ പിന്നെ നൈസായി ഒഴിഞ്ഞു.

PERSONAL WIFEWhere stories live. Discover now