PAGE-7

133 16 6
                                    


"സ-സാർ.."

തന്നെ രൂക്ഷമായി നോക്കുന്ന ലിയാനെ നോക്കി ജെറി വിളിച്ചു.

"Why are you late..?"
തന്റെ മുന്നിൽ നിൽക്കുന്നവനെ നോക്കി ലിയാൻ ചോദിച്ചു.

"സാർ ഞാൻ നേരത്തെ എത്തിയിരുന്നു..."

"then..എന്ത് കൊണ്ട് ഇന്നത്തെ ഷെഡ്യുൾസ് എന്തൊക്കെയാണെന്ന് എന്നോട് പറഞ്ഞില്ല..?"

"സാർ...ഞാൻ...ഞാൻ ക്യാബിനിൽ ഉണ്ടായിരുന്നു..." എന്ത് പറയണം എന്നറിയാതെ ജെറി പറഞ്ഞു.

"താൻ ഇവിടെ എന്ത് ജോലിക്കാണ് വന്നത്..?"

"സാറിന്റെ PA ആയിട്ട് വർക്ക് ചെയ്യാൻ.."ജെറി പറഞ്ഞു.

"തനിക്ക് PA ന്റെ ഫുൾഫോം എന്താണെന്ന് അറിയോ...?"

"അ-അറിയാം സാർ..."

"PA എന്ന് പറഞ്ഞാൽ Personal Assistant... you're my Personal Assistant...അപ്പോ എന്റെ കൂടെ കാണണം അല്ലാതെ ക്യാബിൻ ഇരുന്ന് കറങ്ങുവല്ല..." ലിയാൻ ജെറിയെ തന്നെ നോക്കി പറഞ്ഞു.

"I'm sorry sir...I won't repeat this again.." തല കുനിച്ച് ജെറി പറഞ്ഞു.

"അങ്ങനെ ആയാൽ തനിക്ക് കൊള്ളാം...ഇത് തനിക്കുള്ള ലാസ്റ്റ് വാർണിംഗ് ആണ്...മനസ്സിലായോ..?"

"യെസ് സാർ..."

"മ്മ്...പിന്നെ അപ്പച്ചൻ എങ്ങനുണ്ട്..?"ലിയാൻ അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.

"എഹ്..?ഏത് അപ്പച്ചൻ..? അയ്യോ.."ജെറിക്ക് ആദ്യം മനസ്സിലായില്ല..പിന്നെ പെട്ടന്നാണ് താൻ ഇന്നലെ ആറ് കൊല്ലം മുമ്പ് തട്ടിപ്പോയ തന്റെ അപ്പച്ചന്റെ പേരും പറഞ്ഞ് മുങ്ങിയത് ഓർമ്മ വന്നത്...

"അ-അപ്പച്ചൻ ഇപ്പോ കുഴപ്പം ഒന്നുമില്ല സാർ..."ജെറി പറഞ്ഞു.

"മ്മ്..അല്ല ഏത് ഹോസ്പിറ്റലിലാ അഡ്മിറ്റ് ആക്കിയത്...?ഓഹ് അയിന് ഹോസ്പിറ്റലിലല്ലോ മാളിലല്ലേ അഡ്മിറ്റ് ആക്കിയിരിക്കുന്നത്...അല്ലേ..?" ജെറിയുടെ കണ്ണിൽ നോക്കി ലിയാൻ ചോദിച്ചു.

"ഏഹ്..!? കർത്താവേ...!!പെട്ട്...ഇങ്ങേരെല്ലാം കണ്ടായിരുന്നോ..?"ജെറി ഞെട്ടലോടെ സ്വയം ചോദിച്ചു.

"എന്താ മിസ്റ്റർ ഇവാൻ ജെറി സൈൻ ഞെട്ടിയത്? മ്മ്..?"

"അ-അത് പിന്നെ..സാർ ഞാൻ..."എന്ത് പറയണം എന്നറിയാതെ ജെറി പരുങ്ങി.

PERSONAL WIFEWhere stories live. Discover now