part 2

216 39 84
                                    

ഞാൻ വീണ്ടും വന്നു goooooyzzz😁

ഈ story വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി🤧..thankuuu shoo muchhh💓lob uu😚

എന്നാ Pinne come on everybody😋

______________________________________

Next morning @ thara's house

Thara : നിങ്ങൾ എന്നെ പഠിപ്പിക്കാൻ വരണ്ട..നിങ്ങൾക്ക് അതിനുള്ള അർഹതയില്ല.

കൃതി : ഞാൻ അല്ലാതെ പിന്നെ ആരാ നിന്റെ കാര്യങ്ങൾ നോക്കണ്ടേ?? എന്ത് തെറ്റ് ചെയ്തിട്ടാ നീ എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്..

താര അതു കേട്ടതും ഒന്നു നെറ്റി ചുളിച്ചു പുറകിലേക്ക് തിരിഞ്ഞു നോക്കി. അപ്പോഴാണ് കുറച്ചു അകലയായി റൂമിന്റെ വാതിൽ പടിയിൽ നിന്നു ഷർട്ടിന്റെ കൈ മടക്കിവച്ചുകൊണ്ടിരുന്ന സിദ്ധാർഥ്നെ കാണുന്നത്.അവൾ കൃതിക്ക് നേരെ തിരിഞ്ഞു

താര :ഓഹ്!! അപ്പൊ അതാണ് കാര്യം.
അല്ല സാധാരണ ഇങ്ങനെ അല്ലല്ലോ...(പരിഹാസ ഭാവത്തോടെ അവളൊന്നും ചിരിച്ചു )
എല്ലാവരെയും പൊട്ടന്മാർ ആക്കുന്നപോലെ എന്നെയും ആക്കാം എന്ന് നിങ്ങൾ വിചാരിക്കണ്ട..

ബാങ്കിൽ പോകാനായി റെഡി ആയികൊണ്ടിരുന്ന സിദ്ധാർഥ് ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.

താര : നിങ്ങടെ കളികൾ ഒക്കെ എനിക്ക് അറിയാം...നിങ്ങക്ക് ബന്ധങ്ങളുടെ വില അറിയില്ല.നിങ്ങൾ പറയുന്നതിനൊത്തു തുള്ളാൻ ഇവിടെ പലരും ഉണ്ടാവും പക്ഷെ എന്നെ അതിൽ കൂട്ടണ്ട.എനി~

അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ താരയുടെ കവിളിൽ വിരലടയാളം പതിഞ്ഞിരുന്നു.

അവളുടെ കണ്ണുകൾ കലങ്ങി.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ തോന്നി.

സിദ്ധാർഥ് : നീ ആരോടാ ഈ സംസാരിക്കുന്നതെന്ന് ഓർമ വേണം.. അത് നിന്റെ അമ്മയാണ്! അതറിഞ്ഞു വേണം പെരുമാറാൻ. കുറെ ആയി ഞാൻ ഇതൊക്കെ കേൾക്കുന്നു. മിണ്ടാതെ നിൽക്കുന്നു എന്ന് കരുതി അധികമാവരുത്.

താര തലതാഴ്ത്തി നിൽക്കുകയാണ്.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... ശബ്ദം പുറത്തുവരാതിരിക്കാനായി ചുണ്ടു കടിച്ചു.. ഇട്ടിരിക്കുന്ന ടോപ് അവൾ മുറുകെ പിടിച്ചു.സിദ്ധാർഥിനെ അവൾ നോക്കിയില്ല.. അതിന് അവൾക്ക് കഴിയുമായിരുന്നില്ല.

𝗔 𝗛𝗲𝗮𝗿𝘁'𝘀 𝗥𝗲𝘃𝗶𝘃𝗮𝗹💓Where stories live. Discover now