BATTLE FOR ROMANCE ❤️‍🔥

Start from the beginning
                                    

VIDYUTH MAHA DEVAN 🔥

യദുവിന്റെ സ്വന്തം വിച്ചേട്ടൻ ❤️‍🔥

തനിക്ക് മുന്നിൽ ദേഷ്യത്താൽ ചുവന്നു വിറയ്ക്കുന്ന മുഖവുമായി നിൽക്കുന്നവനെ കാണെ vidhyut ൽ ചെറു ചിരി പടർന്നു...
അവനെ പരിഹസിക്കുന്നത് പോൽ പുച്ഛം നിറഞ്ഞൊരു ചിരി....

അത് കാണെ യദുവിലും ദേഷ്യം കടുത്തിരുന്നു... Viduyt നോടുള്ള ദേഷ്യം അവനിൽ നിറഞ്ഞു.. അതിനേക്കാൾ ഏറെ തന്റെ മുന്നിൽ തന്റെ കമ്പനിയിൽ ഇതേ വേഷത്തിൽ വന്ന് നിൽക്കാനായി അവൻ കാണിച്ച ധൈര്യം....

അത് മാത്രമാണ് യദുവിനെ കൂടുതൽ ചൊടിപ്പിച്ചത്.. ഈയൊരു വേഷത്തോടും കാക്കിയണിഞ്ഞ ആളുകളോടും വല്ലാത്തൊരു വെറുപ്പ് ആണ് അവന്...

തനിക്കൊരു ദ്രോഹവും ചെയ്യാതിരുന്നിട്ടും ആദ്യ കാഴ്ച്ചയിൽ തന്നെ vidyut നെ തന്റെ ശത്രു പക്ഷത്തായി അവൻ സ്ഥാപിച്ചതും ഇതേ വേഷം കൊണ്ട് തന്നെ....
പിന്നീട് അത് വ്യക്തിപരമായ മത്സരങ്ങളിൽ എത്തി ചേർന്നുവെങ്കിലും തുടക്കം ഈയൊരു കാരണം തന്നെ.....

" How dare you.... huh..? നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാണ് എന്റെ കമ്പനിയിൽ കാല് കുത്തിയത്.... സെക്യൂരിറ്റിയെ വിളിച്ചു വരുത്തി പിടിച്ചു പുറത്ത് തള്ളേണ്ടെങ്കിൽ മര്യാദക്ക് ഇറങ്ങി പോകുന്നതാണ് നല്ലത്.....get out...."

" Get out of my place.. Bastard..... "

മുന്നിലുള്ള ടേബിളിൽ ഇരു കൈകൾ കൊണ്ടും ശക്തിയിൽ അടിച്ചു കൊണ്ട് അവൻ പുറത്തേക്ക് വിരൽ ചൂണ്ടികൊണ്ട് അലറി....

യദുവിൽ നിന്നും ഉയരുന്ന ശബ്ദം... അവന്റെ മുഖത്ത് തെളിഞ്ഞു കാണുന്ന വെറുപ്പും ദേഷ്യവും... അതിനേക്കാൾ ഏറെ ഉപയോഗിക്കുന്ന വാക്കുകൾ....
റാമിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു പോയി...

എന്നാൽ അപ്പോഴും Vidhyut ൽ മാത്രം യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല... അവനിൽ ഒരു ഭാവവും ഉണ്ടായിരുന്നില്ല.. യദുവിന്റെ അലർച്ചയിൽ നീരസം ഇല്ല...
അവന്റെ വാക്കുകളോട് ദേഷ്യമില്ല....

മുഖത്തൊരു കരിങ്കല്ല് എടുത്തു വെച്ചത് പോൽ ഗൗരവം നിറഞ്ഞൊരു ഭാവം... റാമിന് ഒരു നിമിഷം Vidhyut ന്റെ പ്രവർത്തികളിൽ അത്ഭുതം തോന്നിപോയി....

BATTLE FOR ROMANCE❤️‍🔥Where stories live. Discover now