BATTLE FOR ROMANCE ❤️‍🔥

Start from the beginning
                                    

" Come in...... "

ഫയലിൽ നിന്നും മുഖം ഉയർത്താതെ തന്നെ അലസമായി അവൻ വിളിച്ചു പറഞ്ഞു... ഡോർ തുറക്കുന്നതും തന്റെ ക്യാബിനിലേക്ക് കയറി വരുന്നവരെയും അറിഞ്ഞുവെങ്കിലും അവൻ മുഖമുയർത്തി നോക്കിയതേയില്ല......ഫയലിൽ കാര്യമായതെന്തോ വായിച്ചു നോക്കിയിരിക്കുകയായിരുന്നു അവൻ......എന്നാൽ........

' Good Morning Mr. Yashwik.... Have a nice day....... "

തനിക്ക് തൊട്ട് മുന്നിൽ വന്നു നിന്ന് കൊണ്ട് വിഷ് ചെയ്തവന്റെ ശബ്ദം... യദുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... സംശയത്തോടെ ഫയലിൽ നിന്നു മുഖം ഉയർത്തി നോക്കിയതും തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ട് അവന്റെ കണ്ണുകൾ ചുരുങ്ങി........

Vidyut.....?

പോലീസ് കുപ്പായം അണിഞ്ഞു തനിക്ക് മുന്നിൽ നിൽക്കുന്നവൻ... തന്റെ ഓഫീസിൽ... തനിക്ക് മുന്നിൽ.... താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വേഷത്തിൽ........

യദുവിന്റെ മുഖത്ത് ദേഷ്യം പടർന്നു കയറാൻ നിമിഷ നേരങ്ങൾ പോലും വേണ്ടി വന്നില്ല... വിച്ചൂവിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ ചെയറിൽ നിന്നും എഴുന്നേറ്റു.......

" Jen ........ "

തൊട്ടടുത്ത നിമിഷം  അവിടെ ആ കെട്ടിടം മുഴുവൻ കുലുങ്ങുമാറുള്ള യദുവിന്റെ അലർച്ച മുഴങ്ങിയിരുന്നു... ജെന്നിഫർ അടക്കം ആ ഓഫീസിൽ ഉണ്ടായിരുന്ന സകലരും ആ അലർച്ചയിൽ ഒന്ന് വിറച്ചു പോയെന്ന് തന്നെ പറയാം .....

തൊട്ട് മുന്നിൽ നിന്നിരുന്ന റാം പോലും ഒന്ന് കിടുങ്ങി പോയിരുന്നു... ഒരു കുലുക്കവും ഇല്ലാതെ നിന്നിരുന്നത് ഒരാൾ മാത്രം.....

യദുവിനെ പിടിച്ചു കെട്ടാനും അവന്റെ വായടപ്പിക്കാനും അവന് മുന്നിൽ എതിർത്തു നിൽക്കാനും ധൈര്യമുള്ള ഒരേയൊരു വ്യക്തി..... ഓഫീസിലെ സ്റ്റാഫുകൾ പറയുന്നത് പോലെ... Yashwik എന്ന ചെകുത്താനെ വരച്ച വരയിൽ നിർത്താനായി കർത്താവ് പടച്ചു വിട്ട മുതൽ.....

BATTLE FOR ROMANCE❤️‍🔥Where stories live. Discover now