ശിവ :പോട്ടെ കരയാതെ എന്റെ നന്ദു കരയുന്നത് എനിക്ക് ഇഷ്ടവല്ല കേട്ടോ

ശിവ :ആ ഞാൻ ഇപ്പോഴാ ഓർത്തെ നിനക്ക് ഒരു കൂട്ടം ഞാൻ കൊണ്ടുവന്നിട്ടുണ്ട്

നന്ദ എന്താന്ന മട്ടിൽ അവനേ നോക്കി.

ശിവ വേഗം അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്ത് അവൾക്ക് നേരെ നീട്ടി.

ശിവ :ഇനി തുറന്ന് നോക്.

അവൾ അത് തുറന്ന് നോക്കി.
അവൾക്ക് ഏറെ പ്രിയപ്പെട്ടതായ തേൻ മിഠയി..
അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.

നന്ദ അവനെ സന്തോഷത്തോടെ നോക്കി.

ശിവ :ഇപ്പൊ സന്തോഷം ആയോ.

നന്ദ :മ്മ്. അവൾ കാട്ടിലിൽ പോയ്‌ ഇരുന്ന് അത് ഓരോന്ന് എടുത്ത് തിന്നാൻ ആയി തുടങ്ങി.

ശിവ കുളിമുറിയിലേക്ക് പോയ്‌ കുളിക്കാൻ ആയി.

പിറ്റെ ദിവസം രാവിലെ.

നന്ദ കണ്ണാടിയിൽ നോക്കി കണ്ണ് എഴുതുവായിരുന്നു ശിവ അവളുടെ പുറകിൽ വന്ന് നിന്നു

ശിവ :രാവിലെ തന്നെ എവിടെ പോകുവാ.

നന്ദ :അമ്പലത്തിൽ വരെ പോകണം.
ശിവ വരുന്നോ.

ശിവ  :കുറച്ച് തിരക്ക് ഉണ്ടായിരുന്നു

നന്ദ :എന്നാ വരണ്ടാ

ശിവ :ഹേയ് അങ്ങനെ പ്രത്യേകിച്ചു തിരക്ക് ഒന്നുവില്ല ഞാൻ പോയ്‌ റെഡിയാട്ട് വരാം.

നന്ദ :മ്മ്.

കുറച്ച് സമയത്തിന് ശേഷം ശിവ റെഡിയായി വന്നു.
ശേഷം അവർ രണ്ടുപേരും അമ്പലത്തിലേക്ക് പോയ്‌.

രണ്ടുപേരും തൊഴുത് കഴിഞ്ഞു.
തിരുമേനി പ്രസാദം നന്ദയുടെ കൈയിൽ കൊടുത്തു.
അവൾ അത് വാങ്ങി തൊഴുത് അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

നന്ദ :നിക്ക് ഞാൻ ചന്ദനം തൊട്ട് തരാം
അവൾ അവന്റെ നെറ്റിയിൽ ആയി തൊട്ട് കൊടുത്തു.

നന്ദ :മ്മ് ഇപ്പോ കൊള്ളാം.

ശിവ കുറച്ച് ചന്ദനം എടുത്ത് അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു.

എന്റെ മാത്രം 💙Where stories live. Discover now