ചേർത്ത് പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ....
.............................................
🤗🤗🤗
{All pictures credited to Pinterest}
ഇന്ന് Anu നാട്ടിൽ പോകുന്ന ദിവസം ആണ്.... കുറച്ചു നാൾ അവളുടെ വീട്ടിൽ പോയി നിക്കാം.... പിന്നെ Christmasഉം Newyearഉം ഏറ്റവും പ്രധാനമായി അവളുടെ Birthdayയും ആഘോഷിച്ചു തിരിച് വരാം എന്ന പ്ലാനിങ്ങിൽ ആണ്.... അതിനായി 3 ആഴ്ചത്തേക്ക് work from home പിന്നെ ഒരാഴ്ചത്തെ leave ഒക്കെ ആയിട്ട് 1 മാസത്തെ holiday എടുത്തിട്ട് ആണ് പോകാൻ പ്ലാൻ ചെയ്തേക്കണേ....
Luggage എല്ലാം pack ചെയ്തു അവൾ ഇറങ്ങി....
Sidhuവും ജ്യോതിയും അവളെ airportൽ കൊണ്ടുവിടാനായ് വന്നു....
Airportൽ എത്തി Sidhuനോടും ജ്യോതിയോടും യാത്ര പറഞ്ഞു തിരിച്ചു.... അവളുടെ നാട്ടിലേക്ക്...