രാതിക :അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ് മോളെ

നന്ദ :മ്മ്.

നന്ദ അശോകന്റെ കാലിൽ തൊട്ടു.
അശോകൻ അവളെ പിടിച്ച് എണീപ്പിച്ചു.

അശോകൻ :എന്റെ അനുഗ്രഹം എന്റെ മോടെ കൂടെ എന്നും ഉണ്ടാകും.

നന്ദ ഒന്ന് ചിരിച്ചു എന്നിട്ട് അശോകനെ കെട്ടിപിടിച്ചു കരയാൻ ആയി തുടങ്ങി.

അശോകൻ :അതേ ഇന്ന് കരയാൻ ഉള്ളതല്ല സന്തോഷിക്കാൻ ഉള്ളതാ അച്ഛന്റെ മോള് ഇനി ഒരിക്കലും കരയാൻ പാടില്ല

നന്ദ കണ്ണുനീർ തുടച്ചു കൊണ്ട് ഇല്ലന്ന് തലയാട്ടി

രാതിക :മതി മോള് വാ സമയം ആയി.ദെ രവി മോൻ അവിടെ മണ്ഡമ്പത്തിൽ ഇരിക്കാൻ തുടങ്ങിട്ട് നേരം കുറെ ആയി

നന്ദ :മ്മ്.

രാതിക നന്ദയെ കുട്ടികൊണ്ട് മണ്ഡമ്പത്തിൽ ഇരുത്തി.

അപ്പോഴേക്കും ശിവ അങ്ങോട്ടേക്ക് വന്നു.ശിവ മണ്ഡമ്പത്തിന്റെ മുന്നിൽ ഉള്ള സൈഡിൽ ആയി വന്നു നിന്നു

മണ്ഡമ്പത്തിൽ അണിഞ്ഞു ഒരുങ്ങി ഇരിക്കുന്ന നന്ദയെ തന്നേ നോക്കുകയിരുന്നു ശിവ. അവളുടെ മുഖത്ത് ഒരു സന്തോഷവും ഇല്ലായിരുന്നു.
പെട്ടന്ന് നന്ദ ശിവയെ ഒന്ന് നോക്കി.ശിവ അവളെ നോക്കി ഒന്ന് ചിരിച്ചു പക്ഷെ അപ്പോഴും നന്ദടെ മുഖം എന്തോ വിഷമത്തിൽ ആയിരുന്നു.

പെട്ടന്ന്

തിരുമേനി :ഇനി താൻ താലി എടുത്ത് കുട്ടിയുടെ കഴുത്തിൽ കെട്ടിക്കോളൂ

രവി താലി എടുക്കാതെ അവിടെ ഇരുന്നു

അശോകൻ :മോനെ എന്താ ഇത് താലി എടുത്ത് കെട്ട്

രവി :ഇല്ല എനിക്ക് പറ്റില്ല എനിക്ക് നിങ്ങടെ മോളെ കെട്ടാൻ പറ്റില്ല

അവിടെയുള്ള എല്ലാവരും ഒന്ന് ഞെട്ടി

അശോകൻ :എന്താ ഈ പറയണേ

രവി :എനിക്ക് നിങ്ങടെ മോളെ ഇഷ്‌ടവല്ല അത്ര തന്നെ

ചന്തു രവിടെ ഷർട്ടീന്റെ കോളറിൽ കുത്തി പിടിച്ചു

എന്റെ മാത്രം 💙Where stories live. Discover now