BATTLE FOR ROMANCE ❤️‍🔥

Start from the beginning
                                    

പക്ഷെ... എറിക് ന്റെ നോട്ടം അറിയുന്നുണ്ടെന്ന് വ്യക്തം... അത് മുഖത്ത് മാറി മറിയുന്ന പരിഭ്രമത്തിൽ നിന്ന് വ്യക്തമാണ്.... അവൻ അവളിൽ നിന്ന് കണ്ണുകൾ മാറ്റിയതുമില്ല... കയ്യിലിരുന്ന പെൻ കറക്കി ചെയറിലേക്ക് അൽപ്പം ചാരി അവളിലായി തന്നെ നോട്ടമെയ്തു  ഇരുന്നു.......

ഒന്ന്.. രണ്ട്.. മിനിറ്റുകൾ കഴിഞ്ഞു പോയിട്ടുണ്ടാകും.. പെട്ടന്ന് തനിക്ക് നേരെ മുഖം ഉയർത്തി നോക്കുന്നവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു... യാശ്വിന്റെ ക്യാബിനിലേക്ക് ഒന്ന് പരിഭ്രമത്തോടെ നോക്കിയ ശേഷം തനിക്ക് നേരെ നീണ്ട കണ്ണുകൾ.......

നിമിഷങ്ങൾ മാത്രം നീണ്ടു നിന്നൊരു നോട്ടം.. ഒപ്പം ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരിയും.... ഉടനെ തന്നെ കണ്ണുകൾ മാറ്റി സിസ്റ്റത്തിലേക്ക് നോക്കിയിരുന്നു അവൾ..........

" Yes..... "

എറിക് ന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. കൈകൾ തമ്മിൽ കൂട്ടി മുട്ടികൊണ്ട് ഏതോ ചലഞ്ചിൽ ജയിച്ചെന്നത് പോലെയൊരു ആവേശത്തിൽ അവൻ ചെയറിൽ നേരെയിരുന്നു...........


അത്രയും മതിയായിരുന്നു അവന്... അവൾ നോക്കുമെന്ന് അവന് ഉറപ്പായിരുന്നു.. അത്കൊണ്ട് തന്നെയാണ് കണ്ണുകൾ മാറ്റാതെ നോക്കി ഇരുന്നത്.... എറിക് ന്റെ ചിരിയിലും നോട്ടത്തിലും വീഴാത്ത പെൺ കുട്ടികൾ ആ കമ്പനിയിൽ വിരളമാണ്.....

നോക്കി ഗർഭം ഉണ്ടാകുമെന്ന് പറയുന്നത് പോലെ പെൺ കുട്ടികളെ ഫ്‌ളൈർട് ചെയ്തു വീഴ്ത്താൻ പ്രത്യേക കഴിവാണ് അവന്.... But... അവസാനം എല്ലാമൊരു ഫ്രണ്ട്ഷിപ്പിൽ തന്നെ ആള് ഒതുക്കി കളയുമെന്ന് മാത്രം.........

യാശ്വിനെ പോലെ റൂഡ് അല്ലാത്തത് കൊണ്ടും അത്യാവശ്യം ഫ്രണ്ട്‌ലി ആയിട്ട് ഇടപഴകുന്നത് കൊണ്ടും അവരും പെട്ടെന്ന് തന്നെ അടുക്കും... താല്പര്യം ഉണ്ടെങ്കിൽ ഒരു ഡേറ്റ്..., അല്ലെങ്കിൽ നൈറ്റ്‌ പാർട്ടി... അതിനുമപ്പ്പുറത്തേക്ക് ആ ബന്ധം പോവില്ല.....


കൊണ്ട് പോകാൻ അവൻ സമ്മതിക്കില്ല... സീരിയസ് റിലേഷൻ ഷിപ്പിനൊന്നും ആളിന് താല്പര്യവുമില്ല... ഒറ്റ ദിവസം കൊണ്ട് നിർത്തി കളയുന്ന ബന്ധം ആണ്... അത്കൊണ്ട് തന്നെ ഓഫീസിനു അകത്തും പുറത്തുമൊക്കെ ഇഷ്ടം പോലെ ex ഗേൾസ് ഫ്രണ്ട്സും എറിക്നുണ്ട്... എല്ലാവർക്കും തന്നെ അറിയുന്ന കാര്യവും ആണ്..........

BATTLE FOR ROMANCE❤️‍🔥Where stories live. Discover now