𝖁𝖆𝖙𝖙𝖑𝖊 𝕱𝖔𝖗 𝕽𝖔𝖒𝖆𝖓𝖈𝖊 ❤️‍🔥

Start from the beginning
                                    

എസബേല്ല ജെറിൻ.........

തങ്ങളുടെ സൗഹൃദം എന്നും സംരക്ഷിക്കപെടണമെന്ന് അവർ ആഗ്രഹിച്ചു... ഭാവിയിലും പിരിയരുതെന്ന ആഗ്രഹത്തോടെ അവർക്കൊപ്പം നിൽക്കുന്ന മൂന്ന് കൂട്ടുകാരികളെയും ഒപ്പം കൂട്ടി.. ഇപ്പോൾ മക്കളിലൂടെയും ആ സൗഹൃദം നില നിൽക്കണമെന്ന ആഗ്രഹത്തോടെ ഒരുമിച്ചു ഒരു കുടുംബം പോലെ എല്ലാവരെയും ചേർത്ത് പിടിച്ചു കഴിയുന്നു..........

പ്രത്യക്ഷത്തിൽ മൂന്ന് വീടുകളായി തിരിച്ചിട്ടുണ്ടെങ്കിലും അവർക്ക് അത് ഒരു വീടാണ്.. ഒരു ലോകമാണ്.. ഒരു കുടുംബം ആണ്.. ഒരേ മനസാണ്..............

മിത്രാസ് വില്ല... എന്ന് സ്വർണ ലിപികളാൽ അടയാളപ്പെടുത്തിയ ആ വലിയ കവാടം കടന്നു കൊണ്ട് ഒരു ബ്ലാക്ക് ഫെറാരി കാർ ഉള്ളിലേക്ക് കുതിച്ചു പാഞ്ഞു...........

ആ മൂന്ന് വീടുകളിൽ നടുവിലായി സ്ഥിതി ചെയ്യുന്നതിനെ ലക്ഷ്യം വെച്ച് കൊണ്ട് ആണ് കാർ മുന്നോട്ട് നീങ്ങിയത്.. തനിക്കായി ഒരുക്കിയിരിക്കുന്ന പോർച്ചിലായി അത് വന്നു നിന്നു.... അതിൽ നിന്നും ഡോർ തുറന്നു ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി.....

ഒരു പ്ലെയിൻ നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് ജീൻസും ആണ് അവന്റെ വേഷം.... ജിമ്മിൽ പോയി ഉറപ്പിച്ചെടുത്തിരിക്കുന്ന ശരീരം....ക്ലീൻ ഷേവ് ചെയ്ത മുഖം.... കഴുത്തിലൊരു സിൽവർ ചെയിൻ ധരിച്ചിട്ടുണ്ട്... ഷർട്ടിന്റെ രണ്ട് മൂന്ന് ബട്ടൻസ് തുറന്നിട്ടിരിക്കുന്നതിനാൽ അവന്റെ വെളുത്ത ശരീരത്തിൽ നെഞ്ചിലായി അത് പറ്റി ചേർന്നു കിടക്കുന്നത് വ്യക്തമായി കാണാം.....

ചെറിയ പൂച്ച കണ്ണ് എന്ന് തോന്നിപ്പിക്കുന്നൊരു നിറമാണ് അവന്റെ കൃഷ്ണ മണികൾക്ക്...മുഖത്തു ഗൗരവം ആണെങ്കിലും അതിനും പുറമെ ഒരു അലസ ഭാവം ആണ്.... നെറ്റിയിലേക്ക് വീണു കിടക്കുന്ന കളർ ചെയ്ത ചെമ്പൻ മുടിയിഴകൾ ആ ഭാവം അവനിൽ ഒന്ന് കൂടി എടുത്തു അറിയിക്കുന്നു...........

കാറിൽ നിന്നിറങ്ങി ചാവി കയ്യിലിട്ട് കറക്കി കൊണ്ടവൻ മുന്നോട്ട് നടന്നു.... കടന്നു പോകുന്ന വഴികളിലായി നിന്നിരുന്ന സ്റ്റാഫുകൾ അവനെ വിഷ് ചെയ്തെങ്കിലും അവരെയൊന്നും കൂസാത്തൊരു ഭാവം ആയിരുന്നു അവനിൽ... ചുണ്ടിൽ എപ്പോഴും ഉണ്ടാകുന്ന സദാ പുച്ഛം നിറഞ്ഞ ഒരു ചെഷ്ട മാത്രം ആണ് അവനിൽ നിന്ന് അവർക്ക് തിരിച്ചു കിട്ടിയത്.....

BATTLE FOR ROMANCE❤️‍🔥Where stories live. Discover now