BATTLE FOR ROMANCE❤️‍🔥

Start from the beginning
                                    

ആ പിഞ്ചു ഹൃദയത്തിന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവിടെ അരങ്ങേറിയതൊക്കെയും... അയാളെ നോക്കി എങ്ങിയെങ്ങി കരഞ്ഞു കൊണ്ടിരുന്നു അവൻ..........

" വിച്ചാ........"

അയാൾക്കരികിൽ നിന്നും ഒരു സ്ത്രീ രൂപം അവന് നേരെ ഓടിയെടുത്തു... നിലത്തുരുന്നു കരയുന്നവനെ ഒരു കണ്ണീരോടെ അവർ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു......

" അമ്മാ.... പപ്പ... പപ്പ... എന്നെ വഴക്ക് പറഞ്ഞു.... ഇഷ്ടമില്ലെന്ന് പറയുന്നു..... "

അവൻ അവരെ ഇറുക്കെ കെട്ടിപിടിച്ചു... അവന്റെ ശരീരം വിറച്ചു പോയിരുന്നു... അവൻ ഭയന്ന് പോയിരുന്നു.... അവർ അവനെ ചേർത്ത് പിടിച്ചു... അവന്റെ മുഖത്തെ ചോര തന്റെ ഷോളിനാൽ ഒപ്പിയെടുത്തു..... അവന്റെ കണ്ണ് നീർ തുടച്ചു കൊടുത്തു...... അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. തന്റെ ചിറകിന് കീഴിലേക്ക് ഒളിപ്പിക്കുമ്പോഴും അവൻ കരഞ്ഞു കൊണ്ടിരിന്നു... ഭയന്ന് വിറച്ചു കൊണ്ടിരുന്നു........

" വിച്ചാ.. മോനെ... ഒന്നുമില്ല.. കരയല്ലേ കണ്ണാ..... "

ആ കുഞ്ഞിന്റെ അവസ്ഥയിൽ അവരുടെ അമ്മ മനസ് പിടഞ്ഞിരുന്നു... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ തന്റെ ഭർത്താവിന് നേരെ തിരിഞ്ഞു......

" ഹരീ.... നീ എന്താചെയ്തത്...? എന്തിനാ ഇവനേ അടിച്ചത്........? "

" പിന്നെ ഞാൻ ഇവനേ എന്ത് ചെയ്യണമായിരുന്നു... ഇവൻ ചെയ്തു വെച്ചതൊക്കെ നോക്കിയിട്ട് നീ തന്നെ പറയ്... സ്വന്തം മകനെ പോലെയല്ലേ ഞാൻ വളർത്തിയത്....... "

ഹരി തന്റെ കയ്യിലുണ്ടായിരുന്ന ഡയറി താളുകൾ അവളുടെ നേരെ വലിച്ചെറിഞ്ഞു..അവർ ഇരിക്കുന്നതിനു ചുറ്റുമായി ആ പേപ്പറുകൾ നിരന്നു വീണിരുന്നു.....അവൾ ഒരു സംശയത്തോടെ തനിക്ക് ചുറ്റും കിടക്കുന്ന പേപ്പറുകളിലേക്ക് നോക്കി......

ഒരു കയ്യാൽ അവനെ ചേർത്ത് പിടിച്ചു കൊണ്ട് അതിൽ നിന്നൊരു പേപ്പർ എടുത്തു നോക്കി... അതിൽ ഒരു ചിത്രം ആയിരുന്നു.... പരസ്പരം ഒരുമിച്ചു കൈ കോർത്തു പിടിച്ചു ഇരിക്കുന്ന രണ്ട് ആണ്‌ കുട്ടികളുടെ ചിത്രം പെൻസിലിന്നാൽ മനോഹരമായി വരച്ചു വെച്ചിരിക്കുന്നു....

BATTLE FOR ROMANCE❤️‍🔥Where stories live. Discover now