Hectic day 🚥

126 17 5
                                    

ജിൻ വീട്ടിലേക്ക് എത്തി news paper ഒന്ന് ഓടിച്ച് വായിച്ചു, അതിന് ശേഷം നേരെ പോയി ഫ്രഷായി താഴേക്ക് വന്നു,

ജിൻ വീട്ടിലേക്ക് എത്തി news paper ഒന്ന് ഓടിച്ച് വായിച്ചു, അതിന് ശേഷം നേരെ പോയി ഫ്രഷായി താഴേക്ക് വന്നു,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പോഴേക്കും രാമുവേട്ടൻ breakfast തയ്യാറാക്കി വെച്ചിരുന്നു.
അവൻ ടൈം നോക്കി 9.30
"ഹോ......ലേറ്റ് ആയല്ലോ ഇനിയവൻ്റെ വാചകമടി കേക്കണം"

അവൻ വേഗം ഫുഡ് കഴിക്കാൻ തുടങ്ങി.അപ്പോൾ ഹോബിയുടെ കോൾ അവന് വന്നു.
"ഹാ ഓർത്ത് കഴിഞ്ഞില്ല അതിന് മുന്നേ തുടങ്ങി"

അവൻ കോൾ അറ്റൻഡ് ചെയ്തു
ജിൻ: "ഹലോ ഡാ ഞാൻ ദാ ഇറങ്ങാൻ പോകുവാ"

ഹോബി:"ഏഹ് അപ്പോ നീ ഇറങ്ങിയില്ലേ"

ജിൻ:"ഇല്ലെടാ ഞാൻ കുറച്ച് ലേറ്റ് ആയി, നീ ഇപ്പോൾ എവിടെയാ"
ഹോബി :"ഞാൻ ഒരു സെക്രട്ടറിയാ അതിൻ്റെ punctuality എനിക്ക് വേണ്ടേ സിഇഒ ആയ sir ന് അതില്ലെങ്കിലും"

ജിൻ :"ഓ punctual ആയ സെക്രട്ടറി ഒന്ന് പുറത്തേക്ക് ഇറങ്ങി നിൽക്ക് ഞാൻ നിന്നെ അവിടെ നിന്ന് പിക്ക് ചെയ്തോളാം"

ഹോബി:"അപ്പോ sir ഓഫീസിൽ കയറുന്നില്ലേ"

ജിൻ:" ഇല്ല കയറാൻ നിന്നാൽ കൊല്ലത്ത് നമുക്ക് ടൈമിന് എത്താൻ പറ്റില്ല"

ഹോബി:"sir ഒന്ന് നേരത്തെ ഇറങ്ങിയിരുന്നേൽ ഓഫീസിൽ കയറി പോകാമായിരുന്നു, ആ ക്വാളിറ്റി research head സാറിനെ ഒന്ന് മീറ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നു."

ജിൻ :"ഹമ്, ആ സ്കിൻ കെയർ പ്രോഡക്റ്റ് റിപ്പോർട്ട് ആയിരിക്കും"

ഹോബി :"yes,സർ ഓഫീസിൽ കയറിയിരുന്നെങ്കിൽ ഫയൽ forward ചെയ്യാമായിരുന്നു"

ജിൻ :"അത് നോക്കാൻ എനിക്ക് കുറച്ച് ടൈം വേണം ഹോബി"

ഹോബി:"ok sir , ഞാൻ പുറത്ത് wait ചെയ്യാം"

IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now