ഗേറ്റ് കടന്ന് കാർ പോർച്ചിലേക്ക് നിർത്തിയ ശേഷം വിക്കി പോയി വീണ്ടും കാറിനുള്ളിലേക്ക് കയറുന്നത് കണ്ട് ഞാൻ എന്താ സംഭവം എന്ന് മനസ്സിലാവാതെ സംശയത്തോടെ നോക്കി. ഇവർ പിന്നെയും പുറത്തേക്ക് പോവുകയാണോ! ഏയ്! അതായിരിക്കില്ല അങ്ങനെയെങ്കിൽ കാർ അകത്തേക്ക് കയറ്റില്ലായിരുന്നല്ലോ... പിന്നെയെന്തായിരിക്കും ഉദ്ദേശം എന്നറിയാതെ ഞാൻ നോക്കി. ഇതുവരെയില്ലാത്ത രണ്ടിന്റെയും പോകും കറക്കവും പിന്നെ ഇപ്പോൾ വീടിനകത്തേക്ക് കയറാതെയുള്ള ഇരുപ്പും ഒക്കെ കൂടി ചേർത്ത് നോക്കിയപ്പോൾ എവിടേക്കെയോ എന്തെക്കെയോ കള്ളത്തരം മണത്തു. കണ്ടുപിടിക്കണം... വിക്കിയെ രാത്രി ഒന്ന് സോപ്പിടണം...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മുടി പിന്നിലേക്ക് ഒതുക്കി ഇട്ട് ക്ലിപ് ചെയ്തു ഗോവണി ഇറങ്ങി വരുമ്പോൾ മെയിൻ വാതിലും തുറന്ന് അകത്തേക്ക് കേറി വരുന്ന ഹിറ്റ്ലറെയും വിക്കിയേയും കണ്ട് ഞാൻ അവിടെ തന്നെ നിന്നു.

" ഹായ് സിസ്റ്റർ..." അകത്തേക്ക് കയറി വന്നു എന്നെ കണ്ടതും വിക്കി ചിരിയോടെ എന്നെ നോക്കി കയ്യുയർത്തി. ഹിറ്റ്ലറും എന്നെയൊന്ന് നോക്കിയ ശേഷം സോഫയുടെ അടുത്തേക്ക് നടന്നു. ഞാൻ സംശയത്തോടെ രണ്ടാളേയും നോക്കിക്കൊണ്ട് താഴേക്ക് ഇറങ്ങി.

" ഇതാ ദീദിയുടെ ഫേവറിറ്റ് മോക്ക്‌ടെയിൽ..." ഞാൻ അടുത്തെത്തിയതും അവൻ കയ്യിലുള്ള കവർ എനിക്ക് നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

" നിങ്ങൾ രണ്ടാളും എവിടെ പോയതാ?" ഞാനത് വാങ്ങിച്ചുകൊണ്ട് അവനെ കൂർപ്പിച്ചു നോക്കി.

"ചുമ്മാ അവിടെയിവിടെയൊക്കെ ഒന്ന് കറങ്ങാൻ..." അവൻ ഒരു ഭാവമാറ്റവുമില്ലാതെ പറഞ്ഞു.

" നിനക്ക് എക്സാം അല്ലേ വരാൻ പോകുന്നത് എന്നിട്ട് പഠിക്കാൻ നിൽക്കാതെയാണ് അളിയന്മാരുടെ കറക്കം, സ്റ്റഡി ലീവ് തരുന്നത് ഇങ്ങനെ കറങ്ങി നടക്കാനെല്ല..." ഞാൻ ഹിറ്റ്‌ലറെ ഒന്ന് പാളി നോക്കി വിക്കിയോട് എന്ന മട്ടിലായി പറഞ്ഞു.

" ആഹാ, ഒരു കാലിന്റെ പേരും പറഞ്ഞു ഈ കണ്ട ദിവസം മൊത്തം എന്നെ കൊണ്ട് വിക്കി വെള്ളം, വിക്കീ ആ ലൈറ്റ് ഓണാക്ക് വിക്കീ ആ ഫാൻ ഓഫാക്ക് എന്നൊക്കെ പറഞ്ഞു സഹോദരി സുഖിക്കുമ്പോഴും എനിക്ക് ഇതേ സ്റ്റഡി ലീവ് തന്നെയായിരുന്നു എന്നോർമയുണ്ടോ..." അവൻ എന്നോടായി തിരിച്ചടിച്ചു.

Yayımlanan bölümlerin sonuna geldiniz.

⏰ Son güncelleme: Jan 23, 2022 ⏰

Yeni bölümlerden haberdar olmak için bu hikayeyi Kütüphanenize ekleyin!

°എന്റെ ഹിറ്റ്‌ലർ°Hikayelerin yaşadığı yer. Şimdi keşfedin