°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 59

1.7K 112 133
By Najwa_Jibin

ജിതയുമായി ഫോണിൽ സംസാരിച്ചതിന് ശേഷം ബാൽക്കണിയിൽ തന്നെയിരുന്നു ഫോണിൽ കുത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിക്കി വന്ന് ദീദിയെ താഴെ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞത്. എന്താ കാര്യം എന്ന് ചോദിച്ചതും വന്നിട്ട് അറിഞ്ഞോ എന്നും പറഞ്ഞു ആ അലവലാതി ഓടിപ്പോയി.

എന്തിനായിരിക്കും എന്നെ വിളിപ്പിച്ചത് എന്നും ചിന്തിച്ചു ഗോവണി ഇറങ്ങി വരുമ്പോൾ ഹാളിലെ സോഫയിൽ എല്ലാവരും ഇരിക്കുന്നത് കണ്ടു. അതോടെ അവിടെ എന്തോ ചർച്ച നടക്കുന്നുണ്ടെന്ന് മനസ്സിലായി.

ഞാൻ നേരെ വന്ന് വിക്കിയുടെ അടുത്തായി ഇരുന്നു. എന്നിട്ട് അവനെ നോക്കി കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചു.

" അപ്പോൾ ദീദിയും എത്തിയ സ്ഥിതിക്ക് ഞാൻ കാര്യം പറയാം..." അവൻ എന്നെ നോക്കി കണ്ണ്ചിമ്മി കാണിച്ചുക്കൊണ്ട് പറഞ്ഞു. " നമ്മൾ എല്ലാവരും ഇപ്പോൾ പുറത്തേക്ക് പോകുന്നു..."

" എവിടേക്ക്?" ഞാൻ സംശയത്തോടെ ചോദിച്ചു.

" വെറുതെ ഒരു ഔട്ടിങ്, ഒരു മൂവി, ബീച്ച് പിന്നെ എല്ലാം കഴിഞ്ഞു ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി അടിപൊളി ഫുഡും തട്ടിയിട്ട് തിരിച്ചു വരുന്നു, ഇത്രയും വിശദീകരണം മതിയോ മാഡം..." വിക്കി പരിഹാസം നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി ചോദിച്ചു.

ഞാൻ അവനെ നോക്കി കണ്ണിരുട്ടി.

" ഹാ, അതൊരു നല്ല തീരുമാനമാണ്, ഇവിടെ വെറുതെ ഫോണും നോക്കി കുത്തിയിരിക്കുകയേ ചെയ്യൂ, മൂന്നാളും പോയിട്ട് വാ എന്നാൽ..." മമ്മി എല്ലാവരോടുമായി പറഞ്ഞു.

" അങ്ങനെ നമ്മൾ മൂന്നാൾക്കാർ മാത്രമല്ല പോകുന്നത്, പപ്പയും മമ്മിയും വരണം കൂടെ, അല്ലേ ജീജു..." വിക്കി അതും പറഞ്ഞു ഹിറ്റ്ലറെ നോക്കി.

" ആഹ്, എല്ലാവരും കൂടി പോകുമ്പോഴല്ലേ രസം..." ഹിറ്റ്ലർ പപ്പയേയും മമ്മിയേയും നോക്കി പറഞ്ഞു.

" അത് വേണോ?" പപ്പ താല്പര്യമില്ലാതെ ചോദിച്ചു.

" വാ പപ്പാ, കുറേ നാൾ കഴിഞ്ഞില്ലേ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പുറത്തൊക്കെ പോയിട്ട്..." ഞാൻ പപ്പയെ നോക്കി കൊഞ്ചി.

പപ്പ മമ്മിയെ നോക്കി, അവിടെ ഇപ്പോഴും വലിയ താൽപ്പര്യമില്ല എന്ന് മുഖത്ത് എടുത്തു കാണിക്കുന്നുണ്ട്. പിന്നെ ഹിറ്റ്ലറും കുറച്ചു നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ മമ്മി സമ്മതിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഹിറ്റ്‌ലറോടപ്പം ബീച്ചിൽ കളിക്കുന്ന വിക്കിയെ നോക്കി പപ്പയുടെയും മമ്മിയുടെയും അടുത്തായി മണലിൽ ഞാനിരുന്നു.

വിക്കി ഹിറ്റ്ലറുമായി ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നത് കാണുമ്പോൾ എന്തോ മനസ്സിൽ രണ്ട് ഫീലിംഗാണ്, എന്നോടുള്ള ദേഷ്യം അവനോട് കാണിക്കുന്നില്ലാലോ എന്ന സന്തോഷവും, വിക്കി ഇപ്പോൾ എന്നെക്കാളും കൂടുതൽ സമയം ചിലവഴിക്കുന്നത് ഹിറ്റ്ലറുടെ കൂടിയാണല്ലോ എന്ന ദേഷ്യവും...

" ഹയാ..." പിറകിൽ നിന്നും ആരോ എന്റെ പേര് വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

എന്റടുത്തായി കുറച്ച് മാറി നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്ന ആളെ കണ്ടതും എന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു. അഭിരാമി... ഞാൻ ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു.

പ്ലസ്‌ടു വരെ ഒന്നിച്ച് പഠിച്ചതാണ്, പ്ലസ്ടു കഴിഞ്ഞതിന് ശേഷം ഞങ്ങൾ ഇങ്ങോട്ട് വരുന്നതിന് മുമ്പായിട്ട് അവൾ യുകെയിലേക്ക് പോയിരുന്നു. അതോടെ കോണ്ടാക്റ്റ്സും നിന്നു.

" ആമി..." ഞാൻ പുഞ്ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു.

" അപ്പോൾ ഓർമയുണ്ട് അല്ലേ..." അവൾ പരിഭവത്തോടെ എന്നെ നോക്കി പറഞ്ഞു.

" ആഹാ, ഇതാ ഇപ്പോൾ നന്നായേ, നീയെല്ലടീ ഞങ്ങളെ ഒക്കെ വിട്ട് യുകെയിൽ പോയത്, എന്നിട്ട് കുറ്റം മുഴുവൻ എനിക്കോ?" ഞാൻ ദേഷ്യം നടിച്ചുകൊണ്ട് അവളെ നോക്കി.

അവൾ ഇളിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി.

" ഓക്കെ, അത് വിട്, സുഖമാണോ നിനക്ക്? എന്താ വിശേഷങ്ങൾ? എന്ത് ചെയ്യുന്നു ഇപ്പോൾ? നമ്മുടെ ഗ്യാങിൽ ഉണ്ടായിരുന്ന ആരുമായും കോണ്ടാക്റ്റ്സ് ഇല്ലാത്തത് കൊണ്ട് ആരുടെയും വിശേഷങ്ങൾ ഒന്നും അറിയില്ല... നീ പറ എന്തൊക്കെയാണ് നിന്റെ വിശേഷം? ഇവിടെ അടുത്താണോ നീ ഇപ്പോൾ?..." അവൾ നിർത്താതെ ചോദിച്ചു.

" എന്റെ ആമി... എനിക്ക് മറുപടി തരാനുള്ള ഒരു ഗ്യാപ് താ ആദ്യം..." ഞാൻ ശബ്ദത്തോടെ ശ്വാസം പുറത്തേക്ക് വിട്ട് കൊണ്ട് പറഞ്ഞു.

"സോറി, സോറി, പെട്ടന്ന് നിന്നെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ചോദിച്ചു പോയതാണ്, നീ പറ..." അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

" എന്റെ വിശേഷം അവിടെ നിൽക്കട്ടെ നീ നിന്റേത് പറ ആദ്യം?" ഞാൻ ചെറു പുഞ്ചിരിയോടെ ചുരിദാറിന്റെ മുകളിലൂടെ ചെറുതായി വീർത്തു നിൽക്കുന്ന അവളുടെ വയറിലേക്കും അവളുടെ പിറകിലായി നിൽക്കുന്ന ചെറുപ്പക്കാരനെയും മാറി മാറി നോക്കി.

" എന്റെ വിശേഷം എന്ത്! മാരേജ് കഴിഞ്ഞു ദേ ഇതാണ് ആൾ..." എന്നും പറഞ്ഞു അവൾ ആ ചെറുപ്പക്കാരനെ പിടിച്ചു മുന്നിലേക്ക് നിർത്തി. "സന്തോഷ് , യുകെയിൽ ഒരു കമ്പനിയിൽ അക്കൗണ്ടറ്റായി വർക്ക് ചെയ്യുന്നു, പിന്നെ ദാ ഞങ്ങൾക്കിടയിലേക്ക് ഒരു കുട്ടിക്കുറുമ്പനും വരാൻ നിൽക്കുന്നു, ഏഴ് മാസം കഴിഞ്ഞു, ഡെലിവറിയും കാര്യവും ഒക്കെ നാട്ടിൽ തന്നെ വേണമെന്ന് സച്ചുവേട്ടന്റെ വീട്ടുകാർക്ക് നിർബന്ധം, അത് കൊണ്ട് കഴിഞ്ഞാഴ്ചയാണ് നാട്ടിലേക്ക് വന്നത്..." അവൾ പറഞ്ഞു നിർത്തി.

" ഹായ്..." സന്തോഷ് എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

ഞാനും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.

" ഹാ, നിന്റെ വിശേഷം പറ..." അവൾ എന്നെ നോക്കി പറഞ്ഞു.

" എന്റെത് പിന്നെ മാ..."

" ആരാ മോളെ?" ഞാൻ അവർക്കുള്ള മറുപടി കൊടുക്കാനായി തുനിഞ്ഞതും പിറകിൽ നിന്നുള്ള പപ്പയുടെ ശബ്ദം കേട്ട് പറയാൻ വന്നത് നിർത്തി തിരിഞ്ഞു നോക്കി. പപ്പയും മമ്മിയും പിറകിൽ തന്നെയുണ്ട്.

" പപ്പയ്ക്ക് മനസ്സിലായില്ലേ എന്റെ കൂടെ പഠിച്ചതാണ് അഭിരാമി, ആകാശങ്കിളിന്റെ മോൾ..." ഞാൻ ആമിയെ ചൂണ്ടിക്കാട്ടി പറഞ്ഞതും പപ്പയ്ക്ക് പിടിക്കിട്ടിയില്ല.

" ആമി?" മമ്മി അവളെ നോക്കി സംശയത്തോടെ വിളിച്ചു.

" ദേ ജെസിയാന്റിക്ക് മനസ്സിലായി..." എന്നും പറഞ്ഞു അവൾ മമ്മിയുടെ അടുത്തേക്ക് വന്ന് ചേർന്ന് നിന്നു.

" ആമിമോളായിരുന്നോ എനിക്ക് ഒട്ടും മനസ്സിലായതേ ഇല്ല..." ആമി എന്ന് കേട്ടതും പപ്പയ്ക്കും ആളെ പിടികിട്ടി.

പിന്നീട് അവർ തമ്മിലായി സംസാരം അതിനിടയിൽ അവൾ സന്തോഷിനേയും പരിചയപ്പെടുത്തി. അവർ സംസാരിക്കുന്നതിനിടയിൽ ഞാൻ പിറകിലേക്ക് നോക്കി.

ഞങ്ങൾ സംസാരിക്കുന്നത് കണ്ട് വിക്കിയും ഹിറ്റ്ലറും സംശയത്തോടെ ഇങ്ങോട്ട് നോക്കുന്നുണ്ട്. ഞാൻ കൈകാട്ടി അവരെ ഇങ്ങോട്ട് വിളിച്ചു. അത് കണ്ടതും വിക്കി ഹിറ്റ്ലറുടെ കയ്യും പിടിച്ചു ഞങ്ങൾ നിൽക്കുന്നിടത്തിടത്തേക്ക് നടന്നു വരാൻ തുടങ്ങി.

" വിക്കി, വിക്കിയല്ലേ അത്!" ഞങ്ങളുടെ അടുത്തെത്തിയ വിക്കിയെ കണ്ടതും അവൾ അത്ഭുതത്തോടെ അവനെയും എന്നെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.

" ആമിയേച്ചി..." അവളെ കണ്ടതും അവനും പെട്ടന്ന് മനസ്സിലായി. കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആൽബത്തിൽ ഒക്കെ ഫോട്ടോ കണ്ടത് കൊണ്ടാവണം അവന് പെട്ടന്ന് തന്നെ മനസ്സിലായത്.

" നീ വലിയ ചെക്കനായല്ലടാ... ഞാൻ അവസാനം കാണുന്നത് നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ്..." അവൾ വിക്കിയുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

അവൻ അവളെ നോക്കി ചിരിച്ചു. അപ്പോഴാണ് അവൾ അവനരികിൽ നിൽക്കുന്ന ഹിറ്റ്ലറെ കണ്ടത്, അവൾ സംശയത്തോടെ ഹിറ്റ്ലറെ തന്നെ നോക്കി.

" ഇത്...." എന്നും പറഞ്ഞു സംശയത്തോടെ എന്നെ നോക്കി.

ഞാൻ ഹിറ്റ്‌ലറുടെ മുഖത്തേക്ക് നോക്കി അതേ നിമിഷം തന്നെ ആളും എന്റെ മുഖത്തേക്ക് നോക്കി.

" ഇത്... എന്റെ... എന്റെ..." ഒരു നിമിഷം എനിക്കവൾക്കൊരു മറുപടി കൊടുക്കാൻ സാധിച്ചില്ല.

" ഹായ്, ഞാൻ ഹർഷ ഹയയുടെ ഹസ്ബന്റ്..." എന്നും പറഞ്ഞു ഹിറ്റ്ലർ ഒരു പുഞ്ചിരിയോടെ ആമിയുടെ നേർക്ക് കൈ നീട്ടുന്നത് കണ്ട് ഞാൻ അവിശ്വസനീയതോടെ ആളെ നോക്കി.

" ഹായ് ഞാൻ ആമി, ഹയയുടെ ഫ്രണ്ടാണ്..." അവളും പുഞ്ചിരിയോടെ കൈനീട്ടിക്കൊണ്ട് പറഞ്ഞു. " നിന്റെ മാരേജ് കഴിഞ്ഞോ ഹയാ?" അവൾ എനിക്ക് നേർക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു.

ഞാൻ വിളർച്ചയോടെ അവളെ നോക്കി ചിരിച്ചു. എന്റെ ചെവിയിൽ അപ്പോഴും ഹിറ്റ്ലർ അവളോട് പറഞ്ഞ ഹയയുടെ ഹസ്ബന്റ് എന്ന ശബ്ദം തന്നെ മുഴങ്ങി കേട്ടു.

" ജസ്റ്റ് വൺ വീക്ക് കഴിഞ്ഞതേ ഉള്ളൂ..." വിക്കി അവളെ നോക്കി പറഞ്ഞു.

കുറച്ച് നേരം അവളോട് കത്തിയടിച്ചിരുന്നു, ഒന്ന് രണ്ട് ഫോട്ടോസും നമ്പറും ഒക്കെ കൈമാറി അവൾ യാത്ര പറഞ്ഞു നടന്ന് നീങ്ങി.

അവൾ പോകുന്നതും നോക്കി നിന്ന ശേഷം പുഞ്ചിരിയോടെ പിറകിലേക്ക് തിരിഞ്ഞപ്പോൾ ബാക്കിയുള്ള ആരെയും കണ്ടില്ല! ഇവരൊക്കെ എവിടെ പോയി എന്നും ചിന്തിച്ചു ചുറ്റോടും നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്, ഹിറ്റ്‌ലറിന്റെയും വിക്കിയുടെയും കൂടെ കടലിൽ ഇറങ്ങി ചിരിയോടെ നിൽക്കുന്ന പപ്പയേയും മമ്മിയേയും, കാണുന്നത് സ്വപ്നമല്ല എന്നുറപ്പിക്കാനായി ഞാൻ രണ്ട് കണ്ണും തിരുമ്മിക്കൊണ്ട് ഒരിക്കൽ കൂടി നോക്കി, അല്ല ഈ കാണുന്നത്‌ സ്വപ്നമല്ല...

ഇത് പോലെ എല്ലാവരും ചേർന്ന് ഒരു ഔട്ടിങ് ഇടയ്ക്ക് ഉണ്ടാവുന്നതാണ്, പക്ഷേ ബീച്ചിൽ വന്നാൽ ഇവിടെ കടലിനെ നോക്കി മണലിൽ വെറുതെ ഇരിക്കുകയല്ലാതെ എത്ര നിർബന്ധിച്ചാലും കടലിൽ ഇറങ്ങാതെ ടീമ്സാണ് ഇപ്പോൾ കടലിൽ ഇറങ്ങി ചിരിയോടെ നിൽക്കുന്നത്.

ഒരു കൈകൊണ്ട് മമ്മിയേയും മറുകയ്യാൽ പപ്പയുടെ കയ്യിലേക്കും ചേർത്തു പിടിച്ചു നിൽക്കുന്ന ഹിറ്റ്‌ലറെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ഇങ്ങേർ ഇത്രയും നല്ലവനായിരുന്നോ? എന്നെ ഉൾകൊള്ളാൻ പറ്റാത്ത ഒരാൾക്ക് എങ്ങനെ എന്റെ കുടുംബത്തെ ഉൾകൊള്ളാൻ പറ്റും എന്ന് ചിന്തിച്ചിരുന്നു, പക്ഷേ ഇന്നലെ ഇവിടേക്ക് വന്നത് മുതൽ ഞാൻ കാണുന്ന ഹർഷ വേറെരാളാണ് ജിത പറഞ്ഞ സ്വാഭാവഗുണങ്ങൾ എന്തൊക്കെയോ കാണാൻ സാധിച്ച അവളുടെ ഭയ്യയെ... ഈ സന്തോഷം എന്നും ഇങ്ങനെ നില നിൽക്കുമോ? ഞാൻ ഭയത്തോടെ ചിന്തിച്ചു.

ആ കാര്യം ഓർത്തപ്പോൾ എന്തോ വിഷമം തോന്നി, വേണ്ട ഇപ്പോൾ അതൊന്നും ചിന്തിക്കേണ്ട... ഇന്നത്തെ കാര്യം ഇന്ന് നാളത്തെ കാര്യം നാളെ... എല്ലാ ചിന്തയും മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു ഞാൻ പുഞ്ചിരിയോടെ കയ്യിലിരുന്ന മൊബൈൽ എടുത്തു ആ മനോഹരമായ കാഴ്‌ച എന്റെ ക്യാമറയിൽ പകർത്തി. എന്നും ഈ സ്നേഹവും സന്തോഷവും എപ്പോഴും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കുളിച്ചിറങ്ങി ടവ്വൽ തലയിൽ നിന്നും അഴിച്ചു സ്റ്റാന്റിലേക്കിടുമ്പോഴാണ് സോഫയിൽ ഇരുന്ന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന ഹിറ്റ്‌ലറെ കണ്ടത്. ഒരു നിമിഷം നിന്നു, ഇന്ന് ഇയാൾ കാരണം എന്റെ വീട്ടുകാർ ഒക്കെ നല്ല സന്തോഷത്തിലാണ്. എന്നോടുള്ള ദേഷ്യം ഒന്നും അവരോട് കാണിച്ചില്ലാലോ അത് കൊണ്ട് ഒരു താങ്ക്സ് പറഞ്ഞേക്കാം...

ഞാൻ ആളുടെ മുന്നിൽ വന്ന് നിന്നിട്ടും ദുഷ്ടൻ കണ്ടഭാവം നടിക്കാതെ ഫോണിൽ നോക്കുന്നത് തുടർന്നു.

ആവിശ്യം എന്റേതാണല്ലോ അത് കൊണ്ട് ഞാൻ ഒന്ന് ഉണ്ടാക്കി ചുമച്ചു ആളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ...

ആൾ ഫോണിൽ നിന്നും തലയുയർത്തി എന്നെ നോക്കി എന്താണെന്ന ഭാവത്തിൽ.

" മ്മ്‌മ്... അത് പിന്നെ... താങ്ക്സ്..." ഞാൻ ചെറിയൊരു ജ്യാളതയോടെ പറഞ്ഞു.

ആൾ മനസ്സിലാവാതെ നെറ്റി ചുളിച്ചുകൊണ്ട് എന്നെ നോക്കി.

" അത്, ഇന്ന് പപ്പയേയും മമ്മിയേയും ഒക്കെ കൂട്ടി പുറത്ത് പോയില്ലേ അതിന്..." ഞാൻ മുഖത്തൊരു പുഞ്ചിരി വരുത്തിച്ചു കൊണ്ട് പറഞ്ഞു.

" അതിന് താനെന്തിനാണ് എന്നോട് താങ്ക്സ് പറയുന്നത്?" ആൾ വലിഞ്ഞു മുറുകിയ മുഖത്തോടെ എന്നെ നോക്കി.

"എന്റെ വീട്ടുകാരെ സന്തോഷിപ്പിച്ചതിന് ഞാനല്ലേ താങ്ക്സ് പറയേണ്ടത്! ഞാൻ വിചാരിച്ചു എന്നോടുള്ള ദേഷ്യം ഇവിടെയുള്ളവരോടും കാണിക്കും എന്ന്..."

" നിർത്ത്‌..." ഞാനത് പറഞ്ഞു നിർത്തിയതും ഹിറ്റ്ലർ സോഫയിൽ നിന്നും ചാടി എഴുന്നേറ്റ് എനിക്ക് മുന്നിലായി വന്ന് നിന്നു.

അങ്ങേരുടെ ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്ന മുഖം കണ്ടപ്പോൾ ഒന്ന് പേടിച്ചു. പക്ഷേ ദേഷ്യം തോന്നാൻ മാത്രമായി ഞാനെന്താണ് പറഞ്ഞത്!

" നീയെന്താ എന്നെ കുറിച്ച് വിചാരിച്ചു വെച്ചിരിക്കുന്നത് എന്നെനിക്കറിയില്ല, അത് അറിയണമെന്നും എനിക്കില്ല, പിന്നെ നീ..." എന്നും പറഞ്ഞു എനിക്ക് നേർക്ക് വിരൽചൂണ്ടി.

ഞാൻ കണ്ണും മിഴിച്ചു നോക്കി.

" നീ ഇപ്പോൾ പറഞ്ഞില്ലേ നിന്നോടുള്ള ദേഷ്യം നിന്റെ വീട്ടുകാരോട് കാണിക്കും എന്ന് വിചാരിച്ചു എന്ന്, ഇനി ഇത് പോലെ നിന്റെ വീട്ടുകാർ എന്നോ സന്തോഷിച്ചതിന് താങ്ക്സ് എന്നോ നിന്റെ വായിൽ നിന്നും കേട്ടാൽ ഈ ഹർഷ വർമയുടെ വേറൊരു മുഖം ഹയാത്തി പട്ടേൽ കണ്ടെന്ന് വരും, നിന്നോടുള്ള ദേഷ്യവും പകയും ഒക്കെ നിനക്ക് ചുറ്റുമുള്ളവരോട് കാണിക്കാൻ മാത്രം നാണം കെട്ടവനല്ല ഈ ഹർഷ..."

ഒന്ന് ശ്വാസം വിടാൻ പോലും മറന്ന് കൊണ്ട് കണ്ണും മിഴിച്ചു നിന്ന് പോയി ഞാൻ. ഇങ്ങേരുടെ ദേഷ്യത്തിന്റെ പല ഭാവങ്ങളും കണ്ടിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് പരിധി വിട്ട് ദേഷ്യപ്പെട്ടു കാണുന്നത്.

" ഒരു കാര്യം എന്നും ഓർമയിൽ വെച്ചോ, ഇവിടെത്തെ പപ്പയുടെയും മമ്മിയുടെയും വിക്കിയുടെയും എന്റെ മനസ്സിലെ ഇപ്പോഴത്തെ സ്ഥാനം ഞാൻ എന്റെ വീട്ടുകാരെ എങ്ങനെയാണോ കാണുന്നത് അത് പോലെ തന്നെയാണ് ഇവരും, അതായത് ഇവർ എല്ലാവരും എന്റെയും വീട്ടുകാർ കൂടിയാണ്..." എന്നെ കനപ്പിച്ചൊരു നോട്ടം നോക്കിക്കൊണ്ട് ഇത്രയും പറഞ്ഞു ആൾ ബാത്റൂമിലേക്ക് നടന്നു.

ഹിറ്റ്ലർ അവിടുന്ന് പോയിട്ടും ഞാൻ ഒന്ന് രണ്ട് നിമിഷം അതേ അവസ്ഥയിൽ അവിടെ തന്നെ നിന്നു. ഹിറ്റ്ലർ പറഞ്ഞ ഓരോ വാക്കും ഓർത്തു നിന്നപ്പോൾ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു.

എനിക്കെന്തിന്റെ കേടായിരുന്നു ഇപ്പോൾ അങ്ങേരോട് പോയിട്ട് താങ്ക്സ് പറയേണ്ട ഒരാവിശ്യവും ഇല്ലായിരുന്നു, വെറുതെ ആളുടെ വായിലുള്ളത് മുഴുവൻ കേട്ടു... ഒരു സോറി പറഞ്ഞാലോ? വേണ്ട എന്നിട്ട് വേണം അങ്ങേരുടെ വായിൽ നിന്നും ബാക്കിയുള്ളത് കേൾക്കാൻ...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വെള്ളം നിറച്ച ജഗ്ഗും എടുത്ത് റൂമിലേക്ക് കയറിയപ്പോൾ നേരെ കണ്ണ് പോയത് റൂമിലെ ഡ്രസിങ് ടേബിളിന്റെ മുന്നിൽ നിന്ന് കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ടിരിക്കുന്ന ഹിറ്റ്ലറിലേക്കാണ്. ഞാൻ വന്നത് കണ്ടതും കണ്ണാടിയിൽ കൂടി ഒരു നോട്ടം എന്റെ നേർക്ക് നോക്കി മുടി ചീകുന്ന പണി തുടർന്നു.

മുടിയൊക്കെ ചീകി കുട്ടപ്പനായി ഈ പാതിരാത്രി എവിടേക്കാണാവോ ആശാൻ പോകുന്നത്! ഞാൻ പിറുപിറുത്തു കൊണ്ട് കയ്യിലിരുന്ന ജഗ്ഗ് ടീപ്പോയിൽ വെച്ചു ചാർജിലിട്ടിരിരുന്ന മൊബൈലും എടുത്തു ബെഡിൽ പോയിരുന്നു.

ഒന്ന് രണ്ട് നിമിഷം കഴിഞ്ഞപ്പോൾ ആൾ ഒരുക്കമൊക്കെ കഴിഞ്ഞു ബെഡിനടുത്തേക്ക് വന്ന് ബെഡിൽ കിടന്ന പില്ലോയിൽ ഒന്നെടുത്തു സോഫയുടെ അടുത്തേക്ക് നടക്കുന്നത് ഇടംകണ്ണാൽ ഞാൻ കണ്ടെങ്കിലും ഒന്നും കണ്ടില്ലെന്ന് നടിച്ചിരുന്നു.

ടീപ്പോയ് ഒക്കെ വലിച്ചു ഞാൻ ഇന്നലെ ചെയ്തത് പോലെ ഒക്കെ സോഫയുടെ സൈഡിലായി ഉള്ള ചെറിയ പില്ലോ ഒക്കെ എടുത്ത് വെക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു കുറ്റബോധം തോന്നി.

" അതേയ്..." ഞാൻ ബെഡിൽ ഇരുന്ന് കൊണ്ട് ആളെ വിളിച്ചു.

പക്ഷേ ദുഷ്ടൻ എപ്പോഴും ചെയ്യുന്നത് പോലെ കേട്ടില്ല എന്ന മട്ടിൽ പണി തുടർന്നു.

അങ്ങേരുടെ കോപ്പിലെ അഹങ്കാരം, ഞാൻ ദേഷ്യത്തോടെ പല്ലുറുമ്മി. പാവമല്ലേ എന്ന് തോന്നി ഒന്ന് താഴ്‌ന്നു കൊടുക്കാൻ എന്ന് വിചാരിച്ചപ്പോഴാണ് അങ്ങേരുടെ ഒടുക്കത്തെ അഹങ്കാരവും കൊണ്ട് വന്നേക്കുന്നത്, ഞാൻ ദേഷ്യത്തോടെ പിറുപിറുത്തു.

" അതേയ്, സോഫയിൽ കിടന്ന് വെറുതെ നടുവേദന വരുത്താൻ നിൽക്കേണ്ട, വേണമെങ്കിൽ ഇവിടെ കിടന്നോ..."ആൾ കുറച്ച് മുമ്പ് എന്നോട് പറഞ്ഞതൊക്കെ ഓർമയിൽ വന്നപ്പോൾ ഒരിക്കൽ കൂടി താഴ്ന്ന് കൊടുത്തേക്കാം എന്ന് വിചാരിച്ചു ഞാൻ പറഞ്ഞു.

അത് കേട്ടതും ആൾ തലയുയർത്തി സംശയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

" അല്ല, ഇയാൾക്ക് നാളെ ഓഫീസിൽ ഒക്കെ പോകേണ്ടതല്ലേ അത് കൊണ്ട് പറഞ്ഞതാണ്, വേണ്ടങ്കിൽ വേണ്ട..." അങ്ങേരുടെ നോട്ടം കണ്ടപ്പോൾ ഞാൻ പറഞ്ഞു.

" അപ്പോൾ തനിക്ക് നടുവേദനിക്കില്ലേ?"

" ങേ!" എനിക്കെന്തിനാണ് നടുവേദനിക്കുന്നത്! ഞാൻ അങ്ങേര് ചോദിച്ചത് മനസ്സിലാവാതെ നിന്നു.

പെട്ടന്നാണ് കത്തിയത്, മഹാൻ വിചാരിച്ചു വെച്ചിരിക്കുന്നത് ഞാൻ സോഫയിൽ കിടന്ന് ഇങ്ങേർക്ക് എന്റെ ബെഡ് വിട്ട് കൊടുക്കും എന്നാണെന്നുള്ളത്... അയ്യടാ ആ പൂതി മനസ്സിൽ വെച്ചാൽ മതി.

" ഞാൻ സോഫയിൽ കിടന്ന് ഇയാൾ ബെഡിൽ കിടന്നോ എന്നല്ല ഞാൻ പറഞ്ഞത്." ഞാൻ ഗൗരവത്തോടെ ആളെ നോക്കി പറഞ്ഞു.

" പിന്നെ?"

" ഇയാൾക്ക് ആ സോഫയിൽ ചാരി ഇരുന്നുറങ്ങാൻ പോയിട്ട് കുറച്ച് സമയം നേരാവണ്ണം ഇരിക്കാൻ പോലും ആവുന്നില്ല എന്നെനിക്കറിയാം, അത് കൊണ്ടാണല്ലോ ഇന്നലെ ബെഡിൽ വന്ന് കിടന്നത്, ഇനി ഇന്ന് അവിടെ കിടന്ന് വെറുതെ നടുവേദന വരുത്തിക്കേണ്ട എന്ന് കരുതി ബെഡിൽ മറുവശത്ത്‌ കിടന്നോളൂ എന്ന് ഉദ്ദേശിച്ചു പറഞ്ഞതാണ്, എന്നിട്ട് താനൊരുമാതിരി ഒട്ടകത്തിന് വിശ്രമസ്ഥലം കൊടുത്തത് പോലെ എന്നെ തള്ളി പുറത്താക്കുകയാണല്ലോ..." ഞാൻ ആളെ കൂർപ്പിച്ചൊരു നോട്ടം നോക്കി പറഞ്ഞു.

അത് കേട്ടതും ആൾ ഒന്ന് ചമ്മി പക്ഷേ പെട്ടന്ന് തന്നെ എന്നെ തിരിച്ചും തറപ്പിച്ചു നോക്കി ആ ചമ്മൽ അവിടെ മറച്ചു പിടിച്ചു.

" ഇനി എന്തായാലും താൻ അവിടെ തന്നെ കിടന്നാൽ മതി..." എന്നും പറഞ്ഞു ഞാൻ ബ്ലാങ്കറ്റ് എടുത്ത് തലവഴി മൂടി കിടന്നു.

ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും ഒരനക്കമോ ശബ്ദമോ കേൾക്കാതെ വന്നപ്പോൾ മെല്ലെ മുഖത്ത് നിന്ന് ബ്ലാങ്കറ്റ് മാറ്റി നോക്കി.

പുള്ളിക്കാരൻ ഇപ്പോഴും എന്തോ ചിന്തിച്ചു കൊണ്ട് ആ നിൽപ്പ് തന്നെ നിന്നുകൊണ്ട് അവിടെയുണ്ട്...

" അതേയ്, ഉറങ്ങുന്നുണ്ടെങ്കിൽ കിടക്കാൻ നോക്ക് എനിക്ക് ലൈറ്റ് അണക്കണം..." ഞാൻ കുറച്ചുറക്കെ പറഞ്ഞു.

അത് കേട്ടതും അങ്ങേര് ചിന്തയിൽ ഉണർന്ന് എന്റെ നേർക്ക് നോക്കി. ഞാനത് കാണാത്ത മട്ടിൽ നടിച്ചു.

ആൾ സോഫയുടെ അടുത്തേക്ക് തന്നെ നടന്ന് കുനിഞ്ഞു അവിടെ കിടന്ന ചെറിയ നാല് പില്ലോയും എടുത്തു ബെഡിനടുത്തേക്ക് വരുന്നത് കണ്ട് ഞാനൊന്ന് ഞെട്ടി.

ഇങ്ങേർ ഈ കെട്ടും ഭാണ്ഡമൊക്കെ എടുത്ത് ഇതെങ്ങോട്ടാ! ഇനി ആ പില്ലോ വെച്ചു എന്നെ ശ്വാസം മുട്ടിച്ചു കൊന്നേക്കാം എന്ന് കരുതിയിട്ടാണോ? ഞാൻ പേടിയോടെ ചിന്തിച്ചു. പക്ഷേ അപ്പോഴും ഒരു പില്ലോ പോരെ? ഇതെന്തിനാണ് നാല് പില്ലോ!

അപ്പോഴേക്കും ഹിറ്റ്ലർ ബെഡിനടുത്തെത്തി, എന്നിട്ട് നാല് പില്ലോയും ഒരുമിച്ച് ബെഡിലേക്കിട്ടു, ശേഷം അതിൽ നിന്നും ഒരു പില്ലോ എടുത്തു പൊക്കുന്നത് കണ്ടതും,

" അയ്യോ എന്നെ കൊല്ലല്ലേ..." പേടിയോടെ ഞാൻ അലറിക്കൊണ്ടു രണ്ട് കണ്ണും ഇറുക്കിയടച്ചു കൈകൂപ്പി നിന്നു.

ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും ഒരു പില്ലോയും എന്റെ മുഖത്തേക്ക് കൊണ്ട് വന്നില്ല. ഞാൻ മെല്ലെ കണ്ണ് തുറന്നതും ബെഡിന് നടുക്കായി ആ പില്ലോയും വെച്ച് പകപ്പോടെ എന്നെ നോക്കുന്ന ഹിറ്റ്‌ലറെയാണ് കണ്ടത്.

അത് കണ്ടതും ചെറുതായി എനിക്ക് കാര്യം മനസ്സിലായി, അങ്ങേർ ഞങ്ങൾക്കിടയിൽ പില്ലോ കൊണ്ട് ബെഡിൽ ഇന്ത്യ പാകിസ്ഥാൻ അതിർത്തി വേലി കെട്ടാൻ പോകുന്നത് കണ്ടാണ് ഞാൻ അങ്ങേര് എന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ പോകുകയാണ് എന്ന് ഞാൻ വിചാരിച്ചത്.

ഛെ! ആകെ നാറി... അയ്യേ... ഇയാൾ എന്ത് വിചാരിച്ചു കാണും...

" അത് ഞാൻ പെട്ടെന്ന്, വേറെ... എന്തോ... ഓർത്തപ്പോൾ... അറിയാതെ..." ഞാൻ ജ്യാളതയോടെ അങ്ങേരെ നോക്കി സൈക്കിളിൽ നിന്നും വീണ ചിരി ചിരിക്കാൻ ശ്രമിച്ചു.

അങ്ങേര് ഒന്നും മിണ്ടാതെ നാല് പില്ലോയും നിരത്തി വെച്ചു. എന്നിട്ട് എതിർവശത്തേക്ക് ചെരിഞ്ഞു കിടന്നു.

ഛെ! ആകെ ചളമാക്കി, എപ്പോൾ നോക്കിയാലും ഇത് പോലെ വേണ്ടാത്ത ചിന്തകളൊക്കെയാണ് പെട്ടന്ന് മനസ്സിൽ വരുക, അതാണെങ്കിൽ എപ്പോഴും അറിയാതെ വിളിച്ചു കൂവുകയും ചെയ്യും... ആകെ നാണം കെട്ടു. ഞാൻ ഇതൊക്കെ ചിന്തിച്ചു ലൈറ്റ് അണച്ചു കിടന്നു.

പെട്ടന്നാണ് ഒരു കാര്യം ഓർമ വന്നത്,

" അയ്യോ..." ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് ലൈറ്റ് ഇട്ടു.

" എന്താ! എന്ത് പറ്റി?" ഹിറ്റ്ലറും ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് എന്നെ തുറിച്ചു നോക്കി.

ദൈവമേ! ഞാൻ അതും ഉറക്കെയാണോ പറഞ്ഞത്? ഇനി ഇങ്ങേരോട് എന്ത് പറയും!

"അത്... അത് പിന്നെ... ആ... എന്റെ ഫോൺ ടേബിളിൽ വെക്കാൻ മറന്നു..." ഞാൻ കയ്യിലിരുന്ന മൊബൈൽ ഉയർത്തിക്കാട്ടി പറഞ്ഞു.

" ഈ മൊബൈൽ തിരിച്ചു വെക്കാൻ മറന്നതിനാണോ നീയിപ്പോൾ ഈ അലറികൊണ്ട് എഴുന്നേറ്റത്?" ആൾ അവിശ്വസനീതയോടെ എന്നെ നോക്കി ചോദിച്ചു.

ഞാൻ അതെയെന്നർത്ഥത്തിൽ തലകുലുക്കി.

അങ്ങേരുടെ മുഖഭാവം മാറാൻ തുടങ്ങി. എന്നെ ഭിത്തിയിൽ തേച്ചൊട്ടിക്കാനുള്ള പുറപ്പാടിലാണെന്ന് ആ വലിഞ്ഞു മുറുകിയ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. തടയണം എങ്ങനെയെങ്കിലും...

" മൊബൈൽ വെക്കാതെ ഉറങ്ങാൻ കിടക്കുന്നത് അങ്ങനെ ചെറിയ കാര്യമല്ല, എന്റെ ജീവന് തന്നെ ഭീക്ഷണിയാണ്, ഈ മൊബൈലും കയ്യിൽ വെച്ചു ഞാൻ ഉറങ്ങിപ്പോയി എന്ന് വിചാരിക്കുക, ഉറക്കത്തിൽ ആദ്യം എന്റെ കയ്യിൽ കിടക്കുന്ന മൊബൈൽ ബെഡിലേക്ക് വീഴും അപ്പോൾ ഞാനൊന്നു തിരിഞ്ഞു കിടക്കും അതും എന്റെ മൊബൈലിന്റെ മുകളിൽ എന്റെ മൊബൈലിന്റെ സ്ക്രീൻ പൊട്ടുന്നു, സ്ക്രീൻഗ്ലാസ് തവിട് പൊടിയാകുന്നു, അത് എന്റെ കയ്യിൽ കൊണ്ട് എന്റെ കൈ മുറിയുന്നു, അതിലെ ബ്ലഡ് ഒഴുകി ബെഡ്ഷീറ്റ് മൊത്തം നിറയുന്നു, ധാരാളം ബ്ലഡ് നഷ്ടപെട്ട ഞാൻ അങ്ങനെ മരണത്തിലേക്കടുക്കുന്നു... ഇപ്പോൾ പറ ഇത് ഒരു ചെറിയ കാര്യമാണോ എന്ന്..." ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ഹിറ്റ്ലറെ നോക്കി.

അങ്ങേര് ആകെ കിളി പോയ മട്ടിൽ എന്നെ തന്നെ തുറിച്ചു നോക്കി നിൽപ്പുണ്ട്.

മോളെ ഹയാ... ഇതാണ് പറ്റിയ അവസരം, അങ്ങേരുടെ ജില്ല വിട്ട് പോയ കിളികൾ ഒക്കെ തിരിച്ചു വരുന്നതിന് മുമ്പായി തലവഴി പുതപ്പ് മൂടി കിടക്കുന്നതാണ് നല്ലത്... പിന്നെയൊന്നും നോക്കിയില്ല ഒറ്റയടിക്ക് ലൈറ്റും അണച്ചു ബെഡിലേക്ക് ചാടി ബ്ലാങ്കറ്റ് എടുത്തു തലവഴി മൂടി.

കിടന്ന് കഴിഞ്ഞപ്പോഴാണ് വീണ്ടും ഞാനെന്തിനാണ് അയ്യോ എന്നും പറഞ്ഞു നിലവിളിച്ചതിനെ കുറിച്ചോർത്തത്, സത്യത്തിൽ പെണ്ണായ ഞാൻ ചെയ്യേണ്ട പണിയല്ലേ ഈ ബെഡിൽ ഈ ഇന്ത്യ പാകിസ്ഥാൻ അതിർത്തി കെട്ടേണ്ടത്, അങ്ങനെയല്ലേ സാധാരണ നടക്കുന്നത്, ഇതിപ്പോൾ ഇങ്ങേർ വിചാരിച്ചു കാണുമോ ഞാൻ ഇങ്ങേരുടെ കൂടെ കിടക്കാൻ ആഗ്രഹിച്ചു നിൽക്കുകയാണെന്ന്... ഏയ് അങ്ങനെയൊന്നും വിചാരിച്ചു കാണില്ല, ഇനിയെങ്ങാനും വിചാരിച്ചാലോ... ദൈവമേ എനിക്ക് നീ ഈ ചിന്തകളൊക്കെ പെട്ടന്ന് ചിന്തിക്കാനുള്ള കഴിവ് തീരെ തന്നില്ലാലോ എന്നോട് ഈ ചതി വേണ്ടായിരുന്നു...

ഹിറ്റ്ലറുടെ കിളികൾ ഒക്കെ തിരിച്ചു വന്ന് എന്ന് തോന്നുന്നു, ആൾ ബെഡിലേക്ക് കിടന്നു. പക്ഷേ ഞാൻ മുഖത്ത് നിന്നും ബ്ലാങ്കറ്റ് മാറ്റി നോക്കാൻ മുതിർന്നില്ല, എന്നിട്ട് വേണം അങ്ങേരുടെ വായിൽ ഉള്ളത് കേൾക്കാൻ, അതും താങ്ങാൻ ഇനി ഇന്ന് വയ്യ, നാളെ രാവിലെ കേൾക്കാം... ഞാൻ മെല്ലെ കണ്ണുകളടച്ചു.

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️


എന്റെ കഥയെ മനസ്സിലാക്കി, എന്റെ എല്ലാ ആവിശ്യവും കേട്ട് അത്യാവശ്യം നല്ല രീതിയിൽ എന്റെ മനസ്സിന് പിടിച്ചത് പോലെ ചിത്രം വരച്ചു നല്ല ബുക്ക് കവറുകൾ ഉണ്ടാക്കി തന്നതിന് താങ്ക്സ് RilaF7❤️
അന്ന് കുറെ വട്ടം അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ പറഞ്ഞു മാറ്റി വരപ്പിച്ചിരുന്നു, സോറിയൊന്നും പറയില്ല, നിന്നെ പത്തൊമ്പത് കൊല്ലമായി സഹിക്കുന്നില്ലേ ഞാൻ, ആ കണക്കിൽ നിന്നും കുറച്ചോളാം ഇത്...😆😆 (ആഹ്, നിന്റെ സ്റ്റോറി ഞാൻ നാളെ മുതൽ വായിച്ചോളാം...)

Continue Reading

You'll Also Like

26 2 1
A short story about an eventful date that happened to me at Bengaluru.
6.7K 1K 24
Malayalam hopekook ff
19 0 1
ഒരു ജീവിതം. പിന്നതിൽ ബാക്കിയായ പ്രണയം.