°എന്റെ ഹിറ്റ്‌ലർ°

Od Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... Více

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 57

2.2K 129 343
Od Najwa_Jibin

അവസാനം ഞാൻ വന്നു😁... സോറി പറഞ്ഞിട്ടൊന്നും ഒരു കാര്യമില്ല എന്നറിയാം എന്നാലും സോറി... കുറച്ചു ദിവസം മടിപിടിച്ചു ഇരുന്നെങ്കിലും എഴുതാൻ ഇൻട്രസ്റ്റ് വന്നതും ഞാൻ പോലും പ്രതീക്ഷിക്കാതെ ഒരു തിരക്കിൽ പെട്ടുപ്പോയി. അതൊക്കെ കഴിഞ്ഞു എഴുതാൻ ഇരുന്നെങ്കിലും ഒന്നും എഴുതാൻ പറ്റാത്ത ഒരവസ്ഥ😣അവസാനം എങ്ങനെയൊക്കെയോ എഴുതി തീർത്തു... അപ്‌ഡേറ്റ് എവിടെ എന്ന് ചോദിച്ചു കമന്റ്സും മെസ്സേജ്സും അയച്ചവർക്ക് കരുതിക്കൂട്ടി മറുപടി തരാതിരുന്നതല്ല കേട്ടോ, വെറുതെ ഇന്ന് ചെയ്യും നാളെ ചെയ്യും എന്ന് പറഞ്ഞു നിങ്ങളെ പറ്റിക്കേണ്ടേ എന്ന് കരുതിയിട്ടാണ്...☺️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayaathi's pov:-

മൂന്ന് ദിവസത്തിന് ശേഷം ;-

" ബാബീ മറ്റന്നാളെ രാവിലെ തന്നെ വരില്ലേ?..." ജിത എന്നെ നോക്കി ചോദിച്ചതും ഞാനവളെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം ഡ്രസ്സ് ഒക്കെ എടുത്തു ബാഗിലേക്ക് വെക്കുന്നത് തുടർന്നു.

" വരില്ലേ?" എന്റെ മറുപടിയൊന്നും കാണാതെ വന്നപ്പോൾ അവൾ എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി ആവർത്തിച്ചു.

ഇവളെ കൊണ്ട്... ഈർഷ്യത്തോടെ കയ്യിലുള്ള ഡ്രസ്സ് ബെഡിലേക്കിട്ട് അവളുടെ മുന്നിലായി വന്ന് നെഞ്ചിന് മീതേ കൈവെച്ചു നിന്നു.

" ഇന്നലെ തൊട്ട് എത്ര പ്രാവശ്യം നീ ഈ ചോദ്യം ചോദിച്ചു ജിതാ..." ഗൗരവം നടിച്ചു അവളോടായി ചോദിച്ചു.

അവൾ മറുപടിയൊന്നും പറയാതെ ഇളിച്ചു.

" ഇന്നലെ എന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതല്ലേ ഈ ചോദ്യം ചോദിക്കാൻ? ചോദിച്ചു, ചോദിച്ചു നിനക്ക് മടുത്തിട്ടില്ലായിരിക്കും പക്ഷേ മറുപടി പറഞ്ഞു എനിക്ക് മടുത്തു മോളെ..." ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു.

" സ്വന്തം വീട്ടിലേക്കല്ലേ പോകുന്നത്, അപ്പോൾ ചിലപ്പോൾ കുറച്ചു ദിവസം കൂടി നിന്നാലോ! അത് കൊണ്ടാണ് ചോദിച്ചു ഉറപ്പ് വരുത്തുന്നത്... ദീദിയും ജീജുവും ഇന്നലെ പോയതോടെ തന്നെ പകുതി ഒച്ചപ്പാട് കുറഞ്ഞു ഇവിടെ, ഇന്നിപ്പോൾ കാത്തുവും തിരിച്ചു പോകുന്നു, കൂടെ തന്നെ നിങ്ങൾ രണ്ടാളും പോകുന്നു... ഞാനിവിടെ ബോറടിച്ചു ചത്ത് പോകും..."

ആകാശേട്ടന് ഹോസ്പിറ്റലിൽ എന്തോ എമർജൻസി കേസ് വന്നത് കാരണം ദീദിക്കും ആകാശേട്ടനും പെട്ടന്ന് തിരിച്ചു പോകേണ്ടി വന്നു ഇന്നലെ...

" എന്റെ വീട്ടിൽ കുറച്ചു ദിവസം കൂടി നിക്കാനോ! നടന്നത് തന്നെ...ഞാൻ പോകുന്നത് നിന്റെ ഭയ്യാന്റെ കൂടെയാണെന്നുള്ളത് ഓർത്തിട്ട് വേണം പറയാൻ... ചിലപ്പോൾ നാളെ രാവിലെ തന്നെ ഇങ്ങോട്ട് വന്നേക്കും..." ഞാൻ അവളെ നോക്കി പറഞ്ഞു.

" അതൊന്നും ഇല്ല, മറ്റന്നാളെ വന്നാൽ മതി എന്ന് പപ്പ പറഞ്ഞപ്പോൾ ഭയ്യ സമ്മതിച്ചത് നമ്മുടെ മുന്നിൽ വെച്ചു തന്നെയല്ലേ..." അവൾ വിഷമത്തോടെ പറഞ്ഞു.

" അടുത്ത വീക്കിൽ അല്ലേ നിനക്ക് കോളേജ് തുറക്കുന്നത്, അതും തുറന്ന ഉടനെ തന്നെ എക്‌സാമും ഞങ്ങൾ വരുന്നത് വരെ എല്ലാം പഠിച്ചിരിക്ക്..." ഞാൻ ചിരിയോടെ അവളെ സമാധാനിപ്പിക്കാനായി ശ്രമിച്ചു.

" അയ്യേ അതിനൊന്നും ഈ ജിതയെ കിട്ടില്ല... ഞാനേ ഹർഷ വർമയുടെ അനിയത്തിയാണ്..." അവൾ പുച്ഛിച്ചു.

" ഏഹ്!" ഞാൻ കാര്യം മനസ്സിലാവാതെ അവളെ നോക്കി.

" ഈ ക്ലാസ് തുടങ്ങിയത് തൊട്ട് എക്സാമിന് വേണ്ടി പഠിക്കുന്ന ജോ ദീദിയെ പോലെയുള്ള കുറേ ആൾക്കാരുണ്ട്, ഞാനും ഭയ്യയുമൊക്കെ പഠിക്കാനായി പത്തു ദിവസം സ്റ്റഡി ലീവ് തന്നാലും എക്‌സാമിന്റെ തലേന്ന് മാത്രേ പഠിക്കാൻ ഇരിക്കൂ..." അവൾ ചിരിയോടെ ടോപ്പിന്റെ കോളർ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

"അടിപൊളി, അപ്പോൾ ചേട്ടനും അനിയത്തിയും വലിയ പഠിപ്പിപ്പികളാണെല്ലേ..." ഞാൻ കളിയാക്കി.

" അതേ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട, തലേന്നത്തെ ദിവസമേ പഠിക്കൂ എന്ന് വെച്ചു ഞാനും ഭയ്യയും ഇതുവരെ എക്സാമിന് പൊട്ടിയിട്ടൊന്നുമില്ല കേട്ടോ... ഞങ്ങൾക്ക് പാസായാൽ മാത്രം മതി അല്ലാതെ നിങ്ങളെ പോലെയൊക്കെ റാങ്ക് വേണമെന്നുള്ള അത്യാഗ്രഹമൊന്നും ഇല്ല എന്നേ ഉള്ളൂ..." അവൾ എന്നെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.

" അതിന് ഞാനെപ്പോഴാണ് എനിക്ക് റാങ്ക് ഒക്കെ കിട്ടിയിരുന്നു എന്ന് പറഞ്ഞത്!" ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

" അത് ഇനി പ്രത്യേകം പറയണോ?ഞങ്ങളെ കളിയാക്കിയപ്പോഴെ മനസ്സിലായി, ബാബിയും ജോ ദീദിയുടെ ഗ്യാങിൽ പെട്ടതാണെന്ന്..." അവൾ പരിഹാസത്തോടെ പറഞ്ഞു.

" അയ്യേ, ഞാനങ്ങനെ കുത്തിയിരുന്നു പഠിക്കുന്ന ആളൊന്നുമല്ല... എനിക്കും പാസായാൽ മാത്രം മതി എന്നേ ഉണ്ടായിരുന്നുള്ളൂ, നല്ല മാർക്ക് കിട്ടാൻ വേണ്ടി ഇതുവരെ തലകുത്തി നിന്ന് പഠിച്ചിട്ടും ഇല്ല..."

" ആഹാ... നമ്മളെ അതേ കൂട്ടാണല്ലേ എന്നിട്ടാണ് വലിയ ഡയലോഗും കൊണ്ട് വന്നിരിക്കുന്നത്..." അവൾ ദേഷ്യം നടിച്ചുക്കൊണ്ട് എന്നെ നോക്കി.

ഞാൻ ഒന്നും തിരിച്ചു പറയാതെ അവളെ നോക്കി ഇളിച്ചു.

" ആഹ്, പഠിപ്പിനെ കുറിച്ചു പറഞ്ഞപ്പോഴാണ് ഓർത്തത് ഞാൻ മൂന്ന് നാല് ദിവസമായി ബാബിയോട് ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിട്ട് നടക്കുന്നു, എപ്പോഴും മറന്നു പോകും..."

ഞാൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി.

" വേറൊന്നുമല്ല, ബാബി റിസപ്‌ഷന്റെ അന്ന് ഒരാളുമായിട്ട് സംസാരിച്ചിരുന്നില്ലേ അതാരാ?"

" ഏത് ഒരാൾ! അന്ന് കുറേ ആൾക്കാരോട് ഞാൻ സംസാരിച്ചിട്ടില്ലേ?" ഞാൻ സംശയത്തോടെ ചോദിച്ചു.

"അതല്ല, ബാബി കുറച്ചു നേരം നല്ല പരിച്ചയമുള്ളത് പോലെ സംസാരിച്ചു നിന്നിരുന്നത്..."

" അതാരാ!..." ഞാൻ ചിന്തയോടെ നിന്നു. "ചിലപ്പോൾ എന്റെ കൂടെ പഠിച്ച ആരെങ്കിലുമായിരിക്കും..." ഞാൻ ഓർത്തുകൊണ്ടു അവളെ നോക്കി.

" ഏയ്, കണ്ടിട്ട് ബാബിയുടെ കൂടെ പഠിച്ച ആളെ പോലെയൊന്നും തോന്നിയില്ല... കണ്ടിട്ട് ഒരു കോളേജിൽ പഠിക്കുന്ന പയ്യനെ പോലെയാണ് തോന്നിച്ചത്..."

" കോളേജിൽ പഠിക്കുന്നത് പോലെയോ! അതാരാണ്! അങ്ങനെ ഒരാളുമായി ഞാൻ സംസാരിച്ചിരുന്നതായി ഓർക്കുന്നില്ലാലോ..." ഞാൻ സംശയത്തോടെ നിന്നു.

" സംസാരിച്ചു, ഞാൻ കണ്ടതല്ലേ... ഒരു നേവി ബ്ലൂ ജീൻസും വൈറ്റ് ഫുൾ സ്ലീവ് ഷർട്ടും ഒരു ബ്ലാക്ക്‌ കാഷ്വൽ ഷൂസും ഒക്കെയിട്ടിട്ടുള്ള ഒരുത്തൻ..."

അവൾ പറയുന്നത് കേട്ട് ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.ഇവൾ ഇത്രയും ശ്രദ്ധിച്ച ആ ആൾ ആരായിരിക്കും...

" ആഹ്, പിന്നെ അവന്റെ കയ്യിൽ ഒരു യെല്ലോ റോസ് നിറഞ്ഞ ഒരു ബൊക്കെയും ഉണ്ടായിരുന്നു..." അവൾ പെട്ടന്ന് ഓർമ വന്ന മട്ടിൽ പറഞ്ഞു.

യെല്ലോ ബൊക്കെ എന്ന് പറഞ്ഞതും ഓർമ വന്നത് ജോയ്‌സാമിനെയാണ്. ഇനി അവനായിരിക്കുമോ ഇവൾ ഉദ്ദേശിക്കുന്ന ആൾ! അവന്റെ ഷർട്ടിന്റെ കളർ എന്തായിരുന്നു! അവനോട് ഞാൻ കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു. അതേ അവൻ തന്നെയാണെന്ന് തോന്നുന്നു.

" അതേ ഓർമ വന്നോ?" ജിത എന്റെ മുഖത്തിന് മുന്നിലായി വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു.

" ആഹ്, നീ ഉദ്ദേശിച്ച ആൾ ജോയ്‌സാം ആണെന്ന് തോന്നുന്നു, അവൻ എനിക്ക് യെല്ലോ റോസ് ബൊക്കെ ഒക്കെ തന്നിരുന്നു..." ഞാൻ അവളോടായി പറഞ്ഞു.

" ജോയ്സാം ബാബിയുടെ ആരാ! ബാബിക്ക് അവനെ എങ്ങനെയാ പരിചയം?" അവൾ ആകാംഷയോടെ ചോദിച്ചു.

അവളുടെ ആകാംഷ കണ്ടപ്പോൾ ഞാൻ അവളെ സൂക്ഷിച്ചു നോക്കി. അവന്റെ കാര്യത്തിൽ എന്താണ് ഇവൾക്ക് ഇത്ര ഇൻട്രസ്റ്റ്‌!

" എനിക്ക് അങ്ങനെ വലിയ പരിചയം ഒന്നുമില്ല..." അവൾ എന്താണ് അടുത്തത് ചോദിക്കുന്നറിയാനായി ഞാൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

" പരിചയമില്ലാതെയാണോ അവൻ അന്ന് റിസപ്‌ഷന് വന്നത്?" അവൾ ഈർഷ്യത്തോടെ ചോദിച്ചു.

" അതിന് അവൻ വന്നത് ഞാൻ വിളിച്ചിട്ടല്ല നിന്റെ ഡാഡി ക്ഷണിച്ചിട്ടാണ്..."

" വാട്ട്! പപ്പ ക്ഷണിച്ചിട്ടോ! പപ്പയ്ക്ക് എങ്ങനെ അവനെ പരിചയം!" അവൾ കണ്ണും മിഴിച്ചുകൊണ്ട് നിന്നു.

അവളുടെ മട്ടും ഭാവവും ഒക്കെ കണ്ട് ഇവൾക്ക് ജോയ്സാമിനെ മുന്നേ അറിയുന്നത് പോലെ തോന്നുന്നുണ്ട്...

" നിന്റെ പപ്പയുടെ ഫ്രണ്ട് ജോസഫ് സാറിന്റെ മോനാണ് അവൻ, അത് വഴിയാണ് അവൻ അന്ന് വന്നത്... അല്ല തനിക്ക് അവനെ നേരത്തെ പരിചയമുണ്ടോ?" ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

" ഏഹ്! എനിക്കോ? ഏയ്... ഇല്ല... എവിടെയോ കണ്ടു പരിചയമുള്ളത് പോലെ തോന്നി... അതാ...അതാണ് ബാബിയോട് ചോദിച്ചത്..." അവൾ പതർച്ചയോടെ പറഞ്ഞു.

അവൾ എന്തൊക്കെയോ ഒളിക്കുന്നത് പോലെ തോന്നിച്ചു. വരട്ടെ കണ്ട് പിടിക്കാം...

" അത് ചിലപ്പോൾ അന്ന് ഫ്ളൈറ്റിൽ വെച്ചു കണ്ടിട്ടുണ്ടാവും, ഞങ്ങൾ ഗോവയിൽ പോയപ്പോൾ അവൻ എന്റെ അടുത്തുള്ള സീറ്റിലുണ്ടായിരുന്നു അങ്ങനെയാണ് അവനെ എനിക്ക് പരിചയം, അതിന് ശേഷം പിന്നെ കാണുന്നത് ഇവിടെ വെച്ചാണ്..." ഞാൻ അവളുടെ പതർച്ചയൊന്നും കണ്ടില്ലെന്ന് നടിച്ചുക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.

" ആഹ്, അതായിരിക്കണം എവിടെയോ കണ്ട് മറന്ന മുഖം പോലെ തോന്നിച്ചത്..." അവളും വിളർച്ചയോടെ ചിരിച്ചു.

" അല്ല, അവൻ പറ..."

" ബാബീ, സമയം കുറേയായില്ലേ ഭയ്യ ഇപ്പോൾ വരും, ബാബി വേഗം റെഡിയായിക്കോ..."

എന്നെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇടയ്ക്ക് കേറി ഇത്രയും പറഞ്ഞു തിരിച്ചു എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് ഓടി.

അവളുടെ ആ പോകും നോക്കി ഞാൻ കണ്ണും മിഴിച്ചു നിന്നു! എന്തോ കാര്യമുണ്ട്... അതിനെ കുറിച്ചു ഞാൻ ചോദിച്ചേക്കും എന്ന പേടിയിലാണ് ആൾ മുങ്ങിയത് എന്ന് തോന്നുന്നു... ഞാൻ അറിയാതെ പുഞ്ചിരിച്ചു പോയി

അന്ന് ഫ്‌ളൈറ്റിൽ വെച്ചു ജോയ് എഞ്ചിനീയറിംഗിനാണ് പഠിക്കുന്നത് എന്ന് പറഞ്ഞിരുന്നു ഇവളും എൻജിനിയറിങിന് പഠിക്കുന്നു ഇനിയിപ്പോൾ രണ്ടാളും ഒരേ കോളേജിലായിരിക്കുമോ? വരട്ടെ കണ്ട് പിടിക്കാം... ഇപ്പോൾ ഇതും ചിന്തിച്ചു നിന്നാൽ എന്റെ സമയം പോകും... ഞാൻ പെട്ടെന്ന് തന്നെ റെഡിയാവാൻ തുടങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് ഡിക്കിയിൽ വെച്ച ശേഷം തിരിഞ്ഞു എല്ലാവരോടും യാത്ര പറയുന്ന കാർത്തിയേട്ടനെയും മറ്റുള്ളവരെയും നോക്കി നിന്നു.

മമ്മയുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്, ജിതയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആളും സങ്കടത്തോടെ നിൽക്കുന്നുണ്ട്. കാര്യം കാർത്തിയേട്ടൻ പോയി കഴിഞ്ഞാലാണ് ശരിക്കും ഈ വീട് ഉറങ്ങിയത് പോലെയുണ്ടാവുക.

അപ്പോഴേക്കും യാത്രയൊക്കെ പറഞ്ഞു എല്ലാവരും കാറിന്റെ അടുത്തേക്ക് വന്നു. ഹിറ്റ്ലർ നേരെ വന്ന് ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു.

കാർത്തിയേട്ടൻ പിറകിൽ കയറി എന്നെ മുന്നിലേക്ക് ഇരുത്തും അത് വേണ്ട... അങ്കിളിനോട് എന്തോ സംസാരിക്കുന്ന കാർത്തിയേട്ടനെ കണ്ടതും ഞാൻ പെട്ടന്ന് തന്നെ മമ്മയോടും ഡാഡിയോടും യാത്ര പറഞ്ഞു പിറകിലെ ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു.

ഞാൻ ഇരുന്നതും ഫോണിൽ നോക്കിയിരുന്ന ഹിറ്റ്ലർ തലയുയർത്തി റിവ്യൂ മിററിലൂടെ ഒരു നോട്ടം നോക്കിയ ശേഷം വീണ്ടും ഫോണിലേക്ക് തന്നെ തലതാഴ്ത്തി.

കാർത്തിയേട്ടൻ വന്ന് പിറകിലെ ഡോർ തുറന്നതും ഞാൻ ഏട്ടനെ നോക്കി ഇളിച്ചുക്കൊണ്ട് കണ്ണ് കൊണ്ട് മുന്നിലേക്ക് ഇരിക്കാനായി പറഞ്ഞു. കാര്യം മനസ്സിലായ മട്ടിൽ ഏട്ടൻ പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് മുന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറി ഇരുന്നു.

" പോകാം..." ഹിറ്റ്ലർ ഫോൺ പോക്കറ്റിലേക്ക് തിരിച്ചിട്ടു കാർത്തിയേട്ടനെ നോക്കി.

" മ്മ്മഹ്..." കാർത്തിയേട്ടൻ പുറത്തേക്ക് നോക്കി കൈവീശി കാണിച്ചു കൊണ്ട് മൂളി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കാർ മുന്നോട്ട് എടുത്തതും രണ്ടാളും കൂടി എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. എനിക്കാണെങ്കിൽ അതൊക്കെ കേട്ട് ബോറടിക്കാനും, ഞാനെന്ന ഒരാൾ പിറകിലുണ്ടെന്നത് ശ്രദ്ധിച്ചത് പോലും ഇല്ല. ഒന്ന് രണ്ട് തവണ കാർത്തിയേട്ടൻ എന്നെ നോക്കി എന്തോ പറയാനായി തുനിഞ്ഞതും ഹിറ്റ്ലർ കാലൻ അതിനിടയിൽ കയറി എന്തോ സംസാരിച്ചു തടഞ്ഞു.ഞാൻ ഹിറ്റ്ലറെ കൊല്ലാനുള്ള ദേഷ്യത്തിൽ ഇരുന്നു.

റേഹ അവളുടെ മമ്മയുടെ വീട്ടിലായി പോയി ഇല്ലായിരുന്നെങ്കിൽ അവളെയും ഒന്നിച്ചു കൂട്ടാമായിയുന്നു, അവൾ അവളുടെ കസിന്റെ കൂടെ നേരെ എയർപോർട്ടിലേക്ക് എത്താം എന്ന് ഇന്നലെ തന്നെ പറഞ്ഞിരുന്നു.

ഇവർ രണ്ട് പേരും ഒരേ ദിവസമാണ് ടിക്കറ്റ് എടുത്തത് എന്നറിഞ്ഞപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടത് പോലെ ഞാനും ഹിറ്റ്ലറും വിക്കിയും ഒന്നും അറിയാതത് പോലെ അഭിനയിച്ചു. യാദൃശ്ചികമാണെന്ന് തന്നെ എല്ലാവരും കരുതി. അല്ലെങ്കിലും അങ്ങനെയല്ലേ എല്ലാവരും കരുതൂ അത് പോലെയായിരുന്നല്ലോ രണ്ടിന്റെയും കളിയും, ഒരേ രാജ്യത്ത് ജോലി ചെയ്യുന്നത് പോയിട്ട് മറ്റുള്ളവരുടെ മുന്നിൽ വെച്ചു രണ്ടും ആലുവ മണപ്പുറത്ത് വെച്ചു കണ്ട പരിചയവും പോലും കാണിച്ചിരുന്നില്ലാലോ... ജിതയ്ക്ക് വല്ല സംശയവും തോന്നുമോ എന്ന പേടിയുണ്ടായിരുന്നു പക്ഷേ ഭാഗ്യത്തിന് അവളൊന്നും ചോദിച്ചിട്ടില്ല.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" റേഹ അതാ അവിടെയുണ്ട്..." അകത്തേക്ക് കയറാതെ എൻട്രസിന്റെ അടുത്തു നിൽക്കുന്ന റേഹയുടെ നേർക്ക് വിരൽചൂണ്ടി കൊണ്ട് ഞാൻ കാർത്തിയേട്ടനോടായി പറഞ്ഞു.

" ആഹ്, ഹയ നടന്നോ ഞങ്ങൾ ഈ ലഗേജ് ഒക്കെ എടുത്ത ശേഷം വരാം..." കാർത്തിയേട്ടൻ എന്നെ നോക്കി പറഞ്ഞതും ഞാൻ തലയാട്ടി കൊണ്ട് പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.

" കാമുകി കാമുകനെ കാത്ത്‌ നിൽക്കുകയാവും അല്ലേ..." അവളുടെ തൊട്ട് പിറകിലായി നിന്ന് ശബ്ദം മാറ്റി കൊണ്ട് ചോദിച്ചു.

അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി.

" പേടിപ്പിക്കുന്നോ ദുഷ്ടത്തി... വേറെ ആരോ എന്ന് കരുതി ഞാൻ ഞെട്ടിപ്പോയി.." അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു കൊണ്ട് ചൂടായി.

" ആഹാ, കള്ളത്തരം ചെയ്യാൻ മടിയില്ല അത് പിടിച്ചാലാണ് കുഴപ്പം അല്ലേ... എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട..." ഞാൻ ദേഷ്യം നടിച്ചുക്കൊണ്ട് പറഞ്ഞു.

" എന്റെ ഹയാ... രണ്ട് ദിവസം മുമ്പ് നിന്റെ ഈ വായകൊണ്ട് തന്നെയല്ലേ നീ എന്നെ വിളിച്ചു ചൂടായത്! ആഗ്രഹം കൊണ്ട് ചെയ്തു പോയതല്ലേ...നീ ക്ഷമിക്ക്..." അവൾ ഇളിയോടെ എന്റെ കവിളിൽ പിടിച്ചു വലിച്ചു.

"അധികം കൊഞ്ചിക്കല്ലേ..." ഞാൻ അവളെ കൂർപ്പിച്ചു നോക്കി.

" എന്താടി ഇത്! നിന്റെ ഹീരാമ്മ ആ വീട്ടിലെ സാധനം മൊത്തം മോന് കെട്ടി കൊടുത്തു വിട്ടോ?" അവൾ എന്റെ പിറകിലേക്ക് നോക്കിക്കൊണ്ട് കണ്ണ് മിഴിച്ചു.

" ങേ!" അവളുടെ നോട്ടം കണ്ട് ഞാനും തലചെരിച്ചു പിറകിലേക്ക് നോക്കി.

മൂന്ന് വലിയ ട്രോളി ബാഗും വെച്ചു ഒരു ട്രോളിയും തള്ളിക്കൊണ്ട് വരുന്ന ഹിറ്റ്‌ലറെയും കാർത്തിയേട്ടനേയും കണ്ടിട്ടാണ് അവൾ കണ്ണ് മിഴിച്ചത്.

" നോക്കേണ്ട മോളെ... അതിൽ രണ്ട് ട്രോളി മാത്രമേ കാർത്തിയേട്ടന്റെ ഉള്ളൂ, ഒന്ന് നിനക്കുള്ളതാണ്..." ഞാൻ ചിരിയോടെ പറഞ്ഞു.

" എനിക്കുള്ളതോ?" അവൾ കാര്യം മനസ്സിലാവാതെ എന്നെ നോക്കി.

" ആഹ്, നിന്റെ മമ്മി മമ്മയുടെ പഴയ കൂട്ടുക്കാരിയായിരുന്നു എന്നും പറഞ്ഞു നിന്റെ ഹീരാമ്മ തന്നെയാണ് എന്തൊക്കെയോ വെച്ചു ആ ബാഗ് നിറച്ചത്..." ഞാൻ ചിരിയോടെ പറഞ്ഞു.

"ങേ! അതെന്തിന്!"

" കാർത്തിയേട്ടൻ രണ്ട് വലിയ ട്രോളിയൊക്കെ കൊണ്ട് വീട്ടിലേക്ക് വന്നപ്പോൾ ഞാൻ ഏട്ടനെ കളിയാക്കുന്ന കൂട്ടത്തിൽ അറിയാതെ നീ നാട്ടിലേക്ക് വരുമ്പോൾ വലിയൊരു ട്രോളിയും കൊണ്ടാണ് വരുക എന്നും തിരിച്ചു പോകുമ്പോൾ ഒരു ബാഗേജ് മാത്രമേ ഉണ്ടാകാറുള്ളൂ എന്നൊക്കെ പറഞ്ഞിരുന്നു..."

" അതിന്!"

" ഞാനറിഞ്ഞോ മമ്മ അതിൽ പിടിച്ചു കയറുമെന്ന് പിന്നെയങ്ങോട്ട് ആൾ നല്ല സങ്കടം പറച്ചലായിരുന്നു, നിന്റെ മമ്മിയും മമ്മയും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചൊക്കെ പറഞ്ഞു കഴിഞ്ഞു അവസാനം നിന്റെ മമ്മി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും നീയിങ്ങനെ കയ്യും വീശി പോകില്ല എന്നൊക്കെ പറഞ്ഞിട്ട് ഫുൾ സെന്റിയടി, അപ്പോൾ നിന്റെ കാമുകനാണ് മമ്മയോട് നിനക്ക് വേണ്ടി കുറച്ചു സാധനങ്ങൾ പാക്ക് ചെയ്തോടെ എന്ന ഐഡിയ മുന്നോട്ട് വെച്ചത്, അത് കേട്ടതോടെ മമ്മ ഹാപ്പി. ഐഡിയ ഏറ്റു എന്ന് കണ്ടപ്പോൾ പിന്നെ ഏട്ടൻ തുടങ്ങി ഞാൻ പറഞ്ഞിരുന്നു നിനക്ക് അതിഷ്ടമാണ് ഇതിഷ്ടമാണ് എന്നൊക്കെ പറഞ്ഞിട്ട്. അങ്ങനെ പലതും കുത്തിക്കേറ്റിയ ഒരു ട്രോളിയാണ് മോളെ അത്..." ഞാൻ അവളെ നോക്കി ഇളിച്ചു.

" ഹോ! ഇവനെ കൊണ്ട്..." അവൾ ഞങ്ങളുടെ അടുത്തേക്ക് വരുന്ന കാർത്തിയേട്ടനെ നോക്കി പല്ല് ഞെരിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അകത്തേക്ക് കയറാനുള്ള ടൈം ആയതും ഞാൻ റേഹയെ നോക്കി അവൾ എന്നെയും.

" പോകട്ടെടീ..." അവൾ എന്നെ ചേർത്തു പിടിച്ചുക്കൊണ്ട് ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ അവളോട് ചേർന്നു നിന്നു.

" ഹയാ ഒരു മിനിറ്റ് അങ്ങോട്ട് വരുമോ എനിക്കൊരു കാര്യം പറയാനുണ്ട്..." കാർത്തിയേട്ടൻ എന്നെ നോക്കി പറഞ്ഞതും ഞാൻ റേഹയെ നോക്കി അവൾ പോയിട്ട് വാ എന്ന് കാണിച്ചു കൊണ്ട് എന്നിൽ നിന്നു അകന്നു നിന്നു.

ഞാൻ മുന്നോട്ട് നടക്കുന്ന കാർത്തിയേട്ടന്റെ പിന്നാലെ നടന്നു. അവരിൽ നിന്നും കുറച്ചു മാറി ഒരു സ്ഥലത്ത് എത്തിയതും ഏട്ടൻ തിരിഞ്ഞു നിന്ന് എന്നെ നോക്കി.

" ഞാൻ വിചാരിച്ചു നീ ഞാൻ തിരിച്ചു പോകുകയാണ് എന്ന് കാണുമ്പോൾ വന്ന് ഫുൾ ശോകമടിച്ചു ഇരിക്കുമെന്ന്, ഇതിപ്പോൾ നിനക്ക് ഒരു പ്രശ്നവും ഇല്ലാലോ ഞാൻ പോകുന്നത് കണ്ടിട്ട്..." കാർത്തിയേട്ടൻ എന്നെ നോക്കി പറഞ്ഞു.

" അയ്യേ... ഞാനെന്തിനാ ശോകമടിച്ചിരിക്കുന്നത്!" ഞാൻ പരിഹാസത്തോടെ തിരിച്ചടിച്ചു.

" അങ്ങനെ കളിയാക്കരുത് ഒന്നുമില്ലെങ്കിലും നിന്റെ ഏറ്റവും വലിയ സപ്പോർട്ടർ അല്ലേ ഞാൻ, ഈ ഒരാഴ്ചക്കിടയിൽ എത്ര തവണ ഞാൻ നിന്നെ എന്റെ അനിയന്റെ കയ്യിൽ നിന്നും രക്ഷപെടുത്തിയിട്ടുണ്ട്..."

" എന്നും പറഞ്ഞു ഏട്ടൻ പോകുമ്പോൾ ഞാൻ അലമുറയിട്ട് കരയണോ! ഇനി മുതൽ ആ ഹിറ്റ്ലറുടെ കയ്യിൽ നിന്നും എങ്ങനെ രക്ഷപെടണം എന്നൊക്കെ എനിക്കറിയാം... ആശാൻ കാമുകിയുടെ കൂടെ രാജ്യം വിടാൻ നോക്ക്..." ഞാൻ പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു.

" ആഹ് അതെനിക്കറിയാം നിനക്കിപ്പോൾ എന്റെയൊന്നും ആവശ്യമില്ല എന്നത്, എന്നെക്കാളും വലിയ സപ്പോർട്ടർ അല്ലേ ഇപ്പോൾ കൂടെയുള്ളത്..." ഏട്ടൻ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഗൗരവത്തോടെ പറഞ്ഞു.

"ഏഹ്! എ... എന്ത്..." ഞാൻ പതർച്ചയോടെ ഏട്ടനെ നോക്കി.

പണി പാളിയോ! ഞാൻ ജിതയോട് എല്ലാം പറഞ്ഞു എന്ന കാര്യം കാർത്തിയേട്ടൻ അറിഞ്ഞു കാണുമോ? ഞാൻ പേടിയോടെ നിന്നു.

" വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണ്, കാര്യം ഉള്ളതാണെല്ലേ നീ ആ കാന്താരിയോട് എല്ലാം പറഞ്ഞല്ലേ..."

കാർത്തിയേട്ടൻ എന്നെ നോക്കി ചോദിച്ചതും ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.

" കിണിക്കല്ലേ, അന്ന് പാർട്ടിയിൽ വെച്ചുള്ള അവളുടെയും വിക്കിയുടെയും ഓവറാക്ടിങ് കണ്ടപ്പോഴേ ചെറിയൊരു സംശയം തോന്നി..." ഏട്ടൻ ശാസനയോടെ പറഞ്ഞു

" അത് പിന്നെ ഞാൻ പറഞ്ഞില്ലെങ്കിലും അവൾ തന്നെ എല്ലാം കണ്ട് പിടിക്കുമായിരുന്നു, എന്നെ ആദ്യം കണ്ട അന്ന് തന്നെ ഞാനും അവളുടെ ഭയ്യയും തമ്മിൽ മുന്നേ പരിചയം ഉണ്ടോ എന്ന് ചോദിച്ച മുതലാണ്... പിടിക്കപ്പെടും എന്ന് കണ്ടപ്പോഴാണ് ഞാൻ എല്ലാം പറഞ്ഞത്..." ഞാൻ പരിഭവത്തോടെ പറഞ്ഞു.

" എല്ലാം പറഞ്ഞോ?" ഏട്ടൻ ദയനീയമായി എന്നെ നോക്കി ചോദിച്ചു.

" പേടിക്കേണ്ട ഈ കാമുകന്റെ കാര്യം ഞാൻ ഒന്നും പറഞ്ഞിട്ടില്ല..." വെറുതെ ഇനി അതും പറഞ്ഞു ടെൻഷനടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ പറഞ്ഞു.

ജിത എന്തായാലും അറിഞ്ഞ ഭാവം കാണിക്കില്ല എന്ന് ഉറപ്പ് തന്നിട്ടുണ്ടല്ലോ... പിന്നെ ആൾ ആരാണെന്നുള്ളതും ഞാൻ പറഞ്ഞിട്ടില്ലാലോ...

" എന്തേ... അതും കൂടി പറയാമായിരുന്നില്ലേ..."

" ആഹ്, ഇപ്പോൾ തോന്നുന്നു പറയാമായിരുന്നു എന്ന്... പേടിക്കേണ്ട ഇനി വീട്ടിലേക്ക് തിരിച്ചു പോയാൽ പറയാം. " ഞാൻ ചിരിയോടെ പറഞ്ഞു.

" പൊന്ന് മോളെ ചതിക്കല്ലേ...എന്നിട്ട് വേണം അവൾ നേരെ ലണ്ടനിലേക്ക് വന്നിട്ട് എന്റെ കഴുത്തിന് പിടിക്കാൻ... ഇനി നാട്ടിലേക്ക് ലീവിന് വന്നാൽ ഞാൻ തന്നെ പറഞ്ഞോളാം അവളോട്..." കാർത്തിയേട്ടൻ എന്റെ നേർക്ക് കൈകൂപ്പി കൊണ്ട് അപേക്ഷിക്കുന്ന സ്വരത്തിൽ പറഞ്ഞു.

ഞാൻ ഇളിയോടെ തലയാട്ടി. പാവം പുള്ളിക്കാരനറിയില്ലാലോ അനിയത്തി പെണ്ണിനെ തപ്പിയുള്ള അന്വേഷണത്തിലാണെന്ന കാര്യം... അവസാനം എല്ലാം പറഞ്ഞു കഴിഞ്ഞാൽ എന്റെ കാര്യം എന്താവുമോ എന്തോ...

" എന്നിട്ട് എന്ത് പറഞ്ഞു നിന്റെ നാത്തൂൻ?"  ഏട്ടൻ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.

" ഹർഷക്കിട്ട് പണി കൊടുക്കാൻ ഒന്നിച്ചു കൂടാം എന്ന് പറഞ്ഞു." ഞാൻ കുസൃതി ചിരിയോടെ പറഞ്ഞു.

"ആ ബെസ്റ്റ്, അനിയത്തിയായാൽ ഇങ്ങനെ തന്നെ വേണം... ബാക്കിയുള്ളവർ എങ്ങനെയെങ്കിലും ഒന്നിപ്പിക്കാനുള്ള വഴി നോക്കുമ്പോഴാണ് അവളുടെ അസിസ്റ്റന്റ് പണി..."

" പണി കൊടുക്കാൻ കൂട്ട് നിൽക്കും എന്ന് മാത്രമല്ല, എന്ത് വന്നാലും ഞങ്ങളെ ഒന്നിപ്പിക്കും എന്ന ദൗത്യവും ഏറ്റെടുത്തിട്ടുണ്ട് മഹതി..." ഞാൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.

" അതിന്റെ പ്ലാൻ ആയിരിക്കുമല്ലേ ഇന്നലെ ലിഫ്റ്റിലെ സീൻ!"

ഞാൻ മറുപടിയൊന്നും പറയാതെ ഇളിയോടെ തലയാട്ടി.

" അടിപൊളി, ഇമ്മാതിരി ഐഡിയയും കൊണ്ടാണ് പോകുന്നതെങ്കിൽ വൈകാതെ തന്നെ അവൻ നിങ്ങളുടെ രണ്ടാളെയും കാര്യത്തിൽ തീരുമാനമാക്കി തന്നോളും, ദേ ഞാൻ പറഞ്ഞിട്ടില്ല എന്ന് വേണ്ട ആ കാന്താരിയോട് സൂക്ഷിച്ചു കളിക്കാൻ പറഞ്ഞേക്ക് അവന് വല്ല സംശയവും തോന്നിയാൽ പിന്നെ നടക്കുന്ന കാര്യം എന്താവും എന്ന് ഞാൻ പ്രതേകം പറഞ്ഞു തരണ്ടല്ലോ..." ഏട്ടൻ എനിക്ക് നേർക്ക് വിരൽചൂണ്ടി താക്കീത് തന്നു.

കാർത്തിയേട്ടൻ പറയുന്നതും ശരിയാണ് ഏട്ടന് ഞങ്ങളുടെ കളിയിൽ സംശയം തോന്നിയ സ്ഥിതിക്ക് ഹിറ്റ്ലർക്കും സംശയം തോന്നും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട, ജിതയോട് ഇന്ന് തന്നെ പറയണം...

" അതൊക്കെ വിട്, ഞാൻ ഒരു കാര്യം പറഞ്ഞേക്കാം..." കാർത്തിയേട്ടൻ ഇത്തിരി ഗൗരവത്തോടെ പറഞ്ഞതും ഞാൻ ആകാംഷയോടെ ആ മുഖത്തേക്ക് നോക്കി. " ഈ പരസ്പരം ഉള്ള പണി കൊടുക്കലും, ശത്രുതയും വാശിയും ഒക്കെ മാറ്റി വെച്ചു എത്രയും പെട്ടന്ന് രണ്ടാളും ഒന്നിച്ചു ജീവിക്കാൻ തുടങ്ങണം, അടുത്ത ലീവിന് ഞങ്ങൾ വരുമ്പോൾ രണ്ടാളും പുഞ്ചിരിയോടെ കൈ കോർത്തു വേണം ഞങ്ങളെ പിക്ക് ചെയ്യാൻ വരാൻ കേട്ടോ..."

" ആഹാ, ഇപ്പോഴുള്ള പോക്ക് മാത്രമല്ല ഇനിയുള്ള തിരിച്ചു വരവും ഒന്നിച്ചാണോ?" ഞാൻ ഗൗരവം നടിച്ചു ചോദിച്ചു.

ഞാനത് ചോദിച്ചതും ഗൗരവത്തോടെ നിന്ന ആളുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു.

"അല്ല, അത് പിന്നെ ഒരുമിച്ചു പോകുന്ന സ്ഥിതിക്ക് ഒരുമിച്ചു തന്നെ വരുന്നതല്ലേ അതിന്റെ ശരി..." ഏട്ടൻ ഇളിയോടെ തിരിച്ചടിച്ചു.

" പിന്നെ പിന്നെ..." ഞാൻ ആക്കിയ ചിരിയോടെ തലയാട്ടി. " ഞങ്ങളുടെ കാര്യത്തിൽ ഒക്കെ പിന്നെ തീരുമാനമാക്കാം ഇപ്പോൾ കാമുകൻ അകത്തേക്ക് കയറാൻ നോക്ക്, ബോർഡിങിനുള്ള സമയം ആയി..." ഞാൻ ഇതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി.

" അതേ, ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം..." ഏട്ടനും എന്റെ കൂടെ തന്നെ വന്ന് കൊണ്ട് പറഞ്ഞു.

ഞാൻ തിരിച്ചൊന്നും പറയാതെ ഏട്ടനെ നോക്കി ചിരിച്ചു. അപ്പോഴാണ് ബാക്കിയുള്ള രണ്ടണ്ണത്തിനേയും ശ്രദ്ധിച്ചത്. എന്തോ വായിട്ടടിക്കുന്ന റേഹയും ഒരു ചെറു പുഞ്ചിരിയോടെ അവൾ പറയുന്നതൊക്കെ കേട്ട് നിൽക്കുന്ന ഹിറ്റ്ലറും.

ഇവൾക്കെന്താണ് അങ്ങേരോട് പറയാൻ ഉള്ളത്! വായക്ക് ഒരു ലൈസൻസും ഇല്ലാത്തവളാണ്,ഞാനും കാർത്തിയേട്ടനും നടത്തം നിർത്തി പരസ്പരം ഒന്ന് നോക്കി. അവളെ നല്ലത് പോലെ അറിയാവുന്നത് കൊണ്ട് തന്നെ അപകടം മനസ്സിലാക്കി സ്പീഡിൽ അങ്ങോട്ട് നടന്നു. അവൾ വായിൽ തോന്നുന്നത് വല്ലതും പറഞ്ഞാൽ ഇവിടെ കുടുങ്ങുന്നത് ഞാനാണ്... ഞങ്ങൾ അടുത്തെത്തിയതും രണ്ടാളും സംസാരം നിർത്തി.

" കഴിഞ്ഞോ ആങ്ങളയും പെങ്ങളും തമ്മിലുള്ള രഹസ്യം പറച്ചിൽ?" അവൾ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.

" കഴിഞ്ഞു മോളെ..." ഞാൻ ചിരിയോടെ പറഞ്ഞു.

" എന്നാൽ പിന്നെ ഞങ്ങൾക്ക് കേറി കൂടെ? നിങ്ങൾക്കും പോകേണ്ടതല്ലേ ജെസിയാന്റി കാത്തിരുന്ന് മുഷിഞ്ഞു കാണും നിങ്ങളെ..." റേഹ ഞങ്ങൾ എല്ലാവരെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവർ രണ്ടുപേരും പോയി കഴിഞ്ഞതിന് ശേഷം ഹിറ്റ്ലർ എന്നെ ഒരു നോട്ടം നോക്കിയ ശേഷം തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു, ഞാൻ പിന്നാലെയും.

കാറിനടുത്തെത്തിയതും അങ്ങേര് നേരെ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു. ഞാൻ ഒരു നിമിഷം ചിന്തയോടെ നിന്നു. ഇങ്ങോട്ട് വരുമ്പോൾ പിറകിലാണ് ഇരുന്നത്, ഇനി എവിടെ ഇരിക്കും! മുന്നിൽ പോയി ഇരിക്കണോ അതോ പിറകിൽ തന്നെ ഇരുന്നാലോ?

അവസാനം രണ്ടും കല്പിച്ചു ബാക്ക് ഡോർ തുറന്നു. അകത്തേക്ക് കയറാനായി തുനിഞ്ഞതും,

" അതേ എങ്ങോട്ടാ...?" എന്ന് നീട്ടിയുള്ള ഹിറ്റ്ലറുടെ ചോദ്യം കേട്ട് ഞാൻ തലചെരിച്ചു നോക്കി. " ഞാൻ തമ്പുരാട്ടിയുടെ ഡ്രൈവർ അല്ല പിറകിലിരുത്തി ആനയിച്ചു കൊണ്ട് പോകാൻ... മര്യാദയ്ക്ക് മുന്നിൽ വന്നിരിക്കാൻ നോക്ക്..."

ഞാൻ തിരിച്ചൊന്നും പറയാതെ ബാക്ക് ഡോർ അടച്ചു തിരിഞ്ഞു കോ ഡ്രൈവിങ് സീറ്റിനടുത്തേക്ക് നടന്നു.

മുന്നിൽ കേറി ഇരുന്നതും ഞാൻ സീറ്റ് ബെൽറ്റ് എടുത്തു ഇട്ടു, ഇല്ലെങ്കിൽ അതിന്റെ പേരിലായിരിക്കും അടുത്ത ഡയലോഗ്.

പരസ്പരം ഒന്നും മിണ്ടാതെ വീട്ടിലേക്കുള്ള യാത്ര തുടർന്നു. ആകെ ബോറടിച്ചു തുടങ്ങി. എന്തെങ്കിലും മിണ്ടണം എന്നുണ്ട് പക്ഷേ വേണ്ട ഞങ്ങൾ സംസാരിച്ചു തുടങ്ങിയാൽ അത് അവസാനിക്കുക എന്തായാലും ഒരു വഴക്കിലായിരിക്കും. അത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു ഞാൻ പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്ന മട്ടിൽ ഇരുന്നു.

വീടിന്റെ ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറിയതും സിറ്റൗട്ടിൽ ഞങ്ങളെ കാത്ത്‌ നിൽക്കുന്ന പപ്പയേയും മമ്മിയേയും വിക്കിയേയും കണ്ടപ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാനാവാതെയുള്ള ഒരു സന്തോഷം തോന്നി. ഓടി പോയി പപ്പയേയും മമ്മിയേയും കെട്ടിപിടിക്കാൻ ആഗ്രഹിച്ചു.

കാർ നിന്നതും ഞാൻ വേഗം തന്നെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ഓടിപ്പോയി മമ്മിയെ കെട്ടിപിടിച്ചു. മമ്മിയും ഒരു പുഞ്ചിരിയോടെ എന്നെ ചേർത്തു പിടിച്ചു.

പുഞ്ചിരിയോടെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന പപ്പയെ കണ്ടതും മമ്മിയെ വിട്ട് പപ്പയുടെ നെഞ്ചിലേക്ക് വീണു. പപ്പ പതുക്കെ എന്റെ മുടിയിൽ തലോടി.

" ഒരു വർഷത്തെ വിദേശ വാസം കഴിഞ്ഞു തിരിച്ചെത്തിയ ആളെ പോലും വെല്ലുന്ന ഷോ ഓഫാണെല്ലോ ദീദി... ഒരാഴ്ച മുന്നല്ലേ ഇവിടുന്ന് പോയത്! കഷ്ടം..." എന്നെ കളിയാക്കികൊണ്ടുള്ള വിക്കിയുടെ ഡയലോഗ് കേട്ടതും ഞാൻ തലപൊക്കി അവനെ നോക്കി കണ്ണിരുട്ടി.

" കയറി വാ മോനെ..." മമ്മിയുടെ ആ ക്ഷണം കേട്ടപ്പോഴാണ് എന്റെ കൂടെ ഒരാൾ കൂടി വന്നിരുന്നല്ലോ എന്ന കാര്യം ഓർമ വന്നത്. ഞാൻ തിരിഞ്ഞു നോക്കി. അകത്തേക്ക് കയറാതെ ക്ലോസപ്പ് ചിരിയും ചിരിച്ചു മുറ്റത്തു തന്നെ നിൽക്കുന്നുണ്ട് പുള്ളി.

" ഇങ്ങോട്ട് കേറി വാ അളിയാ..." വിക്കി ഇറങ്ങി ചെന്ന് ഹിറ്റ്ലരുടെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.

പപ്പ മുന്നോട്ട് ചെന്ന് അങ്ങേരെ ചേർത്തുപിടിച്ചു വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി. മമ്മിയും കൂടി എന്തൊക്കെയോ ചോദിക്കുന്നത്‌ കണ്ടപ്പോൾ എന്റെയുള്ളിൽ സ്വൽപ്പം കുശുമ്പ് മനസ്സിൽ പൊട്ടി മുളച്ചു. വന്നിട്ട് എന്നോട് ആരും സുഖവിവരം അന്വേഷിച്ചില്ല. മരുമോന്റെ സുഖവിവരം അറിയാൻ എന്താണ് എല്ലാർക്കും ആകാംഷ. ഞാൻ പരിഭവത്തോടെ അത് നോക്കി നിന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" വന്ന് കേറിയില്ല അപ്പോഴേക്കും അവൾ തുടങ്ങി." കിച്ചണിലെ സ്ലാബിൽ കാലും കയറ്റി വെച്ചു ഇരിക്കുന്ന എന്നെ നോക്കിക്കൊണ്ട് മമ്മി പറഞ്ഞു.

" ഈ ഇരുത്തത്തിന്റെ സുഖം മമ്മിക്ക് പറഞ്ഞു തരാൻ എനിക്കറിയില്ല, ഒരാഴ്ചയായി ഞാൻ ഇങ്ങനെയൊക്കെ ഇരുന്നിട്ട്..." ഞാൻ സങ്കടം നടിച്ചുക്കൊണ്ട് പറഞ്ഞു.

മമ്മി ഒന്നും മിണ്ടാതെ ഒരു നോട്ടം മാത്രം നോക്കിക്കൊണ്ട് മമ്മിയുടെ പണി തുടർന്നു. ഹാളിൽ നിന്നും പപ്പയുടെയും ഹിറ്റ്‌ലറുടെയും സംസാരവും ചിരിയും ഒക്കെ കേൾക്കാം...

" അവിടെ നീ ഹീരേട്ടത്തിയെ സഹായിക്കൽ ഒക്കെയില്ലേ?" മമ്മി എന്നോടായി ചോദിച്ചു.

" ആ കാര്യം മമ്മിയോട് പറയാൻ ഞാൻ മറന്നു. മമ്മിയുടെ വാക്കും കേട്ട് മാരേജിന് മുമ്പ് വല്ലതും ഉണ്ടാക്കാൻ പഠിച്ചിരുന്നെങ്കിൽ എല്ലാം പാഴായി പോയേനെ..."

മമ്മി അതെന്താ എന്ന മട്ടിൽ എന്നെ നോക്കി..

" അവിടെത്തെ മമ്മയ്ക്ക് ഫുഡ് ഒക്കെ ഒറ്റയ്ക്ക് തന്നെ ഉണ്ടാക്കണം മേരിചേച്ചിയെ കൊണ്ട് പോലും ഫുഡ് ഉണ്ടാക്കിപ്പിക്കാറില്ല..."

" എന്നിട്ട് നീ കിച്ചണിലേക്ക് തന്നെ പോകാറില്ലേ?" മമ്മി സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.

" അതൊക്കെ ഉണ്ട്, മമ്മ കുക്ക് ചെയ്യുന്നതും നോക്കി വെറുതെ നിൽക്കും, എന്തെങ്കിലും സഹായിക്കട്ടെ എന്ന് ചോദിക്കുമ്പോൾ അതൊക്കെ കുറച്ചു നാൾ കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞു നിരസിക്കും..." ഞാൻ പറഞ്ഞു.

" എന്നും കരുതി ഇനി ചോദിക്കാതെ നിൽക്കരുത് കേട്ടോ..."

ഞാൻ ഇളിയോടെ തലയാട്ടി.

" മോന് പ്രതേകിച്ചു എന്തേങ്കിലും ഇഷ്‌ടമോ ഇഷ്ടക്കേടോ ഉണ്ടോ? " മമ്മി കഴുകിയ പാത്രങ്ങൾ ഒക്കെ എടുത്തു വെക്കുന്നതിനിടയിലായി ചോദിച്ചു.

"ഏത് മോന്!" ഞാൻ തിരിച്ചു ചോദിച്ചതും മമ്മി കൂർപ്പിച്ചൊരു നോട്ടം നോക്കി.

ഓഹോ ആ കാലനെയാണ് മോൻ എന്ന് വിളിച്ചത്, സ്വന്തം മക്കളെ മോനെന്നോ മോളെന്നോ വിളിക്കാത ആളാണ് ഇപ്പോൾ ആ കോന്തനെ കേറി മോനെന്ന് വിളിച്ചു ഒലിപ്പിക്കുന്നത്...

"നിന്നോടാണ് ചോദിച്ചത് അങ്ങനെ വല്ലതും ഉണ്ടോ എന്ന്!" എന്റെ മറുപടിയൊന്നും കാണാതെ വന്നപ്പോൾ മമ്മി ചോദ്യം ആവർത്തിച്ചു.

"ഇല്ല അങ്ങനെയൊന്നുമില്ല..." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

അപ്പോഴാണ് വിക്കി ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് അങ്ങോട്ട് വരുന്നത് കണ്ടത്.

" ദീദി... ദീദിയെ അന്വേഷിച്ചു..." അവൻ വന്ന ഉടനെ എന്നെ നോക്കി പറഞ്ഞു.

" ആര്!" ഞാൻ ഒറ്റ പുരികമുയർത്തി അവനെ നോക്കി.

" ദീദിയുടെ ഇച്ഛായൻ..." അവൻ ഇതും പറഞ്ഞു വായും പൊത്തി ചിരിക്കാൻ തുടങ്ങി.

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി. എന്നെ ചൊറിയാനായിട്ട് കച്ചകെട്ടി വന്നിരിക്കുകയാണ് അലവലാതി.

" ഇച്ഛായനോ!" മമ്മി കാര്യം മനസ്സിലാവാതെ ഞങ്ങളെ രണ്ട്പേരെയും നോക്കി.

" ഓഹ്, മമ്മിക്ക് അറിയില്ല അല്ലേ... മമ്മി പപ്പയെ വിളിക്കുന്നത് പോലെ നമ്മുടെ ദീദിക്കുട്ടി അളിയനെ സ്നേഹം കൂടുമ്പോൾ വിളിക്കുന്നതാണ് ഇച്ഛായാ എന്ന്...." അവൻ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുക്കൊണ്ട് മമ്മിയോടായി പറഞ്ഞു.

ഞാൻ വിക്കിയെ ചുട്ടുക്കരിക്കാനുള്ള ദേഷ്യത്തോടെ നോക്കി.

" മമ്മി കാണണമായിരുന്നു അന്നത്തെ പാർട്ടിയിൽ വെച്ചു, ദീദി ജിജുവിനോട് ഫുൾ ടൈം ഇച്ഛായാ ഫുഡ് കഴിച്ചോ! ഇച്ഛായാ വെള്ളം കുടിച്ചോ! ഇച്ഛായാ കൈ കഴുകിയോ എന്നൊക്കെ പറഞ്ഞു പിന്നാലെ തന്നെ നടക്കുന്നത്... ദീദിയുടെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് പോലും നിറഞ്ഞു പോയി..." ഇതും പറഞ്ഞു അവൻ കണ്ണ് രണ്ട് തുടക്കുന്നത് പോലെ കാണിച്ചു.

ഇവനെ ഇന്ന് ഞാൻ... ഞാൻ പല്ല് ഞെരിച്ചുക്കൊണ്ട് അവനെ നോക്കി. സൈഡിലായി കിടക്കുന്ന ചപ്പാത്തി പരത്തുന്ന കുഴലും കയ്യിലെടുത്തു ഞാൻ സ്ലാബിൽ നിന്നും ചാടിയിറങ്ങി.

ഞാൻ കയ്യിലെ ചപ്പാത്തി കുഴലിലേക്കും അവന്റെ മുഖത്തേക്കും നോക്കി ക്രൂരമായി ചിരിച്ചു. എന്റെ മുഖത്തെ ഭാവം കണ്ടതും അവൻ ഇളിച്ചു കാണിച്ചു.

" ദീദി ചപ്പാത്തി പരത്താൻ പോകുകയായിരിക്കുമല്ലേ?..." അവൻ ഉമിനീരിറക്കി ഒന്ന് ചിരി വരുത്തിക്കൊണ്ട് ചോദിച്ചു.

" അതേയല്ലോ... ഒരു വലിയ ചപ്പാത്തി പരത്താൻ പോകുന്നു..." ഞാനും അവനെ നോക്കി ചിരിച്ചു.

" എന്നാൽ പിന്നെ ദീദി ഇച്ഛായനുള്ള ചപ്പാത്തിയും പരത്തിയിരിക്ക്..."എന്നും പറഞ്ഞു എനിക്ക് ചിന്തിക്കാൻ പോലും സംശയം തരാതെ വർക്ക്ഏരിയയിലെ ഡോറിനടുത്തേക്ക് ഓടി.

അവൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു എന്ന് കണ്ടതും,

" നിക്കടാ അവിടെ..."എന്നും വിളിച്ചു കൂവിക്കൊണ്ട് ചപ്പാത്തി കുഴലും ഉയർത്തിപിടിച്ചു ഞാനും അവനെ പിടിക്കാനായി ഓടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഡിന്നറിന് ശേഷം മമ്മിയെ സഹായിക്കുന്നു എന്ന മട്ടിൽ കിച്ചണിൽ പരങ്ങിക്കളിച്ചു. മമ്മി എല്ലാം കഴിഞ്ഞു പപ്പയ്ക്കുള്ള കുങ്കുമം ചേർത്ത പാൽ തയ്യാറാക്കുകയാണ്, പപ്പയുടെ പതിവാണ് അത്. ഞാൻ അതും നോക്കി വെറുതെ നിന്നു.

പെട്ടന്നാണ് ഒരു ഐഡിയ തോന്നിയത്, ഹിറ്റ്ലറിന് പാൽ ഇഷ്ടമല്ല, ഡിന്നർ കഴിക്കുന്ന നേരം നല്ല മരുമോനായി മമ്മി ഇട്ട് കൊടുത്ത ഭക്ഷണമൊക്കെ ഒന്നും മിണ്ടാതെ കഴിക്കുന്നത് കണ്ടിരുന്നു. ഒരു പണി കൊടുത്താലോ അയാൾക്കിട്ട്...

" മമ്മീ ഹർഷക്കും കുങ്കുമം ചേർത്ത പാൽ ഇഷ്ടമാണ്..."

" ആണോ എന്നാൽ പിന്നെ മോനും ഒരു കപ്പ് എടുക്കാം അല്ലേ?" മമ്മി ആകാംഷയോടെ എന്നെ നോക്കി.

" എടുത്തോ... പപ്പയ്ക്ക് എടുക്കുന്നത് പോലെ മധുരം കുറച്ചിട്ടൊന്നുമല്ല കേട്ടോ നല്ലത് പോലെ മധുരവും വേണം..." ഞാൻ കുടിലതയോടെ ചിരിച്ചു.

മമ്മിക്ക് പിന്നെ വേറെന്ത് വേണം വേഗം പാൽ ചൂടാക്കി കുങ്കുമവും മൂന്ന് സ്പൂൺ പഞ്ചസാരയും ഒക്കെ ചേർത്തു ഒരു കപ്പിലേക്ക് ഒഴിച്ചു.

എല്ലാം കഴിഞ്ഞു ആ രണ്ട് കപ്പും ഒരു ട്രേയിൽ എടുത്തു വെച്ചു ഹാളിലേക്ക് നടന്നു. ഹിറ്റ്ലറിന് പണി കൊടുക്കാൻ പറ്റിയ സന്തോഷത്തിൽ ഗൂഢമായ ചിരിയോടെ ഞാനും മമ്മിയുടെ പിറകെ വെച്ചു പിടിച്ചു.

മൂന്നാളും ഹാളിലെ സോഫയിൽ ഇരുന്ന് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.

" ഇതെന്താ മമ്മീ രണ്ട് കപ്പ്?" മമ്മി വന്ന് ഒരു കപ്പ് എടുത്തു പപ്പയ്ക്ക് നേരെ നീട്ടുന്നതിനിടയിൽ വിക്കി മമ്മിയെ സംശയത്തോടെ നോക്കി.

" പേടിക്കേണ്ട നിനക്കല്ല, ഇവള് പറഞ്ഞു മോനും കുങ്കുമം ചേർത്ത പാൽ കുടിക്കാറുണ്ട് എന്ന്..."എന്നും പറഞ്ഞു മറ്റേ കപ്പ് എടുത്തു ഹിറ്റ്‌ലറിന് നേർക്ക് നീട്ടി.

അങ്ങേര് കണ്ണും മിഴിച്ചു എന്റെ മുഖത്തേക്ക് നോക്കി.അത് കണ്ടതും അങ്ങേര് എപ്പോഴും എന്നെ നോക്കി ചിരിക്കാറുള്ള ആ ദുഷ്ടൻ ചിരിയോടെ ഞാൻ നിന്നു. അതോടെ ആൾക്ക് ഞാൻ പണി തന്നതാണെന്ന് മനസ്സിലായി. എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മമ്മിയുടെ കയ്യിൽ നിന്നും അത് വാങ്ങിച്ചു. ഞാൻ ചിരി കടിച്ചമർത്തിക്കൊണ്ട് വിക്കിയുടെ അടുത്ത് പോയിരുന്നു.

" പണി കൊടുത്തതാണെല്ലേ..." വിക്കി എന്റെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു.

ഞാൻ ചിരിയോടെ തലകുലുക്കിക്കൊണ്ട് ഹിറ്റ്ലർ അത് കുടിക്കുന്നതും നോക്കി നിന്നു. കുറച്ചു കുടിച്ചതും അങ്ങേരുടെ മുഖം മൊത്തം മാറി. അത് കണ്ടതും പണി ഏറ്റു എന്ന് മനസ്സിലായി. മമ്മിയെ നോക്കി ചിരിച്ചെന്നു വരുത്തി വീണ്ടും കഷ്ടപ്പെട്ട് അത് കുടിക്കാൻ തുടങ്ങി.

ഇടയ്ക്ക് എന്നെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കുന്നുണ്ട്. ഞാൻ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് നിന്നു.

" ഇതാ ഹയാ തന്റെ ഹാഫ്..."പെട്ടന്ന് ഇതും പറഞ്ഞു ഹിറ്റ്ലർ മുഖത്തു ഒരു പുഞ്ചിരിയൊക്കെ ഫിറ്റ് ചെയ്തു കുടിച്ചു കൊണ്ടിരിക്കുന്ന കപ്പ് എന്റെ നേർക്ക് നീട്ടിപ്പിടിച്ചു.

ഇതെന്താ സംഭവം! ഞാൻ കണ്ണും മിഴിച്ചു അങ്ങേരെ നോക്കി. ഞാൻ മാത്രമല്ല ബാക്കിയുള്ള മൂന്ന്പേരും ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നത് കണ്ടു.

" നീ ഇത് കുടിക്കാറില്ലാലോ?" മമ്മി ആശ്ചര്യത്തോടെ ചോദിച്ചു.

" ആഹ്, ഇപ്പോൾ എന്റെ കൂടെ കൂടി കുടിക്കാൻ തുടങ്ങി മമ്മീ.., അല്ലേ ഹയാ..." ഹിറ്റ്ലർ ഇത്തിരി നാണത്തോടെയുള്ള ചിരിയൊക്കെ ചിരിച്ചുക്കൊണ്ട് പറഞ്ഞു.

ദൈവമേ പണി പാളി... ഞാൻ എന്ത് ചെയ്യണം എന്നറിയാതെ വിയർത്തു.

മമ്മി അപ്പോഴും അത്ഭുതത്തോടെ എന്നെ നോക്കുന്നത് കണ്ടു. ഇല്ല എന്ന് പറഞ്ഞാൽ ഞങ്ങൾ രണ്ടാളും കുടുങ്ങും.

" അത്... അത് പിന്നെ ഹർഷക്ക് ഒരു കമ്പിനി കൊടുക്കാൻ..." ഞാൻ മമ്മിയെ നോക്കി പരുങ്ങിക്കളിച്ചു.

"മ്മ്‌മ്‌...കണ്ടോ സച്ചീ പണ്ട് നമ്മൾ എത്ര നോക്കിയതാണ് ഇവളെ കൊണ്ട് ഇതൊന്ന് കുടിപ്പിക്കാൻ, ഇപ്പോൾ ദേ ഭർത്താവിന് കമ്പിനി കൊടുക്കാൻ വേണ്ടി അവൾ കുടിക്കാൻ തുടങ്ങിയെന്ന്..." മമ്മി ഒരാക്കിച്ചിരിയോടെ ഇതും പറഞ്ഞു പപ്പയെ നോക്കി. പപ്പയുടെ മുഖത്തും ഒരു ചിരിയുണ്ട്.

അവരെ നോക്കി വിളർച്ചയോടെ ചിരിച്ചു കൊണ്ട് ഞാൻ ആ കപ്പ് ഹിറ്റ്ലറുടെ കയ്യിൽ നിന്നും വാങ്ങിച്ചു.

ഒരു കവിൾ കുടിച്ചതും ഞാൻ കണ്ണ് രണ്ടും ഇറുക്കിയടച്ചു. ദൈവമേ ഇതിന് എന്തൊരു മധുരമാ! ഇതെങ്ങനെ ഞാൻ കുടിക്കും! ഞാൻ കണ്ണ് തുറന്ന് ഹിറ്റ്‌ലറെ നോക്കി.

ഇപ്പോൾ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ ഞാൻ നേരത്തെ ചിരിച്ച ആ ദുഷ്ടൻ ചിരിയോടെ നിൽക്കുന്നുണ്ട് കാലൻ...

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടവസ്ഥയാണെല്ലോ എനിക്ക്... വെറുതെ അയാൾക്കിട്ട് പണിയാൻ നോക്കി.

"ഒന്നും നോക്കണ്ട കണ്ണും ഇറുക്കിയടച്ചു ഒറ്റ വലിക്ക് കുടിച്ചോ..." വിക്കി എനിക്കടുത്തേക്ക് കുറച്ചും കൂടി നീങ്ങിയിരുന്നു എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ പറഞ്ഞു.

" പ്ലീസ് ഒന്ന് കുടിച്ചു സഹായിക്കടാ..." ഞാനവനെ നോക്കി കെഞ്ചി.

" അയ്യടാ, ആ പൂതി കയ്യിൽ വെച്ചാൽ മതി മോളെ... ഞാൻ കെട്ടി കഴിഞ്ഞു എന്റെ ഭാര്യക്ക് കമ്പിനി കൊടുത്തോളാം..." അവൻ കിട്ടിയ അവസരം മുതലാക്കി  എന്നെ കളിയാക്കി ചിരിച്ചു.

ഞാൻ ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ അവനെ നോക്കി.

" അനുഭവിച്ചോ, വെറുതെ ആ പാവത്തിന് പണി കൊടുക്കാൻ നോക്കിയിട്ടല്ലേ..." അവൻ അതും പറഞ്ഞു എന്നെ നോക്കി.

പാവം പോലും, ഇത് കുടിക്കുന്ന എന്നോട് അവന് ഒരു സഹതാപവും കാണിക്കുന്നില്ല. അലവലാതി. അനിയനാണത്രേ അനിയൻ...

" വേഗം കുടിക്കാൻ നോക്ക് മോളെ..." അവൻ ചിരിയോടെ പറഞ്ഞു.

" നീ പോടാ അലവലാതി..."ഞാൻ ദേഷ്യത്തോടെ അവനെ നോക്കി ഹിറ്റ്ലറെ പ്രാകിക്കൊണ്ട് കഫ് സിറപ്പിനെ മനസ്സിൽ ധ്യാനിച്ച് കഷ്ടപ്പെട്ട് അത് കുടിക്കാൻ തുടങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ബാത്റൂമിൽ നിന്നിറങ്ങുമ്പോഴാണ് എന്തോ പോയ അണ്ണാനെ പോലെ റൂമിന്റെ നടുക്ക് ചിന്തയോടെ നിൽക്കുന്ന ഹിറ്റ്‌ലറെ കണ്ടത്. ഞാൻ സംശയത്തോടെ അങ്ങേരെ നോക്കി.

കണ്ടിട്ട് ആൾ റൂമിന്റെ വിസ്തീർണം അളക്കുന്നത് പോലെയുണ്ട്, ഇനിയിപ്പോൾ അങ്ങേരുടെ മുറിയെക്കാളും എത്ര ചെറുതാണ് എന്ന് അളന്നു നോക്കുന്നതാവുമോ? ഞാൻ ചിന്തയോടെ കയ്യിലെ ടവ്വൽ വിരിച്ചു വെച്ചു.

"എടോ..." കണ്ണാടിയിൽ നോക്കി മുടി ഉണക്കുന്നതിനിടയിലാണ് ഹിറ്റ്‌ലർ എന്നെ നോക്കി വിളിച്ചത്. ഞാൻ തിരിഞ്ഞു നോക്കാതെ കണ്ണാടിയിൽ കൂടി തന്നെ അയാളെ നോക്കി.

" ഈ റൂമിൽ സോഫയില്ലേ?" എന്റെ നോട്ടം കണ്ടപ്പോൾ അങ്ങേര് ചുറ്റോടും നോക്കിക്കൊണ്ട് ചോദിച്ചു.

ങേ! പിന്നെ ആ കാണുന്നത് എന്താ? ഞാൻ സൈഡിലായി ഉള്ള സിംഗിൾ സോഫയിലേക്കും ആളുടെ മുഖത്തേക്കും മാറിമാറി നോക്കി.

" ഇതല്ല, വേറെ വലിയ സോഫയില്ലേ?"

ഇയാൾക്കിപ്പോൾ എന്തിനാണ് വലിയ സോഫ! സോഫ കച്ചവടം നടത്താനോ?

" ഈ റൂമിൽ ഈ രണ്ട് സിംഗിൾ സോഫയേ ഉള്ളൂ..." ഞാൻ ഗൗരവത്തോടെ ഇതും പറഞ്ഞു തിരിഞ്ഞു നിന്ന് എന്റെ പണി തുടർന്നു.

കണ്ണാടിയിൽ കൂടി നോക്കിയപ്പോൾ കിളി പോയ മട്ടിൽ ചിന്തയോടെ ബെഡിലേക്ക്  നോക്കി നിൽക്കുന്നത് കണ്ടു. ഇങ്ങേർക്ക് ഇതെന്ത് പറ്റി! ഇത്രയും നേരം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ? ഞാൻ തലകുടഞ്ഞു എന്റെ പണി തുടർന്നു.

മുടിയൊക്കെ ഉണക്കി കഴിഞ്ഞു ബെഡിനടുത്തേക്ക് നടക്കാനായി തുനിഞ്ഞപ്പോഴാണ് കിടക്കുന്ന കാര്യം ഓർത്തത്. ഇന്നെങ്ങനെ കിടക്കും! ഞാൻ ഹിറ്റ്ലറെ നോക്കി. പുള്ളിക്കാരൻ അപ്പോഴും കടുത്ത ചിന്തയിലാണ്...

പെട്ടന്നാണ് അങ്ങേര് സോഫയെ കുറിച്ചു ചോദിച്ചത് കത്തിയത്,വെറുതെ അല്ല ഈ നില്പ് നിൽക്കുന്നത്. മുറിയിൽ ഇത്തിരി വലിപ്പം തോന്നിക്കും എന്ന് പറഞ്ഞിട്ട് ഞാൻ തന്നെയാണ് വലിയ സോഫ മാറ്റിപ്പിച്ചു പപ്പയെ കൊണ്ട് ഈ രണ്ട് സിംഗിൾ സോഫ വാങ്ങിപ്പിച്ചത്. ഇനിയിപ്പോൾ എന്ത് ചെയ്യും!

ഇയാളുടെ മുറിയിൽ എന്നെ സോഫയിൽ അല്ലേ കിടത്തിയത്, അപ്പോൾ ഇവിടെ ഞാൻ എന്റെ ബെഡിൽ തന്നെ കിടക്കണം... അപ്പോൾ ഇയാൾ ഇവിടെ കിടക്കും! നടുക്ക് പില്ലോസ് ഒക്കെ വെച്ചു ബെഡിൽ തന്നെ കിടക്കാൻ പറഞ്ഞാലോ... അത് വേണ്ടാ... ഞാൻ പെട്ടെന്ന് തന്നെ മനസ്സ് മാറ്റി.

പാലിൽ ഞാൻ തന്ന പണി എനിക്ക് തന്നെ തിരിച്ചു തന്നില്ലേ, അതിന് പകരം വീട്ടാൻ പറ്റിയ അവസരം ഇതാണ്... ഇങ്ങേരെ കൊണ്ട് തന്നെ ഇങ്ങോട്ട് കെഞ്ചിക്കണം ബെഡിൽ കിടക്കട്ടേ എന്ന് ചോദിച്ചു... ഞാൻ കുടിലതയോടെ അങ്ങേരെ നോക്കി ചിരിച്ചു. എന്നിട്ട് ആളെ കണ്ടില്ലെന്ന് നടിച്ച് നേരെ ബെഡിനടുത്തേക്ക് നടന്നു.

ബെഡിലെ വിരിപ്പൊക്കെ ശരിയാക്കുന്ന മട്ടിൽ അവിടെയും ഇവിടെയും ഒക്കെ പിടിച്ചു കളിച്ചപ്പോൾ ഹിറ്റ്ലർ ചുമച്ചുകൊണ്ട് എന്റെ ശ്രദ്ധ പറ്റാൻ ശ്രമിച്ചു. ഞാൻ ഒന്നും കേൾക്കാതെ ഭാവം നടിച്ചു നിന്നു.

" അതേ ഹയാ..." അവസാനം ഞാൻ നോക്കുന്നില്ല എന്ന് മനസ്സിലായതും ആൾ സൗമ്യമായ ശബ്ദത്തിൽ എന്നെ വിളിച്ചു.

ഹിറ്റ്ലറുടെ വായിൽ നിന്നും ഹയാ എന്ന വിളികേട്ടതും എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഈ പേര് വിളിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഉള്ള സമയത്ത്‌ ഈ പേര് വിളിക്കുന്നത്. ഞാൻ മുഖത്തെ ചിരി മായ്ച്ച് ഗൗരവം വരുത്തിച്ചു തിരിഞ്ഞു നോക്കി.

" അല്ല... താൻ കിടക്കാൻ പോകുകയാണോ?" ആൾ പതർച്ചയോടെ എന്നെ നോക്കി ചോദിച്ചു.

" അല്ല, പാടത്ത് കിളക്കാൻ പോകുന്നു..." ഞാൻ ചിരിയോടെ പറഞ്ഞു.

അത് കേട്ടതും ആളുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറുന്നത് കണ്ടു.ഞാൻ ഒരു പുരികമുയർത്തി ആളെ സൂക്ഷിച്ചു നോക്കിയതും മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു.

" ഇവിടെ സോഫ ഇല്ലാത്ത സ്ഥിതിക്ക് എങ്ങനെ കിടക്കും..." ആൾ നിഷ്ക്കളങ്കവും വിനയവും തുളുമ്പുന്ന ഭാവത്തിൽ ചോദിച്ചു.

ആഹാ... എന്തൊരു നിഷ്കളങ്കതയാണ് ആ  മുഖത്ത്... ഈ മുഖം കണ്ടാൽ പറയുമോ ഇന്നലെ വരെ എന്റെ റൂം എന്റെ ബെഡ് എന്ന് പറഞ്ഞു എന്റെ നേരെ കടിച്ചുകീറാനായി വന്ന കാണ്ടാമൃഗമാണെന്ന്... ഒരാവശ്യം വന്നപ്പോൾ അങ്ങേരുടെ അഭിനയം... കാണിച്ചു തരാം ഈ ഹയാത്തി ആരാണെന്ന്...

" ഫസ്റ്റ് താൻ കുറേ നേരമായല്ലോ ഈ സോഫ ഇല്ലേ എന്നൊക്കെ ചോദിച്ചു ചൊറിയാൻ തുടങ്ങിയിട്ട്! ഇതിന് നിങ്ങളുടെ നാട്ടിൽ സോഫ എന്നല്ലേ പറയൽ?" ഞാൻ ഗൗരവം നടിച്ചുകൊണ്ട് സിംഗിൾ സോഫയെ ചൂണ്ടികാണിച്ചു കൊണ്ട് ചോദിച്ചു.

" അല്ല... അത്...അത് പിന്നെ..." അങ്ങേര് തിരിച്ചു ഒന്നും പറയാൻ കിട്ടാതെ നിന്നു വിക്കിക്കളിച്ചു.

ആഹാ...ഹിറ്റ്ലർ ഇങ്ങനെ ഉത്തരം മുട്ടി നിൽക്കുന്നത് കാണാൻ എന്ത് രസം... ഞാൻ ചിരി കടിച്ചമർത്തി നിന്നു.

" പിന്നെ കിടത്തം..." എന്നും നീട്ടി പറഞ്ഞു കുടിലതയോടെ അങ്ങേരുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.

ആളും ആകാംഷയോടെ എന്നെ തന്നെ നോക്കി.

" ഇയാൾ അവിടെ സ്വന്തം ബെഡിൽ കിടന്നില്ലേ അതേ പോലെ ഞാൻ ഇവിടെ എന്റെ ബെഡിൽ കിടക്കും... താൻ സോഫയിലും..." ഇതും പറഞ്ഞു ഞാൻ പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു.

ആൾ ദയനീയമായി എന്നെ നോക്കി.

"ഓഹ്, സോറി ഈ സോഫയിൽ എങ്ങനെയാണ് കിടക്കുക അല്ലേ... ഒരു കാര്യം ചെയ്യാം അപ്പുറത്തെ മുറിയിൽ ബ്ലാങ്കറ്റ് വല്ലതും കാണും അതെടുത്തു തരാം... അത്  തറയിൽ വിരിച്ചു കിടന്നോളൂ, വേണമെങ്കിൽ ഞാൻ ഒരു പില്ലോയും തരാം..."

ആൾ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി എന്നെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി പല്ല് ഞെരിച്ചു. എന്നിട്ട് വെട്ടിത്തിരിഞ്ഞു ബെഡിൽ കിടന്ന ഒരു പില്ലോയും എടുത്തു സോഫയിൽ ചാരി ഇരുന്നു കാൽ രണ്ടും ടീപ്പോയുടെ മേൽ കേറ്റി വെച്ചു.

ഞാൻ ചിരിക്കണോ വേണ്ടയോ എന്ന മട്ടിൽ ആളുടെ പ്രവർത്തി നോക്കി. ദേഷ്യം ഒക്കെ കണ്ടപ്പോൾ മുറിയിൽ  ഇറങ്ങിപോയേക്കും എന്ന് ഒരു നിമിഷം പേടിച്ചിരുന്നു, പക്ഷേ ഇതൊരുമാതിരി ചെറിയ കുട്ടികളെ പോലെ... ഞാൻ ചിരിയും കടിച്ചു പിടിച്ചു ബെഡിനടുത്തേക്ക് നടന്നു.

ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി കടാക്ഷിച്ചില്ല. എവിടൊക്കെയോ കുറ്റബോധം പൊട്ടിമുളച്ചു. ഹിറ്റ്ലരോട് പറഞ്ഞത് ഇത്തിരി കൂടിപ്പോയോ! ഒന്നുമില്ലെങ്കിലും ആൾ ഈ വീട്ടിലേക്ക് ആദ്യമായി വന്നതല്ലേ... അങ്ങനെയൊന്നും പറയേണ്ടായിരുന്നു...

ഞാൻ തലപൊക്കി സോഫയിലേക്ക് നോക്കി. മുറിയിലെ സീറോ ബൾബിന്റെ വെളിച്ചത്തിൽ ആൾ സോഫയിൽ തന്നെ ഉള്ളത് കണ്ടു. ഉറങ്ങിക്കാണുമോ! അനക്കം ഒന്നും കാണുന്നില്ല അപ്പോൾ ഉറങ്ങിയിട്ടുണ്ടാവും...

ഞാൻ മെല്ലെ ബ്ലാങ്കറ്റ് മാറ്റി ബെഡിൽ നിന്നും എഴുന്നേറ്റു കബോർഡ് തുറന്നു ഒരു ബെഡ്ഷീറ്റ് എടുത്തു സോഫയുടെ അടുത്തേക്ക് നടന്നു. മുഖം ഒരു ഭാഗത്തേക്ക് ചെരിച്ചു പില്ലോയും ഇറുക്കിപിടിച്ചു നല്ല ഉറക്കിലാണ് ആൾ... ഞാൻ കയ്യിലുള്ള ബെഡ്ഷീറ്റ് നിവർത്തി ആളുടെ മേലേക്ക് ഇട്ടു കൊടുത്തു. ഉറക്കിൽ അതറിഞ്ഞ പോലെ പുള്ളിക്കാരൻ അതും ചേർത്തു പിടിച്ചു. തിരിഞ്ഞു ബെഡിനടുത്തേക്ക് നടക്കാനായി തിരിഞ്ഞപ്പോഴാണ് ടീപ്പോയിൽ പൊക്കി വെച്ചിരിക്കുന്ന കാൽ കണ്ടത്, ഗ്ലാസ് ടീപ്പോയ് ആയത് കൊണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന് നല്ല വേദയുണ്ടാവാൻ ചാൻസ് ഉണ്ട്... ഒരു നിമിഷം ആലോചനയോടെ നിന്ന ശേഷം മറ്റേ സോഫയിൽ കിടന്നിരുന്ന ചെറിയ പില്ലോ എടുത്തു ടീപ്പോയിൽ വെച്ചിട്ട് ആളുടെ കാൽ എടുത്തു അതിന് മുകളിലായി വെച്ചു കൊടുത്തു.

താൻ എന്നോട് ചെയ്യുന്നത് വെച്ചു തനിക്ക് ഇതൊന്നും ഒരിക്കലും ചെയ്തു തരരുത്, പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ഞാൻ ഒരു നല്ല മനസ്സിന്റെ ഉടമയായി പോയി. ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി ഗർവോടെ പറഞ്ഞുക്കൊണ്ട് തിരിഞ്ഞു ബെഡിനടുത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എന്റെ നേരെ എതിർവശത്തായി എനിക്ക് നേരെ തിരിഞ്ഞു സുഖമായി കിടന്നുറങ്ങുന്ന ഹിറ്റ്ലർ... ആഹാ ഇന്ന് വേറിട്ടൊരു സ്വപ്നമാണല്ലോ... എപ്പോഴും എനിക്കിട്ട് എന്തെങ്കിലും പണി തരുന്ന സ്വപ്നമാണ് കാണാറുള്ളത് ആദ്യമായാണ് ഇങ്ങനെ ഒരു സ്വപ്നം...

കൂടാതെ ആദ്യമായിട്ടാണ് ഹിറ്റ്ലറുടെ മുഖം ഇത്ര അടുത്തു കാണുന്നതും, ഞാൻ ആ മുഖത്ത് ഒന്ന് കണ്ണോടിച്ചു. കാണാൻ ഒക്കെ കൊള്ളാം, ഡൽഹിയിൽ ഒക്കെ ജനിച്ചു വളർന്നത് കൊണ്ടാണെന്ന് തോന്നുന്നു ആൾക്ക് ഈ ഹിന്ദി സീരിയലിൽ ഒക്കെ കാണുന്ന നായകന്മാരുടെ ഒരു ചായയൊക്കെ ഉണ്ട്...പക്ഷേ എന്തുണ്ടായിട്ടും എന്ത് കാര്യം സ്വാഭാവം കൊള്ളൂലാലോ...

ഞാൻ ഇതൊക്കെ ചിന്തിച്ചു കൊണ്ട് ആ മുഖത്തേക്ക് നോക്കിയിരിക്കുന്നതിനിടയിലാണ് ആൾ കണ്ണ് തുറന്നത്. എന്നെ കണ്ടതും ആ മുഖത്തു അമ്പരപ്പ് നിറഞ്ഞു. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലൊന്നു കോർത്തു.

സ്വപ്നത്തിൽ ആണെങ്കിൽ പോലും എന്തോ പോലെ തോന്നിയെനിക്ക്. ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി.

കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു തുറന്നെങ്കിലും അപ്പോഴും അതേ നോട്ടതോടെ ഹിറ്റ്‌ലർ മുന്നിൽ തന്നെ ഉണ്ട്, കണ്ണുകൾ രണ്ടും തുറിച്ചു എന്നെ തന്നെ നോക്കുന്നു. ഇതെന്താ ഇങ്ങനെ! ഇനി ഈ മുന്നിൽ ഉള്ളത് സ്വപ്‍നമല്ലേ? ചെറിയൊരു സംശയം തോന്നിച്ചു.

ഞാൻ മെല്ലെ എന്റെ കൈ ഉയർത്തി മുന്നിൽ ഉള്ള ഹിറ്റ്ലറുടെ കവിളിൽ പിടിച്ചു വലിച്ചു.

"ആഹ്..." ആൾ വേദനയോടെ മുഖം ചുളിക്കുന്നത് കണ്ട് ഞാൻ ഞെട്ടലോടെ നോക്കി.

അപ്പോൾ ഇത് ശരിക്കും സ്വപ്നമല്ലേ? ഒരിക്കൽ കൂടി ഉറപ്പിക്കാനായി ഞാൻ പതിയെ എന്റെ കയ്യിൽ ഒന്ന് പിച്ചിനോക്കി. വേദനിക്കുന്നുണ്ട്, അപ്പോൾ ഇതൊന്നും സ്വപ്നമല്ല, ഈ കിടക്കുന്ന ഹിറ്റ്‌ലർ ശരിക്കുള്ള ഹിറ്റ്ലറാണ്...

" അയ്യോ..." ഞാൻ അലറിക്കൊണ്ട് ബെഡിൽ നിന്നും ചാടി എഴുന്നേൽക്കാൻ ശ്രമിച്ചതും ബ്ലാങ്കറ്റിൽ കാൽ കുരുത്തു ബാലൻസ് തെറ്റി ബെഡിലേക്ക് തന്നെ തിരിച്ചു വീണു.അതും മുഖമടച്ചു ഹിറ്റ്ലറുടെ നെഞ്ചിൽ...

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️


അടുത്ത അപ്ഡേറ്റ് എന്തായാലും ഇത്ര ലേറ്റ് ആകില്ല, ഉറപ്പ്...☺️

Pokračovat ve čtení

Mohlo by se ti líbit

8 0 4
no sé, solo pendejadas que escribo por escribir :v
6.7K 1K 24
Malayalam hopekook ff
582 1 22
പ്രണയം കാമം നഷ്ടങ്ങൾ ഇതെല്ലാം പറയുന്ന ഒരു പെണ്ണിന്റെ കഥ
19 0 1
ഒരു ജീവിതം. പിന്നതിൽ ബാക്കിയായ പ്രണയം.