°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 55

1K 126 172
By Najwa_Jibin

കുറേ നാളായില്ലേ രണ്ട് ചാപ്റ്റർ ഒന്നിച്ചു അപ്ഡേറ്റ് ചെയ്തിട്ട് എന്ന് ചോദിച്ചവർക്കായി ഇതാ രണ്ട് നീളൻ ചാപ്റ്റർ തന്നെ ഉണ്ട് ഇപ്രാവശ്യം...🤓

ഒരുപാട് പ്രതീക്ഷ കൊടുത്തു വായിക്കരുതേ, ഇത്തിരി ബോറൻ ചാപ്റ്ററുകളാണ്,...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

തലയിൽ കെട്ടി വെച്ച ടവ്വൽ അഴിച്ചു ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുന്നതിനിടയിൽ ആരോ ഡോറിൽ തട്ടുന്നത് കേട്ടു.

ആരായിരിക്കും! ഹർഷയും കാർത്തിയേട്ടനും കൂടി എവിടെയോ പോകാനുണ്ട് എന്നും പറഞ്ഞു നേരത്തെ പുറത്തേക്ക് പോയതാണെല്ലോ! അവിടുന്ന് നേരെ റെസ്റ്റോറന്റിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞിട്ടാണ് പോയത്. ഞാൻ ചിന്തയോടെ ഡോർ തുറക്കാനായി നടന്നു.

ഇനിയിപ്പോൾ ഹിറ്റ്ലർ തിരിച്ചു വന്നതായിരിക്കുമോ! അങ്ങനെയെങ്കിൽ അടുത്ത വഴക്കിനുള്ള വകയായി. ഉച്ചക്ക് തിരിച്ചു കൊടുത്ത പണിയുടെ വകയായി ഇവിടുന്ന് പോകുന്ന വരെ ഞാൻ നോക്കുമ്പോഴെല്ലാം ദഹിപ്പിക്കുന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു. ഇനിയിപ്പോൾ അയാളുടെ റൂമിന്റെ ഡോർ എന്തിനാണ് അടച്ചത് എന്നും ചോദിച്ചായിരിക്കും ചൂടാവുക.

ഡോർ തുറന്നതും ജിത ഒരു ചിരിയോടെ ഒരു കവറും പിടിച്ചു മുന്നിൽ നിൽക്കുന്നത് കണ്ടതും സമാധാനമായി.

"ഓഹ്, നീയായിരുന്നോ? ഞാൻ നിന്റെ ഭയ്യയാണോ എന്ന് വിചാരിച്ചു പേടിച്ചു." ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

" എന്നാൽ ശരിക്കും പേടിച്ചോ ഞാൻ മാത്രമല്ല എന്റെ കൂടെ വേറെരാളും കൂടിയുണ്ട്..." എന്നും പറഞ്ഞു അവൾ ചിരിയോടെ പിറകോട്ടേക്ക് മാറി നിന്നതും,

ആരോ എന്റടുത്തേക്ക് ഓടി വന്നു കെട്ടിപ്പിടിച്ചു. പെട്ടന്ന് കാൽ തെറ്റി പിറകോട്ടേക് വീഴാൻ ആഞ്ഞെങ്കിലും പെട്ടന്ന് തന്നെ ബാലൻസ് ചെയ്തു നിന്നു.

" വിക്കീ..." എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു നിൽക്കുന്ന അവനെ നോക്കി ഞാൻ അത്ഭുതത്തോടെ വിളിച്ചു.

" ആഹാ, എന്തൊരു സ്നേഹം, രണ്ട് ദിവസം ദീദിയെ കാണാതെ നിന്നപ്പോൾ ഇങ്ങനെ സ്നേഹം കവിഞ്ഞൊഴുമോ?..." ജിത സൈഡിൽ നിന്നും ഞങ്ങളെ നോക്കി കളിയാക്കി പറഞ്ഞതും അവൻ പെട്ടന്ന് തന്നെ എന്റെ മേലിൽ നിന്നുള്ള പിടി വിട്ടു മാറി നിന്നു.

" അയ്യേ സ്നേഹം കവിഞ്ഞൊഴുകാൻ ഞാനെന്താ ഗംഗാ നദിയോ! പിറകിൽ ഹീരാമ്മ വരുന്നത് കണ്ടപ്പോൾ ഹീരാമ്മയെ കാണിക്കാൻ വേണ്ടി സ്നേഹം പ്രകടിപ്പിച്ചതല്ലേ..." അവൻ മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് ജിതയെ നോക്കി പറഞ്ഞു.

" അത് പിന്നെ ഞങ്ങൾക്ക് മനസ്സിലായില്ലേ... അല്ലേ ബാബീ..." ജിത ആക്കിച്ചിരിയോടെ വിക്കിയേയും എന്നെയും നോക്കി.

" പിന്നേയ്..." ഞാനും അതേ ട്യൂണിൽ ചിരിയോടെ പറഞ്ഞു.

" രണ്ടാളും കൂടി കൂടുതൽ ആകല്ലേ... മാറങ്ങോട്ട്..." വിക്കി ചുണ്ടും കൂർപ്പിച്ചു ഞങ്ങളെ രണ്ടാളെയും നോക്കിയ ശേഷം എന്നെ പതുക്കെ സൈഡിലേക്ക് തള്ളിമാറ്റി റൂമിനകത്തേക്ക് കയറി.

" നീയിതെങ്ങനെ വന്നു വിക്കീ? മമ്മിയും പപ്പയും ഇല്ലേ കൂടെ?" ഞാൻ തിരിഞ്ഞു നിന്ന് അവനെ നോക്കി ചോദിച്ചു.

" ഞാൻ ഹരിയങ്കിളിന്റെ കൂടെ വന്നതാ..." അവൻ തിരിഞ്ഞു നോക്കാതെ സോഫയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.

" എന്തേ പെട്ടന്ന് വരാൻ തോന്നിയത്, എന്നെ മിസ് ചെയ്തോ?" ഞാൻ കള്ളച്ചിരിയോടെ അവനെ ചൂടാക്കാനായി ചോദിച്ചു.

" അയ്യേ... എനിക്ക് വേറെ പണിയൊന്നും ഇല്ലാലോ... നിങ്ങൾ എല്ലാവരും ഇന്ന് രാത്രി ഫുഡടിക്കാൻ പോകുന്നുണ്ടെന്ന് എനിക്ക് സിബിഐ ഇൻഫോർമേഷൻ കിട്ടി, അതോണ്ട് വന്നതാണ്..." അവൻ സോഫയിൽ ഇരുന്നുകൊണ്ട് എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

ഞാൻ സംശയത്തോടെ ജിതയെ നോക്കി, ഇന്ന് പുറത്തേക്ക് പോകുന്ന വിവരം അവനോട് പറയാൻ കഴിഞ്ഞിരുന്നില്ല, അവളെ നോക്കി കണ്ണ് കൊണ്ട് അവളാണോ എന്ന് ചോദിച്ചപ്പോൾ അവൾ അല്ല എന്നർത്ഥത്തിൽ തലചെരിച്ചു.

" നിങ്ങൾ രണ്ടാളും ഫുഡിന്റെ കാര്യം വന്നാൽ പിന്നെ മറ്റാരെയും കുറിച്ചു ചിന്തിക്കില്ലാലോ, എന്നോട് എന്റെ ഒരേയൊരു അളിയനാണ് പറഞ്ഞത്..." വിക്കി സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

ഇതിനിടയിൽ അതും സംഭവിച്ചോ?

" ഭയ്യയാണോ നിന്നോട് പറഞ്ഞത്?" ജിത അവനെ നോക്കി ചോദിച്ചു.

" പിന്നെല്ലാതെ, പപ്പയോടും മമ്മിയോടും കൂടി വരാൻ കുറേ നിർബന്ധിച്ചു, എന്നെ വിടാം പപ്പയും മമ്മിയും വരുന്നില്ല എന്ന് കുറേ പറഞ്ഞതിന് ശേഷമാണ് ജീജു സമ്മതിച്ചത്, കൂടാതെ എന്നെ അവിടെ വന്ന് പിക്ക് ചെയ്യാം എന്നും പറഞ്ഞതാണ്, പക്ഷേ ജീജു അവിടെ വന്നാൽ നമ്മുടെ ജെസിക്കുട്ടി മരുമോനെ സൽക്കരിക്കാതെ വിടില്ലാലോ, വെറുതെ സമയം പോകും, അത് കൊണ്ട് ഷോപ്പിലെ എന്തോ കണക്ക് പപ്പയെ ഏല്പിക്കാനായി ഹരിയങ്കിൾ വന്നപ്പോൾ അങ്കിളിന്റെ കൂടെ ഇങ്ങോട്ട് ലിഫ്റ്റ് അടിച്ചു..." അവൻ ചിരിയോടെ പറഞ്ഞു.

വിക്കി പറയുന്നത് കേട്ടപ്പോൾ മനസ്സിൽ എവിടേക്കയോ സന്തോഷം തോന്നി, ഹർഷയെ ഒരു ഭർത്താവായി കാണാൻ എനിക്ക് പറ്റിയില്ലെങ്കിലും, അയാൾ നല്ലൊരു അളിയനാണെന്നും നല്ലൊരു മരുമോനാണെന്നും വിക്കിയുടെ മുഖത്തെ ഹിറ്റ്ലറെ കുറിച്ചു പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിൽ നിന്നും മനസ്സിലാക്കാം പറ്റുന്നുണ്ട്...

" അയ്യോ, ഞാൻ വന്ന കാര്യം മറന്നു..." എന്നും പറഞ്ഞു ജിത എന്റടുത്തേക്ക് വന്നു അവളുടെ കയ്യിലുള്ള കവർ എനിക്ക് നേർക്ക് നീട്ടി.

ഞാൻ അത് വാങ്ങിക്കാതെ അവളെ സൂക്ഷിച്ചു നോക്കി.

" വേറൊന്നും അല്ല, എന്റെ കെജി ക്ലാസ്സിൽ തൊട്ടേയുള്ള ഒരു ഫ്രണ്ട് ഉണ്ട് അങ്കിത, ആള് ഇപ്പോൾ മുംബൈയിൽ ഫാഷൻ ഡിസൈനിങ് പഠിച്ചോണ്ടിരിക്കുകയാണ്, ഭയ്യാന്റെ മാരേജ് ആയി എന്ന് പറഞ്ഞപ്പോൾ അവൾ തന്നെ ഡിസൈൻ ചെയ്തു ബാബിക്ക് വേണ്ടി കൊടുത്തയച്ച ഡ്രെസ്സാണ്..." എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ അവൾ പുഞ്ചിരിയോടെ പറഞ്ഞു.

ഞാൻ പുഞ്ചിരിയോടെ ആ കവർ അവളുടെ കയ്യിൽ നിന്നും വാങ്ങിച്ചു തുറന്ന് നോക്കി.

മെറൂണും ബ്ലാക്കും ആയിട്ടുള്ള ഒരു ലോങ് ടോപ്പ് സെറ്റാണ്, സിംപിളായിട്ടുള്ള ത്രെഡ് വർക്കാണ് ചെയ്തിരിക്കുന്നത്, ആ കളറും വർക്കും ഒക്കെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി.

" ഇറ്റ്സ് ബ്യൂട്ടിഫുൾ..." ഞാൻ അതിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

" ബാബി ഇപ്പോൾ പോകുമ്പോൾ ഇടേണ്ട ഡ്രസ്സ് ഏതാണെന്ന് ഫിക്സാക്കിയോ?"

അവളുടെ ചോദ്യം കേട്ട് ഞാൻ തലയുയർത്തി നോക്കി.

" അല്ല, ഫിക്‌സാക്കിയില്ലെങ്കിൽ ഈ ഡ്രസ്സ് ഇട്ടാൽ പോരെ, നന്നായിരികും..."

" വേണോ?..." ഞാൻ ഒന്ന് മടിച്ചു.

" വേണം, ബാബിക്ക് ഏത് കളറാണ് മാച്ച് ചെയ്യുക എന്ന് ചോദിച്ചപ്പോൾ എന്റെ മനസ്സിൽ പെട്ടന്ന് വന്ന നിറമാണ് ഇത്, ബാബിക്ക് നന്നായിട്ട് ചേരും..." അവൾ പുഞ്ചിരിയോടെ എന്റെ കയ്യിൽ നിന്നും അതിന്റെ ടോപ്പ് മാത്രം എടുത്തു എന്റെ മേലെ വെച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

" എന്നാൽ പിന്നെ ഇട്ടേക്കാം..."ഞാൻ അവളെ നോക്കി പുഞ്ചിരിയോടെ സമ്മതിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഡ്രസ്സ് മാറിയതിന് ശേഷം നേരെ ജിതയുടെ റൂമിലേക്ക് നടന്നു.

അവളും അപ്പോഴേക്ക് ഡ്രസ്സ് ചെയ്ഞ്ച് ചെയ്തിരുന്നു. അധികം വർക്കൊന്നുമില്ലാത്ത ഒരു നേവി ബ്ലൂ കുർത്തിയും ഒരു ഓഫ് വൈറ്റ് ജീൻസ് പാന്റും...

ആൾ ഡ്രസ്സിങ് ടേബിളിൽ ഇരുന്ന് മുടി സെറ്റ് ചെയ്യുന്ന തിരക്കിലാണ്. ഞാൻ പുഞ്ചിരിയോടെ അകത്തേക്ക് കയറി.

" എങ്ങനെയുണ്ട്?" ഞാൻ അവൾക്ക് പിറകിലായി വന്ന് നിന്ന് കണ്ണാടിയിൽ കൂടി അവളെ നോക്കി ചോദിച്ചു.

" ആഹാ, അടിപൊളിയായിട്ടുണ്ടല്ലോ..." അവൾ തിരിഞ്ഞിരുന്ന് എന്നെ മൊത്തത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു.

" ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇത്തിരി ലൂസായിരിക്കുമെന്ന്, എന്റെ അളവെടുത്തു സ്റ്റിച് ചെയ്യിച്ചത് പോലെയുണ്ട് ഇതിപ്പോൾ..."

" അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോളൂ..." അവൾ എന്നെ നോക്കി ഇളിയോടെ പറഞ്ഞു.

"ഏഹ്!" ഞാൻ പിരികമുയർത്തി അവളെ നോക്കി.

" അന്ന് ബാബിയുടെ ഗൗൺ സ്റ്റിച് ചെയ്യേണ്ട അളവെടുക്കാൻ വേണ്ടി ഞങ്ങൾ മമ്മിയുടെ പരിചയത്തിലുള്ള ഒരു ഷോപ്പിൽ പോയിരുന്നില്ലേ, ഞാൻ അവിടുത്തെ ആന്റിയെ സോപ്പിട്ട് അതിന്റെ ഒരു ഫോട്ടോ എടുത്തു അവൾക്ക് അയച്ചു കൊടുത്തിരുന്നു..."

" വെറുതെ അല്ല..." ഞാൻ വീണ്ടും കണ്ണാടിയിൽ നോക്കി ഷാൾ ശരിയാക്കി.

" എല്ലാം ഓക്കെയാണ് പക്ഷേ ഈ മുടി കെട്ടിയത് ശരിയായിട്ടില്ല..." അവൾ അവിടെ നിന്നും എഴുന്നേറ്റ് നിന്നു.

ഞാൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അവൾ എന്നെ പിടിച്ചു ഡ്രസ്സിങ് ടേബിളിന്റെ മുന്നിൽ പിടിച്ചിരുത്തി. എന്നിട്ട് എന്റെ മുടിയിൽ ഇട്ടിരുന്ന ക്ലിപ് അഴിച്ചെടുത്തു.

" ജിതാ എന്താ ചെയ്യാൻ പോകുന്നത്?" ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി.

" ജസ്റ്റ് വെയിറ്റ് ഡാർലിംഗ്..." എന്നും പറഞ്ഞു അവളുടെ കബോർഡ് തുറന്ന് എന്തൊക്കെയോ പുറത്തേക്കെടുത്തു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഇപ്പോൾ എങ്ങനെ?" മുടിയിലും മുഖത്തുമായി അവളുടെ വക എന്തൊക്കെയോ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം അവൾ എന്നെ പിടിച്ചു കണ്ണാടിയുടെ മുന്നിലേക്ക് തിരിച്ചുകൊണ്ട് ചോദിച്ചു.

കണ്ണാടിയിൽ കണ്ട എന്റെ സ്വന്തം രൂപത്തിലേക്ക് ഞാൻ ചെറിയൊരു അത്ഭുതത്തോടെ നോക്കി. ആഹാ, ഇത് കൊള്ളാലോ... മുടി വിടർത്തിയിട്ട് അവിടെയിവിടെയായി ചെറിയ ചെറിയ ക്ലിപ്പുകൾ ഒക്കെ കുത്തിവെച്ചും മുഖത്ത് ചെറിയ രീതിയിൽ മേക്കപ്പ് ചെയ്യുകയുമാണ് അവൾ ചെയ്‌തത്‌.

" ഇപ്പോൾ കാണാൻ ഒരു ആനചന്തം ഒക്കെയുണ്ടല്ലേ..." ജിത എന്റെ തോളിലായി രണ്ട് കയ്യും വെച്ചു കുനിഞ്ഞു നിന്ന് കണ്ണാടിയിൽ കൂടി എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.

ഞാൻ അവളെ ദേഷ്യം നടിച്ചുക്കൊണ്ട് കൂർപ്പിച്ചു നോക്കി.

" ഭയ്യ ബാബിയെ കൂടുതലും കണ്ടേക്കുന്നത് ഫോർമൽ ഡ്രസ്സിലല്ലേ ഇന്ന് നോക്കിക്കോ ബാബിയെ ഈ ലുക്കിൽ കാണുമ്പോൾ ഭയ്യ ബാബിയെ തന്നെ നോക്കി നിൽക്കുന്നത്..."

അവൾ പറഞ്ഞത് ഞാൻ കണ്ണും മിഴിച്ചു അവളെ നോക്കി. ഇവളിതെന്തൊക്കയാണ് ഈ പറയുന്നത്!

" എന്താ ജിതാ നിന്റെ ഉദ്ദേശം?" ഞാൻ ഗൗരവത്തോടെ അവളെ നോക്കി.

" എന്ത് ഉദ്ദേശം! എങ്ങനെയെങ്കിലും നിങ്ങളെ രണ്ട് പേരെയും ഒരുമിപ്പിക്കണം, ഇപ്പോൾ ആ ഒരുദ്ദേശം മാത്രമേയുള്ളൂ, അതിന് ശേഷം പെട്ടന്ന് തന്നെ ഞങ്ങൾക്കൊക്കെ പ്രമോഷൻ തരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ രണ്ട് പേരുമാണ്..." അവൾ കുസൃതി ചിരിയോടെ പറഞ്ഞു.

"ഏഹ്! എന്ത് പ്രമോഷൻ!" ഞാൻ കാര്യം മനസ്സിലാവാതെ അവളെ നോക്കി.

" അയ്യോ എന്റെ ട്യൂബ്‌ലൈറ്റ് ബാബിക്ക് ഒന്നും മനസ്സിലായില്ല അല്ലേ... വിശദീകരിച്ചു പറഞ്ഞാൽ ബാബിയുടെ പപ്പയേയും മമ്മിയേയും മുത്തച്ഛനും മുത്തശ്ശിയുമാക്കുകയും വിക്കിയെ ഒരങ്കിളാക്കുകയും എന്നെ വീണ്ടും ഒരു ആന്റിയാക്കുകയും ഒക്കെ ചെയ്യുന്ന കാര്യം... ഇപ്പോൾ മനസ്സിലായോ?" അവൾ ഒരു കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു.

ഞാൻ അത് കേട്ട് വായും പൊളിച്ചു അവളെ നോക്കി. മുത്തച്ഛനും മുത്തശ്ശിയും അങ്കിളും ഇവളിതെന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്! ഇവളോട് എല്ലാം പറഞ്ഞത് തൊട്ട് എന്റെ കണ്ടകശനി തുടങ്ങിയെന്നാണ് തോന്നുന്നത്! ഇനി എന്തൊക്കെ ചെയ്തു വെക്കുമോ എന്തോ... ഞാൻ പേടിയോടെ ചിന്തിച്ചു.

" ജിതാ, നീ വേണ്ടാത്ത പണിയൊന്നും ചെയ്‌തേക്കല്ലേ..." ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു.

" മറ്റുള്ളവരുടെ ആഗ്രഹങ്ങൾ ഒക്കെ നമ്മൾ പൂർത്തീകരിച്ചു കൊടുക്കേണ്ടേ ബാബീ..."അവൾ എന്നെ നോക്കി ചിരിയോടെ ചോദിച്ചു.

ദൈവമേ ഈ ചിരി ഒരു കൊലച്ചിരിയാണോ? ഞാൻ പേടിയോടെ അവളെ നോക്കി.

" ബാബീ പേടിക്കേണ്ട, ഭയ്യ ബാബിയെ വഴക്ക് പറയുന്ന കളിയൊന്നും ഞാൻ കളിക്കില്ല..." എനിക്ക് ഇത്തിരി ആശ്വാസം നൽകിക്കൊണ്ട് അവൾ പറഞ്ഞു.

" ഗിഫ്റ്റ് റെഡി, ഗിഫ്റ്റ് റെഡി..." വിക്കിയുടെ ശബ്ദം കേട്ട് ഞങ്ങൾ രണ്ട്പേരും ഡോറിനടുത്തേക്ക് നോക്കി.

കയ്യിൽ ഗിഫ്റ്റ് റാപ് ചെയ്ത ഒരു ചെറിയ ബോക്‌സും ഉയർത്തിപ്പിടിച്ചു കൊണ്ട് അവൻ റൂമിലേക്ക് കയറി വന്നു.

" ആഹാ, കഴിഞ്ഞോ?..." ജിത മുന്നോട്ട് വന്ന് അതവന്റെ കയ്യിൽ നിന്നും വാങ്ങിച്ചു.

ഞാൻ ഇതെന്താ സംഭവം എന്ന മട്ടിൽ അവരെ രണ്ടാളെയും മാറി മാറി നോക്കി. ഞാൻ അവളോട് ചോദിക്കാനായി തുനിഞ്ഞതും അവൾ തിരിഞ്ഞു നിന്ന് ഒരു ചെറു പുഞ്ചിരിയോടെ ആ ഗിഫ്റ്റ് ബോക്‌സ് എനിക്ക് നേർക്ക് നീട്ടി. ഞാൻ അത് വാങ്ങിക്കാതെ സംശയത്തോടെ അവളെ നോക്കി.

" കാര്യം ഭയ്യാന്റെ ബർത്ഡേ രണ്ട് ദിവസം മുമ്പ് കഴിഞ്ഞു, അതിന്റെ പാർട്ടി എന്ന പേരിലാണ് അക്കു ഇത് ഒപ്പിച്ചതെങ്കിലും, ഇന്നൊരു കേക്ക് കട്ടിങ് ഒക്കെയുണ്ടെന്നാണ് ഞാൻ അറിഞ്ഞത്, അതുള്ള സ്ഥിതിക്ക് ഗിഫ്റ്റും കൊടുക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടാ... അവിടെ ബാക്കിയുള്ളല്ലാവരുടെയും ഗിഫ്റ്റിനെക്കാളും നോക്കിയിരിക്കുക ബാബിയുടെ ഗിഫ്റ്റിനെയാണ്, അവർക്കറിയില്ലാലോ ബാബി ഇന്നലെയാണ് ഫർത്തുവിന്റെ മാരേജ് അറിഞ്ഞെന്ന കാര്യം..." അവൾ കുസൃതി ചിരിയോടെ പറഞ്ഞു.

" അത് കൊണ്ട്!" ഞാൻ അവൾ എന്താണ് അടുത്തത് പറയാൻ പോകുന്നതെന്ന ആകാംക്ഷയിൽ നിന്നു.

" ഒന്നുമില്ല ഇത് ഞാൻ ഭയ്യാക്ക് വെഡിങ് ഗിഫ്റ്റായി കൊടുക്കാൻ വേണ്ടി വാങ്ങിച്ച ഒരു വാച്ചാണ്, ബാബി ഇത് അവിടെ വെച്ചു ഭയ്യാക്ക് കൊടുക്കണം..."

" ഞാനോ! വേണ്ടാ അത് ശരിയാവില്ല..." ഞാൻ ആ ഗിഫ്റ്റ് ബോക്‌സ് തിരിച്ചു അവളുടെ കയ്യിലേക്ക് തിരിച്ചു പിടിപ്പിക്കാനായി ശ്രമിച്ചു.

" അതെന്താ? അവിടെ ഇതൊക്കെ ആർക്ക് മനസ്സിലാവാനാണ്?" അവൾ സംശയത്തോടെ എന്നെ നോക്കി.

" അത് വേണ്ട ജിതാ... അവിടെ ആർക്കും മനസ്സിലാവില്ല എന്നതല്ല, ഇത് ജിത ഹർഷക്ക് കൊടുക്കാൻ വേണ്ടി വാങ്ങിച്ചതാണ് അത് താൻ തന്നെ കൊടുക്കുന്നതാണ് അതിന്റെ ശരി..." ഞാൻ ഗൗരവത്തോടെ പറഞ്ഞു.

" അയ്യേ... ഇത് ഞാൻ വാങ്ങിച്ചതാണെന്ന കാര്യം ഇത് ഓപ്പൺ ചെയ്ത ഉടനെ തന്നെ ഭയ്യാക്ക് മനസ്സിലായിക്കൊള്ളും, ഞാൻ ഇത് വാങ്ങിക്കുന്ന ടൈം എന്റെ ഒരു ഫ്രണ്ടിന് അവളുടെ ബ്രദറിന് ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി ഏതാണ് നല്ലത് എന്നും ചോദിച്ചു കുറേ വാച്ചുകളുടെ ഫോട്ടോസ് കാണിച്ചു കൊടുത്തു, അതിൽ നിന്ന് ഭയ്യ തന്നെ സെലക്ട് ചെയ്തതാണ് ഇത്... അവിടെ എല്ലാവരുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടി ഇതൊന്ന് കൊടുത്താൽ മാത്രം മതി, ഇനി ഭയ്യാക്ക് മനസ്സിലായിട്ടില്ലെങ്കിൽ നമുക്ക് ഇവിടെയെത്തിയ ശേഷം പറഞ്ഞാൽ പോരെ..." അവൾ ഇതും പറഞ്ഞു ആ ബോക്‌സ് വീണ്ടും എന്റെ കയ്യിലായിട്ട് തന്നെ വെച്ചു തന്നു.

മനസ്സില്ലാമനസ്സോടെ ഞാനത് വാങ്ങിച്ചു. ഒപ്പം എന്നെയിങ്ങനെ ചേർത്തു നിർത്തുന്ന അവളുടെ സ്നേഹം കണ്ടപ്പോൾ മനസ്സിൽ നല്ല സന്തോഷവും തോന്നി.

" ടാ വിക്കീ, നീ നിന്റെ ദീദിയെ കാണാൻ എങ്ങനെയുണ്ട് എന്ന് പറഞ്ഞില്ല..." ജിത വിക്കിയെ നോക്കി ചോദിച്ചു.

" കൊള്ളാം... കഴിഞ്ഞ ക്രിസ്മസിന് ഞങ്ങളുടെ വീട്ടിൽ ഒരുക്കിയ ക്രിസ്മസ് ട്രീയെ പോലെ തന്നെയുണ്ട്..." അവൻ എന്നെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് പറഞ്ഞു.

അത് കേട്ടതും എന്റെ മുഖം മങ്ങി. അത്രയും ഓവറാണോ! ഞാൻ കണ്ണാടിയുടെ മുന്നിലായി നിന്ന് മൊത്തത്തിൽ ഒന്ന് നോക്കി. ഇത്തിരി ഓവറായി പോയോ...

" ജിതാ നമുക്ക് ഇത് മാറ്റി വേറെ എന്തെങ്കിലും ഇട്ടാലോ? എനിക്കും കുറച്ചു ഓവറായത് പോലെ തോന്നുന്നു..." ഞാൻ കണ്ണാടിയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

" എന്റെ ബാബീ, ഈ ചെറുക്കൻ പറയുന്നത് കേട്ട് തുള്ളാൻ നിക്കല്ലേ, അവന്റെ മുഖത്തെ ഇളി കണ്ടാൽ തന്നെ അറിയില്ലേ അവൻ ബാബിയെ ചൂടാക്കുന്നതാണ് എന്ന്..." ജിത എന്നെ സമാധാനപെടുത്തി കൊണ്ട് പറഞ്ഞതും ഞാൻ തലചെരിച്ചു വിക്കിയെ നോക്കി.

പല്ല് മുഴുവനും കാണിച്ചു അവൻ എന്നെ നോക്കി ഇളിച്ചു. അത് കണ്ടപ്പോൾ ഞാൻ ഞാനവനെ രൂക്ഷമായി നോക്കി.

" ടാ, ശരിക്കും പറ, ഇപ്പോൾ ബാബിയെ കണ്ടാൽ ഭയ്യ ഒന്ന് കണ്ണ് മിഴിക്കില്ലേ?" ജിത അവനെ നോക്കി ചോദിച്ചു.

ഹിറ്റ്‌ലറെയും എന്നെയും കുറിച്ചു ജിതയോട് എല്ലാം പറഞ്ഞു എന്ന കാര്യം അവനോട് ഫോണിൽ കൂടി പറഞ്ഞിരുന്നു.

" അത് പിന്നെ പറയണോ ജീജു എപ്പോൾ മൂക്കും കുത്തി വീണെന്ന് പറഞ്ഞാൽ മതി..."

അവൻ വീണ്ടും കളിയാക്കുന്നത് കണ്ടപ്പോൾ ഞാൻ ദേഷ്യത്തോടെ നിന്നു.

" ഇത്രയും വേണോ മോനെ..." ജിത അവനെ നോക്കി ചോദിച്ചു.

" ഞാൻ കാര്യത്തിൽ പറഞ്ഞതാണ്, ജീജു വരുന്നു ദീദിയെ കാണുന്നു ആ നേരം നമ്മൾ ജീജുനെ കാൽ വെച്ചു വീഴ്ത്തുന്നു, ദേ കിടക്കും ജീജു നിലത്ത്‌ മൂക്കും കുത്തി..." അവൻ എന്തോ വലിയ കാര്യം എന്ന മട്ടിൽ പറഞ്ഞു.

" എന്റെ വിക്കീ, എന്തൊരു ചളിയാടാ..." ജിത ദയനീയമായി നെറ്റിയിൽ കൈ വെച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

ഞാൻ അപ്പോഴും അതേ ദേഷ്യത്തിൽ അവനെ നോക്കി നിന്നു.

" ഒരാൾക്ക് ഇവിടെ ഫർത്തുവിനെ കാൽ വെച്ചു വീഴ്ത്താം എന്ന് പറഞ്ഞത് തീരെ പിടിച്ചിട്ടില്ല എന്ന് തോന്നുന്നു..."അവൻ എന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ജിതയോട് എന്ന മട്ടിൽ ചിരിയോടെ പറഞ്ഞു.

ഞാൻ ഇവനെ എന്ത് ചെയ്യണം എന്നാലോചിച്ചു നിന്നു.

" നമ്മളില്ലേ ആരെയും കാൽ വെച്ചു വീഴ്ത്താൻ, അങ്ങനെ ചെയ്തിട്ട് വേണം വേറെ ചിലർക്ക് പ്രേമം കൂടി നമ്മളെ ഇടിക്കാൻ..." വിക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു നിർത്തിയതും,

" നിന്നെ ഇന്ന് ഞാൻ..." എന്നും പറഞ്ഞു ഞാൻ അവനെ പിടിക്കാനായി മുന്നോട്ട് വന്നതും അപകടം മനസ്സിലായി അവൻ എസ്കേപ്പ് എന്നും പറഞ്ഞു തിരിഞ്ഞു ഡോറിനടുത്തേക്ക് ഓടി ഞാൻ അവനെ പിടിക്കാനായി പിറകെയും.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഹിറ്റ്ലറും കാർത്തിയേട്ടനും ഇപ്പോൾ എത്തും എന്നും പറഞ്ഞു ആരെയും മുകളിലേക്ക് പോകാൻ വിടാതെ ഹോട്ടൽ ലോബിയിൽ തന്നെ പിടിച്ചു വെച്ചിരിക്കുകയാണ് ജിത.

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാളും അകത്തേക്ക് വരുന്നത് കണ്ടു. നേവി ബ്ലു ഷർട്ടും ഓഫ് വെയിറ്റ് പാന്റുമാണ് ഹിറ്റ്ലറുടെ വേഷം, ആഹാ ചേട്ടനും അനിയത്തിയും ഒരേ കളറിലാണെല്ലോ... ഞാൻ പുഞ്ചിരിയോടെ അവരെ രണ്ട് പേരെയും നോക്കി.

പുഞ്ചിരിയോടെ തലയുയർത്തി നോക്കിയപ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന മറ്റൊരു മുഖം എന്റെ കണ്ണിൽ പെട്ടത്, ഹിറ്റ്ലർ... പ്രതീക്ഷിക്കാത്ത ആരെയോ കണ്ടത് പോലെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നു, ഇയാളിതെന്താണ് ഇങ്ങനെ നോക്കുന്നത്! എന്റെ പിറകിൽ ആരെങ്കിലും ഉണ്ടോ? ഞാൻ പിറകിലേക്ക് നോക്കി, ഇല്ല ആരുമില്ല... വീണ്ടും മുഖം തിരിച്ചപ്പോൾ അങ്ങേര് ദേ വിക്കിയോട് സംസാരിക്കുന്നു.

എനിക്ക് ആകെ കൺഫ്യൂഷനായി, ഇങ്ങേര് എന്നെ തന്നെയല്ലേ നോക്കിയത്! പക്ഷേ എന്തിന്! ഇനി ജിത പറഞ്ഞത് പോലെ വല്ലതുമാണോ? ഏയ്! അതാവാൻ ഒരു വഴിയും ഇല്ല, ഹിറ്റ്ലർ നോക്കാൻ... അതും എന്നെ... ഇനി എനിക്ക് തോന്നിയത് വല്ലതുമായിരിക്കുംമോ! ഞാൻ ചിന്തയോടെ നിന്നു.

" കെട്ടിയോനെ വായ്നോക്കാൻ ഇനിയും സമയം കിടക്കുന്നുണ്ട്, ഇപ്പോൾ വാ മുകളിലേക്ക് പോകാം..." ജിത എന്റെ തോളിൽ പതുക്കെ തട്ടി പറഞ്ഞപ്പോഴാണ് ഞാൻ എന്റെ ചിന്തയിൽ നിന്നും ഞെട്ടിയത്.

ഞാൻ ചുറ്റോടും നോക്കി എല്ലാവരും ദേ ലിഫ്റ്റിനടുത്തേക്ക് നടക്കുന്നു, ഞാൻ ജിതയെ നോക്കി ഇളിച്ചു. അവൾ ഒരാക്കിയ ചിരിയോടെ എന്നെ നോക്കി തലയാട്ടി കൊണ്ട് മുന്നോട്ട് നടന്നു.

ഛെ! ആകെ നാറി... ആ കാലന്റെ മുഖത്തേക്ക് നോക്കിയിട്ടാണ് ഇത്രയും നേരം ആലോചിച്ചു നിന്നത്... കണ്ടാൽ ഇവൾ വിചാരിച്ചത് പോലെ അയാളെ നോക്കി നിന്നത് പോലെയാണ് തോന്നുക, പറഞ്ഞാലോ ഞാൻ നോക്കി നിന്നതല്ല ഹിറ്റ്ലർ എന്നെ നോക്കുന്നത് കണ്ട് ചിന്തിച്ചു നിന്നതാണ് എന്ന്... വേണ്ട, എന്നിട്ട് വേണം അതും പറഞ്ഞു കളിയാക്കാൻ... ഞാൻ ഒന്നും മിണ്ടാതെ അവളുടെ കൂടെ നടന്നു.

ഞാനും ഹിറ്റ്‌ലറും ജിതയും വിക്കിയും കാർത്തിയേട്ടനും ഒഴിച്ചു ബാക്കിയെല്ലോവരും ലിഫ്റ്റിനകത്തേക്ക് കയറി. ഹിറ്റ്ലർ കയറാനായി തുനിഞ്ഞതും ജിത ധൃതിയിൽ ഇടയ്ക്ക് കയറി വിക്കിയേയും കാർത്തിയേട്ടനേയും പിടിച്ചു ലിഫ്റ്റിനുള്ളിലേക്ക് കയറി. ഇപ്പോൾ പുറത്ത് ഞാനും ഹിറ്റ്‌ലറും മാത്രം... ഇവൾ എന്താണ് അവരെയും പിടിച്ചു തള്ളി കയറിയത്!

എന്നെ മൈൻഡ് ചെയ്യാതെ ഹിറ്റ്ലർ വീണ്ടും അകത്തേക്ക് കയറാനായി കാലെടുത്തു വെച്ചതും ജിത കയ്യുയർത്തി തടഞ്ഞു. ഹിറ്റ്ലർ തലയുയർത്തി അവളെ നോക്കി കൂടെ സംശയത്തോടെ ഞാനും.

" ഇതിൽ ഇപ്പോൾ തന്നെ ആൾക്കാർ കൂടുതലാണ്, ഇനി ഭയ്യയും കൂടി കയറിയാൽ ഓവർ വെയിറ്റ് ആകും, ഭയ്യയും ബാബിയും ഞങ്ങളുടെ പിന്നാലെ വന്നോളൂ..." അവൾ ഹിറ്റ്‌ലറെ നോക്കി ഇളിച്ചു.

ഞാൻ കണ്ണും മിഴിച്ചു അവളെ നോക്കി. ദൈവമേ ഇവൾ പണി തരാൻ തുടങ്ങിയോ!

" പോടീ... എനിക്ക് വയ്യ അത് വരെ കാത്തിരിക്കാൻ, വേണമെങ്കിൽ നീ വന്നോ..." ഹിറ്റ്ലർ മുന്നോട്ട് പോയി അവളുടെ കയ്യിൽ പിടിച്ചുക്കൊണ്ട് പറഞ്ഞു.

" ഇത് നല്ല കഥ, സാധാരണ എല്ലാവരും ഭാര്യയെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയാണ് കാത്തിരിക്കുക, ഭയ്യ ശരിക്കും ബാബിയെ ഇഷ്ടപ്പെട്ടിട്ട് തന്നെയാണോ ഈ മാരേജ് കഴിച്ചത്!" ജിത ഹിറ്റ്‌ലറുടെ പിടുത്തും മാറ്റിക്കൊണ്ട് പറഞ്ഞു.

ഓഹ് ഗോഡ്... ഇവൾ രണ്ടും കല്പിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.

" അതെയതെ, ഇവന്റെ ഈ കളി കണ്ടാൽ തോന്നുക നമ്മളൊക്കെ നിർബന്ധിച്ചു കെട്ടിച്ചത് പോലെയാണ്..." ജോ ദീദിയും ജിതയെ പിന്തുടർന്ന് കൊണ്ട് പറഞ്ഞു.

ജോ ദീദി നോ... ഞാൻ ജിതയെ നോക്കിയപ്പോൾ ചിരി കടിച്ചമർത്തി നിൽക്കുന്നുണ്ട് ദുഷ്ട കൂടെ അതേ ഭാവത്തോടെ വിക്കിയും, അപ്പോൾ രണ്ടും കൂടി ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്...

" അതേ എന്റെ മോനെ ഇങ്ങനെ കളിയാക്കാതെ, അവന് ഇത്തിരി ചമ്മൽ ഒക്കെ ഉണ്ടാവുന്നതൊക്കെ സർവസാധാരണം... ഇവളുടെ ആഗ്രഹം പോലെ നിങ്ങൾ രണ്ടാളും ഒരുമിച്ചു വാ മോനേ..." അങ്കിൾ ചിരിയോടെ ഞങ്ങളെ നോക്കി പറഞ്ഞു.

ദൈവമേ എല്ലാ അമ്പുകളും ഇങ്ങോട്ടെക്കാണെല്ലോ... അങ്കിൾ ഇത് പറഞ്ഞിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ, ആദ്യമായി അന്ന് ജിതയുടെ കൂടെ ഇവരുടെ വീട്ടിലേക്ക് വന്നപ്പോൾ ഹിറ്റ്ലറുടെ ഗേൾഫ്രണ്ടാണോ എന്ന് ചോദിച്ച മുതലാണ്...

അങ്കിളും കൂടി പറഞ്ഞപ്പോൾ ഹിറ്റ്ലർ ലിഫ്റ്റിൽ നിന്നും ഇറങ്ങി വന്നു. അത് കണ്ടതും ജിതയുടെയും വിക്കിയുടെയും ചുണ്ടിലൊരു വിജയചിരി വിരിഞ്ഞു. അവരുടെ മുഖത്ത് മാത്രമല്ല കാർത്തിയേട്ടൻ ഒഴിച്ച് ബാക്കിയെല്ലാവരുടെയും മുഖം തെളിഞ്ഞു തന്നെ നിന്നു.

" വേണമെങ്കിൽ ഞാനും പുറത്തേക്ക് ഇറങ്ങാം..." ദൈവദൂതനായി കാർത്തിയേട്ടൻ പുറത്തേക്ക് ഇറങ്ങാനായി നോക്കിയതും ജിത തടഞ്ഞു നിർത്തി.

" കാത്തുന്റെ കല്യാണം കഴിഞ്ഞതിന് ശേഷം ഇങ്ങനെ പോകാനുള്ള അവസരം തരാം, ഇപ്പോൾ അവർക്കിടയിലുള്ള കട്ടുറുമ്പ്‌ ആകേണ്ട..." ജിത കാർത്തിയേട്ടനെ നോക്കി പറഞ്ഞു.

ഇവൾ എന്നെ വിടാനുള്ള ഒരുദ്ദേശവും ഇല്ല, ആകെ ഉണ്ടായിരുന്ന കാർത്തിയേട്ടനും പോയി, ഹിറ്റ്ലർക്ക് ഉച്ചയ്ക്ക് കൊടുത്ത പണിയിൽ ഒന്നിച്ചു പോവുന്നത് അപകടമാണ്... ജിത ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ച ശേഷം ലിഫ്റ്റ് ക്ലോസ് ചെയ്തു. അത് മുകളിലേക്ക് പോകുന്നത് സങ്കടത്തോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ...

തലചെരിച്ചു ഹിറ്റ്ലറുടെ ഭാഗത്തേക്ക് നോക്കിയപ്പോൾ അങ്ങേര് ദേ വീണ്ടും എന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കുന്നു. നേരത്തെ നോക്കിയ അതേ നോട്ടം തന്നെ, അപ്പോൾ നേരത്തെ കണ്ടത് എന്റെ തോന്നലല്ല എന്ന് സാരം, പക്ഷേ ഇയാളെന്താണ് ഇങ്ങനെ നോക്കുന്നത്! ഞാൻ പുരികമുയർത്തി ചോദ്യഭാവത്തിൽ നോക്കി.

" ഡോ, താൻ ഇവിടുന്ന് നേരെ ഏതെങ്കിലും മാരേജ് കൂടാൻ പോകുന്നുണ്ടോ?" എന്റെ നോട്ടം കണ്ടപ്പോൾ അങ്ങേര് ഒരു മാതിരി പരിഹാസ ചിരിയോടെ ചോദിച്ചു.

" ഏഹ്!"

അയാൾ ഉദ്ദേശിച്ചത്‌ മനസ്സിലായില്ലെങ്കിലും എന്തോ പറഞ്ഞു എന്റെ ഡ്രസ്സിനെ കളിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മാത്രം മനസ്സിലായി.

" തന്റെ ഈ വേഷവും ഒരുക്കവും കണ്ടിട്ട് ഏതോ മാരേജിന് പങ്കെടുക്കാൻ പോകുന്നത് പോലെയുണ്ട്... നല്ല കത്തിയ വേഷം..."എന്നും പറഞ്ഞു ദുഷ്ടൻ ചിരിക്കാൻ തുടങ്ങി.

ആ ചിരി കണ്ടാൽ തന്നെ അറിയാം ഉണ്ടാക്കി ചിരിക്കുന്നതാണെന്ന്. ഞാൻ രൂക്ഷമായി നോക്കി.

" ഇയാളുടെ മമ്മയാണ് എന്നോട് ഇങ്ങനെ റെഡിയാവാൻ പറഞ്ഞത്..." ഞാൻ ചിരിയോടെ ആ മുഖത്തേക്ക് നോക്കി പറഞ്ഞു.

അത് കേട്ടതും കാലന്റെ ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു. എനിക്കറിയാം മോനെ ഇങ്ങനെ പറഞ്ഞാൽ ഈ ചിരി നിക്കുമെന്ന്... ഞാൻ ചിരിയോടെ നിന്നു. ഇനി പറ മോനെ ഡ്രസ്സ് കൊള്ളാം എനിക്കിട്ടിട്ടാണ് ചേരാത്തത് എന്ന്... ഞാൻ ഒരു ഊരിച്ചിരിയോടെ ആ ഡയലോഗും പ്രതീക്ഷിച്ചു ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

എന്നെ ഞെട്ടിച്ചു കൊണ്ട് ഹിറ്റ്ലർ ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ചൊന്നു നോക്കുക മാത്രം ചെയ്ത് പോക്കറ്റിൽ നിന്നും ഫോണെടുത്തു അതിൽ തോണ്ടാൻ തുടങ്ങി. പെട്ടന്ന് ഇയാൾക്കെന്ത് പറ്റി എന്നും ചിന്തിച്ചു ഞാൻ സംശയിച്ചു നിന്നു.

ഒന്ന് രണ്ട് നിമിഷം കഴിഞ്ഞതും ലിഫ്റ്റ് താഴത്തേക്ക് വന്നു. അത് വന്ന് ഞങ്ങളുടെ മുന്നിലായി തുറന്നതും അങ്ങേർ ഫോണിൽ നിന്നും തലയുർത്തി അകത്തേക്ക് കയറാനായി മുന്നോട്ട് കാല് വെച്ചതും പെട്ടന്ന് നിന്നു എന്നിട്ട് ചെരിഞ്ഞു നിന്ന് എന്നെ നോക്കി തലകൊണ്ട് കയറ്‌ എന്ന് പറഞ്ഞു.

പെട്ടന്നുള്ള ഹിറ്റ്ലറുടെ ആ പ്രവർത്തിയിൽ ആദ്യം ഒന്ന് അത്ഭുതപെട്ടെങ്കിലും പിന്നെ ഒരു ചെറുപുഞ്ചിരിയോടെ ഞാൻ അകത്തേക്ക് കയറി പിന്നാലെ ഹിറ്റ്ലറും. നാലാം നിലയിലെ പാർട്ടി ഹാളിലാണ് എല്ലാം സെറ്റ് ചെയ്തിരിക്കുന്നത്.

നാലാം നിലയിൽ ഇറങ്ങി ഹിറ്റ്ലറുടെ പിന്നാലെയായി പാർട്ടി ഹാളിലേക്ക് നടന്നു. ഹാളിലേക്കുള്ള എൻട്രൻസിന്റെ അടുത്തെത്തിയതും ആൾ ഒന്ന് നിന്ന് ശ്വാസം ആഞ്ഞു വലിച്ചു അത് മെല്ലെ പുറത്തേക്കു വിട്ടു.

ഇയാളെന്താണ് യുദ്ധത്തിനാണോ പോകുന്നത്! ഞാൻ ചിരിയോടെ ഓർത്തു. ആൾ മുന്നിലുള്ള ഗ്ലാസ് ഡോർ തുറന്ന് പിടിച്ചു സൈഡിലേക്കായി മാറി നിന്നു എന്നെ നോക്കി.

ഞാൻ ആദ്യം അകത്തേക്ക് കയറി പതുക്കെ മുന്നോട്ട് നടന്നു. അപ്പോഴേക്കും ഹിറ്റ്ലറും എന്റെ അടുത്തെത്തി.

പെട്ടന്ന് ഹിറ്റലർ കുറച്ചും കൂടി മുന്നോട്ടായി വന്ന് നിന്ന് എന്റെ വലത്തേ കയ്യിൽ കേറി പിടിച്ചു. ഞാൻ പകച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.

ശരീരം മൊത്തം ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നിയെനിക്ക്. പെട്ടന്ന് തന്നെ ഞാൻ പിടി വിടുവിക്കാനായി ശ്രമിച്ചു.

" തനെന്താ ഈ ചെയ്യുന്നത്?" ദേഷ്യം നിറഞ്ഞ ശബ്ദത്തോടെയുള്ള ഹിറ്റ്ലറുടെ ചോദ്യം കേട്ടതും ഞാൻ ഞെട്ടി.

എന്റെ കയ്യിൽ കേറി പിടിച്ചിട്ട് ഞാനെന്താണ് ചെയ്യുന്നത് എന്നോ? ഞാനും തിരിച്ചു ദേഷ്യത്തോടെ അങ്ങേരെ നോക്കി.

" വിവരിച്ചു തരാനൊന്നും നേരമില്ല, ജിതയ്ക്കും ദീദിക്കും ഇപ്പോൾ തന്നെ എന്തൊക്കെയോ സംശയങ്ങൾ ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്, അത് ഇനി ഇവിടെ കൂടിയ ആർക്കും തോന്നാൻ പാടില്ല, അത് കൊണ്ട് ഇവിടുന്ന് പോകുന്നത് വരെ ഞങ്ങൾ രണ്ടുപേരും നല്ല ഹാപ്പിയാണെന്ന് അഭിനയിച്ചു കാണിക്കണം..." അങ്ങേര് ഗൗരവത്തോടെ പറഞ്ഞു.

ജിതയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി എന്നത് അവളുടെ കളിയിൽ ഇങ്ങേർക്ക് മനസ്സിലായി തുടങ്ങി. അയ്യോ... ഇനി അവൾക്ക് എല്ലാം അറിയാം എന്നോ മറ്റോ അറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോകാ...

" പറഞ്ഞത് കേട്ടോ?" തിരിച്ചു എന്റെ ഭാഗത്ത് നിന്നും മറുപടിയൊന്നും കാണാതെ വന്നപ്പോൾ ആൾ ചോദിച്ചു.

ഞാൻ തലയുയർത്തി ആ മുഖത്ത് നോക്കി മെല്ലെ തലയാട്ടി.

ജിതയോട് എല്ലാം പറഞ്ഞ കാര്യം എങ്ങാനും അറിഞ്ഞാലോ എന്ന പേടിയിൽ വേറൊന്നും പറയാൻ തോന്നിയില്ല.

"മ്മ്‌മ്‌..." ഒന്നമർത്തി മൂളിയ ശേഷം വീണ്ടും എന്റെ കൈ കോർത്തു പിടിച്ചു മുന്നോട്ട് നടന്നു.

ഹിറ്റ്ലർ എന്റെന കയ്യിൽ ചേർത്തു പിടിച്ചു അകത്തേക്ക് വരുന്നത് കണ്ട് മൂന്ന് പേരെഴിച്ചു ബാക്കിയെല്ലാവരും സന്തോഷത്തോടെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

അന്ധാളിച്ചു കിളി പോയ മട്ടിൽ ഞങ്ങളെ നോക്കി നിൽക്കുന്ന ജിതയേയും കാർത്തിയേട്ടനെയും വിക്കിയേയും കണ്ട് ചിരി വന്നെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ നിന്നു.

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

രണ്ട് ചാപ്റ്റർ ഉണ്ടെന്ന് കരുതി വേഗം പോകല്ലേ, കമന്റും വോട്ടും ഒക്കെ ചെയ്തു പതുക്കെ പോയാൽ പോരെ...😜😜

Continue Reading

You'll Also Like

2.3K 381 6
Listen boy, My first school story of a lovely students story. Not just a story, it's the feeling of the author. sambhavam enthanen ariyo... vere onnu...
585 1 22
പ്രണയം കാമം നഷ്ടങ്ങൾ ഇതെല്ലാം പറയുന്ന ഒരു പെണ്ണിന്റെ കഥ
19 3 1
Unnecessary invitations for intervening in family matters
19 2 1
Language - malayalam ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് . 7പേർ അടങ്ങുന്ന ഒരു group . അവർക്ക് ഇടയിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ആണ് ഈ കഥ .