°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 54

1.4K 121 291
By Najwa_Jibin

ഈദ് കഴിഞ്ഞ ഉടനെ അപ്‌ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞെങ്കിലും കുറച്ചു ലേറ്റായി പോയി, സോറീ... അതിനുള്ള പരിഹാരമായി നല്ല ലെങ്ത് കൂട്ടിയിട്ടുള്ള ചാപ്റ്ററാണ്...😎

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hayaathi's pov:-

മുഖത്തേക്ക് വെയിലടിച്ചപ്പോള്‍ ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചതും മുഖത്തേക്ക് ശക്തിയായി വെള്ളം വീണതും ഒരുമിച്ചായിരുന്നു.

"അയ്യോ വെള്ളപൊക്കം..." പെട്ടന്ന് ഞെട്ടി അലറിക്കൊണ്ട് എഴുന്നേറ്റതും തലകൊണ്ടു പോയി എവിടെയോ ഇടിച്ചു.

കണ്ണ് തുറന്നതും വെള്ളം കാരണം ആദ്യം ഒന്നും കാണാൻ പറ്റിയില്ല, കണ്ണുകളിൽ പറ്റിയിരുന്ന വെള്ളം കൈകൊണ്ട് മാറ്റി എവിടെ നിന്നാണ് ഈ വെള്ളം എന്നും ചിന്തിച്ചു ചുറ്റോടും നോക്കി.

പുറത്തെ വെയിൽ കണ്ടപ്പോൾ മഴയല്ല എന്ന് മനസ്സിലായി, പിന്നെയിതെവിടെ നിന്നാണ് എന്റെ മേലേക്ക് വെള്ളം വീണത്! മൊത്തം നനഞ്ഞു...

ആരുടെയോ ഞരക്കം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ ആ കാഴ്ച കണ്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.

ഹിറ്റ്ലർ ദേ സോഫയുടെയും ടീപ്പോയിന്റെയും ഇടയിലായി നടുവും തല്ലി വീണ് കിടക്കുന്നു. ജോഗിങിന് പോയ അങ്ങേര് ഇവിടെ എന്താ എന്നായിരുന്നു ആദ്യം മനസ്സിൽ വന്നത്. അങ്ങേരുടെ ആ കിടപ്പ് കണ്ട് ചിരി വന്നെങ്കിലും വേദന കടിച്ചു പിടിച്ചു നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ എന്തോ പോലെ തോന്നി.

സംഗതി അങ്ങേര് പാട്ട് വെച്ചിട്ടാണ് ഞാൻ രാവിലെ സോഫയിൽ നിന്നും വീണതെങ്കിലും, എന്നെ എഴുന്നേൽക്കാൻ ഒക്കെ സഹായിച്ചതല്ലേ, മുന്നോട്ട് വന്ന് കൈ നീട്ടാനായി തുനിഞ്ഞപ്പോഴാണ് സോഫയുടെ സൈഡിലേക്കായി അങ്ങേര് പൊക്കി പിടിച്ച കയ്യിലിരിക്കുന്ന ജഗ്ഗ് ശ്രദ്ധയിൽ പെട്ടത്.

ഞാൻ സംശയത്തോടെ ആ ജഗ്ഗിലേക്കും അങ്ങേരുടെ മുഖത്തേക്കും മാറി മാറി നോക്കി. എന്റെ നോട്ടം കണ്ടതും അങ്ങേര് കണ്ണ് കൊണ്ട് എന്റെ മുഖത്തേക്ക് നോക്കാതെ കഥകളി കളിക്കാൻ തുടങ്ങി.

അത് കണ്ടതും എന്റെ സംശയം കൂടി വന്നു, ഈ ജഗ്ഗ് റൂമിൽ ഉണ്ടായിരുന്നതല്ലേ! അതെങ്ങനെ ഇങ്ങേരുടെ കയ്യിൽ വന്നു! അതിൽ നിറച്ചും വെള്ളവും ഉണ്ടായിരുന്നതാണ്...

ഞാൻ ഹിറ്റ്ലറെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി. അങ്ങേരുടെ മുഖത്ത്‌ നിറഞ്ഞു നിന്ന ആ പുച്ഛം കണ്ടതും മനസ്സിലായി. ആ ജഗ്ഗിൽ കിടന്നിരുന്ന വെള്ളത്തിലാണ് ഞാൻ ഈ നനഞ്ഞിരിക്കുന്നത് എന്ന്, ദുഷ്ടൻ അതിലെ വെള്ളം മുഴുവൻ എന്റെ മേലേക്ക് കമഴ്ത്തിയെന്ന്.

ഞാൻ ദേഷ്യവും വെറുപ്പും നിറഞ്ഞ കണ്ണുകളോടെ അങ്ങേരെ നോക്കി. ഇങ്ങേരെ ഇന്ന് ഞാൻ... ഇതെങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല, തിരിച്ചു എന്തെങ്കിലും ചെയ്തേ പറ്റൂ...

കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ മുന്നിൽ കിടക്കുന്ന അങ്ങേരുടെ കാലിൽ നോക്കി നല്ലൊരു ചവിട്ട് കൊടുത്തു.

" ആഹ്..." അങ്ങേര് വേദനയോടെ അലറിയതും ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നും റൂമിലേക്ക് ഓടി. പിറകിൽ നിന്നും ഡീ എന്നും വിളിച്ചുള്ള അങ്ങേരുടെ അലർച്ചയും കേട്ടു.

ആ കോന്തൻ കാരണം ഡ്രസ്സ് മൊത്തം നനഞ്ഞു. ഇനി ഇത് മാറിയിട്ടിട്ടേ താഴത്തേക്ക് പോകാൻ പറ്റൂ, പക്ഷേ മാറാനായി വാഷ്റൂമിൽ കയറി ഇറങ്ങുമ്പോഴേക്കും ആ കാലൻ ഇങ്ങോട്ട് എത്തും, അതോടെ എന്റെ കാര്യവും പോകും, ആകെ ഉള്ള വഴി ജിതയുടെ റൂമിലേക്ക് പോകുന്നതാണ്.

വേഗം തന്നെ ട്രോളി തുറന്ന് കയ്യിൽ കിട്ടിയ ഡ്രസ്സും എടുത്തു ഹിറ്റ്ലർ ഇങ്ങോട്ട് വരുന്നതിന് മുമ്പ് തന്നെ ജിതയുടെ റൂമിലേക്ക് ഓടി.

അവളുടെ റൂമിനടുത്തെത്തിയതും അവൾ ലോക്ക് ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയമുണ്ടായി. അവൾ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടാവല്ലേ.. എന്റെ പ്രാർഥന ഫലിച്ചു. വാതിൽ പൂട്ടിയിട്ടുണ്ടായിരുന്നില്ല. ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.

പുള്ളിക്കാരത്തി നല്ല ഉറക്കിലാണ്, ഒരു ടെഡി ബിയറിനെയും കെട്ടിപ്പിടിച്ചു കിടക്കുന്ന അവളെ കണ്ട് പുഞ്ചിരിയോടെ ഞാൻ വാഷ്‌റൂമിലേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വാഷ്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കണ്ടു എഴുന്നേറ്റ് ബെഡിൽ തന്നെ ഇരുന്നു ഉറക്കടച്ചവോടെ എന്നെ തന്നെ സംശയത്തോടെ നോക്കിയിരിക്കുന്ന ജിതയെ.

" ബാബിയെ ഭയ്യ റൂമിൽ നിന്നും അടിച്ചു പുറത്താക്കിയോ?" അവൾ സംശയത്തോടെ ചോദിച്ചു.

" ഏത് നിമിഷവും ആ കൃതം നടന്നേക്കും അതിനുള്ള പണിയും ചെയ്തു വെച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്..."ഞാൻ അവളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു.

" ങേ! എന്താ ചെയ്തത്? ഭയ്യാന്റെ തല അടിച്ചു പൊട്ടിച്ചോ?" അവൾ ഉറക്കമൊക്കെ വിട്ട് ആകാംക്ഷയോടെ എന്നെ നോക്കി.

അടിപൊളി. ഇത്രയും വേണോ എന്ന മട്ടിൽ ഞാൻ ദയനീയമായി അവളെ നോക്കി.

" സോറീ... പെട്ടന്ന് ആവേശം കൂടി പോയി ചോദിച്ചു പോയതാ..." എന്റെ നോട്ടം കണ്ടതും അവൾ ഇളിച്ചു.

" കഷ്ടം തന്നെ,"

" എന്നാൽ പറ, എന്താ സംഭവിച്ചത്?" അവൾ എന്നെ പിടിച്ചു ബെഡിലേക്കിരുത്തി.

ഞാൻ രാത്രി സംഭവിച്ചത് തൊട്ടുള്ള എല്ലാം അവളോട് പറയാൻ ആരംഭിച്ചു.

വെള്ളം മേലേക്ക് വീണ് എഴുന്നേറ്റപ്പോൾ ഹിറ്റ്ലർ നിലത്തു വീണു കിടക്കുന്നതാണ് കണ്ടത് എന്ന് പറഞ്ഞതും അവൾ ചിരിക്കാൻ തുടങ്ങി.

" ഹഹഹ... ഭയ്യ എങ്ങനെ നിലത്തേക്ക് വീണു?" ചിരിക്കിടയിൽ അവൾ സംശയം പ്രകടിപ്പിച്ചു.

" ആ ആർക്കറിയാം,..." ഞാൻ കൈമലർത്തി. " മിക്കവാറും എന്റെ മേലെ വെള്ളം ഒഴിച്ച ടൈം കാല് വല്ലതും തടഞ്ഞു വീണതാവും, എനിക്ക് മനസ്സിലാവതത് അതല്ല, എന്നെ വിളിച്ചുണർത്തിയിട്ട് ജോഗിങിന് പോയ ഇയാളുടെ ഭയ്യ എങ്ങനെ അവിടെ എത്തി എന്നാണ്?"

" ഇന്ന് സൺഡേ അല്ലേ, ഭയ്യ ജോഗിങിന് പോകാറില്ലാലോ..." അവൾ സംശയത്തോടെ എന്നെ നോക്കി.

" ഏയ്, ജോഗിങിന് പോകുന്നത് പോലെ തന്നെയാണ് ഡ്രസ്സ് ചെയ്തിട്ട് കണ്ടത്... കൂടാതെ കുറച്ചു മുമ്പ് ഞാൻ താഴെ ചെന്നപ്പോൾ ആരെയും കണ്ടിരുന്നില്ല, ഇവിടെ എല്ലാവരും നേരത്തെ എഴുന്നേൽക്കാറില്ലേ?"

" ഇന്ന് സൺഡേ ആയത് കൊണ്ട് മമ്മി എഴുന്നേൽക്കാൻ ഏഴ് മണിയാവും, ഇപ്പോൾ എഴുന്നേറ്റ് കിച്ചണിൽ കാണും..." അവൾ ഇതും പറഞ്ഞു ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി.

അവളുടെ നോട്ടത്തെ പിന്തുടർന്ന് ഞാനും അങ്ങോട്ട് നോക്കി.

" അയ്യോ എട്ട് മണിയോ?" അതിലെ സമയം കണ്ടതും ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.

എന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് ജിത മിഴിച്ചു നോക്കി.

" ഇതെപ്പോൾ എട്ട് മണിയായി! ഇപ്പോഴല്ലേ ആറര എന്ന് കണ്ടത്?" ഞാൻ ക്ലോക്കിലേക്ക് തന്നെ നോക്കി ഉറപ്പ് വരുത്തിച്ചു.

ഇല്ല സമയം തെറ്റിയിട്ടില്ല, അപ്പോൾ ഞാൻ ബാൽക്കണിയിൽ കിടന്ന് ഉറങ്ങി പോയിരുന്നോ?

" ഒരു ചെറിയ സംശയം?" ജിതയുടെ സംസാരം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. "ഇത്രയും നേരം ഈ പറഞ്ഞതൊക്കെ ബാബി സമയം ആറര എന്ന് വിചാരിച്ചിട്ടാണോ?" അവൾ സംശയത്തോടെ നോക്കി.

ഞാൻ ചമ്മലോടെ ഇളിച്ചു.

" ആഹ്, ബെസ്റ്റ്, ഭയ്യ വിളിച്ചുണർത്തി പോയ ശേഷം തമ്പുരാട്ടി വീണ്ടും പോയി കിടന്നുറങ്ങി, ഭയ്യ ജോഗിങ് കഴിഞ്ഞു വന്ന ശേഷം കാണുന്നത് സുഖമായി കിടന്നുറങ്ങുന്ന ബാബിയെ, ഇവിടെ ഭയ്യാന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും ഇത് തന്നെ ചെയ്യും, ഭയ്യ ഒരു ജഗ്ഗ് വെള്ളമല്ലേ ഒഴിച്ചുള്ളൂ ഞാൻ ആണെങ്കിൽ ഒരു ബക്കറ്റ് വെള്ളം തന്നെ ഒഴിച്ചേനെ..."

" ജിതാ..." ഞാൻ ദയനീയമായി അവളെ വിളിച്ചു. " താഴെ വന്ന് നോക്കിയപ്പോൾ ആരെയും കണ്ടില്ല, അത് കൊണ്ടാണ് ബാൽക്കണിയിലേക്ക് പോയത് അവിടെ വെച്ചു എപ്പോൾ ഉറങ്ങി പോയി എന്ന് എനിക്ക് തന്നെ അറിയില്ല, ഫോണും നോക്കി സോഫയിൽ ഇരുന്നത് മാത്രമേ ഓർമ്മയുള്ളൂ, ജസ്റ്റ് ഒന്ന് മയങ്ങിപോയതാണെന്നാണ് ഇപ്പോൾ വരെ വിചാരിച്ചത്, തന്റെ ഭയ്യാനെ അവിടെ കണ്ടപ്പോൾ പോലും ആദ്യം വിചാരിച്ചത് ജോഗിങിന് പോയി ഇത്ര പെട്ടെന്ന് തിരിച്ചെത്തിയോ എന്നാണ്..."

" അടിപൊളി, എന്തായാലും വെള്ളം ഒഴിക്കുകയല്ലേ ചെയ്തുള്ളൂ ഭയ്യ, പിന്നെ ഭ..."

" അത് മാത്രമല്ല..." ഞാൻ അവളെ തടഞ്ഞുകൊണ്ടു ഇടയ്ക്ക് കയറി പറഞ്ഞു.

അവൾ എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി.

" അത്... ഞാൻ ആദ്യം പറഞ്ഞില്ലേ റൂമിൽ നിന്നും പുറത്താക്കാനുള്ള പണിയും ചെയ്ത് വെച്ചിട്ടാണ് ഇങ്ങോട്ട് വന്നത് എന്ന് പറഞ്ഞില്ലേ..."

" തിരിച്ചു ഭയ്യാന്റെ മേലെയും വെള്ളമോ മറ്റോ ഒഴിച്ചോ?"

" അങ്ങനെ ചെയ്യാനാണ് വിചാരിച്ചത്, പക്ഷേ തിരിച്ചു റൂമിലേക്ക് പോയി വെള്ളമെടുക്കാൻ സമയമെടുക്കുന്നത് കൊണ്ട് തന്റെ ഭയ്യാന്റെ കാലിൽ നല്ലൊരു ചവിട്ട് വെച്ചു കൊടുത്തു." ഞാൻ അവളെ നോക്കി ഇളിച്ചു.

" അടിപൊളി, ഹായ് ഹയാത്തി പട്ടേൽ ഞാൻ ജിത വർമ്മ..." അവൾ മുന്നോട്ട് വന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി.

" എന്തായാലും ഇങ്ങനെ പോയാൽ ഭയ്യ ഏത് നിമിഷവും ബാബിയെ റൂമിൽ നിന്നും പുറത്താക്കും, നമുക്ക് രണ്ടാൾക്കും ഇവിടെ കൂടാം..." അവൾ ചിരിയോടെ പറഞ്ഞു.

" തമാശ വിട് ജിതാ... ഇനി ഞാൻ എന്ത് ചെയ്യും അത് പറ..."

" അത് ഇപ്പോഴാണോ ചിന്തിക്കുന്നത്! കാലിൽ ചവിട്ടുന്നതിന് മുമ്പ് ആലോചിക്കണമായിരുന്നു..." അവൾ എന്നെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

" അത് പിന്നെ ആ സമയത്ത്‌ ദേഷ്യം വന്നപ്പോൾ,..." ഞാൻ ദയനീയമായി അവളെ നോക്കി.

" അതും ശരിയാണ്, നിങ്ങൾ രണ്ടാളും ഇങ്ങനെ പോയാൽ പിന്നെ എന്റെ പ്ലാനൊന്നും നടക്കില്ല..."

" നിന്റെ എന്ത് പ്ലാൻ?" ഞാൻ സംശയത്തോടെ അവളെ നോക്കി.

" നിങ്ങളെ രണ്ടാളെയും ഒന്നിപ്പിക്കുന്ന പ്ലാൻ തന്നെ, അല്ലാതെ വേറെ എന്ത്? ബാബി ഇപ്പോൾ തൽക്കാലം കുറച്ചു നേരത്തേക്ക് ഭയ്യാന്റെ മുന്നിൽ പെടാതെ ഇരിക്ക്, ഭയ്യാന്റെ ദേഷ്യം കുറച്ചു കുറഞ്ഞു എന്ന് തോന്നിയാൽ പോയി സോറി പറയാം..." അവൾ എന്നെ സമാധപെടുത്തുന്ന മട്ടിൽ കയ്യിൽ തട്ടി കൊണ്ട് ചിരിയോടെ പറഞ്ഞു.

" ഇതൊക്കെ നടക്കുമോ?"

" നടത്തിക്കണം അല്ലാതെ വേറെ എന്ത് ചെയ്യാൻ? ഭയ്യ താഴെ ഉള്ളപ്പോൾ പറഞ്ഞാൽ മതി സോറി, അപ്പോൾ ഭയ്യ ഒന്നും പറയാൻ നിൽക്കില്ല..."

" അത് നല്ല ഒരു ഐഡിയാണ്..." ഞാൻ സന്തോഷത്തോടെ അവളെ നോക്കി പറഞ്ഞു.

" എന്നാൽ ഭയ്യ റൂമിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് തന്നെ കിച്ചണിലേക്ക് വിട്ടോ..."

" ആഹ്... ഞാൻ ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" മോളെ വരാന്തയിൽ ഏട്ടനും, നന്ദനും കാർത്തിയും ഉണ്ട്, ഈ കോഫി ഒന്ന് അങ്ങോട്ട് കൊണ്ട് കൊടുക്കുമോ?" മമ്മ മൂന്ന് കോഫിക്കപ്പ് വെച്ച ട്രേ എനിക്ക് നേർക്ക് നീട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

ഹിറ്റ്ലർ ഇല്ല എന്ന് അറിഞ്ഞത് കൊണ്ട് ഞാൻ സന്തോഷത്തോടെ മമ്മയുടെ കയ്യിൽ നിന്നും അത് വാങ്ങിച്ചു വരാന്തയിലേക്ക് നടന്നു.

വരാന്തയിലെ ടേബിളിന് ഇരുവശമായി കസേരയിൽ ഇരുന്ന് എന്തോ ചർച്ച ചെയ്യുന്ന പപ്പയേയും അങ്കിളിനെയും കണ്ടു. കുറച്ചു മാറി അടുത്തുള്ള സോഫയിലായി അവരുടെ സംസാരം ശ്രദ്ധിച്ചിരിക്കുന്ന കാർത്തിയേട്ടനെയും.

കാർത്തിയേട്ടന്റെ ആ മുഖം കണ്ടാൽ തന്നെ അറിയാം സഹിച്ചിരിക്കുന്നതാണ് എന്ന്, ഞാൻ ചിരിയോടെ അവരുടെ അടുത്തേക്ക് നടന്നു.

" ഗുഡ് മോർണിംഗ് പപ്പാ... ഗുഡ് മോർണിംഗ് അങ്കിൾ..." ഞാൻ രണ്ട് പേരെയും നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

" ആഹ്, മോളോ, ഗുഡ് മോർണിംഗ്..." പപ്പ തലയുർത്തി എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

അങ്കിളും എനിക്ക് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു. ഞാൻ തലചെരിച്ചു എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന കാർത്തിയേട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം കോഫി കപ്പുള്ള ട്രേ പപ്പയുടെയും അങ്കിളിന്റെയും നേർക്ക് നീട്ടി.

ഒരു പുഞ്ചിരിയോടെ അവർ രണ്ടാളും ഓരോ കപ്പ് വീതം എടുത്തു എന്തോ കാര്യമായ എന്തോ ചർച്ചയാണ് എന്ന് തോന്നുന്നു എന്നോട് പിന്നീട് ഒന്നും ചോദിക്കാൻ നിൽക്കാതെ അവരുടെ ചർച്ച തുടർന്നു. ഞാൻ തിരിഞ്ഞു നിന്ന് ട്രേ കാർത്തിയേട്ടന്റെ നേർക്ക് നീട്ടി.

കാർത്തിയേട്ടൻ കോഫിക്കപ്പ് എടുത്തപ്പോഴാണ് ഓർത്തത് ഇന്നലെ നടന്നതിനെ കുറിച്ചു പിന്നീട് ഒന്നും ചോദിക്കാൻ പറ്റിയില്ലാലോ എന്നത്, കാർത്തിയേട്ടൻ തലയുയർത്തി എന്നെ നോക്കിയതും ഞാൻ കണ്ണ് കൊണ്ട് അകത്തേക്ക് വരാനായി പറഞ്ഞു.

എന്തിന് എന്ന ഭാവത്തിൽ കാർത്തിയേട്ടൻ പുരികമുയർത്തി എന്നെ നോക്കി. ഞാൻ ഒന്നും കൂടി കൂർപ്പിച്ചു നോക്കിയ ശേഷം തിരിഞ്ഞു നടന്നു, കോഫിക്കപ്പും എടുത്തു കാർത്തിയേട്ടനും പിറകെ വന്നു.

ഹാളിലെത്തിയതും ഞാൻ തിരിഞ്ഞു നിന്ന് ചുറ്റോടും ഒന്ന് നോക്കിയ ശേഷം കാർത്തിയേട്ടനെ കൂർപ്പിച്ചു നോക്കി.

" എന്താ നിന്റെ പുതിയ പ്രശ്നം?" കാർത്തിയേട്ടൻ ശബ്ദത്തോടെ ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ചോദിച്ചു.

" ഇന്നലെ ഏട്ടന്റെ അനിയൻ പിറകിൽ വന്ന് നിന്നിട്ടും എന്താ പറയാതെ നിന്നേ?" ഞാൻ ദേഷ്യം നടിച്ചുക്കൊണ്ട് ചോദിച്ചു.

" ആഹ് ബെസ്റ്റ്, നീ ആസ്വദിച്ചു സ്വന്തം കെട്ടിയോനെ ചീത്ത വിളിക്കുന്ന നേരത്ത് എന്നെ ശ്രദ്ധിക്കാതിരുന്നത് എന്റെ കുഴപ്പമാണോ? ഞാൻ എത്ര വട്ടം നിർത്താനായി കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു എന്നറിയോ?"

" വായിൽ കൊഴുക്കട്ട ഇട്ടു വെച്ചിരുന്നോ ആ നേരത്ത്! വായ് തുറന്ന് പറഞ്ഞൂടെ?" ഞാൻ തിരിച്ചടിച്ചു.

" അതിന് നിന്റെ കെട്ടിയോൻ സമ്മതിക്കേണ്ടേ അവൻ മിണ്ടരുത് എന്ന് പിറകിൽ നിന്നും പറഞ്ഞാൽ ഞാൻ പിന്നെ എന്ത് ചെയ്യാനാ? എന്തായാലും ഞാൻ എന്റെ ജീവൻ കൊടുത്തു നിന്നെ അവന്റെ പിടിയിൽ നിന്നും രക്ഷപെടുത്തിയില്ലേ..."

" അത് ഇല്ലെങ്കിലും അങ്ങേര് ഇവിടെ വെച്ചു എന്നോട് വഴക്കിടില്ലായിരുന്നു..." ഞാൻ പുച്ഛത്തോടെ കാർത്തിയേട്ടന്റെ നോക്കി പറഞ്ഞു.

" ഞാനിത് തന്നെ കേൾക്കണം... എന്തിന്! രക്ഷിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ..."

ഞാൻ ചിരിയോടെ ആ പരിഭവ പറച്ചിൽ നോക്കി നിന്നു.

" അത് പോട്ടെ, എന്നിട്ട് അനിയന്റെ കയ്യിൽ നിന്നും നല്ലത് പോലെ കിട്ടിയോ?" ഞാനൊരു ആക്കി ചിരിയോടെ കാർത്തിയേട്ടനെ നോക്കി.

" ആരെ കയ്യിൽ നിന്ന് ഹർഷന്റെ കയ്യിൽ നിന്നോ? നീ വേറെ, അവൻ എന്നെ തല്ലാൻ മാത്രം ഒന്നും വളർന്നിട്ടില്ല, സത്യം പറഞ്ഞാൽ അവന് ശരിക്കും എന്നെ പേടിയാണ്..."

" തള്ളി കഴിഞ്ഞില്ലേ, ഇനി സത്യം പറഞ്ഞോ..." ഞാൻ ഏട്ടനെ നോക്കി ചിരി കടിച്ചു പിടിച്ചുക്കൊണ്ട് ചോദിച്ചു.

"ഈ... മനസ്സിലായി അല്ലേ..." ഏട്ടൻ ചമ്മലോടെ ഇളിച്ചു.

ഞാൻ അതേ എന്ന അർത്ഥത്തിൽ രണ്ട് ചുണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് ചിരിയോടെ തലയാട്ടി.

" അവൻ തല്ലിയതൊന്നും ഇല്ല, അതിന് മുന്നേ ഞാൻ എന്റെ അധികം പുറത്തേയ്ക്കൊന്നും എടുക്കാത്ത അടവ് എടുത്തു രക്ഷപെട്ടു..."

" അതെന്ത് അടവ്‌?"

" അവനെ ഇറുക്കി കെട്ടിപ്പിടിച്ചു അവൻ തല്ലില്ല എന്ന് സമ്മതിച്ചാൽ മാത്രേ പിടിവിടൂ എന്ന് പറഞ്ഞു."

" എന്റെ കാർത്തിയേട്ടാ, ഏട്ടൻ ഇത്രയും വലിയ തോൽവിയാണോ?"

" ആഹ് നിനക്കത് പറയാം, അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഇങ്ങനെ കുറേ അടവുകൾ ചെയ്തേ തീരൂ..." ഏട്ടൻ ഗർവോടെ പറഞ്ഞു.

" കഷ്ടം..."

ഞാൻ പുച്ഛത്തോടെ ഏട്ടനെ നോക്കി, പെട്ടന്നാണ് ആരോ ചുമക്കുന്ന ശബ്ദം കേട്ടത് ഞാൻ തിരിഞ്ഞു നോക്കി.

ദൈവമേ ദേ ആ കാലൻ ഗോവണി ഇറങ്ങി വരുന്നു. ഞങ്ങളെ കണ്ടിട്ടില്ല കയ്യിലെ മൊബൈലിലേക്ക് നോക്കിയാണ് വരുന്നത്. ഈ അവസരം പാഴാക്കാൻ നിൽക്കരുത് എത്രയും പെട്ടന്ന് എസ്കേപ്...

" നിന്റെ കണവന്റെ കാലിന് എന്ത് പറ്റി?"

കിച്ചണിലേക്ക് ഓടാനായി തുനിഞ്ഞ ഞാൻ കാർത്തിയേട്ടന്റെ ചോദ്യം കേട്ട് അവിടെ തന്നെ നിന്നു. എന്നിട്ട് തിരിഞ്ഞു വീണ്ടും ഹിറ്റ്ലറെ നോക്കി.

ഹിറ്റ്‌ലർ നിലത്തേക്ക് കാൽ കുത്താൻ കുറച്ചു കഷ്ടപ്പെടുന്നത് പോലെ തോന്നിച്ചു. കാൽവിരലുകൾ നിലത്തേക്ക് കുത്താതെ ശ്രദ്ധയോടെയാണ് ഓരോ സ്റ്റെപ്പും ഇറങ്ങുന്നത്.

അത് കണ്ടതും പേടിയിൽ എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. ദൈവമേ ഞാൻ ചവിട്ടിയതിന്റെ അനന്തര ഫലമാണോ ഈ കാല് കുത്താതെയുള്ള നടത്തം! അങ്ങനെയൊന്നുമാവല്ലേ... ഞാൻ പേടിയോടെ ആ വരവും നോക്കി നിന്നു.

" നിന്റെ കാലിന് എന്ത് പറ്റിയെടാ?" ഹിറ്റ്ലർ അടുത്തെത്തിയതും കാർത്തിയേട്ടൻ ചോദിച്ചു.

ആ ചോദ്യം കേട്ടതും ഹിറ്റ്ലർ എന്റെ നേർക്ക് കത്തുന്ന ഒരു നോട്ടം നോക്കി. അങ്ങേരുടെ തീപാറുന്ന ആ നോട്ടം കണ്ടപ്പോൾ കാലൻ അതുവഴി വന്ന് ഉടലോടെ കൊണ്ട് പോയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു.

" അത് രാവിലെ ഒരു പട്ടി ചവിട്ടിയതാ..." ഹിറ്റ്ലർ പല്ല് ഞെരിച്ചുക്കൊണ്ട് മുറുക്കത്തിൽ പറഞ്ഞു.

ആഹാ എത്ര മനോഹരമായി എന്നെ പട്ടി എന്ന് വിളിച്ചിരിക്കുന്നു...

" പട്ടി ചവിട്ടാണോ?" കാർത്തിയേട്ടൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.

ഈ കാർത്തിയേട്ടൻ എനിക്കുള്ള അടുത്ത കുഴി കുഴിച്ചു തരുകയാണ്. ഞാൻ തലയുയർത്തി കാർത്തിയേട്ടനെ നോക്കി. ഹിറ്റ്ലറുടെ ദേഷ്യത്തോടെയുള്ള നോട്ടം ഇപ്പോഴും എന്റെ മുഖത്തേക്ക് തന്നെയുണ്ട്.

അങ്ങേരുടെ ആ നോട്ടത്തെ പിന്തുടർന്ന് കാർത്തിയേട്ടനും എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു.

" മമ്മ വിളിക്കുന്നുണ്ട് എന്ന് തോന്നുന്നു..." എന്നും പറഞ്ഞു ഉള്ള ജീവനും കൊണ്ട് കിച്ചണിലേക്ക് ഓടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നേരത്തെ സംഭവത്തിന് ശേഷം കിച്ചണിലും ജിതയുടെ കൂടെയുമായി നിന്നു. ഹിറ്റ്ലറുടെ മുന്നിൽ പെടേണ്ട ആവശ്യവും വന്നില്ല.

ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഞായറാഴ്ച ആയത് കൊണ്ട് എല്ലാവരും ഒരുമിച്ചാണ് ഇരിക്കാറുള്ളത് എന്ന് ജിത പറഞ്ഞതും വീണ്ടും പേടിക്കാൻ തുടങ്ങി. ഇനി മനസമാധാനത്തോടെ ഫുഡും കഴിക്കാൻ പറ്റില്ല എന്നും ഉറപ്പായി.

ജിതയുടെ അടുത്തുള്ള കസേരയിൽ ഇരുന്നതും എന്റെ കഷ്ടകാലം എന്ന് തന്നെ വേണം പറയാൻ എനിക്ക് നേർക്ക് എതിർവശത്തായി ഹിറ്റ്ലറും വന്നിരുന്നു.

കഴിവതും അങ്ങേരുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ തന്നെ ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് മറ്റൊരു കാര്യം കണ്ണിൽ പെട്ടത്, ബ്രേക്ക്ഫാസ്റ്റ് നല്ല ഇടിയപ്പവും വെജിറ്റബിൾ കുറുമയുമാണ് പക്ഷേ അങ്ങേരുടെ മുന്നിലുള്ള പ്ലേറ്റിൽ രണ്ട് ടോസ്റ്റ് ചെയ്ത ബ്രഡും ഒരു എഗ്ഗും പിന്നെ ഫ്രൂട്സും വെജിറ്റബിളും ചേർത്ത എന്തോ ഒരു സാലഡും ഒക്കെയായി എന്തൊക്കെയോ നിറച്ചു വെച്ചിരിക്കുന്നു, ഇങ്ങേരാര് അമേരിക്കൻ സായിപ്പിന്റെ കൊച്ചുമോനോ! ഞാൻ പുച്ഛത്തോടെ ആ പ്ലേറ്റിലേക്ക് നോക്കി തലയുയർത്തിയതും എന്നെ തന്നെ രൂക്ഷമായി നോക്കുന്ന ഹിറ്റ്ലറെയാണ് ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി.

" ഡ്രാക്കുളയെ വെല്ലുന്ന നോട്ടമാണെല്ലോ ഭയ്യാന്റേത്..." ജിത എന്റെ അടുത്തേക്ക് വന്ന് ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു.

ഹിറ്റ്ലർ എങ്ങാനും കേട്ട് കാണുമോ എന്ന പേടിയിൽ ഞാൻ അങ്ങേരെ നോക്കി. ഭാഗ്യം കാർത്തിയേട്ടനുമായി എന്തോ സംസാരത്തിലാണ്. ജിതയ്ക്ക് എല്ലാം അറിയാം എന്ന് വല്ലതും അറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോകാണ്. ഞാൻ ജിതയെ നോക്കി കണ്ണുരുട്ടി. അവൾ എന്നെ നോക്കി ഇളിച്ചോണ്ട് കണ്ണിറുക്കി കാണിച്ചു. ഇവളോടൊക്കെ എല്ലാം പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഫുഡൊക്കെ കഴിച്ചതിന് ശേഷം ജിതയുടെ കൂടെ കൂടി ആഷിലിയെ കളിപ്പിച്ചും കിച്ചണിൽ മമ്മയോടും ദീദിയോടും വെറുതെ സംസാരിച്ചിരുന്നും സമയം ചെലവഴിച്ചു.

ഡ്രസ്സ് ഒക്കെ എടുത്തു വെച്ചോ എന്ന് ദീദി ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞതും പിന്നെ മമ്മ അവിടെ നിൽക്കാൻ വിട്ടില്ല, ഹർഷ റൂമിലുണ്ട് രണ്ടാളും കൂടിയിട്ട് വേഗം എല്ലാം എടുത്തു വെക്ക് എന്നും പറഞ്ഞു റൂമിലേക്ക് തള്ളി വിടാൻ തുടങ്ങി...

ആ കാലൻ ഇവിടെ തന്നെ ഉള്ളത് കൊണ്ടാണ് എടുത്തു വെക്കാൻ മടി എന്ന കാര്യം മമ്മയോട് പറയാൻ പറ്റില്ലാലോ... ഞാൻ ദയനീയമായി ജിതയെ നോക്കി.

അവളും കൈമലർത്തി കാണിച്ചപ്പോൾ വേറെ വഴിയൊന്നുമില്ലാതതിനാൽ ഞാൻ റൂമിലേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

റൂമിന്റെ വാതിലിനടുത്തെത്തിയപ്പോൾ തല മാത്രം ഉള്ളിലേക്കിട്ട് ഒന്ന് നോക്കി. ഹിറ്റ്ലർ റൂമിലുണ്ട് എന്നാണ് മമ്മി പറഞ്ഞത്, പക്ഷേ ഞാൻ നോക്കിയപ്പോൾ അവിടെയെവിടെയും കണ്ടില്ല. ഇനി ചിലപ്പോൾ ബാൽക്കണിയിലുണ്ടാവുമോ?

നിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയാതെ ഞാൻ അവിടെ തന്നെ നിന്നു. താഴെ പോയാൽ മമ്മ പൊക്കും, റൂമിലേക്ക് കയറിയാൽ കാലനും, എന്ത് ചെയ്യും.... വരുന്നത് വരട്ടെ, ഇനിയും പിടി കൊടുക്കാതെ നിന്നാൽ ഹിറ്റ്ലരുടെ ദേഷ്യം കൂടുകയേ ഉള്ളൂ, എന്തായാലും തല്ലുകയുമൊന്നുമില്ലാലോ കൂടി പോയാൽ നാല് ചീത്ത പറയും, അത് മിണ്ടാതെ കേട്ട് നിൽക്കാം... വേറെ വഴിയില്ല, ഞാൻ രണ്ടും കല്പിച്ചു റൂമിലേക്ക് കയറി.

നേരെ ബാൽക്കണിയിലേക്ക് നടന്നു, ആൾ എന്താണ് അവിടെ ചെയ്യുന്നതെന്നറിയാനായി.

ബാൽക്കണിയിലെ കൈവരിയിൽ ചാരി നിന്ന് ആരുമായോ ഫോണിൽ സംസാരിച്ചിരിക്കുകയാണ് ആൾ, ആഹാ മുഖത്തൊക്കെ നല്ല തെളിച്ചമുണ്ടല്ലോ, കൂടാതെ എപ്പോഴും ആ മുഖത്ത് കാണാറുള്ള രാക്ഷസന്റെ ചിരിക്ക് പകരം മനോഹരമായ ചിരിയും. ഇയാൾക്ക് ഇത്രയും സന്തോഷത്തോടെ സംസാരിക്കാൻ മാത്രമായി ആരാണ് ഫോണിൽ! ഞാൻ ചെറിയൊരു അത്ഭുതത്തോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

ഇതാണ് പറ്റിയ അവസരം പുള്ളിക്കാരൻ വേണ്ടപ്പെട്ട ആരുമായോ ഫോണിലാണ്, ആ നിൽപ്പും ചിരിയും കണ്ടിട്ട് സംസാരം ഇപ്പോഴൊന്നും നിൽക്കുന്ന മട്ടില്ല, ഈ സമയം കൊണ്ട് എന്റെ പണിയും തീർത്ത് ഇവിടെ നിന്നും മുങ്ങുന്നതാണ് ബുദ്ധി...

ഞാൻ ചിരിയോടെ തിരിഞ്ഞതും,

" ഹലോ നിത്യാ, കേൾക്കുന്നില്ലേ?" എന്ന ഹിറ്റ്ലറുടെ ശബ്ദം കേട്ട് ഞാൻ അവിടെ തന്നെ നിന്നു.

നിത്യയായിരുന്നോ ഫോണിൽ! അങ്ങനെ പറ.... വെറുതെ അല്ല ഹിറ്റ്ലറുടെ മുഖത്ത് ഇത്രയും സന്തോഷവും ചിരിയും, പണ്ടത്തെ കാമുകി വിളിച്ച സന്തോഷമാണ് ആ കണ്ടത്. കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ ബെഡിനടുത്തേക്ക് നടന്നു.

ട്രോളിയും ബാഗും എടുത്തു ബെഡിൽ തുറന്ന് വെച്ചു. ശരിക്കും നിത്യയ്ക്കും ഹിറ്റ്ലർക്കും ഇടയിൽ എന്തായിയിരിക്കും സംഭവിച്ചിട്ടുണ്ടാവുക! അന്ന് അങ്ങേരുടെ കൂടെയുണ്ടായിരുന്ന കൂട്ടുക്കാരൻ പറഞ്ഞത് ഹിറ്റ്ലർ നിത്യയെ പ്രപ്പോസ് ചെയ്യാൻ നിന്നതായിരുന്നു എന്നല്ലേ... പക്ഷേ ജിത പറഞ്ഞത് നിത്യ അവിനാശുമായി ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നും, ഞാനും ഹിറ്റ്ലറും കണ്ടിട്ട് അഞ്ച് വർഷമേ കഴിഞ്ഞുള്ളൂ... ജിത പറഞ്ഞ കണക്ക് വെച്ചു നോക്കുമ്പോൾ ഞാൻ ഹിറ്റ്ലറെ കണ്ട്മുട്ടിയ ആ സമയത്ത്‌ നിത്യ അവിനാശുമായി റിലേഷൻഷിപ്പിലാണ്, അങ്ങനെ ഉള്ളപ്പോൾ എന്ത് കൊണ്ടായിരിക്കും ആ ഫ്രണ്ട് അന്നങ്ങനെ പറഞ്ഞിട്ടുണ്ടാവുക! ശരിക്കും കള്ളം പറഞ്ഞതായിരിക്കുമോ അത്! ശരിക്കും അവിടെ നടന്നത് എന്താണെന്ന് എങ്ങനെയെങ്കിലും അറിയണം, കാർത്തിയേട്ടനോട് ചോദിച്ചാലോ... വേണ്ട, ഇതിന് പറ്റിയ ആൾ രാഹുലേട്ടനാണ്, ഏട്ടൻ ഇടക്കിടെ ഇങ്ങോട്ട് വരുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്, ഇനി എപ്പോഴാണ് വരുക എന്ന് വിളിച്ചു ചോദിക്കാം...

ഞാൻ ബെഡിൽ കിടന്ന ഫോൺ എടുത്തു രാഹുലേട്ടനെ വിളിക്കാനായി നമ്പർ എടുക്കുന്നതിനിടയിൽ പിന്നിൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കി.

ഫോണും ചെവിയിൽ ചേർത്ത് പിടിച്ചു കൊണ്ട് ഹിറ്റ്ലർ നിൽക്കുന്നത് കണ്ട് ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.

" ഇവിടെ ഉണ്ട്, ഞാൻ കൊടുക്കാം..." ഫോണിലൂടെ ഇതും പറഞ്ഞു മൊബൈൽ ചെവിയിൽ നിന്നും മാറ്റി എനിക്ക് നേർക്ക് നീട്ടി. " നിത്യയാണ് തന്നോട് സംസാരിക്കണം പോലും..."

ഞാൻ ഒന്നും പറയാതെ ആൾ നീട്ടിപ്പിടിച്ച ആ മൊബൈൽ വാങ്ങിച്ചു ചെവിയിൽ ചേർത്തു വെച്ചു.

" ഹലോ..."

" ഹലോ ഹയാത്തി..."

" പറയൂ നിത്യാ..." ഞാൻ തിരിച്ചു സോഫയുടെ അടുത്തേക്ക് നടന്നു പോകുന്ന ഹിറ്റ്ലറെ നോക്കിക്കൊണ്ട് അവിടെ നിന്നും ബാൽക്കണിയിലേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവിനാശിന് എന്തോ തിരക്ക് ഉണ്ടായത് കൊണ്ട് മാരേജിന് വരാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു ക്ഷമ ചോദിച്ചും, നാട്ടിൽ വന്നാൽ ഒരു ദിവസം ഇങ്ങോട്ടെക്ക് വരാമെന്നും എന്നൊക്കെയായി കുറച്ചു വിശേഷങ്ങളൊക്കെ പറഞ്ഞതിന് ശേഷം ഫോൺ വെച്ചു.

ഞാൻ ആ ഫോണും പിടിച്ചു ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. നിത്യയുടെ സംസാരത്തിൽ ഹിറ്റ്ലർ അവളോട് ഇത് ഒരു അറേഞ്ച്‌ഡ് മാരേജ് എന്നാണ് പറഞ്ഞതെന്ന് മനസ്സിലായി. കൂടാതെ അവളുടെ സംസാരത്തിൽ ഒരു ഫ്രണ്ടിന്റെ ഭാര്യയോട് സംസാരിക്കുന്ന ഒരാളെപ്പോലെയാണ് തോന്നിച്ചത്. മൊത്തത്തിൽ കൺഫ്യൂഷനായല്ലോ... രാഹുലേട്ടൻ ഇനി നാട്ടിലേക്ക് വരട്ടെ എല്ലാം ചോദിച്ചറിയണം...

തിരിഞ്ഞു റൂമിലേക്ക് നടക്കുന്നതിനിടയിൽ കയ്യിലുള്ള ഹിറ്റ്ലറുടെ ഫോണിലെ ലോക്ക്സ്ക്രീൻ ഫോട്ടോയിലേക്ക് വെറുതെ ഒന്ന് നോക്കി. ഡാഡിയും മമ്മയും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ, അവരുടെ വേഷമൊക്കെ കണ്ടിട്ട് മാരേജിന്റെ സമയത്ത്‌ എടുത്ത ഫോട്ടോയാണെന്ന് തോന്നുന്നു. ഞാൻ ഒരു പുഞ്ചിരിയോടെ മറുകയ്യിൽ പിടിച്ച എന്റെ ഫോണിലേക്ക് നോക്കി. ഇന്നലെ റേഹ അയച്ചു തന്ന ഫോട്ടോസിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഫോട്ടോ പപ്പയും മമ്മിയും ചേർന്ന് നിൽക്കുന്നത്. ഞാൻ ഒരു പുഞ്ചിരിയോടെ ആ രണ്ട് ഫോട്ടോസിലേക്കും മാറി മാറി നോക്കിയ ശേഷം റൂമിലേക്ക് നടന്നു.

ഹിറ്റ്ലർ കയ്യിലൊരു ബുക്കുമായി സോഫയിൽ ഇരിക്കുന്നത് കണ്ടു അങ്ങോട്ട് നടന്നു.

" ഫോൺ..." ഹിറ്റ്ലറുടെ ഫോൺ മുന്നിലേക്ക് നീട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

ബുക്കിൽ നിന്നും കണ്ണെടുക്കാതെ കൈയ്യർത്തി എന്റെ കയ്യിൽ മൊബൈൽ വാങ്ങിച്ചു സോഫയിലേക്ക് വെച്ചു.

അങ്ങേരുടെ ആ ഇരുത്തം കണ്ട് ഞാനും സമാധാനത്തോടെ എന്റെ പണി തുടങ്ങാനായി ബെഡിനടുത്തേക്ക് നടക്കാനായി തിരിഞ്ഞതും.

"ഡോ..." എന്നുള്ള ഹിറ്റ്ലറുടെ വിളി കേട്ട് ഒരു നിമിഷം നിന്നു.

തല മാത്രം പിന്നിലേക്ക് തിരിച്ചു ഞാൻ എന്താണെന്ന ഭാവത്തിൽ അങ്ങേരെ നോക്കി.

" തന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞു കഴിഞ്ഞു എന്റെ ബെഡിൽ മറ്റൊരാളുടെ ഒരു സാധനവും കിടക്കുന്നത് എനിക്കിഷ്ടമല്ല എന്ന കാര്യം..." ഹിറ്റ്ലർ ഗൗരവത്തോടെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

ഇയാളും ഇയാളുടെ ഒരു ബെഡും, എനിക്കും കൂടി അവകാശപ്പെട്ട ബെഡാണ് എന്ന് പറയാനായി നാവ് തരിച്ചെങ്കിലും വെറുതെ ദേഷ്യം പിടിച്ചു വഴക്ക് കൂടേണ്ട എന്നോർത്ത് ദേഷ്യം കടിച്ചമർത്തി ബെഡിനടത്തേക്ക് നടന്നു. ബെഡിൽ വെച്ചിരുന്ന ട്രോളിയും ബാഗും എടുത്തു നിലത്തുള്ള കാർപ്പറ്റിന് മുകളിലായി വെച്ചു.

ട്രോളിയുടെ മുകളിലായി ഉണ്ടായിരുന്ന ഒന്ന് രണ്ട് ലോങ്‌ ടോപ്പും സെറ്റും എടുത്തു ഹാങ്ങറിൽ കൊളുത്തി വെക്കാനായി ഞാൻ കബോർഡിന്റെ അടുത്തേക്ക് നടന്നു.

ഇന്നലെ കണ്ട അതേ സീൻ തന്നെ, മൊത്തം അങ്ങേരുടെ ഡ്രസ്സ് ഹാങ് ചെയ്തു വെച്ചിരിക്കുന്നു. ഇതൊക്കെ ഒരു സൈഡിലായി ഒതുക്കി വെച്ചാൽ മറ്റേ സൈഡിൽ എന്റെ ഡ്രസ്സും ഹാങ് ചെയ്തു വെക്കാം... ഞാൻ ഓരോ ഡ്രസ്സുകളും സൈഡിലേക്ക് മാറ്റാൻ തുടങ്ങി.

" ഡോ!!" പെട്ടന്ന് പിറകിൽ നിന്നും ഹിറ്റ്ലറുടെ ഉറക്കെയുള്ള വിളി കേട്ട് ഞെട്ടിക്കൊണ്ട് നോക്കി.

" താനെന്താ എന്റെ കബോർഡിൽ ചെയ്യുന്നത്!" ഹിറ്റ്ലർ കയ്യിലുള്ള ബുക്ക് സോഫയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ദേഷ്യത്തോടെ എന്റടുത്തേക്ക് നടന്നു വന്നു.

" അത് പിന്നെ എന്റെ ഡ്രസ്സുകൾ ഹാങ് ചെയ്യാനായി..." അങ്ങേരുടെ മുഖഭാവം കണ്ട് ചെറുതായൊന്നു പേടിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ അങ്ങേരെ നോക്കി പറഞ്ഞു.

" അതൊന്നും എനിക്കിഷ്ടമല്ല, ഈ കബോർഡിൽ എന്റെ സാധങ്ങൾ മാത്രമേ വെക്കൂ..." ഞാൻ ഒതുക്കി വെച്ച ഡ്രസ്സുകൾ ഓരോന്നും നേരത്തെ ഉണ്ടായത് പോലെ വെക്കാൻ തുടങ്ങി.

ഇയാളെ ഞാനിപ്പോൾ എന്താ ചെയ്യേണ്ടത്!

" മമ്മയാണ് എന്നോട് എന്റെ ഡ്രസ്സും കാര്യങ്ങളും ഒക്കെ എടുത്തു വെക്കാനായി പറഞ്ഞത്?" ഞാൻ ദേഷ്യം മറച്ചുകൊണ്ട് സൗമ്യമായി പറഞ്ഞു.

" അതിന്!" ഹിറ്റ്ലർ തലചെരിച്ചു എന്നെ നോക്കി.

അതിന് എന്നോ? ഇതിന് ഞാനിപ്പോൾ എന്താ തിരിച്ചു പറയേണ്ടത്! തനിക്കുള്ള അതേ അവകാശം എനിക്കും ഈ റൂമിലുണ്ട് കാലാ എന്നുറക്കെ വിളിച്ചു കൂവണം എന്നുണ്ട് പക്ഷേ എന്തോ അങ്ങനെ പറയാൻ കഴിയുന്നില്ല.

ഇപ്പോൾ ഞാനെന്തിങ്കിലും തിരിച്ചു പറഞ്ഞാൽ അത് ചിലപ്പോൾ ഒരു വഴക്കിലേക്കാവും നയിക്കുക. ജിതയോട് പറഞ്ഞു മമ്മയോട് എന്തെങ്കിലും പറഞ്ഞു മമ്മ തന്നെ ഇങ്ങേരോട് പറയുന്ന മട്ടിൽ ചെയ്യാം... അതാണ് ബുദ്ധി. ഞാൻ ഇതും തീരുമാനിച്ചു തിരിഞ്ഞു കയ്യിലുള്ള ഡ്രസ്സ് വീണ്ടും ട്രോളിയിൽ തന്നെ തിരിച്ചു വെച്ച് ഹാൻഡ്‌ ബാഗ് എടുക്കാനായി ഡ്രസ്സിങ് ടേബിളിനടുത്തേക്ക് നടന്നതും.

" അതേ... ഞാൻ ഈ പറഞ്ഞത് എന്റെ ഡ്രസ്സിങ് ടേബിളിനേയും ചേർത്തു കൊണ്ടാണ്, അവിടെ ഉള്ള എന്റെ പെർഫ്യൂമും ക്രീമും ഒക്കെ എനിക്ക് അവിടെ നിന്നും മാറ്റി വെക്കുന്നത് ഇഷ്ടമല്ല..." അങ്ങേര് കബോർഡിന്റെ അടുത്ത് നിന്നും വിളിച്ചു പറഞ്ഞു.

എന്റെ, എന്റെ, എന്റെ.... കേട്ട് മടുത്തു... മതി കുറെ നേരമായി ക്ഷമിച്ചു നിൽക്കുന്നു, ഇനി ഇതിനൊരു പരിഹാരം കണ്ടെത്തിയിട്ട് തന്നെ കാര്യം... ഈ കാലന് എനിക്കെന്താണ് ഈ റൂമിൽ അവകാശം എന്നറിയിച്ചു കൊടുത്തിട്ട് തന്നെ കാര്യം...

ഞാൻ ഡ്രസ്സിങ് ടേബിളിൽ ഉള്ള എന്റെ ബാഗും എടുത്തു ബാക്കിയുള്ള ബാഗിനടുത്തേക്ക് വന്നു. ഡ്രസ്സ് ഒക്കെ തിരികെ എടുത്തു വെച്ചു ട്രോളിയും ബാഗും അടച്ചു നേരെ വെച്ചു.

പിന്നെ നേരെ ഉണങ്ങാനായി ഇട്ടിരുന്ന ബാത്ടവ്വലും പ്ലഗിൽ കുത്തി വെച്ചിരുന്ന മൊബൈലിന്റെ ചാർജറും ഇയർഫോണും ഒക്കെ എടുത്തു ഹാന്റ് ബാഗിൽ വെച്ചു.

ഒരു കയ്യിൽ ട്രോളിയും അതിന് മുകളിലായി ഹാന്റ്ബാഗും മറുകയ്യിൽ ബാഗും തോളിൽ ടവ്വലും വെച്ചു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിൽക്കുന്ന ഹിറ്റ്ലറെ രൂക്ഷമായി നോക്കിയ ശേഷം എല്ലാം എടുത്തു വാതിലിനടുത്തേക്ക് നടന്നു.

" ഡോ, താൻ ഇതെവിടേക്കാ ഈ ഭാണ്ഡകെട്ടൊക്കെ എടുത്തിട്ട്?" ഹിറ്റ്ലർ എനിക്ക് മുന്നിലായി വന്ന് തടസ്സം നിന്നുകൊണ്ട് ചോദിച്ചു.

" താഴത്തേക്ക്, അവിടെ ഇയാളുടെ മമ്മയും ഡാഡിയും ഉണ്ടാവുമല്ലോ, ഇവിടെ ആരും യൂസ് ചെയ്യാത വേറെയും രണ്ട് റൂമും കൂടിയില്ലേ, അവരോട് പറഞ്ഞു ഞാൻ അതിലേതെങ്കിലും ഒന്ന് ഉപയോഗിച്ചോട്ടേ എന്ന് ചോദിക്കാനായി പോകുന്നു..." ഞാൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അങ്ങേരെ മറികടന്ന് മുന്നോട്ട് നടന്നു.

ഡോറിനടുതെത്തിയിട്ടും പിറകിൽ നിന്നും പ്രതീക്ഷിച്ച ഹിറ്റ്ലറുടെ വിളി കേൾക്കാതെ വന്നപ്പോൾ പേടിച്ചു. ദൈവമേ! പണി പാളിയോ? ഇങ്ങനെയൊക്കെ പറഞ്ഞാൽ ആൾ പിറകെ വന്ന് തടയുമെന്നും ഡ്രസ്സും മറ്റും അവിടെ തന്നെ വെക്കാനായി പറയും എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടിയിട്ടാണ് ഇങ്ങനെ ചാടി പുറപ്പെട്ടത്. ഇതിപ്പോൾ എല്ലാം കൊളമാകുന്ന അവസ്ഥയാണ്... റൂമിന് പുറത്തേക്ക് ഇറങ്ങിയാൽ കാര്യങ്ങൾ ഒക്കെ കൈവിട്ടു പോകും... ഞാൻ ഒച്ച് ഇഴയുന്ന പോലെ നടന്നു.

" ഡോ..." പിറകിൽ നിന്നുള്ള ഹിറ്റ്ലറുടെ വിളി കേൾക്കേണ്ട താമസം ഞാൻ സന്തോഷത്തോടെ നിന്നു.

ഹാവൂ, അവസാനം വിളിച്ചു മൂപ്പര്... പുള്ളിക്കാരൻ അടുത്തേക്ക് വരുന്നത് കണ്ടതും മുഖത്തെ സന്തോഷം മാറ്റി പകരം ഗൗരവം വരുത്തിച്ചു അങ്ങേരെ കൂർപ്പിച്ചു നോക്കി.

" താനെന്ത് പൊട്ടത്തരമാണ് ഈ ചെയ്യാൻ പോകുന്നത് എന്ന വല്ല ബോധവും ഉണ്ടോ?" അങ്ങേര് എന്റെ നേർക്ക് ചൂടായി.

ആ ഡയലോഗ് കേട്ട് ഞാൻ മനസ്സിൽ ചിരിച്ചു. വിചാരിച്ചത് പോലെ കാലൻ ഞാൻ താഴെ പോകുന്നു എന്ന് പറഞ്ഞപ്പോൾ പേടിച്ചു.

" പിന്നെ ഞാനെന്ത് ചെയ്യണം?" ഞാനും തിരിച്ചടിച്ചു.

" തനിക്കിപ്പോൾ എന്താ വേണ്ടത്?" ഹിറ്റ്ലർ ദേഷ്യം കടിച്ചമർത്തി കൊണ്ട് എന്നെ നോക്കി ചോദിച്ചു.

അങ്ങനെ വഴിക്ക് വാ മോനെ ഹിറ്റലറേ... ഞാൻ മനസ്സിൽ ഊറിച്ചിരിച്ചു.

" എനിക്ക് ഒന്നും വേണ്ട, എന്നെ പോകാൻ വിട്ടാൽ മതി, ഇയാൾ ഇവിടെ ഇയാളുടെ കട്ടിലും, കബോർഡും, സോഫയും, ഡ്രസ്സിങ് ടേബിളും ഒക്കെ കെട്ടിപ്പിടിച്ചു നിന്നോ..." എന്തായാലും അങ്ങേര് താഴ്ന്ന് തരാൻ തുടങ്ങി, ആ സ്ഥിതിക്ക് ഇത്തിരി കൂടി വെയിറ്റ് ഇട്ടു കളയാം...

" തനിക്കിപ്പോൾ ഈ ഡ്രസ്സും കാര്യങ്ങളൊക്കെ ഇവിടെ എടുത്തു വെച്ചാൽ പോരെ, വാ... ഇതൊക്കെ ഇവിടെ തന്നെ വെച്ചോ, ഞാനൊന്നും പറയില്ല..."

" അങ്ങനെ ഇപ്പോൾ ഇയാളുടെ ഔദാര്യമൊന്നും എനിക്ക് വേണ്ട, ഇതൊക്കെ വെക്കാൻ എനിക്കും ഇവിടെ അവകാശമുണ്ട്..." ഞാനും വിട്ടുകൊടുക്കാതെ തിരിച്ചടിച്ചു.

" ഓക്കെ സമ്മതിച്ചു തനിക്കും ഇവിടെ തുല്യ അവകാശമുണ്ട്, പോരെ..." ആൾ എന്നെ നോക്കി പറഞ്ഞു.

ആ മുഖം കണ്ടാൽ തന്നെ അറിയാം, ക്ഷമ നശിച്ചു നിൽക്കുകയാണ് എന്ന്... ഇങ്ങേർക്ക് നമ്മൾക്കിടയിലുള്ള പ്രശ്നം മറ്റാരെങ്കിലും അറിയുമോ എന്ന പേടി ഇത്രത്തോളമുണ്ടായിരുന്നോ? ഞാൻ അത്ഭുതപ്പെട്ടു... പക്ഷേ ഈ പൊട്ടൻ വേറെ ഒരു കാര്യം ഓർത്തില്ല ഞാനിപ്പോൾ പുറത്തിറങ്ങിയാൽ ഇയാൾക്ക് മാത്രമല്ല എനിക്കും കൂടി പ്രശ്നമാണ് എന്ന കാര്യം... ഇനിയും വെയിറ്റ് ഇട്ട് തന്നാൽ ചിലപ്പോൾ ഈ പൊട്ടന് ആ കാര്യവും ഓർമ വന്നേക്കും, അത് കൊണ്ട് നിർത്തുന്നതാണ് ബുദ്ധി.

" ഓക്കെ, ഞാൻ പോകുന്നില്ല, പക്ഷേ ഒരു കണ്ടീഷൻ എനിക്ക് ഈ സാധനങ്ങൾ ഒക്കെ വെക്കാനായി താൻ തന്നെ ഇവിടെ സ്ഥലം ഉണ്ടാക്കിത്തരണം..." മനസ്സിൽ ഊറിച്ചിരിച്ചുക്കൊണ്ട് പുറമേ ഗൗരവം നടിച്ചുക്കൊണ്ട് ഞാൻ പറഞ്ഞു.

" ഓക്കെ സമ്മതിച്ചു വാ..."എന്നും പറഞ്ഞു എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിച്ചു കൊണ്ട് തിരിഞ്ഞു കബോർഡിനടുത്തേക്ക് നടന്നു.

ബാഗ് എടുത്തു ബെഡിൽ വെച്ചിട്ട് തിരിഞ്ഞതും ഞാൻ ട്രോളിയും ആളുടെ നേർക്ക് നീട്ടി, ചുണ്ട് രണ്ടും കടിച്ചു പിടിച്ചു ദേഷ്യം നിയന്ത്രിച്ചു കൊണ്ട് ട്രോളിയും എടുത്തു ബെഡിൽ വെച്ച ശേഷം തിരിഞ്ഞു കബോർഡിനടുത്തേക്ക് നടന്നതും,

" ആദ്യം ഡ്രസ്സിങ് ടേബിളിൽ എന്റെ സാധനങ്ങളും വെക്കാനാനുള്ള സ്ഥലം ആക്കി തരണം..." ചിരി കടിച്ചു പിടിച്ചു കൊണ്ട് ഞാൻ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.

തിരിഞ്ഞു നിന്ന് എന്നെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കുന്നത് കണ്ടെങ്കിലും ഞാൻ ആ മുഖത്ത് ഇരച്ച് വന്ന ദേഷ്യം കണ്ടില്ലെന്ന് നടിച്ചുക്കൊണ്ട് ബാഗിലുള്ള സാധനങ്ങൾ നോക്കുന്നത് പോലെ നിന്നു.

ഹിറ്റ്ലർ ഡ്രസ്സിങ് ടേബിളിനടുത്തേക്ക് പോയി ആളുടെ പെർഫ്യൂമും ക്രീമും ഒക്കെ നിരത്തി വെച്ചത് എല്ലാം ഒരു സൈഡിലേക്ക് ഒതുക്കി വെക്കാൻ തുടങ്ങി.

കുറച്ചു മുന്നേ ഇഷ്ടമല്ല എന്ന് പറഞ്ഞ അതേ ആൾ തന്നെ ഇതൊക്കെ ചെയ്യുന്നത് കണ്ട് എനിക്ക് ചിരിപൊട്ടി. കഷ്ടപ്പെട്ട് ചിരി അടക്കിപ്പിടിച്ച ശേഷം ഞാൻ എന്റെ ബാഗിലെ ഓരോന്നും പുറത്തേക്കെടുത്തു അങ്ങോട്ട് നടന്നു.

ഒരു വിധം ഞാൻ എല്ലാം എടുത്തു വെക്കുമ്പോഴേക്കും അങ്ങേര് കബോർഡിലെ ഡ്രസ്സ് ഒക്കെ ഞാൻ നേരത്തെ ചെയ്തത് പോലെ ചെയ്തിരുന്നു. ഞാൻ ഒരു വിജയച്ചിരിയോടെ ഹാങ് ചെയ്തു വെക്കേണ്ട എന്റെ ഡ്രസ്സ് ഒക്കെ എടുത്തു അങ്ങോട്ട് നടന്നു.

ഞാൻ അതൊക്കെ എടുത്തു വെക്കുമ്പോഴും ആൾ സൈഡിൽ മാറി നിന്നു അതൊക്കെ നോക്കി അവിടെ തന്നെ നിന്നിരുന്നു. ഹാങ് ചെയ്യേണ്ട ഡ്രസ്സൊക്കെ എടുത്തു വെച്ച ശേഷം ഞാൻ തിരിഞ്ഞു നിന്ന് പുള്ളിക്കാരനെ നോക്കി.

" എല്ലാം കഴിഞ്ഞില്ലേ?" ഹിറ്റ്ലർ പോകാനായി അവിടെ നിന്നും മാറാനായി നോക്കിയതും.

" അപ്പോൾ ഈ ബാക്കിയുള്ളതോ?" ഞാൻ തടഞ്ഞുകൊണ്ടു ട്രോളിയിലെയും ബാഗിലെയും ബാക്കിയുള്ള ഡ്രസ്സിലേക്ക് വിരൽചൂണ്ടി കൊണ്ട് ചോദിച്ചു.

" ഇനിയും ഉണ്ടോ? അപ്പോൾ ഇപ്പോൾ ഹാങ് ചെയ്തതൊക്കെ എന്താണ്?" അങ്ങേര് മുഷിപ്പോടെ എന്നെ നോക്കി.

" അതൊക്കെ പുറത്തേക്ക് പോകുമ്പോൾ യൂസ് ചെയ്യുന്നത്, ഇതൊക്കെ ഡെയിലി യൂസ് ചെയ്യേണ്ടത്..." ഞാൻ ഇളിച്ചോണ്ട് പറഞ്ഞു.

ശബ്ദത്തോടെ ശ്വാസം പുറത്തേക്ക് വിട്ട് കൊണ്ട് ആൾ വീണ്ടും കബോർഡിനടുത്തേക്ക് വന്നു, എന്നിട്ട് ഹാങ് ചെയ്തു വെച്ച കബോർഡിന് തൊട്ടടുത്തുള്ള കബോർഡ് തുറന്നു, അതിൽ ഒരു സൈഡിൽ അങ്ങേരുടെ ടീഷർട്ടും മറ്റുമൊക്കെ വൃത്തിയായി മടക്കി വെച്ചിരിക്കുന്നത് കണ്ടെങ്കിലും മറ്റേ സൈഡിൽ ഒരു തട്ടിൽ ഞാൻ പുതച്ച ബ്ലാങ്കറ്റ് മടക്കി വെച്ചിട്ടുണ്ടെങ്കിലും ബാക്കിയൊക്കെ കാലിയായിരുന്നു.

ഇവിടെ വെച്ചോളൂ എന്ന മട്ടിൽ എന്നെ ഒന്ന് നോക്കിയ ശേഷം ആൾ ബാൽക്കണിയിലേക്ക് നടന്നു പോയി. അങ്ങേരുടെ അവസ്ഥയോർത്ത്‌ ഞാൻ ചിരിയോടെ ആ പോകും നോക്കി നിന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എല്ലാം എടുത്തു വെച്ച ശേഷം ഞാൻ സന്തഷത്തോടെ അതിലൂടെ ഒക്കെയും ഒന്ന് കണ്ണോടിച്ചു. ഡ്രസ്സിങ് ടേബിളിൽ ഉള്ള എന്റെ സാധനങ്ങൾ ഒക്കെ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു... ഹിറ്റ്ലറിന് തിരിച്ചൊരു പണി കൊടുക്കാൻ പറ്റിയല്ലോ എന്നോർക്കുമ്പോൾ അതിനേക്കാൾ വലിയ സന്തോഷം തോന്നുന്നു... എത്രയും വേഗം എല്ലാം ജിതയോട് പറയാനായി തുടിച്ചു.

ഞാൻ ബാൽക്കണിയിലേക്ക് നോക്കി. ഹിറ്റ്ലർ ഇത് വരെയും അകത്തേക്ക് വന്നിട്ടില്ല. പോയി നോക്കിയാലോ! ഞാൻ സംശയത്തോടെ നിന്നു.

കാലൻ അവിടെ എന്താ ചെയ്യുന്നത് എന്നറിയാനുള്ള ആകാംഷയിൽ ബാൽക്കണിയുടെ വാതിലിനടുത്ത്‌ നിന്നും അകത്തേക്ക് എത്തി നോക്കി.

ബീൻ ബാഗിലിരുന്ന് ലാപ്ടോപ്പും മടിയിൽ വെച്ചു എന്തൊക്കെയോ പിറുപിറുത്തുക്കൊണ്ട് ഇരിക്കുന്നത് കണ്ടു. മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകുന്നുണ്ട്, കണ്ടിട്ട് എന്നെ ചീത്ത വിളിക്കുന്നതാണെന്നാണ് തോന്നുന്നത്, എന്നോടുള്ള ദേഷ്യം മുഴുവൻ ലാപ്‌ടോപ്പിലെ കീബോർഡിനോടാണ് തീർക്കുന്നത്...

ഇനിയും അവിടെ തന്നെ നിന്നാൽ അയാൾടെ ദേഷ്യത്തിന് എന്നെ വെട്ടിയരിഞ്ഞു വറുത്തു തിന്നെന്ന് തന്നെ വന്നേക്കും, അങ്ങേര് ഉള്ളിലേക്ക് വരുന്നതിന് മുൻപായി വേഗം തന്നെ മുങ്ങുന്നതാണ് ബുദ്ധി. പിന്നെയൊന്നും നോക്കിയില്ല പെട്ടന്ന് തന്നെ റൂമിന് വെളിയിലേക്ക് ഓടി.

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

Continue Reading

You'll Also Like

113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...
437 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.
13 1 1
A road story for upcoming short film..
6.8K 1K 24
Malayalam hopekook ff