°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 48

1.5K 118 337
By Najwa_Jibin

ഹിറ്റ്ലറെയും ഹയാത്തിയേയും പിടിച്ചു കെട്ടിച്ചിട്ടുണ്ട്, അധികം ലേറ്റ് ആകാതെ അപ്ഡേറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നു...☺️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha's pov:-

"കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറുമ്പോൾ..." സൈഡിൽ നിന്നും കാർത്തിയുടെ ശബ്ദം കേട്ടതും അവളും ഞാനും നോട്ടം മാറ്റി അങ്ങോട്ടേക്ക് നോക്കി.

കാർത്തിയും രാഹുലും ആക്കിച്ചിരിയോടെ ഞങ്ങളെ നോക്കി തലയാട്ടി. സബാഷ്, നല്ലയാൾക്കിടയിലാണ് പെട്ടിരിക്കുന്നത്!

" എടാ രാഹുലേ, ആരൊക്കെയോ ഇവിടെ കല്യാണം വേണ്ട, ഈ കല്യാണം മുടക്കും എന്നൊക്കെ പറഞ്ഞു നടന്നിരുന്നല്ലോ, എന്നിട്ടിപ്പോൾ വന്നപ്പോൾ തൊട്ട് പരസ്പരം കണ്ണും കണ്ണും നോക്കിയിരിക്കുന്നു..." കാർത്തി തുടങ്ങിവെച്ചു.

ഇവന്മാർ എന്നെയും കൊണ്ടേ പോകൂ... ദേഷ്യം നടിച്ചു അവരെ നോക്കിയെങ്കിലും, എവിടെ! രണ്ടും അത് കണ്ടഭാവം നടിച്ചില്ല. ഇടംകണ്ണിട്ട് അവളെ നോക്കിയപ്പോൾ നേരത്തെ പോലെ തലയും താഴ്ത്തി നിൽപ്പുണ്ട്.

" ഇവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്റെ പെങ്ങൾ ഇങ്ങനെ ഒരുങ്ങി വന്നാൽ ഇവനെന്നല്ല ആരും ഒന്ന് നോക്കിപ്പോവും.." രാഹുൽ ഇതും പറഞ്ഞു അവളുടെ അടുത്തായി പോയി നിന്നു.

ങേ! പെങ്ങളോ? ഇതൊക്കെ എപ്പോൾ! ഞാനവനെ നോക്കി.

" നോക്കണ്ട, നീ ഇവളെ കെട്ടാൻ തീരുമാനിച്ചത് മുതൽ ഞാൻ ഇവളെ എന്റെ പെങ്ങളായി ദത്തെടുത്തു, അല്ലേ പെങ്ങളെ..." അവൻ എന്റെ നോട്ടത്തിനുള്ള മറുപടി പറഞ്ഞു അവളെ നോക്കി.

അവളും തലപൊക്കി അവനെ നോക്കി പുഞ്ചിരിച്ചു. ആ ബെസ്റ്റ് ആങ്ങളയും പെങ്ങളും... അപ്പോഴാണ് ആഷികയും റേഹയും അവിടേക്ക് വന്നു. ഞാൻ രണ്ടാളെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.

" ഹായ് റേഹാ..." രാഹുൽ റേഹയെ നോക്കി ചിരിച്ചു.

കാർത്തിയുടെ കൂടെ ഒന്ന് രണ്ട് വീഡിയോ കോൾസിലൂടെ കണ്ടതിനാൽ ഞങ്ങൾക്ക് രണ്ടാൾക്കും റേഹയെ പരിചയമുണ്ട്.

" ഹായ് രാഹുൽ," അവളും അവന് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു പിന്നെ കാർത്തിയുടെ നേരെ നോക്കി മുഖം വീർപ്പിച്ചു.

" എന്റെ പൊന്ന് ഹയാത്തി, എന്നോട് ഇത്തിരിയെങ്കിലും സഹതാപം തോന്നുന്നുണ്ടെങ്കിൽ ഇവളോടുള്ള ആ പിണക്കം അങ്ങ് മറക്കണം, പ്ലീസ്..." കാർത്തി സങ്കടം നടിച്ചു ഹയാത്തിയുടെ മുന്നിൽ കൈകൂപ്പി.

" അതെങ്ങനെ വെറുതെ വിടും! നിങ്ങൾ ഇത്രയും നാൾ ഒന്നും പറയാതെ ഞങ്ങളെ പറ്റിച്ചതല്ലേ?" അവൾ ചെറിയൊരു ദേഷ്യത്തോടെ റേഹയെ നോക്കി ചോദിച്ചു.

ഇത്രയും നേരം ഇവിടെ നിന്ന് ടെൻഷനടിച്ചയാളാണ് ഈ ഡയലോഗടിക്കുന്നത്... അവളുടെ മാറ്റം കണ്ടപ്പോൾ ചെറിയൊരു അത്ഭുതത്തോടെ നോക്കി.

" എടീ സത്യായിട്ടും എനിക്കൊന്നും അറിയില്ലായിരുന്നു, എനിക്കറിയുന്ന ഇവന്റെ കസിൻ ഹർഷയാണ് നിങ്ങൾ പറയുന്ന നിങ്ങളുടെ ബോസ് എന്നത് ഞാൻ അറിയുന്നത് തന്നെ നാട്ടിൽ വരുന്നതിന്റെ തലേ ദിവസമാണ്, ഞാൻ നാട്ടിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഈ അലവലാതി പറയുകയാണ് ചെറുക്കന്റെ ഏട്ടന്റെ സ്ഥാനത്ത്‌ ചിലപ്പോൾ അവനെ കണ്ടേക്കും എന്ന്..." റേഹ കാർത്തിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

റേഹയുടെ സംസാരം കേട്ടതും ഞാനും രാഹുലും കാർത്തിയെ നോക്കി പൊട്ടിച്ചിരിച്ചു. നല്ല ഗേൾഫ്രണ്ട്...

" എടീ ഇല്ലെങ്കിലേ ഇവന്മാർ എന്നെ തീരെ ബഹുമാനിക്കൽ ഇല്ല, ഇനി ഹയാത്തിയുടെയും നിന്റെ ഫ്രണ്ടിന്റെയും മുന്നിൽ കൂടി എന്റെ വില കളയല്ലാടി..." അവൻ റേഹയെ നോക്കി പറഞ്ഞു.

" അതേ ഇനി ഇതിന്റെ നിങ്ങൾ തമ്മിൽ വഴക്ക് വേണ്ട, ഇവളെ ഒന്ന് കളിപ്പിക്കണം എന്നേ കരുതിയുള്ളൂ, അല്ലാതെ പിണക്കമൊന്നും ഇല്ല..." സീൻ മാറാൻ തുടങ്ങിയതും ഹയാത്തി തന്നെ അതിന് സമാധാനം പറഞ്ഞു.

പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം, ഞാൻ ചിരിയോടെ അവരെ എല്ലാവരെയും നോക്കി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രജിസ്റ്ററിൽ എന്റെ പേരും അഡ്ഡ്രസും എഴുതിയതിന്റെ താഴെ സൈൻ ചെയ്തു നിവർന്ന് നിന്ന് പേന അവളുടെ നേർക്ക് നീട്ടി.

ടെൻഷൻ കാരണം വിയർപ്പ് പൊടിഞ്ഞ മുഖത്തോടെ അവൾ എന്നെ നോക്കി. പിന്നെ വിറക്കുന്ന കയ്യോടെ എന്റെ കയ്യിൽ നിന്നും ആ പേന വാങ്ങിച്ചു.

ഇവൾ ഇതെന്തിനാണ് ഇങ്ങനെ പേടിക്കുന്നത്! ഒരു സൈൻ ചെയ്യേണ്ടതിനാണോ! ഞാൻ സംശയത്തോടെ അവളെ തന്നെ നോക്കി. മറ്റുള്ളവരെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടു. പക്ഷേ ടെൻഷൻ കാരണമാണെന്ന് തോന്നുന്നു ചുണ്ടിൽ വിരിഞ്ഞ ആ ചിരിക്ക് അത്ര തെളിച്ചം ഉണ്ടായിരുന്നില്ല. അത് കണ്ടപ്പോൾ എന്തോ ഒരു പാവം തോന്നി.

അവളുടെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ ഏതോ പ്രേരണയിൽ മുന്നോട്ട് വന്ന് അവളുടെ ഇടത്കയ്യിലായി പിടിച്ചു. അവൾ പെട്ടന്ന് തലയുയർത്തി എന്നെ നോക്കി. ഇതുവരെ ടെൻഷൻ ആയിരുന്ന ആ മുഖം എന്റെ പിടുത്തിൽ ഞെട്ടലിലേക്ക് മാറി.

അവൾ ഞാൻ പിടിച്ച ആ കയ്യിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. ഇത്തിരി ടെൻഷൻ കുറഞ്ഞോട്ടെ എന്ന് കരുതി അവളെ നോക്കി രണ്ട് കണ്ണും ചിമ്മി കാണിച്ചു രജിസ്റ്ററിന് നേരെ നോക്കി ഒപ്പിട് എർത്ഥത്തിൽ.

എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ മട്ടിൽ അവൾ ശ്വാസം വിട്ട് കുനിഞ്ഞു നിന്ന് അതിൽ സൈൻ ചെയ്തു. ഞാൻ പിടിച്ച കയ്യിൽ അവളുടെ തിരിച്ചുള്ള മുറുകിയ പിടുത്തിൽ മനസ്സിലാകാം അവളുടെ ഉള്ളിലെ വെപ്രാളം. അത് കൊണ്ടോ എന്തോ ആ പിടുത്തം വിടാൻ തോന്നിയില്ല.

ഒപ്പിട്ട് കഴിഞ്ഞതും അവൾ നേരെ നിന്ന് നെടുവീർപ്പിട്ടു. എന്നിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ടെൻഷൻ ഒക്കെയും മാറിയ പുഞ്ചിരി. എന്തോ നിരാശപ്പെടുത്താൻ തോന്നിയില്ല തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു. ഇവളാണ് ഇനി മുതൽ നിന്റെ പാതി എന്ന് മനസ്സിൽ നിന്നും ആരോ വിളിച്ചു പറയുന്നത് പോലെ...

രാഹുലും കാർത്തിയും രണ്ട് സൈഡിൽ നിന്നും വന്ന് കെട്ടിപ്പിടിച്ചു.

" ഒറ്റ ദിവസം കൊണ്ട് തന്നെ ഇങ്ങനെ നല്ലവനായി കാണിച്ചു ഞങ്ങളെ കൂടി സംശയിപ്പിക്കല്ല..." എന്നിട്ട് എന്റെ ചെവിയിൽ പറഞ്ഞു.

ഞാൻ ദേഷ്യം നടിച്ചു കൊണ്ട് രണ്ടിനെയും പിടിച്ചു പതുക്കെ പിറകിലേക്ക് മാറ്റി. അവർ രണ്ടാളും പരസ്പരം നോക്കി ചിരിച്ചു.

അപ്പോഴാണ് വിക്കിയും അഭിയും കൂടി കയ്യിൽ റോസ് നിറഞ്ഞ രണ്ട് മാലയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നത്. എന്നിട്ട് ഞങ്ങളുടെ കയ്യിലായി തന്നു.

ഞാൻ ആ മാലയിലേക്കും അവളെയും നോക്കി. ആ മാലയും പിടിച്ചു എന്നെ തന്നെ നോക്കി നിൽപ്പുണ്ട്. ആദ്യം അവളാണ് അത് ഇടേണ്ടത് അതിന്റെ ടെൻഷൻ വീണ്ടും മുഖത്ത് തെളിഞ്ഞു കണ്ടു.

ഞാനും അവളും തമ്മിലുള്ള ഹൈറ്റ് വ്യത്യാസം അപ്പോഴാണ് ശ്രദ്ധിച്ചത്, സാരിയായത് കാരണം ഹൈഹീൽ ചെരുപ്പായിരിക്കണം ധരിച്ചിട്ടുണ്ടാവേണ്ടത്, പക്ഷേ ആൾ ഇപ്പോഴും എന്റെ തോളൊപ്പം വരെയേ ഉള്ളൂ, സാരിയൊക്കെ ഉടുത്തു പൊങ്ങി നിന്ന് മാലയിടേണ്ടേ എന്ന ടെൻഷനായിരിക്കണം ഇപ്പോൾ മുഖത്തുള്ളത്, ഞാൻ ചെറുതായി തലകുനിച്ചു നിന്നു.

അവൾ പെട്ടന്ന് തന്നെ മുന്നോട്ട് വന്ന് കയ്യിലുള്ള മാല എന്റെ കഴുത്തിലേക്കിട്ടു തന്നു. തലയുയർത്തി നോക്കിയതും ആ മുഖത്ത് ഒരാശ്വാസം തെളിഞ്ഞിരുന്നു. രാഹുൽ സൈഡിൽ നിന്നും കയ്യിൽ തട്ടിയപ്പോൾ കുറച്ചു മുന്നോട്ട് വന്ന് കയ്യിലുള്ള മാല അവളുടെ കഴുത്തിലും ഇട്ടുകൊടുത്തു.

എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചിരുന്നപ്പോൾ ദേ ഒരു ജ്വവല്ലറി ബോക്സും നീട്ടി പിടിച്ചു നിൽക്കുന്നു ജിത. ഞാൻ അനിഷ്ടത്തോടെ അവളെ നോക്കി.

" ദേ ഈ മാല ബാബിയുടെ കഴുത്തിൽ കെട്ടി കൊടുക്കുന്നതോടെ തീർന്നു ഇവിടുത്തെ ചടങ്ങ്‌..." എന്റെ നോട്ടം കണ്ടതും അവൾ ഇളിയോടെ പറഞ്ഞു.

എന്നിട്ട് ആ ജ്വവല്ലറി ബോക്സിൽ ഉണ്ടായിരുന്ന ഗോൾഡൻ ചെയിൻ എടുത്തു എന്റെ കയ്യിലേക്ക് തന്നു. ഒന്നും മിണ്ടാതെ ഞാനത് വാങ്ങിച്ചു അതിലേക്ക് നോക്കി.

എന്തായാലും ഒരു മാല ആയത് നന്നായി എന്റെ കഴുത്തിലും ഇത് പോലെ മാല വല്ലതും കെട്ടി കൊടുക്കാൻ പറഞ്ഞിരുന്നെങ്കിൽ അതിനും കുറേ സർക്കസ് കളിച്ചിരുന്നേനെ ഇവൾ,

രണ്ട് കൈ കൊണ്ട് മാലയുടെ അറ്റത് പിടിച്ച് അവളുടെ മുന്നിലായി നിന്നു, തല ചെറുതായി കുനിച്ച്‌ കയ്യിലുണ്ടായിരുന്ന ചെയിൻ അവളുടെ കഴുത്തിലേക്ക് ചേർത്തു വെച്ചു. ആദ്യമേ ഉണ്ടായിരുന്ന മാലകളും നേരത്തെ ഇട്ട പൂമാലയും കാരണം ചെയിൻ ശരിക്കും ഇട്ടുകൊടുക്കാൻ പറ്റുന്നില്ല, ഞാൻ കുറച്ചും കൂടി കുനിഞ്ഞു നിന്ന് അവളുടെ മുഖത്തിന്റെ സൈഡിൽ നിന്നും നോക്കി ഒരു വിധം എങ്ങനെയൊക്കെയോ ആ ഫിക്സ് ചെയ്തു ഇട്ടുകൊടുത്തു.

തലയുയർത്തി നേരെ നോട്ടം പോയത് അവളുടെ മുഖത്തേക്കാണ്, ശ്വാസം പോലും പുറത്ത് വിടാൻ മറന്ന മട്ടിൽ ചുവന്ന് തുടുത്ത മുഖവുമായി നിൽക്കുന്നു. ഞാൻ ചെറിയൊരു ഞെട്ടലോടെ അവളെ നോക്കി. ഇവൾക്കിതെന്ത് പറ്റി!

അവളോട് ചോദിക്കാനായി തുനിഞ്ഞതും ഡാഡ് വന്ന് ചേർത്തു പിടിച്ചു. പിന്നീട് ഒരോരുത്തരായി വന്ന് ഒരൊന്നന്നര കെട്ടിപ്പിടുത്തമായിരുന്നു. അവളുടെ പപ്പ, വിക്കി, അവളുടെ അങ്കിൾ, ഇങ്ങനെ... അതിനിടയിൽ എപ്പോഴോ അവളെ അവിടുന്ന് ആരൊക്കെയോ കൊണ്ട് പോകുന്നത് കണ്ടു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഓരോരുത്തരുടെയും സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞപ്പോഴേക്കും ഒരവസ്ഥയിലായി. ഞാൻ തളർച്ചയുടെ അവിടെ ഇരുന്നു. രാഹുലും കാർത്തിയും എന്റെ രണ്ട് സൈഡിലുമായി വന്നിരുന്നു.

" എവിടെ പോയിരുന്നു രണ്ടും?" ഞാൻ ദേഷ്യത്തോടെ അവരെ നോക്കി.

" നിന്നെ അവിടെ എല്ലാവരും കൂടി സ്നേഹിച്ചു കൊല്ലുന്നതിനിടയിൽ പെട്ട് ഞങ്ങൾ രണ്ടാളും ചാകേണ്ട എന്ന് കരുതി മാറിയതല്ലേ, ദാ ഇത് കുടിക്ക്..." രാഹുൽ ചിരിയോടെ ഇതും പറഞ്ഞു ഒരു വാട്ടർ ബോട്ടിൽ എനിക്ക് നേർക്ക് നീട്ടി.

ദേഷ്യം നടിച്ചു അവന്റെ കയ്യിൽ നിന്നും അത് വാങ്ങിച്ചു തുറന്ന് വെള്ളം കുടിക്കാൻ തുടങ്ങി.

" നീയെന്തിനാടാ മാല ഇടുന്നതിനിടയിൽ അവളെ കിസ്സ് ചെയ്യാൻ നോക്കിയിട്ട് വേണ്ട എന്ന് വെച്ചത്?"

കാർത്തിയുടെ ചോദ്യം കേട്ടതും കുടിച്ചോണ്ടിരിക്കുന്ന വെള്ളം പെട്ടന്ന് തരിപ്പിൽ കയറി.

" എന്ത്!!!" ചുമച്ചു കൊണ്ട് കണ്ണും മിഴിച്ചു അവനെ നോക്കി.

" നീ അവൾക്ക് ചെയിൻ ഇട്ട് കൊടുക്കാൻ നിന്നപ്പോൾ കുനിഞ്ഞു നിന്ന് അവളുടെ കവിളിൽ കിസ്സ് ചെയ്യാൻ നോക്കിയില്ലേ? സത്യം പറ അവളെ പേടിച്ചിട്ട് വേണ്ട എന്ന് വെച്ചതല്ലേ..." അവൻ കള്ളച്ചിരിയോടെ നോക്കി.

" ഒറ്റ വീക്കങ്ങ്‌ തന്നാലുണ്ടല്ലോ! ഞാനെപ്പോഴാടാ നാറി അങ്ങനെ ചെയ്തത്?" അവനോട് ചൂടായി.

" ങേ! അപ്പോൾ പിന്നെ നീ എന്തിനാണ് പെട്ടന്ന് കുനിഞ്ഞത്?" അവൻ സംശയത്തോടെ എന്നെ നോക്കി.

രാഹുലും അതേ സംശയത്തോടെ എന്നെ നോക്കുന്നുണ്ട്.

"ആ ചെയിനിന്റെ അത് ഇടാൻ പറ്റുന്നുണ്ടായിരിന്നില്ല അത് നോക്കിയിടാൻ വേണ്ടി കുനിഞ്ഞതാണ്..." ഞാൻ അവരെ നോക്കി ചൂടായി.

"ഏത്?" രണ്ടും കണ്ണ് മിഴിച്ചു എന്നെ നോക്കി.

" ടാ എല്ലാ മാലക്കും കാണില്ലേ ഫിക്സ് ആകേണ്ട ഒരു സാധനം അത്..." ഞാൻ ഈർഷ്യത്തോടെ പറഞ്ഞു.

" മാലയുടെ കൊളുത്താണോ സാർ ഉദ്ദേശിച്ചത്?" രാഹുൽ സംശയത്തോടെ ചോദിച്ചു.

" ആഹ്, അതന്നെ, അതിടാൻ പറ്റാതെ വന്നപ്പോൾ നോക്കിയിടാൻ വേണ്ടി കുനിഞ്ഞതാണ് ഞാൻ..."

" അയ്യേ.... ഞങ്ങൾ വിചാരിച്ചു നീ കിസ്സ് ചെയ്യാൻ കുനിഞ്ഞിട്ട് അവളെ പേടിച്ചു വേണ്ട എന്ന് വെച്ചതാണെന്ന്..." കാർത്തി നിരാശഭാവം നടിച്ചു പറഞ്ഞു.

"ആ ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ..."

രണ്ടാളും എന്നെ നോക്കി ഇളിച്ചു. പെട്ടന്നാണ് അവളുടെ ഞെട്ടലോടെ നോക്കിയ എന്നെ നോക്കിയ മുഖം മനസ്സിൽ തെളിഞ്ഞത്, വെയിറ്റ് ഇനി അവളും ഇവന്മാർ വിചാരിച്ചത് പോലെ തന്നെ കരുതികാണുമോ!? അയ്യേ... അങ്ങനെയാണ് കരുതിയതെങ്കിൽ എത്രയും പെട്ടന്ന് തന്നെ അവളുടെ ആ തെറ്റിദ്ധാരണ മാറ്റണം...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇവളെന്താണ് ഇങ്ങനെ കരയുന്നത്! പപ്പയെയും മമ്മിയേയും കെട്ടിപ്പിടിച്ചു കരയുന്ന ഹയാത്തിയെ നോക്കി കണ്ണ് മിഴിച്ചു. വീട്ടിലേക്ക് പോകാനായി ഹാളിൽ നിന്നും പുറത്തേക്കിറങ്ങിയതാണ് എല്ലാവരും.

" ഇത് എന്തിനാടാ ഇങ്ങനെ കരയുന്നത്?" ഇതും ചോദിച്ചു കൊണ്ട് എനിക്ക് സൈഡിലായി നിന്ന രണ്ടണ്ണത്തിന്റെയും മുഖത്തേക്ക് നോക്കി.

ആ ബെസ്റ്റ്, രണ്ടും സങ്കടത്തോടെ അവൾ കരയുന്നതും നോക്കി നിൽക്കുന്നു, അയ്യേ... അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടത്, കൂടിയിരുന്ന പലരും സങ്കടത്തോടെ അവരെ നോക്കുന്നത്. അയ്യേ...

"ടാ..." ഞാൻ അവന്മാരുടെ കയ്യിൽ തട്ടി.

" പാവം തോന്നുന്നല്ലടാ..." രാഹുൽ എന്നെ നോക്കി.

" എന്ത് പാവം! നമ്മുടെ വീടും ഇവളുടെ വീടും തമ്മിൽ ആകെ ഇരുപത് മിനിറ്റ് പോകേണ്ട ദൂരമേ ഉള്ളൂ അതിനാണോ ഇവൾ ഇങ്ങനെ കരയുന്നത്? ഇവളുടെ കരച്ചിൽ കണ്ടാൽ തോന്നുമല്ലോ നേരെ ഇവളെയും കൂട്ടി അമേരിക്കയിലേക്കാണ് പോകുന്നതെന്ന്..." ഞാൻ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.

" പോടാ, എന്തൊക്കെ പറഞ്ഞാലും സ്വന്തം വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് പോവുകയല്ലേ..." രാഹുൽ ശാസിക്കുന്ന മട്ടിൽ പറഞ്ഞു.

" എന്നാലും ഈ കരച്ചിൽ കുറച്ച് ഓവർ ആണ്... "

" നിർത്ത്‌!!" പെട്ടന്ന് കാർത്തിയുടെ ദേഷ്യത്തോടെയുള്ള ശബ്ദം കേട്ടതും ഞങ്ങൾ രണ്ട് പേരും ഞെട്ടലോടെ അവനെ നോക്കി.

" ഇവരുടെ വിഷമത്തെ കുറിച്ച് നിനക്കെന്തറിയാം? ജനിച്ചു വളർന്ന വീടും സ്വന്തം അച്ഛനെയും അമ്മയേയും വിട്ട് ഒരു പെൺകുട്ടി മറ്റൊരു വീട്ടിലേക്ക് വരുമ്പോൾ അവളുടെ സങ്കടം മറ്റാരെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ? നമ്മൾ ആണുങ്ങളാണ് ഇങ്ങനെ പോവുന്നതെങ്കിൽ നമുക്ക് ചിന്തിക്കാൻ പോലും പറ്റുമോ?" അവൻ ചൂണ്ടുവിരൽ ഞങ്ങൾക്ക് നേർക്ക് ചൂണ്ടികൊണ്ട് ചോദിച്ചു.

" കഴിഞ്ഞോ?" ഞാൻ രണ്ട് കയ്യും നെഞ്ചിന് മീതെ കെട്ടി അവനെ ഗൗരവം നടിച്ചു നോക്കി.

അവൻ ഒന്ന് പരുങ്ങി.

" ഏത് സിനിമയിലെ ഡയലോഗാണ്?"

" ഹിഹിഹി മനസ്സിലായി അല്ലേ..." അവൻ ചമ്മലോടെ ഇളിച്ചു.

" പറഞ്ഞത് നീയായത് കൊണ്ട് കോപ്പിയടി ഡയലോഗ് ആണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു," രാഹുലും അവനെ നോക്കി പരിഹസിച്ചു.

" ഈ... ഇന്നാള് ഒരു ദിവസം എന്റെ കൂടെ പഠിച്ച സിനിയുടെ വാട്സപ്പ് സ്റ്റാറ്റസ് ആയിരുന്നു,..." അവൻ ഇളിയോടെ പറഞ്ഞു.

" ദുരന്തം..." ഞാൻ പുച്ഛിച്ചു.

" ഹർഷാ ഇത് ഇപ്പോഴൊന്നും തീരില്ല, നീ പോയി അവളെ കൂട്ടിയിട്ട് വാ..." രാഹുൽ അപ്പോഴും മറ്റുള്ളവരെ കെട്ടിപ്പിടിച്ചു കരയുന്ന ഹയാത്തിയെ നോക്കി പറഞ്ഞു.

" ഞാനോ!"

" ആഹ്, അവളായിട്ട് ഇത് നിർത്തുന്നത് പോലെയില്ല നീ അങ്ങോട്ട് പോയി കൂട്ടിയിട്ട് വാ, ഇല്ലെങ്കിൽ അങ്കിളും ആന്റിയും എന്തെങ്കിലും വിചാരിക്കും..."ഇതും പറഞ്ഞു മുന്നോട്ട് തള്ളി.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

" ദേ മോളെ ഹർഷ വെയിറ്റ് ചെയ്തു നിന്നെ കാണാതെ ഇങ്ങോട്ട് വന്നിട്ടാ... മോൾ ആ കണ്ണൊക്കെ തുടച്ചു വാ..." എന്നെ കണ്ടതും അവളുടെ പപ്പ വിക്കിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഹയാത്തിയെ നോക്കി പറഞ്ഞു.

പക്ഷേ അവളപ്പോഴും വിക്കിയെ കെട്ടിപ്പിടിച്ചു കരയുക തന്നെയാണ്. എന്ത് ചെയ്യണം എന്ന് തിരിയാതെ ഞാൻ അവളുടെ പപ്പയുടെ മുഖത്തേക്ക് നോക്കി.

" വാ മോളെ, ഹർഷ നിനക്ക് വേണ്ടിയാണ് വെയിറ്റ് ചെയ്യുന്നത്..." പപ്പ തന്നെ ഇതും പറഞ്ഞു വിക്കിയിൽ നിന്നും അവളെ അടർത്തി മാറ്റി എന്റെ അടുത്തേക്ക് വന്നു.

" മോൾ ഹർഷയുടെ കൂടെ പോ... പപ്പയും മമ്മിയും എല്ലാവരും പിറകെ വരും..." പപ്പ അവളുടെ കണ്ണ് രണ്ടും തുടച്ചു കൊടുത്തു.

പപ്പയുടെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു, അത് കണ്ടപ്പോൾ എന്തോ വിഷമം തോന്നി. തൊട്ടടുത്ത്‌ നിന്ന് നിറഞ്ഞ കണ്ണോടെ വിക്കിയും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്. അവനടുത്തേക്ക് നീങ്ങി സൈഡിൽ നിന്നും അവനെ ചേർത്തു പിടിച്ചു തോളിൽ തട്ടി സമാധാനിപ്പിച്ചു.

പെട്ടന്ന് അവളുടെ പപ്പ എന്റെ കയ്യെടുത്തു അവളുടെ കയ്യുമായി ചേർത്തു വെച്ചു. ഞാൻ തലയുയർത്തി പപ്പയെ നോക്കി. പപ്പ ഒരു പുഞ്ചിരിയോടെ തോളിൽ തട്ടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കാറിൽ കയറിയത് മുതലേ അവൾ പുറത്തേക്ക് നോക്കിയിരിപ്പാണ്. ഇടക്കിടെ കണ്ണ് തുടക്കുന്നതും കണ്ടു.

കാർത്തി മുന്നിൽ നിന്ന് എന്നെ നോക്കി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നത് കണ്ട് ഞാൻ ശ്രദ്ധ അങ്ങോട്ടേക്ക് മാറ്റി. അവൻ സമാധാനിപ്പിക്ക് എന്ന് ശബ്ദമില്ലാതെ പറഞ്ഞു.

ഞാൻ തലചെരിച്ചു സൈഡിലേക്ക് നോക്കി. ഇങ്ങനെ പുറത്തേക്ക് നോക്കിയിരുന്ന ഇവളോട് ഞാനിപ്പോൾ എന്ത് പറഞ്ഞ്‌ സമാധാനിപ്പിക്കാനാണ്... ഞാൻ വീണ്ടും കാർത്തിയെ നോക്കി. അവൻ സ്വന്തം കൈ തന്നെ കൂട്ടിപ്പിടിച്ചു, അത് പോലെ ചെയ്യൂ എന്നർത്ഥത്തിൽ.

"പോടാ..." അവനെ പുച്ഛിച്ചു ഞാൻ തലചെരിച്ചു പുറത്തേക്ക് നോക്കിയിരുന്നു.

പിന്നേയ് ഇനിയിപ്പോൾ വീണ്ടും കൈ പിടിക്കാത്തത്തിന്റെ കുറവും കൂടിയേ ഉള്ളൂ... കാർത്തി വീണ്ടും മുന്നിൽ ഇരുന്ന് എന്റെ ശ്രദ്ധ തിരിക്കാൻ നോക്കുന്നത് കണ്ടെങ്കിലും കണ്ടില്ലെന്ന മട്ടിൽ ഇരുന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayathi's pov:-

മേക്കപ്പ് ഒക്കെ കഴിഞ്ഞു ബ്യൂട്ടിഷൻ മുന്നിൽ നിന്നും മാറി കഴിഞ്ഞതും ഞാൻ കണ്ണാടിയിലേക്ക് നോക്കി. ആഹാ അടിപൊളി... ഇത് ഞാൻ തന്നെയാണോ! ഞാൻ കൈ കൊണ്ട് എന്റെ മുഖത്ത്‌ തന്നെ തൊട്ടുനോക്കി. ഞാൻ തലച്ചെരിച്ചു ബ്യൂട്ടിഷനെ നോക്കി ഒന്ന് മന്ദഹസിച്ചു.

" കഴിഞ്ഞോ?" പിറകിൽ നിന്നും ഡോർ തുറന്ന് വന്ന ജിതയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ തലചെരിച്ചു അവളെ നോക്കി അവിടെ നിന്നും എഴുന്നേറ്റു.

"ബാബി യു ലുക്ക് ബ്യൂട്ടിഫുൾ..." എന്നെ കണ്ടതും അവൾ കണ്ണുകൾ വിടർത്തി ചിരിയോടെ പറഞ്ഞു.

അവൾക്ക് മറുപടിയെന്ന പോലെ ഞാൻ ഒന്ന് പുഞ്ചിരിച്ചു.

" yeah, സൂപ്പർ ആയിട്ടുണ്ട്..." അവളുടെ കൂടെ വന്ന ഹർഷയുടെ കസിനും എന്നെ നോക്കി തംസപ് ചെയ്തു കാണിച്ചു.

" എല്ലാം കഴിഞ്ഞില്ലേ?" ജിത എന്നെയും ബ്യൂട്ടിഷനെയും നോക്കി.

ഞാൻ പതുക്കെ തലയനക്കി.

" എന്നാൽ വാ... ബാബിയെ താഴെ എല്ലാവരും കാത്തുനിൽന്നുണ്ട്..." അവൾ പറഞ്ഞു.

ഞാൻ പതുക്കെ തലയാട്ടി കൊണ്ട് എന്റെ ഡ്രസ്സിലേക്ക് നോക്കി. ഡാർക്ക് ഗ്രേ നിറത്തിൽ വൈറ്റ് സ്റ്റോണും മറ്റും നിറഞ്ഞ ഒരു ഹെവി ഗൗണാണ്, ജിതയും ജോ ദീദിയും കൂടി സെലക്ട് ചെയ്തതാണ്, ഇത് ഇട്ട് നടക്കാൻ തന്നെ പണിയാണ് ഇനിയതും ഇട്ട് കുറച്ചു മണിക്കൂർ നിൽക്കണം എന്നോർക്കുമ്പോൾ തന്നെ തളർന്ന് പോകുന്നു, ഗൗൺ ചെറുതായി പൊക്കി പിടിച്ചു ജിതയുടെ പിന്നാലെ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

റിസപ്ഷൻ നടക്കുന്നിടത്തേക്ക് ജിതയുടെ കൂടെ കയറിയതും കണ്ണ് മിഴിച്ചു. മൊത്തം ലൈറ്റും മറ്റും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്, ബന്ധുക്കളും ഫാമിലി ഫ്രണ്ട്സുമായി ഒരുപാട്‌ ആൾക്കാർ ഉണ്ട്.

മാരേജ് സിംപിൾ മതിയെന്ന് മനസ്സിൽ വിചാരിച്ചത് പോലെ ഹർഷയ്ക്കും അങ്ങനെ തന്നെ മതിയെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നിയിരുന്നു. പക്ഷേ വീട്ടിൽ ആർക്കും താല്പര്യമില്ലായിരുന്നു. അവസാനം മാരേജ് സിംപിളാക്കി വലിയൊരു റിസപ്‌ഷൻ വെക്കാം എന്ന് തീരുമാനത്തിലെത്തി.

" ബാബിയെന്താ ചിന്തിച്ചു നിൽക്കുന്നത്? നടക്കുന്നില്ലേ?" ജിത എന്റെ കയ്യിൽ തട്ടിക്കൊണ്ട് ചോദിച്ചപ്പോൾ എന്റെ ചിന്തകളിൽ നിന്നുണർന്നു.

അവളുടെ പിന്നാലെയായി മുന്നോട്ട് നടന്നു. എല്ലാവരുടെയും നോട്ടം എനിക്ക് മേലെയാണെന്നും കണ്ടപ്പോൾ എന്തോ ടെൻഷൻ പൊതിഞ്ഞു മൂടി. പേടി പുറത്ത് കാണിക്കാതെ ചുണ്ടിൽ ഒരു ചിരിയും വരുത്തി അവരെയൊക്കെ നോക്കി ചിരിച്ചെന്നു വരുത്തി.

സ്റ്റേജിന്റെ നടുക്ക് രാഹുലേട്ടന്റെയും കാർത്തിയേട്ടന്റെയും കൂടെ നിൽക്കുന്ന ഹർഷയിൽ കണ്ണ് പതിഞ്ഞു. ആ മുഖം കണ്ടതും രാവിലത്തെ സംഭവമാണ് മനസ്സിൽ തെളിഞ്ഞത്, മാല ഇട്ട് തരുന്നതിനിടയിൽ പെട്ടന്ന് മുഖത്തിന് നേർക്ക് മുഖം കൊണ്ടു വന്നപ്പോൾ ശരിക്കും പേടിച്ചു പോയി. കൊളുത് ശരിയാക്കാനാണെന്ന് മനസ്സിലായെങ്കിലും അയാളുടെ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ ബോഡി മൊത്തം വിറക്കുന്നത് പോലെ തോന്നി. എല്ലാം കഴിഞ്ഞ് ഹർഷയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ഭാവമാറ്റവും ഇല്ലാത്തത് കണ്ടപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായാത്.

എന്റെ ഗൗണിന് മാച്ച് ആയിട്ട് ഗ്രേ കളറിലുള്ള ഒരു സ്യൂട്ടാണ് ആളുടെ വേഷം, അധികം സ്യൂട്ടിൽ തന്നെ കാണുന്നത് കൊണ്ട് വലിയ പുതുമയൊന്നും തോന്നിയില്ല, പക്ഷേ രാവിലെ ആ മുണ്ടൊക്കെ ഉടുത്തിട്ട് കണ്ടപ്പോൾ അറിയാതെ നോക്കി നിന്ന് പോയിരുന്നു. ഇത് വരെ അങ്ങനെയൊരു വേഷത്തിൽ കാണാത്തത് കൊണ്ടായിരുക്കണം... അയാളുടെ നോട്ടം എനിക്ക് നേർക്ക് നീളുന്നത് കണ്ടതും ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി.

സ്റ്റേജിന്റെ സൈഡിൽ നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്ന പപ്പയെയും മമ്മിയെയും കണ്ടു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഓടിപ്പോയി അവരെ കെട്ടിപ്പിടിക്കാൻ ആഗ്രഹം തോന്നി. പക്ഷേ ഈ ഗൗണും ഇട്ട് ഓടാൻ കഴിഞ്ഞിട്ട് വേണ്ടേ... ജിതയുടെ കൂടെ പതുക്കെ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കേക്ക് കട്ടിങ്ങിനും പരസ്പരം മോതിരം മാറുമ്പോഴും അന്ന് എൻഗേജ്‌മെന്റിന് തോന്നിയത് പോലെ ഒരു ടെൻഷനും തോന്നിയില്ല. ഹർഷയുടെ മുഖത്ത് അധികം നോക്കാൻ ശ്രമിക്കാതെ മുഖത്ത് ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു നിന്നു.

സ്റ്റേജിൽ വന്ന് ഓരോരുത്തർ ആശംസകൾ അറിയിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പപ്പയുടെയും മമ്മയുടെയും ഫ്രണ്ട്സും ഹർഷയുടെ ബന്ധുക്കളും ബിസിനസ്സ് പാട്ണേഴ്സും ഒക്കെ. ഹിറ്റ്ലർ അവരോടെക്കെ സൗമതയോടെ സംസാരിക്കുന്നത് കണ്ടപ്പോൾ ചെറിയൊരു അത്ഭുതം തോന്നി.

ഹർഷയുടെ ബന്ധുക്കളെ ഒക്കെ കാണുമ്പോൾ മമ്മിയുടെ കണ്ണുകൾ നിറയുന്നതും ഫിലിപ്പങ്കിൽ സമാധാനിപ്പിക്കുന്നതും കണ്ടു. പാവം, മാരേജ് മമ്മിയുടെ ഫാമിലിയെ അറിയിക്കണം എന്ന് മമ്മിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ഫിലിപ്പങ്കിൽ തടഞ്ഞു, വിളിച്ചാലും ആരും വരില്ല അത് മമ്മിയെ കൂടുതൽ വിഷമിപ്പിക്കുകയേ ചെയ്യൂ...

അപ്പോഴാണ് കാർത്തിയേട്ടനും രാഹുലേട്ടനും കൂടി ജിതയുടെ ഒക്കെ വയസ്സ് തോന്നിക്കുന്ന ഒരു പയ്യനെയും പിടിച്ചു വലിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഹർഷയുടെ കസിൻസ് ആണെന്ന് പറഞ്ഞു നേരത്തെ കാണിച്ചുതന്ന കൂട്ടത്തിൽ ഇവനെയും കണ്ടിരുന്നു.

" എന്താ ഹയാത്തി ബോറടിച്ചോ?" രാഹുലേട്ടൻ എന്നെ നോക്കി ചിരിയോടെ ചോദിച്ചു.

ഞാൻ മറുപടിയൊന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു.

" അതേ എന്നെ പ്രതേകം പരിചയപെടുത്തി കൊടുക്കാം എന്നും പറഞ്ഞിട്ടാണ് ഇങ്ങോട്ട് കൂട്ടിവന്നത്..." കൂടെ വന്നവൻ രാഹുലേട്ടനെ നോക്കി ഗൗരവത്തോടെ പറഞ്ഞു.

" സോറി സാർ അത് മറന്ന് പോയി..." അവനെ നോക്കി കളിയാക്കുന്ന മട്ടിൽ ചിരിച്ചുകൊണ്ട് എന്നെ നോക്കി. "ഹയാത്തി ഇത് അഖിലേഷ് വർമ്മ എന്ന അക്കു, നിന്റെ ഈ നിൽക്കുന്ന കണവന്റെ ആന്റിയുടെ മകനാണ്..." രാഹുലേട്ടൻ ചിരിയോടെ പറഞ്ഞു.

ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു. അവനും ഒരു ക്ലോസപ്പ് ചിരി തിരിച്ചു സമ്മാനിച്ചു.

" കാണുന്ന കോലം ഒന്നും നോക്കണ്ട ഞങ്ങളുടെ ഫാമിലിയിൽ ഇവനേക്കാളും വലിയ ഒരു സൽസ്വഭാവി വേറെയില്ല ഇല്ല, ഒരു ചീത്ത കൂട്ട്കെട്ട് പോലും ഇവന്റെ സ്വഭാവത്തിന്റെ അടുത്ത് പോലും എത്തില്ല. കൂടാതെ ഒരാൾക്ക് പോലും ഇവനെ കുറിച്ചു മോശം അഭിപ്രായവും ഇല്ല, എന്തിന് കൂടുതൽ അറിയണം ഇവന്റെ ഈ നന്മ നിറഞ്ഞ സ്വഭാവം കണ്ട് ഇവനൊരു നോബൽ പ്രൈസ് തന്നെ കൊടുത്താലോ എന്നെല്ലാവരും ചിന്തിച്ചിരുന്നു,..." കാർത്തിയേട്ടൻ വലിയ എന്തോ കാര്യം പറയുന്ന മട്ടിൽ പറഞ്ഞു.

നോബൽ പ്രൈസോ! കാർത്തിയേട്ടൻ ഇതെന്ത് വട്ടാണ് ഈ പറയുന്നത്? ഞാൻ രാഹുലേട്ടനെയും സൈഡിൽ നിന്ന ഹർഷയേയും നോക്കി. രണ്ടാളും ചിരി കടിച്ചു പിടിച്ചു നിൽക്കുന്നത് കണ്ടതും. അഖിലേഷിനെ നോക്കിയപ്പോൾ കാർത്തിയേട്ടനെ നോക്കി ദഹിപ്പിക്കുന്നത് കണ്ടതും അവനെ കളിയാക്കിയതാണെന്ന് മനസ്സിലായി.

" എന്നോട് ഈ ചതി വേണ്ടായിരുന്നു കാത്തു... ബാബിയുടെ മുന്നിൽ എന്നെ നാറ്റിച്ചപ്പോൾ സമാധാനമായോ? " അവൻ സങ്കടം നടിച്ചു കാർത്തിയേട്ടനെ നോക്കി.

" നീ നേരത്തെ റേഹയ്ക്ക് എന്നെ നിങ്ങൾ എല്ലാവരും കാത്തു എന്നാണ് വിളിക്കലെന്ന് പറഞ്ഞു കൊടുത്തില്ലേ, അപ്പോഴേ ഞാൻ കരുതിരുന്നതാണ്..." കാർത്തിയേട്ടൻ അവനെ നോക്കി ഇളിച്ചു.

ഞാൻ ചിരിയോടെ അവരെ നോക്കി.

" ആഹാ അപ്പോൾ പകരം വീട്ടിയതാണെല്ലേ..." കാർത്തിയേട്ടനെ ദേഷ്യത്തോടെ നോക്കിയ ശേഷം എന്റെയും ഹർഷയുടെയും നേർക്ക് തിരിഞ്ഞു. " ബാബീ നമുക്ക് വിശദമായി പിന്നെ പരിചയപ്പെടാം കേട്ടോ... ഇപ്പോൾ എനിക്ക് കുറച്ചു തിരക്കുണ്ട്..." എന്നെ നോക്കി ഇത്രയും പറഞ്ഞു അവൻ പോകാനായി തിരിഞ്ഞു.

" നീയെവിടെ പോകുന്നു?" കാർത്തിയേട്ടൻ അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു.

" റേഹ ദീദിയുടെ അടുത്തേക്ക്, ഓർമയുണ്ടോ പണ്ട് പ്ലസ്‌ടുവിന് പഠിക്കുമ്പോൾ പിന്നാലെ നടന്ന ഒരു അതിഥി രാതോർ എന്ന ഹിന്ദിക്കാരിയെ? കാര്യം അവർ റിജക്ട് ചെയ്തെങ്കിലും ഞാൻ ആ കഥ കുറച്ചു എരിവും പുളിയും കൂട്ടിയിട്ട് ദീദിക്ക് പറഞ്ഞു കൊടുത്തിട്ട് വരാം, ഈ വി ജെ അക്കു ആരാണെന്ന് നിങ്ങളൊക്കെ അറിയാൻ ഇരിക്കുന്നതേ ഉള്ളൂ..." അവൻ ചിരിയോടെ ഇതും പറഞ്ഞു കാർത്തിയേട്ടന്റെ കൈ വിടുവിച്ചു നടന്നു.

ഞങ്ങൾ എല്ലാവരും ചിരിയോടെ കാർത്തിയേട്ടനെ നോക്കി.

" ടാ അവൻ ദേ പോകുന്നു, കഥയുണ്ടാക്കി പറയാൻ എന്നെക്കാളും വലിയ മിടുക്കാണ്, നീ വാ രാഹുലേ, ഇല്ലെങ്കിൽ എന്റെ ശവമായിരിക്കും ഇവിടുന്ന് പോകുക..." കാർത്തിയേട്ടൻ രാഹുലേട്ടനേയും പിടിച്ചു വലിച്ചു അക്കൂന്റെ പിറകെ ഓടി.

ഞാൻ ചിരിയോടെ അവർ പോകുന്നതും നോക്കി നിന്നു.

" അക്കു വീഡിയോ ജോക്കിയാണോ?" ചോദിച്ചു കഴിഞ്ഞതിന് ശേഷമാണ് ആരോടാണ് ചോദിച്ചതെന്ന അബദ്ധം മനസ്സിലായത്. നാക്ക് കടിച്ചു തലയുയർത്തി നോക്കി.

" ആഹ്, ബാംഗ്ലൂരിൽ MBA ചെയ്യുന്നതാണ്, ഇടക്കിടെ വി ജെ ആയും പോകാറുണ്ട്... അവന് അതാണ് ഇഷ്ടം..." ഹിറ്റ്‌ലർ എന്നെ നോക്കി മറുപടി പറഞ്ഞു.

അത്ഭുതം! ഇയാൾ മര്യാദയ്ക്ക് മറുപടി തന്നല്ലോ...

" തന്റെ മമ്മയുടെ വീട്ടിൽ നിന്നും വേറെ ആരും വന്നിട്ടില്ലേ?" പെട്ടന്ന് ഹിറ്റ്ലറുടെ ചോദ്യം കേട്ടതും ഞാൻ തലയുയർത്തി ആ മുഖത്ത് നോക്കി.

" ഇല്ല, മമ്മിയോട് ഇപ്പോൾ ആകെ അടുപ്പം ഉള്ളത് ഫിലിപ്പങ്കിളിന് മാത്രമാണ്, ബാക്കിയുള്ള ആരുടെയും ദേഷ്യം ഇതുവരെ മാറിയിട്ടില്ല..." ഞാൻ പതുക്കെ മറുപടി പറഞ്ഞു.

അയാൾ പതുക്കെ തലയാട്ടി. ശരിക്കുള്ള ഇയാളുടെ സ്വഭാവം മനസ്സിലാകുന്നില്ലാലോ... രാവിലെ രജിസ്റ്ററിൽ ഒപ്പിടാൻ നേരത്തും മാലയിടുന്ന നേരത്തെയും ഉള്ളതൊക്കെ നോക്കുമ്പോൾ ഒരു ജെന്റിൽമാൻ ആണെന്ന് തോന്നി, പക്ഷേ അതേ സമയം ഇതുവരെ കണ്ട സ്വഭാവം വെച്ച് ദുഷ്ടാനായി കാണാനേ കഴിയുന്നുള്ളൂ...

" ഹലോ..." പിറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ടപ്പോൾ ഞാൻ എന്റെ ചിന്തകളിൽ നിന്നുണർന്ന് തല ചെരിച്ചു സൈഡിലേക്ക് നോക്കി.

യെല്ലോ റോസ് കൊണ്ടുള്ള ഒരു പൂച്ചെണ്ട് കൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കുന്ന ഒരാളെയാണ് കണ്ടത്. പതിയെ ആ പൂച്ചെണ്ട് മാറ്റി ക്ലോസപ്പ് ചിരിയോടെ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി.

ഇവനോ? ഇവനെന്താ ഇവിടെ?!

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

ആരോ വന്നിട്ടുണ്ട്, ഹയാത്തി ഞെട്ടുകയും ചെയ്തു. വന്നത് ശത്രുവോ മിത്രമോ!! ആരായായിരിക്കും അത്? 🤔🤔

ഇനിയുള്ള അപ്ഡേറ്റ് നോമ്പിന് ശേഷം മാത്രമേ ഉണ്ടാകൂ....🤗

Continue Reading

You'll Also Like

19 2 1
Language - malayalam ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് . 7പേർ അടങ്ങുന്ന ഒരു group . അവർക്ക് ഇടയിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ആണ് ഈ കഥ .
556 79 1
18 + saadanokke kanum sookshichum kandum vaykkuka
26 2 1
A short story about an eventful date that happened to me at Bengaluru.