°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 41

1.2K 126 112
By Najwa_Jibin

സോറി വിചാരിച്ചതിലും കൂടുതൽ ലേറ്റ് ആയിപ്പോയി, സമയവും ഇല്ലായിരുന്നു എഴുതാനുള്ള മൂഡുമില്ലായിരുന്നു ..:)

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayaathi's pov:-

ഹിറ്റ്ലറിന് വേണ്ടി എന്നെ ആലോചിക്കാനോ? പപ്പ പറഞ്ഞത് ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല! ഞാൻ റൂമിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ആലോചിച്ചു മറുപടി തന്നാൽ മതിയെന്നും പറഞ്ഞു പപ്പ എന്നെ അവിടെ നിന്നും വിട്ടത് നന്നായി. ഇതിപ്പോൾ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണെല്ലോ! ഇതിന് ഞാനിപ്പോൾ എന്ത് മറുപടി കൊടുക്കാനാണ്?

ഒരു കാര്യം ഉറപ്പാണ് ഹിറ്റ്ലർ അറിയാതെയാണ് ഇപ്പോൾ ഈ ആലോചന ഇവിടെ എത്തിയിരിക്കുന്നത്, അയാൾ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരാലോചന ആ വീടിന്റെ പടി തന്നെ കടക്കുകയില്ലായിരുന്നു.

ഇതിൽ ഞാനിപ്പോൾ എന്ത് ചെയ്യാനാണ്? ഹിറ്റ്‌ലറെ കെട്ടുന്നത് പോയിട്ട് ഇനി ഒരിക്കൽ കൂടി അയാളുടെ മുഖത്തേക്ക് നോക്കാൻ പോലും തോന്നുന്നില്ല. കണക്കിന് ആ വിക്കിയും ഇവിടെയില്ലാതായി പോയി.

എന്നെങ്കിലും ഒരുത്തന് മുന്നിൽ തലകുനിച്ചു കൊടുക്കണം എന്നറിയാം പക്ഷേ അത് ഹിറ്റ്ലറാവും എന്ന് ഒരിക്കലും ചിന്തിക്കാൻ പോലും വയ്യ, ഹിറ്റ്ലർ എന്തായാലും ഈ ഒരു കാര്യം അറിഞ്ഞ ഉടൻ തന്നെ റീജക്ട് ചെയ്യും, അപ്പോൾ പിന്നെ ഞാനും എത്രയും പെട്ടന്ന് ഇത് നടക്കില്ല എന്ന് പപ്പയോട് പറയുന്നതല്ലേ നല്ലത്! ഇല്ലെങ്കിൽ അയാൾ എന്നെ റീജക്ട് ചെയ്തത് പോലെ ആവും. പക്ഷേ എന്ത് കാരണം പറയും... ആഹ്, കിട്ടിപ്പോയി ഹിറ്റ്ലർ എന്റെ ബോസ് ആയത് കൊണ്ട് അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പറ്റില്ല എന്ന് പറയാം... ഞാൻ ഇതും മനസ്സിൽ ഉറപ്പിച്ചു മുറിക്ക് വെളിയിൽ ഇറങ്ങി താഴത്തേക്ക് നടന്നു.

പപ്പയുടെയും മമ്മിയുടെയും മുറിയിലേക്ക് കയറാൻ തുനിഞ്ഞപ്പോഴാണ് അവർ അകത്തു നിന്നും സംസാരിക്കുന്നത് കേട്ടത്, എന്താണ് അവർ പറയുന്നതെന്നറിയാനായി ഞാൻ ഡോറിന് സൈഡിൽ മറഞ്ഞു നിന്നു.

" അവൾ സമ്മതിക്കില്ലേ സച്ചീ..." മമ്മിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടു.

" എന്റെ മോളാണ് അവൾ അത് കൊണ്ട് സമ്മതിക്കും പക്ഷേ അവൾ നിന്റെ മോളും കൂടിയാണെന്ന് ഓർകുമ്പോൾ എനിക്കും ചെറിയൊരു പേടി." പപ്പ ഒരു ചിരിയോടെ മറുപടി പറഞ്ഞു.

പപ്പയുടെ ആ മറുപടി കേട്ടപ്പോൾ എന്തോ സങ്കടം വന്നു.

" തമാശയല്ല സച്ചീ, ഞാൻ സീരിയസായി ചോദിച്ചതാണ്, നേരത്തെ നമ്മൾ അത് പറഞ്ഞപ്പോൾ തന്നെ അവളുടെ മുഖത്തുണ്ടായ ഞെട്ടൽ സച്ചിയും കണ്ടതല്ലേ?" മമ്മി ആ പറയുന്നത് കേട്ടപ്പോൾ സങ്കടം മാറി എന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു. അപ്പോൾ ഞാൻ സമ്മതിക്കില്ല എന്ന ഒരു സംശയം അവർക്കിപ്പോൾ ഉണ്ട്.

" പിന്നെ ഒരു സുപ്രഭാതത്തിൽ അവളോട് ഇങ്ങനെ ഒരാലോചനയിൽ ഞങ്ങൾക്ക് എല്ലാവർക്കും ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു ചെന്നാൽ ഞെട്ടാതെ പിന്നെ അവൾ പൊട്ടിച്ചിരിക്കണോ? അവൾ സമ്മതിക്കും ജെസീ നീ ഇങ്ങനെ പേടിക്കാതെ..." പപ്പ ഒരു പുഞ്ചിരിയോടെ മമ്മിയെ നോക്കി പറഞ്ഞു.

" അതല്ല സച്ചീ, ഹർഷ ഒന്നുമില്ലെങ്കിലും അവളുടെ ബോസ് അല്ലേ അപ്പോൾ പിന്നെ അവൾ ഹർഷയെ അങ്ങനെയൊന്നും കാണാൻ പറ്റില്ല എന്ന് പറഞ്ഞാലോ എന്നാണ് എന്റെ പേടി..."

മമ്മിയുടെ ആ ഡയലോഗ് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി. ഞാൻ പറയാൻ വിചാരിച്ച കാര്യമല്ലേ ഇത്! പപ്പ അതിന് എന്ത് മറുപടി കൊടുക്കും എന്നറിയാനായി ഞാൻ കാതോർത്തു.

" അതിന് ഹർഷ ഇപ്പോൾ അവളുടെ ബോസ് അല്ലാലോ, പിന്നെ സമ്മതം, അവൾ സമ്മതിക്കും എനിക്കുറപ്പാണ് സമ്മതിക്കാതിരിക്കാൻ മാത്രമായി എന്റെ അറിവിൽ നമ്മുടെ മോൾക്ക് ഒരാളുമായും റിലേഷൻഷിപ്പും ഇല്ല, നീ ആഗ്രഹിച്ചത് പോലെ നമുക്ക് നമ്മുടെ മോളെ കല്യാണം ഗ്രാന്റായിട്ട് തന്നെ നമുക്ക് നടത്താം... പിന്നെ എല്ലാത്തിനും മുകളിലായി ഹർഷ തന്നെ ഇങ്ങോട്ട് ഈ കാര്യം പറഞ്ഞു എന്നതാണ്..."

പപ്പയുടെ അവസാനത്തെ ആ ഡയലോഗ് കേട്ട് ഞാൻ തരിച്ചു നിന്നു. ഹിറ്റ്ലർ തന്നെ പറയാനോ? എന്ത്? എന്നെ മാരേജ് ചെയ്യാൻ താല്പര്യമുണ്ടെന്നോ? നോ വേ!! എനിക്ക് തൊണ്ട വരളുന്നത് പോലെ തോന്നി. ഞാൻ ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു. അവിടെയുണ്ടായിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് കുടിച്ചു.

ഹിറ്റ്ലർ തന്നെ ഇങ്ങോട്ട് പറഞ്ഞതെന്ന കാര്യം വിശ്വസിക്കാൻ പോലും പറ്റുന്നില്ല, എനിക്കറിയുന്ന ഹിറ്റ്ലർ അങ്ങനെ ഒരു കാര്യം ഒരിക്കലും പറയില്ല, എന്തൊക്കെയോ എവിടെയൊക്കെയോ തകരാർ സംഭവിച്ചിട്ടുണ്ട്, ആകെ ഗുലുമാൽ പിടിച്ചിട്ടാണെല്ലോ ദൈവമ്മേ ഇതുള്ളത്! ഇതിൽ നിന്നെങ്ങനെ രക്ഷപെടും! ബോസ് എന്ന് പറഞ്ഞു ഒഴിയാൻ ഇനി എന്തായാലും പറ്റില്ല, അപ്പോൾ പിന്നെ എന്ത് ചെയ്യും... ഞാൻ മുടിയിൽ വലിച്ചു പിടിച്ചു ചിന്തിച്ചു.

' സച്ചീ ഇന്ന് ശ്രീദേവിയുടെ മകളുടെ മാരേജിന് പോയപ്പോൾ കണ്ടില്ലേ മൊത്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുള്ള ആഘോഷം, നമുക്കും നമ്മുടെ മോളെ മാരേജ് അങ്ങനെ നടത്തണം,' മുമ്പൊരിക്കൽ കേൾക്കാനിടയായ മമ്മിയുടെ ഡയലോഗ് എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അന്ന് ആ അവരുടെ ആ സംസാരം കേട്ടപ്പോൾ എടുത്ത തീരുമാനമാണ് അവർ പറയുന്ന ആളെ തന്നെ സന്തോഷത്തോടെ സ്വീകരിക്കും എന്ന്...

വർമ്മാങ്കിളിനോട് ഞങ്ങൾക്ക് എല്ലാവർക്കും തീർത്താൽ തീരാത്ത കടപ്പാടുണ്ട്, ഞാൻ ഇപ്പോൾ ഈ ആലോചന നടക്കില്ല എന്ന് പറഞ്ഞാൽ പപ്പയ്ക്കും മമ്മിക്കും നല്ല വിഷമം ഉണ്ടാവും അത് എങ്ങനെ അങ്കിളിനോട് പറയും എന്നോർത്ത്, ഇനി ഞാൻ സമ്മതിച്ചാൽ തന്നെ ഇത് ഒരിക്കലും നടക്കാനും പോകുന്നില്ല, അങ്കിൾ പപ്പ എന്തെങ്കിലും ചോദിക്കും എന്ന് കരുതി വെറുതെ പറഞ്ഞതാവണം ഹിറ്റ്ലറാണ് ഈ കാര്യം പറഞ്ഞതെന്ന്, ഇതിൽ ഇപ്പോൾ ഞാൻ എന്ത് ചെയ്യും!!!

എന്തായാലും ഇങ്ങനെ ഒരു ആലോചന അധികമൊന്നും മുന്നോട്ട് പോകില്ല അപ്പോൾ പിന്നെ ഞാൻ ഇപ്പോൾ സമ്മതമാണെന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം! പപ്പയും മമ്മിയും ഹാപ്പി, ഈ ആലോചന ഹിറ്റ്ലർ മുടക്കുമ്പോൾ ഞാനും ഹാപ്പി... ഞാൻ ചിരിയോടെ ഓർത്തു.

ഞാൻ തിരിച്ചു പപ്പയുടെയും മമ്മിയുടെയും മുറിയിലേക്ക് നടന്നു.

" എന്താണ് രണ്ടുപേരും കൂടി ഒരു ഗൂഡാലോചന? എന്നെയെങ്ങനെ ഇവിടുന്ന് പറഞ്ഞു വിടാം എന്ന് ആലോചിക്കുകയാണോ?" ഞാൻ മുറിയിലേക്ക് കയറി അവരുടെ രണ്ട് പേരുടെയും ഇടയിലായി കയറിയിരുന്നു.

" ആഹാ... നീയതെങ്ങനെ കൃത്യമായി കണ്ടുപിടിച്ചു?" പപ്പ അത്ഭുതമഭിനയിച്ചു കൊണ്ട് എന്നെ കളിയാക്കി.

ഞാൻ ദേഷ്യം നടിച്ചുകൊണ്ട് പപ്പയെ നോക്കി.

" മോളെ പപ്പ നേരത്തെ പറഞ്ഞ കാര്യം..." മമ്മി ഇതും ചോദിച്ചു എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി. ഞാൻ എന്ത് പറയും എന്നുള്ള ടെൻഷൻ നന്നായി ആ മുഖത്ത് തെളിഞ്ഞിട്ടുണ്ട്,

" എന്റെ മമ്മീ, എന്നായാലും ഒരുത്തനെ കെട്ടണം അതിപ്പോൾ കുറച്ചു പരിചയമുള്ള ഒരുത്തനായാൽ എനിക്ക് അത്രയും നല്ലത്, അതുകൊണ്ട് എനിക്ക് സമ്മതമാണ്..." ഞാൻ ഇതും പറഞ്ഞു അവരെ നോക്കി പുഞ്ചിരിച്ചു.

അത് കേട്ടതും രണ്ടാളുടെയും മുഖം 500 വാൾട്ടിന്റെ ബൾബ് കത്തിച്ചത് പോലെ പ്രകാശിച്ചു.

" ഞാൻ പറഞ്ഞില്ലേ ജെസീ നമ്മുടെ മോൾ സമ്മതിക്കും എന്ന്, നിന്റെ മമ്മിക്ക് എന്ത് പേടിയാണെന്നോ നീ സമ്മതിക്കില്ല എന്നു വിചാരിച്ചു..." പപ്പ എന്നെയും മമ്മിയെയും നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

മമ്മി എന്റെ തലയിൽ പതുക്കെ തലോടി. അവരുടെ ആ സന്തോഷം കണ്ടപ്പോൾ എന്തോ നെഞ്ചിൽ ഒരു വേദന പോലെ.. ശരിക്കും ഞാനിവരെ ചതിക്കുകയെല്ലേ ചെയ്യുന്നത്! ഇങ്ങനെ ഒരു കല്യാണം നടക്കില്ല എന്നറിയുമ്പോൾ ഉണ്ടാകുന്ന ഇവരുടെ അവസ്‌ഥയെ കുറിച്ച് ഞാൻ ഓർത്തില്ല. ഇപ്പോൾ തന്നെ എല്ലാം തുറന്നു പറഞ്ഞാലോ? ഹിറ്റ്ലറും ഞാനും തമ്മിലുള്ള പ്രശ്നമെല്ലാം, ഹിറ്റ്ലറുടെ അറിവോടെയായിരിക്കില്ല ഇങ്ങനെ ഒരാലോചന വന്നത് എന്നും.

പെട്ടന്നാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്, തൽക്കാലം ഞാൻ എന്റെ ചിന്തകൾക്ക് വിരാമമിട്ട് അവിടെ നിന്നും എഴുന്നേറ്റു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

റൂമിലെത്തി ഫോൺ കയ്യിലെടുത്തപ്പോഴേക്കും കോൾ നിന്നിരുന്നു. ഏതോ പരിചയമില്ലാത്ത നമ്പറാണ്? കോൾ വന്ന ആ നമ്പറിലേക്ക് നോക്കി. പെട്ടന്ന് വീണ്ടും അതേ നമ്പറിൽ നിന്നും കോൾ വന്നു.

ഒരു നിമിഷം ആ നമ്പറിലേക്ക് തന്നെ നോക്കി നിന്ന ശേഷം ഞാനത് അറ്റൻഡ് ചെയ്തു.

" ഹലോ..."

" ഹലോ, മിസ്സ്‌ ഹയാത്തിയാണോ?" മറുപുറത്ത് നിന്ന് ഒരു പുരുഷ ശബ്ദം ചോദിച്ചു.

" അതേ ഹയാത്തി തന്നെയാണ്, ഇതാരാണ് സംസാരിക്കുന്നത്?" ഞാൻ സംശയത്തോടെ ചോദിച്ചു.

" ഹായ്, ഞാൻ കാർത്തിക്ക് ഇയാളുടെ ബോസ് ഹർഷയുടെ സോറി എക്‌സ് ബോസിന്റെ കസിൻ ബ്രദറാണ്..." അയാൾ സൗമ്യമായി പറഞ്ഞു.

കാർത്തിക്... ഹിറ്റ്ലറുടെ കസിൻ! ജിത അന്ന് പറഞ്ഞ ഹിറ്റ്‌ലറുടെ ഗേൾഫ്രണ്ട്... ഇയാളെന്തിനാണ് എന്നെ വിളിക്കുന്നത്? ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു.

" ഹലോ ഹയാത്തി..." എന്റെ മറുപടിയൊന്നും കാണാതെ വന്നപ്പോൾ അയാൾ ഫോണിൽ കൂടി വിളിച്ചു.

" ആഹ് പറഞ്ഞോളൂ..."

" ഓക്കെ, ഹയാത്തി ഇന്ന് ഫ്രീയാണോ? വിരോധമില്ലെങ്കിൽ എനിക്കൊന്നു കാണാൻ പറ്റുമോ?"

എന്നെയോ! എന്തിന്! അന്ന് ജിത പറഞ്ഞ അറിവല്ലാതെ ഒന്ന് നേരിട്ട് പോലും കാണാത്ത ഇയാൾ എന്തിനാണ് എന്നോട് മീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നത്?

" ഹലോ, ഹയാത്തി കേൾക്കുന്നുണ്ടോ?" വീണ്ടും എന്റെ മറുപടിയൊന്നും കാണാതെ വന്നപ്പോൾ അയാൾ ചോദിച്ചു.

" ആഹ്, ഞാൻ എവിടെ വരണം?" കുറേ ചോദ്യങ്ങൾ മനസ്സിലുണ്ടെങ്കിലും എന്റെ വായിൽ നിന്നും ഇതാണ് പുറത്തു വന്നത്.

" അത്... നിങ്ങളുടെ കമ്പിനിയുടെ അടുത്ത് ഒരു കോഫി ഷോപ്പില്ലേ അവിടെ ഒരു പതിനൊന്ന് മണിക്ക് വന്നാൽ മതി..." അയാൾ പറഞ്ഞു.

" ഓക്കെ..." ഇത്രയും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.

ഇയാൾക്കെന്താണ് എന്നെ കാണേണ്ട ആവശ്യം! വെയിറ്റ്! ജിതയല്ലേ അന്ന് പറഞ്ഞത് ഇയാൾ പുറത്തെവിടെയോ ആണെന്ന്? അതിനർത്ഥം ഇപ്പോൾ നാട്ടിൽ വന്നതാണ്? ഇനി ഒരു പക്ഷേ ഈയൊരു കല്യാണാലോചനയെ കുറിച്ചു ചോദിക്കാനാണോ? ആവോ എന്തെങ്കിലുമാവട്ടെ എന്തായാലും പോയി നോക്കാം...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കോഫിഷോപ്പിന് മുന്നിൽ സ്കൂട്ടി പാർക്ക് ചെയ്തശേഷം ഞാൻ ബാഗും എടുത്തു അകത്തേക്ക് കയറി.

ഇതിൽ ഇപ്പോൾ അയാളെ ഞാനെങ്ങനെ കണ്ടുപിടിക്കും! ഞാൻ മുന്നിലുള്ള ടേബിളിൽ അവിടെയിവിടെയായി സ്ഥാനം പിടിച്ചിട്ടുള്ള ഓരോരുത്തരുടെയും മുഖത്തേക്ക്‌ നോക്കി ഞാൻ ചിന്തിച്ചു.

പെട്ടന്നാണ് പരിചയമുള്ള ഒരു മുഖം എന്റെ കണ്ണിൽപ്പെട്ടത്, ഹിറ്റ്ലർ! ഇയാളെന്താണ് ഇവിടെ? ഹിറ്റ്‌ലറിന് നേരെ എതിർവശത്ത്‌ ഒരാൾ ഇരിക്കുന്നത് കണ്ടു, തിരിഞ്ഞിരുന്നതിനാൽ മുഖം കാണാൻ പറ്റുന്നില്ല, മിക്കവാറും ആ മുന്നിലിരിക്കുന്ന ആളാവും ഇയാളുടെ കസിൻ, ഹിറ്റ്ലറും കൂടെയുണ്ട് എന്നയാൾ പറഞ്ഞിട്ടില്ലാലോ! ഇനി ഹിറ്റ്ലറിനായിരിക്കുമോ എന്നെ കാണേണ്ട ആവശ്യം! ഏയ് അതാവില്ല, അങ്ങനെയെങ്കിൽ അയാൾ തന്നെയെല്ലേ എന്നെ വിളിക്കേണ്ടത്! ഇതും ചിന്തിച്ചുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് നടന്നു.

ഞാൻ വരുന്നത് ഹിറ്റ്ലർ കണ്ടു, ഞാൻ അടുതെത്തിയതും അയാൾ ഗൗരവത്തോടെ എന്നെ നോക്കിക്കൊണ്ട് തന്നെ അയാളുടെ മുന്നിലിരിക്കുന്ന ആളോട് എന്തോ പറഞ്ഞതും അയാൾ എഴുന്നേറ്റു എന്റെ നേരെ തിരിഞ്ഞു.

" ഹായ് ഹയാത്തി..." അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കയ്യുയർത്തി.

ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി, കണ്ടിട്ട് ഹിറ്റ്‌ലറെക്കാളും ഒന്നോ രണ്ടോ വയസ്സിന് മൂത്തതാണെന്ന് തോന്നിക്കുന്നു. പക്ഷേ എവിടെയോ കണ്ട് പരിചയമുള്ള മുഖം! ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി, എവിടെയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ എവിടെയാണെന്ന് മാത്രം ഓർമയിൽ വരുന്നില്ല.

" ഹയാത്തി..." എന്റെ പ്രതികരണം ഒന്നും കാണാത്തത് കൊണ്ടാവണം അയാൾ എന്നെ നോക്കി വിളിച്ചു.

പെട്ടന്ന് എന്റെ മനസ്സിലേക്ക് ഡോക്ർട്ടേസ് ഉപയോഗിക്കുന്ന വെളുത്ത കോട്ടുമിട്ട് ചിരിച്ചു നിൽക്കുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഫോട്ടോ തെളിഞ്ഞു, അതേ അത് തന്നെ, കാർത്തി... കാർത്തിയേട്ടൻ...വെറുതെ അല്ല ഈ മുഖം നല്ല പരിചയം...

" കാർത്തിയേട്ടൻ..." ഞാൻ ഓർമ്മയിൽ തെളിഞ്ഞ അയാളുടെ മുഖത്തെ ഓർത്തുക്കൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha's pov:-

" ഇവളിതെവിടെ? അവളോട് പതിനൊന്ന് മണിക്ക് തന്നെല്ലേ വരാൻ പറഞ്ഞത്! ഇപ്പോൾ പതിനൊന്ന് മണി കഴിഞ്ഞ് പതിനഞ്ച്‌ മിനിറ്റ് കഴിഞ്ഞു..." ഞാൻ വാച്ചിലേക്ക് കൈചൂണ്ടി കാർത്തിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

" ചിൽ ബ്രോ... ആവശ്യം നമ്മുടേതാണ് അപ്പോൾ എത്ര സമയം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാവണം..." അവൻ എന്നെ നോക്കി പറഞ്ഞു.

" തേങ്ങാക്കൊല, ഒരു കൃത്യനിഷ്ഠയും ഇല്ല അതിന്..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

" അയ്യോ എനിക്ക് വയ്യാ..." അത് കേട്ടതും അവൻ നെഞ്ചിൽ കൈ വെച്ചുകൊണ്ട് വേദന അഭിനയിച്ചു.

ഞാൻ അവനെ നോക്കി.

" അല്ല, ആരാണ് ഈ കൃത്യനിഷ്ഠയെ കുറിച്ചു പറയുന്നത് എന്ന് കേട്ടിട്ടാണ്, നീ ഈ കൃത്യനിഷ്ഠയുടെ കാര്യത്തിൽ പെണ്ണുങ്ങളെക്കാളും കഷ്ടമാണെന്ന് നിനക്ക് തന്നെ ബോധമുള്ളതെല്ലേ?..." അവൻ കളിയാക്കി ചിരിച്ചു.

ഞാൻ അവന് ദേഷ്യത്തോടെയുള്ള ഒരു നോട്ടം സമ്മാനിച്ചു ഒന്നും മിണ്ടാതെ നിന്നു.

" എടാ, ഞാൻ ഈ മീറ്റിങ് ഈ ടൈം വെച്ചത് എന്താണെന്ന് നിനക്കറിയോ? " അവൻ എന്നോടായി ചോദിച്ചു.

" എന്റെ സമയം കളയാൻ എല്ലാതെ വേറെ എന്തിന്?" ഞാൻ മടുപ്പോടെ പറഞ്ഞു.

" പോടാ...അറിയില്ലെങ്കിൽ എന്തിനാണെന്ന് ചോദിക്ക്..."

" എന്തെങ്കിലും പൊട്ടത്തരം മനസ്സിൽ കണ്ട് കാണും അല്ലാതെ എന്ത്..." ഞാൻ അവനെ കളിയാക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

" നീ ചോദിക്ക്..." അവൻ കുറച്ചു ദേഷ്യത്തോടെ എന്നെ നോക്കി.

" എന്നാൽ പറ എന്ത് പണ്ടാരത്തിനാണെന്ന്..." ഞാൻ അനിഷ്ടത്തോടെ അവനെ നോക്കി.

" എടാ, നമ്മൾ ഇന്നലെ പറഞ്ഞ കാര്യം വല്യപപ്പ അവളെ പപ്പയോട് വിളിച്ചു പറയണമെങ്കിൽ അതിന് വല്യപപ്പ എടുക്കുന്ന ടൈം ഇപ്പോഴാണ്, ഇപ്പോൾ അവളെ നമ്മൾ ഇങ്ങോട്ട് വരുത്തിച്ചില്ലേ, അവൾ ഇവിടെ വന്ന് നമ്മൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു തിരിച്ചയക്കുന്നു അവളോട് വീട്ടിൽ ചെന്നിട്ട് അവളുടെ പേരന്റ്‌സ് ഇതിനെ കുറിച്ച് ചോദിക്കുന്നു അപ്പോളവൾ അത് കണ്ണുമടച്ചു സമ്മതമല്ല എന്ന് തീർത്തു പറയുന്നു അങ്ങനെ ആ ചാപ്റ്റർ അവിടെ ക്ലോസ്സ്... എങ്ങനെ ഉണ്ട് എന്റെ ഐഡിയ..." അവൻ ഷർട്ടിന്റെ കോളർ പൊക്കിപ്പിടിച്ചു എന്നെ നോക്കി.

" ഊഫ്ഫ്, എന്തൊരു അപാര ബുദ്ധി... നിനക്ക് ഇത്രയും ബുദ്ധിയുണ്ടായിരുന്നോ കാർത്തീ..." ഞാൻ അത്ഭുതം നടിച്ചു അവനെ നോക്കി കളിയാക്കി.

അവൻ കോളറിൽ നിന്നും കയ്യെടുത്തു എന്നെ നോക്കി.

" അവന്റെ ഒരു ഐഡിയ, ഡാഡ് നിന്നോട് പറഞ്ഞോ പതിനൊന്ന് മണിക്ക് ശേഷമേ അവരെ വിളിക്കൂ എന്ന്? ഡാഡ് അതിന് മുന്നേ വിളിച്ചു കാണുമോ എന്നാണ് എന്റെ പേടി, പിന്നെ ആകെ ഉള്ള ഒരാശ്വാസം എന്റെ പേര് കേട്ട ഉടൻ തന്നെ അവൾ നോ പറയും എന്നകാര്യത്തിലാണ്..." ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.

" വല്യപപ്പ ഏത് മീറ്റിങ്ങും എപ്പോഴും പതിനൊന്ന് മണിക്കല്ലേ വെക്കൽ, അതാ..."

" ഇത് മീറ്റിങ് അല്ല ജീവിതമാണ്, ഇനി നീ മിണ്ടരുത്, അവൾ വന്ന് കാര്യം പറഞ്ഞു നമ്മൾ പോകുന്നു...ഓക്കെ?" അവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ ഞാൻ അവനെ താക്കീത് ചെയ്തു.

അവൻ പതുക്കെ തലയാട്ടി, ഞാൻ അവന്റെ മുഖത്ത് നിന്നും കണ്ണെടുത്തപ്പോഴാണ് ഹയാത്തി നടന്നു ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്.

" ടാ, അവൾ വന്നു..." ഞാൻ കാർത്തിയെ നോക്കി പറഞ്ഞു.

" വന്നോ..." ഇതും പറഞ്ഞു അവൻ അവിടെ നിന്നും എഴുന്നേറ്റ് തിരിഞ്ഞു നിന്ന് അവളോട് ഹായ് പറഞ്ഞു.

എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാൻ ഇവളാര്! ഞാൻ പുച്ഛത്തോടെ കാർത്തിയെ നോക്കി.

അവൻ ഹായ് പറഞ്ഞിട്ടും അവൾ തിരിച്ചൊന്നു ചിരിക്കുക പോലും ചെയ്യാതെ അവനെ തന്നെ നോക്കി നിന്നു.

ഇവളിതെന്താണ് ഇങ്ങനെ നോക്കുന്നത്! ഞാനും കാർത്തിയും പരസ്പരം നോക്കി. അവൻ പുരികമുയർത്തി ഇതെന്താ സംഭവം എന്നർത്ഥത്തിൽ. ആവോ എനിക്കറിയില്ല എന്ന മട്ടിൽ ഞാൻ കൈമലർത്തി.

" ഹയാത്തി..." ഫ്യൂസ് അടിച്ചപ്പോലെ നിൽക്കുന്ന അവളെ നോക്കി അവൻ പതുക്കെ വിളിച്ചു.

പെട്ടന്ന് ബോധം വന്നത് പോലെ അവൾ അവന്റെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി.

" കാർത്തിയേട്ടൻ..." അവൾ അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു.

കാർത്തി ഏട്ടനോ!! ഇവനിതെന്ന് തൊട്ട് ഇവളുടെ ഏട്ടനായി! ഞാനും കാർത്തിയും കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി.

" എന്നെ അറിയുമോ?" കാർത്തി അവളുടെ നേരെ തിരിഞ്ഞു ചോദിച്ചു.

" ആഹ്, അറിയാം പക്ഷേ നേരിട്ടറിയില്ല ഏട്ടനെ കുറിച്ചു കുറേ പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ ഫോട്ടോ ഒക്കെ കണ്ട് നല്ലത് പോലെ അറിയാം..." അവൾ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

ഫോട്ടോയിലോ! ഏത് ഫോട്ടോ? എന്ത് ഫോട്ടോ? ഞാൻ കാര്യം മനസ്സിലാവാതെ അവളെ നോക്കി. ഇനി ആ ജിതയെങ്ങാനും എപ്പോഴെങ്കിലും പറഞ്ഞു കാണുമോ? ഇവനെ കുറിച്ച്! പക്ഷേ എന്നാലും ഇവളെന്തിനാണ് ഇവനെ ഏട്ടൻ എന്ന് വിളിക്കുന്നത്! ജിത പോലും ഇവനെ ഇതുവരെ അങ്ങനെ വിളിച്ചിട്ടില്ലാലോ?

" ഫോട്ടോയിലോ?" അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

" ആഹ്, ഏട്ടൻ ഡൽഹിയിലെല്ലേ മെഡിസിൻ പഠിച്ചത്?" അവൾ അവനോടായി ചോദിച്ചു.

അവൻ അതെയെന്നർത്ഥത്തിൽ തലയാട്ടി.

" അവിടെ ഏട്ടന്റെ ജൂനിയർ ആയി ഉണ്ടായിരുന്ന ഒരു റേഹ ഫിലിപ്പിനെ ഓർമയുണ്ടോ? ആ റേഹയുടെ കസിനാണ് ഞാൻ..." അവൾ പുഞ്ചിരിയോടെ പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട് ഞാനും കാർത്തിയും തലക്കടിയേറ്റവസ്ഥയിൽ ഞെട്ടലോടെ പരസ്പരം നോക്കി. ഇങ്ങനെ ഒരു ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. കാർത്തിയുടെ ഏത് ഗേൾഫ്രണ്ട് കാരണമാണ് ഇപ്പോൾ ഞങ്ങൾ ഈ അവസ്ഥയിൽ ഇവളെ കാണാൻ വന്നത് അതേ ഗേൾഫ്രണ്ട് ദേ ഇപ്പോൾ ഇവളുടെ കസിൻ സിസ്റ്ററാണെന്ന് പറയുന്നു. അടിപൊളി,...

"റേഹയെ മറന്ന് കാണില്ല എന്നെനിക്കറിയാം, ഏട്ടൻ അവളുടെ പിന്നാലെ നടന്ന കഥയൊക്കെ എനിക്കറിയാം..." ബോധം പോയ പോലെ നിൽക്കുന്ന കാർത്തിയെ നോക്കി അവൾ ചിരിയോടെ പറഞ്ഞു.

ദേ വീണ്ടും ട്വിസ്റ്റ്, അവൻ പണ്ട് അവളുടെ പിന്നാലെ നടന്ന കഥയേ പുള്ളിക്കാരിക്കറിയുമെന്ന് തോന്നുന്നു ഇപ്പോൾ റേഹ ഇവന്റെ ഗേൾഫ്രണ്ടാണെന്ന കാര്യവും ലണ്ടനിൽ ഒരേ ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്ന കാര്യവും അറിയില്ലായെന്ന് തോന്നുന്നു... ഇനിയെന്ത് എന്ന ചിന്തയോടെ ഞാൻ കാർത്തിയെ നോക്കി. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്ന അവനെ കണ്ടപ്പോൾ എനിക്ക് ചിരിപ്പൊട്ടി...

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

ഫുൾ തിരക്കിലാണ് ഇപ്പോൾ അത് കൊണ്ട് ഇനി അടുത്തൊന്നും അപ്ഡേറ്റ് ഉണ്ടാവില്ല, ജനുവരിയിലേ ഇനി അടുത്ത അപ്‌ഡേറ്റ് ഉണ്ടാവൂ... സോറി...:(

Continue Reading

You'll Also Like

2.3K 381 6
Listen boy, My first school story of a lovely students story. Not just a story, it's the feeling of the author. sambhavam enthanen ariyo... vere onnu...
559 79 1
18 + saadanokke kanum sookshichum kandum vaykkuka
9.9K 2.3K 119
ചളീസ് . .....old and new both are there.✌✌
19 0 1
ഒരു ജീവിതം. പിന്നതിൽ ബാക്കിയായ പ്രണയം.