°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 36

1.4K 169 163
By Najwa_Jibin

" ശരിക്കും dude ന് ഗേൾഫ്രണ്ട് ഉണ്ടോ?" വിക്കി തിരിഞ്ഞു ജിതയുടെ മുഖത്തേക്ക് നോക്കി.

" അതല്ലേ പിന്നെ ഞാൻ പറഞ്ഞത്, ആൾ ലണ്ടനിലാണ് ഡോക്ടറാണ് എന്നൊക്കെ..." ജിത സാധാരണ മട്ടിൽ ഞങ്ങളെ നോക്കി.

പക്ഷേ ഇതെപ്പോൾ സംഭവിച്ചു! മൂന്ന് മാസം മുൻപ് ഗോവയിൽ പോയപ്പോൾ പോലും ഇവൾ ഇതിനെ കുറിച്ചു ഒന്നും പറഞ്ഞിട്ടാലോ? അതോ ഇനിയിപ്പോൾ അതിന് ശേഷമായിരിക്കുമോ?

" ഹഹഹ, നിങ്ങൾ രണ്ടാളും അത് വിശ്വസിച്ചോ?" പെട്ടന്ന് ജിത പൊട്ടിച്ചിരിച്ചു കൊണ്ടു ഞങ്ങളെ നോക്കി.

ഞാനും വിക്കിയും പരസ്പരം നോക്കി.

" എന്റെ ഭയ്യയെ പോലത്തെ ഒരു മൂരാച്ചിക്കൊക്കെ ഗേൾഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?" അവൾ ഞങ്ങളെ രണ്ടുപേരെയും നോക്കി.

അപ്പോൾ അയാൾക്ക് ശരിക്കും ഗേൾഫ്രണ്ട് ഇല്ലേ?

"ഭയ്യ മര്യാദയ്ക്ക് ഒരു പെണ്ണിനോട് സംസാരിക്കുന്നത് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല, എന്നിട്ടാണ് ഗേൾഫ്രണ്ട്..." ഇതും പറഞ്ഞു അവൾ സ്വയം ചിരിക്കാൻ തുടങ്ങി.

"ഹാവൂ... ഇപ്പോഴാണ് സമാധാനമായത്..." വിക്കി അവന്റെ നെഞ്ചിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു.

ഞാനും ജിതയും അവനെ നോക്കി.

" അല്ല, ഞാൻ dude മായി കുറേ ഔട്ടിങ് ഒക്കെ പ്ലാൻ ചെയ്തിരുന്നു, ഗേൾഫ്രണ്ട് ഉണ്ടെങ്കിൽ അതൊന്നും നടക്കില്ലായിരുന്നല്ലോ അതോർത്ത് ആശ്വസിച്ചതാണ്..." അവൻ എന്നെ നോക്കി ഇളിച്ചു.

ഇവന്റെ കാര്യം...അപ്പോൾ പിന്നെ ഫോണിലാരായിരിക്കും? ഇവൾ ഗേൾഫ്രണ്ട് എന്ന് പറഞ്ഞപ്പോൾ അയാൾ ഇവളെ വഴക്കൊന്നും പറഞ്ഞില്ലാലോ! ഞാൻ സംശയത്തോടെ ജിതയെ നോക്കി.

" പക്ഷേ ഇപ്പോൾ ഭയ്യയെ ഫോണിൽ വിളിച്ച ആൾ ഒരു ഗേൾഫ്രണ്ടിനെ പോലെ തന്നെയാണ് കേട്ടോ..." എന്റെ മനസ്സ് വായിച്ചെടുത്ത മട്ടിൽ ജിത ചിരിയോടെ പറഞ്ഞു.

ഞാനും വിക്കിയും കാര്യം മനസ്സിലാവാതെ അവളെ നോക്കി.

" എന്ന് വെച്ചാൽ! എൻഗേജ്മെന്റ് കഴിഞ്ഞതാണോ?" വിക്കി ചോദിച്ചു.

" ഏയ് അതല്ല, പപ്പയെല്ലാതെ ഭയ്യ വേറൊരാൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ കേൾക്കുന്നത് ഇപ്പോൾ വിളിച്ച ഈ ആൾ പറയുമ്പോൾ മാത്രമാണ്, പേര് കാർത്തിക് വർമ്മ..." ജിത ഒരു പുഞ്ചിരിയോടെ പറഞ്ഞു.

" കാർത്തിക് വർമ്മയോ? അതാരാ?" വിക്കി അവളെ നോക്കി.

കാർത്തിക്... ഈ പേര് ഒന്ന് രണ്ട് പ്രാവിശ്യം കേട്ടിട്ടുണ്ട്, ഒരിക്കൽ രാഹുലിന്റെ വായിൽ നിന്നും പിന്നീടൊരിക്കൽ ഹിറ്റ്ലറുടെ ഫോണിലേക്ക് വന്ന കോളിൽ നിന്നും.

" നന്ദനങ്കിളിന്റെ മോൻ... കസിൻ ബ്രദർ എന്ന് പറയുന്നതിനെക്കാളും നല്ലത് എന്റെ മറ്റൊരു ഭയ്യ എന്ന് തന്നെ പറയുന്നതാണ് ശരി, എന്റെ സ്വന്തം കാത്തു ഭയ്യ..." അവൾ പുഞ്ചിരിയോടെ പറഞ്ഞു.

അപ്പോൾ ആനന്ദങ്കിളിന്റെ മോനാണെല്ലേ ഈ കാർത്തിക്... അങ്കിളിന് ഒരു മോൻ ഉണ്ടെന്ന് മമ്മി പറഞ്ഞു കേട്ടിരുന്നു, പുറത്തെവിടെയോ ആണെന്നും അങ്കിളിന്റെ വൈഫ് മോന് അഞ്ച് വയസ്സുള്ളപ്പോൾ മരിച്ചു പോയി എന്നൊക്കെ... ഞാനും അവളെ നോക്കി പുഞ്ചിരിച്ചു.

" ആൾ എന്റെ ഭയ്യയെ പോലെയൊന്നുമല്ല കേട്ടോ, പഞ്ചപാവമാണ്, സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം ഭയ്യ... ഞങ്ങളുടെ പപ്പയ്ക്ക് ഞങ്ങൾ മൂന്ന് മക്കളെക്കാളും കൂടുതൽ ഇഷ്ടം കാത്തുവിനോടാണ്... പക്ഷേ ചെറുപ്പത്തിൽ എപ്പോഴോ പൂളിൽ മുങ്ങാൻ പോയ ഭയ്യയെ രക്ഷിച്ച ഒരു കഥയും പറഞ്ഞു ഇപ്പോഴും ഭയ്യയെ ഇമോഷണൽ ബ്ലാക്ക്‌ മെയിൽ ചെയ്യലാണ് കാത്തുവിന്റെ പ്രധാന പണി. പറച്ചിൽ സഹിക്ക വയ്യാതെ ഭയ്യ കാത്തു പറയുന്നതൊക്കെ കേൾക്കുകയും ചെയ്യും... അത് കണ്ടിട്ട് ഞാനും ദീദിയും വിളിക്കുന്നതാണ് കാത്തുവിനെ ഭയ്യയുടെ ഗേൾഫ്രണ്ട് എന്ന്..." അവൾ ആവേശത്തോടെ പറഞ്ഞു.

ഞാനും വിക്കിയും അവളുടെ സന്തോഷത്തോടെയുള്ള മുഖം കണ്ട് പരസ്പരം നോക്കി ചിരിച്ചു.

" അപ്പോൾ ഞങ്ങൾ കാണാത്ത ഒരാളും കൂടിയുണ്ടല്ലേ, എന്തായാലും ആ പേര് കൊള്ളാം കാത്തു..." വിക്കി ചിരിയോടെ പറഞ്ഞു.

" ഹഹഹ, ആളെ കണ്ടാൽ ഇനി പോയി കാത്തു എന്നൊന്നും വിളിച്ചേക്കല്ലേ... കാത്തു എന്ന് ഞാൻ മാത്രം വിളിക്കുന്ന പേര് മാത്രമാണ്, ചെറുപ്പത്തിൽ ഭയ്യാ എന്നു വിളിക്കുമ്പോൾ രണ്ടുപേരും ഒരു പോലെ വിളി കേൾക്കുന്നത് കണ്ടപ്പോൾ ഞാൻ തന്നെ ഇട്ട പേരാണ് ഈ കാത്തു, ആദ്യമൊക്കെ സ്നേഹത്തോടെ ആ വിളി കാത്തു കേട്ടെങ്കിലും വലുതായപ്പോൾ എന്നോട് ആ വിളി നിർത്തണം എന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി..."

അപ്പോഴാണ് ഹിറ്റ്ലർ അങ്ങോട്ടേക്ക് വരുന്നത് കണ്ടത്. ഞങ്ങൾ സംസാരം നിർത്തി.

" പോകാം..." അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു.

" yeah..." ജിത തലയാട്ടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാത്രി:-

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ റൂമിലേക്ക് കയറിയത്. ചാർജിൽ വെച്ചിരുന്ന ഫോൺ എടുത്തു നോക്കി.

ഹിറ്റ്ലറാണെല്ലോ? സമയം പത്ത് കഴിഞ്ഞല്ലോ ഇയാളെന്താണ് ഈ നേരത്ത്! ഒരു മണിക്കൂർ മുമ്പ് കണ്ടതല്ലേ ഇയാളെ! ഞാൻ ക്ലോക്കിലേക്ക് നോക്കി ചിന്തിച്ചു. ഇനി ചിലപ്പോൾ ഇന്ന് വന്നത് പോലെ ഒരിക്കലും അവരുടെ കൂടെ പുറത്ത് കറങ്ങാൻ വരരുത് എന്ന് പറയാനാകുമോ? ഞാൻ ചിന്തയോടെ കോൾ അറ്റൻഡ് ചെയ്തു.

" ഹലോ സർ..."

" ആഹ് ഹയാത്തി,did I wake you up?"

" നോ സർ, പറഞ്ഞോളൂ..."

" സോറി, ഒരു അത്യാവശ്യമായതിനാണ് ഈ സമയത്ത് വിളിച്ചത്,.."

ഇയാൾക്ക് എന്നോട് സോറിയൊക്കെ പറയാനാകുമോ? ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു.

" നോ പ്രോബ്ലം സർ, കാര്യം പറഞ്ഞോളൂ..." ഞാൻ സൗമ്യമായി പറഞ്ഞു.

" താൻ ആ colours ഗ്രൂപ്പിന് ഈ മൺത് അയക്കേണ്ട മെയിൽ സെന്റ് ചെയ്തിരുന്നോ?"

" ഇല്ല , ഈ വീക്കന്റിൽ സെന്റ് ചെയ്യണം എന്നല്ലേ സർ പറഞ്ഞത്. മെയിൽ റെഡിയാണ്, ഇനി പ്രതാപ് സർ ഒന്ന് ചെക്ക് ചെയ്യേണ്ട ആവശ്യം മാത്രമേ ഉള്ളൂ..."

" ഓഹോ, സാറിനെ കൊണ്ട് ചെക്ക് ചെയ്യിച്ചിട്ട് അത് കഴിവതും എത്രയും പെട്ടന്ന് തന്നെ സെന്റ് ചെയ്യുക, ആന്റണി സാർ ഈ വീക്ക് കേരത്തിലേക്ക് വരുന്നുണ്ട്, അത് സെന്റ് ചെയ്തിരുന്നെങ്കിൽ സാർ പോകുന്നതിന് മുൻപ് തന്നെ നമുക്ക് മീറ്റിങ് അറേഞ്ച് ചെയ്യാം..." അയാൾ ഗൗരവത്തോടെ പറഞ്ഞു.

" ഓക്കെ സർ ഞാനത് നാളെ തന്നെ സെന്റ് ചെയ്യാം..."

" ഓക്കെ..."

" ഓക്കെ സർ, ഗുഡ് നൈറ്റ്..."

" ഗുഡ് നൈറ്റ്..." അയാൾ ഇതും പറഞ്ഞു കോൾ കട്ട് ചെയ്തു.

ഞാൻ ഫോണും പിടിച്ചു ഒരു നിമിഷം അതേ പൊസിഷനിൽ തന്നെ നിന്നു. തിരിച്ച്‌ എന്നോട് ഗുഡ് നൈറ്റ് പറയില്ല എന്നാണ് കരുതിയത്,! ആദ്യം ഒരു സോറി ഇപ്പോൾ ഒരു ഗുഡ് നൈറ്റും, not bad... എന്റെ ചുണ്ടിൽ പതുക്കെ ഒരു പുഞ്ചിരി വിടർന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha 's pov:-

വല്ലാതെ ദാഹിക്കുന്നല്ലോ? ക്ലോക്കിലേക്ക് നോക്കി, പന്ത്രണ്ട് മണിയായോ? ബോട്ടിലിൽ വെള്ളം നിറയ്ക്കണോ എന്ന് ചോദിച്ചു വന്ന ജിതയെ കളിയാക്കി വിട്ടത് മണ്ടത്തരമായി പോയി, ഇനിയിപ്പോൾ താഴെ വരെ പോയി വെള്ളം എടുക്കണമല്ലോ... സ്വയം കുറ്റപ്പെടുത്തി കൊണ്ട് മെല്ലെ ലാപ് ഓഫ് ചെയ്തു ബോട്ടിലും എടുത്തു പുറത്തിറങ്ങി.

വെള്ളവും എടുത്തു തിരിച്ചു മുകളിലേക്ക് നടക്കാൻ തുനിഞ്ഞപ്പോയാണ് ഹാളിൽ നിന്നും ആരുടെയോ സംസാരം കേട്ടത്. ഇതാരാണ് ഈ നട്ടപാതിരയ്ക്ക് ഇവിടെയിരുന്നു സംസാരിക്കുന്നത്! ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതെ അങ്ങോട്ടേക്ക് നടന്നു.

ആഹാ...മേയറും ഭാര്യയുമോ!! കൊള്ളാം... പത്ത്‌ മണിക്ക് മുൻപായി ഉറങ്ങാൻ കിടക്കണം എന്ന് പട്ടാളച്ചിട്ടയിട്ടിട്ട് ഡാഡും മമ്മയും ഇവിടെ റൊമാൻസ് കളിച്ചോണ്ടിരിക്കുന്നു. ഇതിങ്ങനെ വിട്ടാൽ പറ്റില്ലാലോ മേയർ സാറെ കളിയാക്കാൻ കിട്ടിയ ചാൻസാണ്, ഒരു കാരണവശാലും മിസ് ആക്കിക്കൂടാ... ഞാൻ ശബ്ദമുണ്ടാക്കാതെ അങ്ങോട്ടേക്ക് നടന്നു.

"ഹയാത്തി നല്ല കുട്ടിയാണ് അവന് നന്നായി ചേരും..." പെട്ടന്ന് മമ്മയുടെ ഡയലോഗ് കേട്ടപ്പോൾ ഒരു നിമിഷം നിന്നു.

ഹയാത്തിയോ! അവളുടെ പേരല്ലേ മമ്മ ഇപ്പോൾ പറഞ്ഞത്! ഞാൻ അവർക്ക് കാണാൻ കഴിയാത്ത വിധത്തിൽ കർട്ടന് പിറകിലായി ഒളിഞ്ഞു അവരുടെ സംസാരം ശ്രദ്ധിച്ചു.

" മമ്... നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാണ്..." പപ്പ പറഞ്ഞു.

വാട്ട്!! ആ സ്ക്രൂ ലൂസായ ഹയാത്തിക്കാണോ ഈ മേയർ അടക്കവും ഒതുക്കവും ഉണ്ടെന്ന് പറയുന്നത്! സ്വന്തം മക്കളായ ഞങ്ങളെ കുറിച്ച് പോലും മേയർ ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ല.

" ജെസ്സിയോടും സച്ചിയോടും ചോദിക്കുന്നതിന് മുൻപ് അവനോട് ചോദിക്കേണ്ടേ?" മമ്മ പപ്പയോടായി ചോദിച്ചു.

ഇവർ ഇതെന്തിനെ കുറിച്ചാണ് ഈ സംസാരിക്കുന്നത്! ആ ഹയാത്തിയുടെ പേരന്റ്സിനോട് എന്ത് കാര്യം പറയുന്നതിനെ കുറിച്ചാണ് ഇവർ ഈ സംസാരിക്കുന്നത്!!! കാര്യം ഒന്നും മനസ്സിലാവാതെ ഞാൻ കാതും കൂർപ്പിച്ചു നിന്നു.

" ആരോട്, കാർത്തിയോടോ? അവൻ നമ്മുടെ മോനെ പോലെയല്ലാലോ, ഞാൻ നന്ദുവിനോട് പറഞ്ഞിരിന്നു, കാർത്തി ഈ വീക്ക് അല്ലേ ഇങ്ങോട്ടക്ക് വരുന്നത് അതോണ്ട് വന്നിട്ട് സംസാരിക്കാം എന്നു പറഞ്ഞു, പാവം ചെറുക്കാനാണവൻ ഒരിക്കലും എതിര് പറയില്ല എന്നാണ് ഞാൻ കരുതുന്നത്..."

പപ്പ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി! ഇവിടെ ഇപ്പോൾ നടക്കുന്നത് ഒരു കല്യാണാലോചനയാണോ? അതെ അത് തന്നെ വിഷയം അവളുടെ പേരന്റ്സിനോട് സംസാരിക്കണം എന്നൊക്കെ പറയുമ്പോൾ ഇത് അത് തന്നെയല്ലേ വിഷയം... കാർത്തിയും ഹയാത്തിയുമോ!! അതെങ്ങനെ ശരിയാകും! കാർത്തി അവൻ... എത്രയും പെട്ടന്ന് ഇത് കാർത്തിയുടെ ചെവിയിൽ എത്തിക്കണം... ഞാൻ പെട്ടെന്ന് തന്നെ തിരിഞ്ഞു മുകളിലേക്ക് ഓടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേ ദിവസം:-

ഞാൻ ഗ്ലാസ് ഡോറിലൂടെ അവളുടെ സീറ്റിലേക്ക് നോക്കി. പതിവ് പോലെ തന്നെ അവളുടെ ആ കൂട്ടുകാരിയുമായി എന്തോ സംസാരിച്ചിരിക്കുകയാണ്. കാർത്തിക്ക് വേണ്ടി ഇവളെ ആലോചിച്ചാൽ ഇവളെന്തായിരിക്കും മറുപടി പറയുക! സമ്മതമാണെന്ന് പറയുമോ? അങ്ങനെ വല്ലതും സംഭവിച്ചാൽ ഞങ്ങൾ പിന്നെ എന്ത് ചെയ്യും! മനസ്സിൽ വിചാരിച്ചിരുന്ന കാര്യങ്ങൾ ഒക്കെ കൊളമാകും...

പെട്ടന്ന് മൊബൈലിൽ എന്തോ മെസ്സേജ് വന്ന ശബ്ദം കേട്ടു.

ഞാൻ ഫോൺ നോക്കി, ആന്റണി സാറുടെ സെക്രട്ടറിയാണെല്ലോ? ഞാൻ ഇമെയിൽ തുറന്ന് നോക്കി. ഓഹ് സാറിന് ഇന്ന് തന്നെ ആ മെയിൽ അയക്കാം എന്ന് പറഞ്ഞിരുന്നല്ലോ അത് ഒന്ന് ഓർമിപ്പിച്ചതാണ്. ഞാൻ ഫോണിൽ നിന്നും കണ്ണെടുത്ത്‌ ഹയാത്തിയുടെ സീറ്റിലേക്ക് നോക്കി.

അവൾ എന്തോ സംസാരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേൽക്കുന്നത് കണ്ടു. ഇവൾ ഇപ്പോൾ ഇതെവിടെ പോകുന്നു എന്നാലോചിച്ചു ഞാൻ ക്ലോക്കിലേക്ക് നോക്കി. ഓഹ് ലഞ്ച് ടൈം ആയോ! ഞാൻ പെട്ടെന്ന് തന്നെ ലാന്റ്ഫോൺ എടുത്തു അവളുടേതിൽ കണക്റ്റ് ചെയ്തു.

" സർ..."

" മിസ്സ്: ഹയാത്തി come to my cabin..." എന്ന് മാത്രം പറഞ്ഞു ഞാൻ വെച്ചു.

അവൾ ഉടനെ തന്നെ എന്റെ ക്യാബിനിലേക്ക് കയറി വന്നു.

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. പരമാവധി വിനയം മുഖത്തേക്ക് വരുത്തിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ആ മുഖത്ത് നോക്കിയാൽ മനസ്സിലാകും ഉള്ളിൽ എന്നെ ചീത്തയും വിളിച്ചു കൊണ്ടാണ് ആ നിൽപ് എന്ന്...ഇവളെ അങ്ങനെ വിടരുത്.

" ഒരു ബോസിന്റെ ക്യാബിനിലേക്ക് വരുമ്പോൾ അനുവാദം ചോദിച്ചിട്ട് വരണം എന്നുള്ളത് മിസ്സ്: ഹയാത്തി പട്ടേലിന് ഇനി ആരെങ്കിലും പ്രതേകം പറഞ്ഞു തരണോ?" ഞാൻ ഗൗരവത്തോടെ അവളെ നോക്കി.

അനുവാദം ചോദിക്കാതെ ഇടിച്ചു കയറിയാണ് ഇങ്ങോട്ട് വന്നതെന്ന കാര്യം അവൾക്ക് ഇപ്പോഴാണ് കത്തിയതെന്ന് തോന്നുന്നു അവൾ പിറകിലേക്ക് തലച്ചെരിച്ചു ഡോറിലേക്ക് നോക്കി.

" സോറി സാർ, പെട്ടന്ന് വന്നപ്പോൾ അറിയാതെ..." എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടക്കാനായി തുനിഞ്ഞു.

ഇവളിതെവിടെ പോകുന്നു!

" താനിതെവിടെ പോകുന്നു?" ഞാൻ ചോദിച്ചു.

" അത്, അനുവാദം ചോദിക്കാൻ..."

അവളുടെ മറുപടി കേട്ടതും ഞാൻ അറിയാതെ തലയ്ക്ക് കയ്യും വച്ചു ഇരുന്നു പോയി. എന്റെ ഡാഡിന്റെ സെലക്ഷൻ കൊള്ളാം... ഇത് പോലെയൊരു മണ്ടിയെയാണെല്ലോ ഡാഡ് കാർത്തിക്ക് വേണ്ടി കണ്ടുപിടിച്ചത്...

" തന്നോട് ഞാനിപ്പോൾ തിരിച്ചു പോയി അനുവാദം ചോദിക്കാൻ പറഞ്ഞോ?" ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ഗൗരവത്തിൽ അവളെ നോക്കി ചോദിച്ചു.

അവൾ ഇല്ല എന്നർത്ഥത്തിൽ തലചെരിച്ചു.

" പിന്നെ പോകാൻ നോക്കിയതെന്തിനാണ്?"

അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു.

" ഓക്കെ, അത് വിട്, ഞാൻ ഇന്നലെ പറഞ്ഞ മെയിൽ എന്തായി? റെഡിയായി കഴിഞ്ഞോ?"

" യെസ് സർ,..." അവൾ പതുക്കെ മറുപടി പറഞ്ഞു.

" ഗുഡ്, എന്നാൽ ഇപ്പോൾ തന്നെ അത് ആന്റണി സാറിന്റെ മെയിൽ ഐഡിയിൽ അയച്ചു കൊടുതോളൂ...

"ഓക്കെ സർ..." അവൾ തലയനക്കി.

" മമ്... You may go..."

അവൾ പുറത്തേക്ക് പോയി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മൊബൈൽ റിങ് ചെയ്യുന്നത് കേട്ടപ്പോൾ ഞാൻ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖം തിരിച്ച് മൊബൈൽ കയ്യിലെടുത്തു. ആന്റണി സാറിന്റെ സെക്രട്ടറിയായിരുന്നു അത്.

" ഹലോ അലക്‌സ്..."കോൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.

" ഹലോ സാർ, തിരക്കിലാണോ?ബുദ്ധിമുട്ടിച്ചെങ്കിൽ സോറി..."

" ഏയ്, തിരക്കിലൊന്നുമല്ല, മെയിൽ നേരത്തെ അയച്ചിരുന്നല്ലോ, ചെക്ക് ചെയ്തിരുന്നോ?" ഞാൻ അയാളോടായി ചോദിച്ചു.

" ഏഹ്, മെയിൽ കിട്ടിയിട്ടില്ലാലോ സാർ, ഇന്ന് തന്നെ അയക്കുമോ എന്ന് ചോദിക്കാനാണ് ഞാൻ ഇപ്പോൾ വിളിച്ചത്,.."

" അപ്പോൾ മെയിൽ കിട്ടിയിട്ടില്ല എന്നാണോ പറയുന്നത്, ഞാൻ ഒന്ന് ചെക്ക് ചെയ്തു നോക്കട്ടെ, മെയിൽ നേരത്തെ സെന്റ് ചെയ്യാൻ സെക്രട്ടറിയോട് പറഞ്ഞിരുന്നു."

" ഓക്കെ സാർ..." അയാൾ ഫോൺ വെച്ചു.

മെയിൽ അയക്കാൻ അവളോട് നേരത്തെ പറഞ്ഞിരുന്നതാണെല്ലോ... ഞാൻ ഉടനെ തന്നെ കമ്പ്യൂട്ടറിൽ മെയിൽ ഓപ്പൺ ചെയ്തു നോക്കി. അലക്‌സ് പറഞ്ഞത് ശരിയാണ്, അങ്ങനെ ഒരു മെയിൽ ഈ കമ്പനിയിൽ നിന്ന് ആന്റണി സാറിന്റെ ഇമെയിലിലേക്ക് പോയിട്ടില്ല. അപ്പോഴാണ് ഡ്രാഫ്റ്റിൽ ഒരു മെയിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞാനത് ഓപ്പൺ ചെയ്തു. ആഹാ ബെസ്റ്റ് ആ മെയിൽ സെന്റ് ആയിട്ടില്ല. അവൾ മെയിൽ അയച്ചിട്ട് അത് സെന്റ് ആയോ ഇല്ലയോ എന്ന് പോലും നോക്കിയിട്ടില്ല എന്നർത്ഥം.

ഞാൻ അവളുടെ സീറ്റിലേക്ക് നോക്കി. പക്ഷേ അവളെവിടെ ഇല്ലായിരുന്നു, ഇവളിതെവിടെ പോയി എന്നറിയാതെ ഞാൻ ബാക്കിയുള്ള എല്ലാവരുടെയും സീറ്റിലേക്ക് നോക്കി. കൂട്ടുകാരിയുടെ സീറ്റിൽ പോയിരുന്ന് എന്തോ പറഞ്ഞു ചിരിച്ചു സംസാരിക്കുന്നത് കണ്ടു. കണ്ണ് തെറ്റിയാൽ കുറുക്കൻ കോഴിക്കൂട്ടിലാണ് എന്ന് പറയുന്നത് പോലെയാണെല്ലോ ഇവളുടെ കാര്യം! എന്റെ ശ്രദ്ധയൊന്ന് മാറി എന്ന് മനസ്സിലായാൽ മതി അവളുടെ കൂട്ടുകാരിയുടെ അടുത്തേക്ക് ഓടികൊള്ളും, ഇന്ന് ഇതിനൊരു അവസാനം ഉണ്ടാക്കണം. ഞാൻ ഉടനെ തന്നെ തന്നെ അഖിലിനെ വിളിച്ചു ഹയാത്തിയോട് എന്റെ ക്യാബിനിലേക്ക് വരാൻ പറയാൻ പറഞ്ഞു.

രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വന്ന് അനുവാദം ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി.

" സാർ വിളിച്ചു എന്ന് പറഞ്ഞു..." അവൾ എന്നെ നോക്കി ചോദിച്ചു.

" ആന്റണി സാറിന് അയക്കേണ്ട മെയിൽ അയച്ചോ?" ഞാൻ ഗൗരവത്തോടെ അവളോട് ചോദിച്ചു.

"യെസ് സർ,അത് നേരത്തെ തന്നെ അയച്ചു കൊടുത്തല്ലോ.."

" ഷുവറാണോ?" ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

അവൾ അതെ എന്നർത്ഥത്തിൽ തലയനക്കി.

" എന്നാൽ അത് ഒന്ന് ചെക്ക് ചെയ്തു നോക്കിയേ.." ഇതും പറഞ്ഞു ഞാൻ കമ്പ്യൂട്ടർ അവളുടെ നേരെയായി തിരിച്ചു വച്ചു. അവൾ അതിനടുത്തേക്ക് വന്നു മെയിൽ ചെക്ക് ചെയ്തു നോക്കി, ഞാൻ രണ്ട് കയ്യും നെഞ്ചിനു മീതെ കെട്ടി വെച്ചു അവളെ നോക്കി.

" സാർ ഇതിൽ ആ മെയിൽ കാണുന്നില്ല, പക്ഷേ ഞാൻ സെന്റ് ചെയ്തിരുന്നു, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല..." അവൾ കമ്പ്യൂട്ടർ നിന്നും മുഖം തിരിച്ച് എന്നെ നോക്കി പറഞ്ഞു.

" ഓഹോ, എന്നാൽ ആ ഡ്രാഫ്റ്റിൽ കൂടി ഒന്ന് നോക്കിയേ..."

അവൾ വീണ്ടും കമ്പ്യൂട്ടറിലേക്ക് നോക്കി, എന്നിട്ട് മുഖം ഉയർത്തി എന്നെ നോക്കി.

" ഇപ്പോഴോ?" ഞാൻ ഗൗരവത്തിൽ അവളെ നോക്കി.

"സാർ...അത്... ഞാൻ...നേരത്തെ..." അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.

" മെയിൽ സെന്റ് ചെയ്ത ശേഷം താൻ അത് ചെക്ക് ചെയ്തിരുന്നോ?"

അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി.

" ജസ്റ്റ് ആൻസർ മൈ ക്വസ്റ്റ്യൻ!!!" ഞാൻ ദേഷ്യത്തോടെ കുറച്ചുറക്കെ ചോദിച്ചു.

" നോ സാർ..." അവൾ തലയുയർത്തി പേടിയോടെ പറഞ്ഞു.

" ഒരു കാര്യം പോലും നേരാവണ്ണം ചെയ്യാൻ പറ്റാത്ത താനൊക്കെ പിന്നെ എന്തിനാടോ ഇവിടേക്ക് വരുന്നത്! അതോ വീട്ടിൽ വെറുതെ ഇരിക്കണമല്ലോ എന്നോർത്ത് ഒരു നേരമ്പോക്കിന് വേണ്ടിയാണോ വരുന്നത്? ഇവിടെ വർക്ക് ചെയ്യാനാണ് വരുന്നതെങ്കിൽ അത് നേരാവണ്ണം ചെയ്യണം, കൂട്ടുകാരോട് തമാശ പറയാനും മറ്റുമാണ് ഇവിടേക്ക് വരുന്നതെങ്കിൽ എനിക്ക് തന്റെ പേരിൽ ഇനി ആക്ഷൻ എടുക്കേണ്ടി വരും, തന്റെ അശ്രദ്ധക്കാരണം ആന്റണി സാറുമായുള്ള ഈ മീറ്റിങ് തന്നെ ക്യാൻസൽ ആവാൻ ചാൻസ് ഉണ്ടായിരുന്നു..." ദേഷ്യപ്പെട്ടു കൊണ്ട് ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ നിർത്തി.

ഇനി ഞാൻ കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ കാരഞ്ഞുപോകും എന്ന അവസ്ഥയിലായിരുന്നു അവൾ,

" ഓക്കെ താൻ പൊയ്ക്കോ,ഇനി ഇത് പോലെ പോലെ ആവർത്തിക്കരുത്..."

അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തിക്കൊണ്ട് പുറത്തേക്ക് പോയി. പറഞ്ഞത് ഇത്തിരി കൂടിപ്പോയോ അവളുടെ ആ തലയും താഴ്ത്തിയുള്ള പോക് കണ്ടപ്പോൾ കുറ്റബോധത്തോടെ ഞാൻ ചിന്തിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നെക്സ്റ്റ്‌ വീക്ക് ഉള്ള മീറ്റിങിന്റെ ഷെഡ്യൂൾ ഒരൊന്നായി ചെക്ക് ചെയ്തോണ്ടിരിക്കുമ്പോഴാണ് ആരോ ശബ്ദത്തോടെ ക്യാബിൻ ഡോറും തള്ളി തുറന്ന് അകത്തേക്ക് വന്നത്. പ്രതീക്ഷിക്കാതെയായതിനാൽ ചെറിയൊരു ഞെട്ടലോടെ ഞാൻ ഡോറിലേക്ക് നോക്കി, ഹയാത്തി അകത്തേക്ക് വരുന്നത് കണ്ടു.

ഞാൻ അവളെ നോക്കി, അകത്തേക്ക് വരുമ്പോൾ അനുവാദം ചോദിക്കണം എന്ന് ഇവളോട് ഉച്ചയ്ക്കല്ലേ പറഞ്ഞത്. എന്നിട്ടിപ്പോൾ...

ഞാൻ അവളോട് പറയാനായി വാ തുറക്കാൻ പോയതും അവൾ എന്റയടുത്തേക്ക് ഒരു കവർ നീട്ടി. ഞാൻ കാര്യം മനസ്സിലാവാതെ ആ കവറിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി.

" എന്റെ റേസിഗ്നേഷൻ ലെറ്റർ സാർ..." എന്റെ നോട്ടത്തിനുള്ള മറുപടി എന്ന മട്ടിൽ അവൾ പറഞ്ഞു.

റേസിഗ്നേഷൻ ലേറ്ററോ! ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, എന്നോടുള്ള കോപം ആ മുഖത്ത്‌ നല്ലത് പോലെ തെളിഞ്ഞു വരുന്നത് ഞാൻ കണ്ടു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

വായിക്കുന്നവർ വോട്ടും കമന്റും ചെയ്തിട്ട് പോകണമെന്ന് അപേക്ഷിക്കുന്നു...( എന്നാലെല്ലേ നമുക്കും എഴുതാൻ ഒക്കെ ഒരു ഇൻട്രസ്റ്റ് വരൂ...😉)

അടുത്ത അപ്ഡേറ്റ് കഴിവതും നേരത്തെ ചെയ്യാൻ നോക്കാം...☺️

Continue Reading

You'll Also Like

15 1 1
My run-ins with a roommate in Bengaluru
429 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.
541 79 1
18 + saadanokke kanum sookshichum kandum vaykkuka
8 0 4
no sé, solo pendejadas que escribo por escribir :v