°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 33

1.5K 155 182
By Najwa_Jibin

ഓഹ് ഗോഡ്... എല്ലാം പോയി എന്റെ ഇമേജ് മൊത്തം പോയി. ആനന്ദ് സാറും ജിതയും ഹിറ്റ്ലറും എന്നെ ഈ വേഷത്തിൽ അല്ലേ കണ്ടത് ഞാൻ കണ്ണാടിയിൽ എന്റെ വേഷത്തെ നോക്കി.

ഒരു ലൂസ് ടീ ഷർട്ടും ഒരു പ്ളാസ പാന്റും ബെസ്റ്റ് വേഷം! ഇതൊന്നും കൂടാതെ മുടിയൊക്കെ പൊക്കി ഒരു ക്ലിപ്പ് എടുത്തു കുത്തി വെച്ചിരിക്കുന്നു...ഓഹ്... ഞാൻ മുടിയിൽ പിടിച്ചു വലിച്ചു.

മൂന്ന് ദിവസം കൂടെയുണ്ടായിട്ടും കൂടി ജിത ഒരിക്കൽ പോലും എന്നെ ഈ വേഷത്തിൽ കണ്ടിട്ടില്ല എന്നിട്ട് ഇപ്പോൾ ആദ്യമായി വീട്ടിലേക്ക് വന്നപ്പോൾ... ഞാൻ കബോർഡ് തുറന്നു ഒരു കുർത്തയും പാന്റും എടുത്തു വാഷ് റൂമിലേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

താഴേക്ക് ചെല്ലുമ്പോൾ ഹീരാന്റിയും വർമ്മാസാറും ഹിറ്റ്ലറുടെ അങ്കിളും ഹിറ്റ്ലറും ജിതയും ഒക്കെ സോഫയിൽ ഇരിക്കുന്നത് കണ്ടു.

ഓഹോ അപ്പോൾ എല്ലാരും ഉണ്ടായിരുന്നോ! എന്നിട്ട് ഞാൻ ഡോർ തുറന്നപ്പോൾ സാറെയും ഹിറ്റ്ലറെയും ജിതയെയും മാത്രല്ലേ കണ്ടുള്ളൂ, ഇവരോക്കെ എവിടെ പോയിരുന്നു. ഒരു കണക്കിന് അവർ അപ്പോൾ ഇല്ലാതിരുന്നതും നന്നായി ഉണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും മുന്നിൽ കിടന്നു നാറിയേനെ...

"ആഹ് ഹയാത്തി, താൻ എവിടെ പോയിരുന്നു? താൻ എവിടെ എന്നു ചോദിക്കുകയായിരുന്നു ഞാൻ ജെസ്സിയോട്..." എന്നെ കണ്ടപ്പോൾ വർമ്മാസാർ പുഞ്ചിരിയോടെ ചോദിച്ചു.

" അത് ഞാൻ..."

" ഹയാത്തി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ പോയതാണ് ഡാഡി, ഞങ്ങൾ വന്നപ്പോൾ നല്ല അടിപൊളി ലുക്കിലായിരുന്നു ഉണ്ടായിരുന്നത്, അല്ലേ ഭയ്യാ..." ജിത ചിരിച്ചു കൊണ്ട് ഇതും പറഞ്ഞു എന്നെയും ഹിറ്റ്ലറെയും നോക്കി.

എന്റെ കണ്ണും അവളെ പിന്തുടർന്ന് അയാൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. ഞങ്ങളെ വെറുതെ നോക്കിയതല്ലാതെ മുഖത്ത് വലിയ ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ലായിരുന്നു.

നന്നായി.

" എങ്ങനെ ഉണ്ടായിരുന്നു ബിസിനസ് ട്രിപ്പൊക്കെ ഹയാ?" ഹീരാന്റി എന്നെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

"നന്നായിരുന്നു," ഞാനും തിരിച്ചു ആന്റിയെ നോക്കി പുഞ്ചിരിച്ചു.

ഈ മമ്മിയും വിക്കിയും എവിടെ പോയി, മമ്മി മിക്കവാറും കിച്ചണിൽ ഉണ്ടാകും അവനുണ്ടെങ്കിൽ ഇവിടെ നിന്നും എനിക്ക് എസ്ക്കേപ്പ് ആവാമായിരുന്നു. വിക്കിയെ തിരഞ്ഞു ഞാൻ ചുറ്റോടും നോക്കുമ്പോഴായിരിന്നു കിച്ചണിൽ നിന്നും ജ്യൂസ് നിറച്ച ട്രെയുമായി വിക്കി വരുന്നത് കണ്ടത്.

Huh!! വിക്കി ജ്യൂസ് എടുത്തു വരാനോ! ദാഹിച്ചൊരാൾ മരിക്കുന്ന അവസ്ഥയായാൽ പോലും ഒരു ഗ്ലാസ്‌ വെള്ളമയാൾക്ക് കൊടുക്കാൻ നിൽക്കാത്ത വിക്കി തന്നെയാണോ ഇത്! ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. എന്തോ ഒരു ദുരുദ്ദേശ്യം കാണും ഈ സഹായത്തിന് പിന്നിൽ അല്ലാതെ അവൻ ഈ പണിയൊന്നും നിൽക്കില്ല,അത് എനിക്കുള്ള പണിയാകാതിരുന്നാൽ മതിയായിരുന്നു.

അവൻ അടുത്തെതിയതും ഞാൻ ആ ട്രെയ്ക്കായി കൈ നീട്ടി. എന്നാൽ അവൻ അത് മറുവശത്തേക്ക് മാറ്റിപിടിച്ചു.

" ഇത്രവരെ കൊണ്ടുവരാൻ പറ്റിയെങ്കിൽ ഇവർക്ക് കൊടുക്കാനും എനിക്കറിയാം..." എന്നും പറഞ്ഞു പുച്ഛത്തോടെ അവൻ എന്നെ കടന്നു പോയി.

ദുഷ്ടൻ!! ഞാൻ സൈക്കിളിൽ നിന്നും വീണ ചിരിയോടെ അവരെ എല്ലാവരെയും നോക്കി. ജിത ചിരി അടക്കി പിടിച്ചിരിക്കുന്നത് കണ്ടു. ബാക്കിയെല്ലാവരും ഞങ്ങളോന്നും കേട്ടില്ല കണ്ടിട്ടില്ല എന്ന മട്ടിൽ ഇരിക്കുന്നത് കണ്ടതും ഞാൻ മെല്ലെ അവിടെ നിന്നും തിരിഞ്ഞു കിച്ചണിലേക്ക് നടന്നു.

" ഹാ വന്നോ രാജകുമാരി... നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ, ഇപ്പോൾ എന്തായി?" എന്നെ കണ്ടതും മമ്മി പറഞ്ഞു.

" അതിന് ഇവർ ഇങ്ങനെ രാത്രി വരുമെന്ന് ആര് കണ്ടു..." ഞാൻ സങ്കടത്തോടെ സിങ്കിൽ ചാരി നിന്നു.

"മമ്... കഴിഞ്ഞത് കഴിഞ്ഞു, ഇനിയെങ്കിലും വീട്ടിൽ നല്ല വേഷം ഇട്ട് നിൽക്ക്, നീ ഒന്ന് പപ്പയെ വിളിച്ചു നോക്കിയേ..." മമ്മി ഇതും പറഞ്ഞു നട്സും മറ്റുമൊക്കെ നിറച്ച ഒരു ഒരു ട്രെ എടുത്തു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മുതിർന്നവർ എല്ലാവരും അവരുടെ പഴയകാലത്തെ കുറിച്ചും മറ്റുമൊക്കെ സംസാരിക്കുമ്പോൾ ഞാൻ ജിതയെയും വിളിച്ചു അവിടെ നിന്നും മാറി മുകളിലേക്ക് നടന്നു.

മുകളിൽ എത്തിയപ്പോഴായിരുന്നു വിക്കിയും ഹിറ്റ്ലറും അവന്റെ മുറിയിൽ ഇരിക്കുന്നത് കണ്ടത്, വിക്കിയും ഹിറ്റ്ലറും പെട്ടന്ന് തന്നെ അടുത്തിരുന്നു, വിക്കിയോട് ചിരിച്ചു തമാശയൊക്കെ പറഞ്ഞു ചിരിക്കുന്ന ഹിറ്റ്ലറെ ഞാൻ അത്ഭുതത്തോടെ നോക്കി.

"ഇതാണോ വിക്കിയുടെ മുറി!" എന്നും ചോദിച്ചു കൊണ്ട് ജിത അകത്തേക്ക് കയറി.

ഞങ്ങളെ കണ്ടതും ഹിറ്റ്ലർ ചിരി നിർത്തി ഞങ്ങളെ നോക്കി.

" സൂപ്പർ റൂമാണെല്ലോ വിക്കീ..." ജിത ചുറ്റോടും നോക്കി കൊണ്ടു പറഞ്ഞു.

" ഇതൊക്കെ എന്ത്!!" വിക്കി ചിരിയോടെ അവന്റെ ഷർട്ടിന്റെ കോളർ ഉയർത്തി കൊണ്ടു ജിതയെ നോക്കി.

" എനിക്കും ഇതു പോലെ ചുമരിൽ പോസ്റ്ററുകൾ ഒക്കെ ഒട്ടിച്ചു വെക്കണം എന്നാഗ്രഹമുണ്ട് പക്ഷേ പപ്പ സമ്മതിക്കില്ല എങ്ങനെ സമ്മതിക്കാനാണ് സ്വന്തം റൂം സ്വയം തന്നെ വൃത്തിയാക്കുന്ന ഒരു മഹാനെല്ലേ വീട്ടിൽ ഉള്ളത്..." ജിത ഹിറ്റ്ലറെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

അത് കേട്ട് ഞാനും വിക്കിയും ചിരിച്ചു. ഹിറ്റ്ലർ ജിതയെ നോക്കി കണ്ണുരുട്ടത് കണ്ടു.

" ആഹ്, dude... ദീദി പറഞ്ഞു കേട്ടപ്പോൾ dude ഒരു ഭയങ്കര സംഭവമാണെന്നൊക്കെയാണ് ഞാൻ കരുതിയിരുന്നത്, പക്ഷേ യു ആർ സോ കൂൾ..." വിക്കി ഹിറ്റ്‌ലറെയും എന്നെയും നോക്കി പറഞ്ഞു.

വിക്കി നോ... ഞാൻ അവനെ നോക്കി ഒന്നും മിണ്ടരുത് എന്നു ആംഗ്യം കാണിച്ചു. അവൻ മറുപടി എന്ന മട്ടിൽ എന്നെ നോക്കി ക്രൂരമായി ചിരിച്ചു.

ഞാൻ വളിച്ച ഒരു ചിരിയോടെ ഹിറ്റ്ലരുടെ മുഖത്തേക്ക് നോക്കി. തലയുയർത്തിയിട്ടില്ലെങ്കിലും കണ്ണുകൾ ഉയർത്തി ഗൗരവത്തോടെ എന്നെ നോക്കുന്നുണ്ട്. ജിത അടക്കിപ്പിടിച്ചു ചിരിക്കുന്നതും കണ്ടു.

ഈ ചെറുക്കൻ വീണ്ടും എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ജിതയെയും കൂട്ടി ഇവിടെ നിന്നും രക്ഷപെടണം, ഇല്ലെങ്കിൽ ഇവൻ പാര വെച്ചു കൊല്ലും.

" എന്തൊക്കെയായിരുന്നു, ഹിറ്റ്ലർ എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ കരുതി ഒരു ദുഷ്ടൻ സ്വഭാവം ഒക്കെയാണെന്ന്, കഷ്ടമുണ്ട് കേട്ടോ ദീദി, dude നെ പോലെ ഒരാളെ ഹിറ്റ്ലർ എന്നൊക്കെ വിളിക്കുന്നതിൽ..." ഞാൻ ജിതയോട് ചോദിക്കാൻ തുനിയുന്നതിന് മുൻപ് തന്നെ വിക്കി അടുത്ത ബോംബ് പൊട്ടിച്ചു.

അടിപൊളി,ഇവൻ എന്നെ പാര വെച്ചു കൊല്ലാൻ രണ്ടും കല്പിച്ചു ഇറങ്ങിയിരിക്കുകയാണ്, ഗോവയിൽ പോയി പഴയ കാമുകിയെ ഒക്കെ കണ്ടപ്പോൾ എന്നോടുള്ള ദേഷ്യത്തിന് കുറച്ചു കുറവുള്ളത് പോലെ തോന്നിച്ചിരുന്നു ഇന്നത്തോടെ അത് പോയിക്കിട്ടി.

ഞാൻ വിക്കിയെ അരച്ചു കുടിക്കാനുള്ള ദേഷ്യത്തോടെ നോക്കി. അവൻ ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി. ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യമില്ല എന്തായാലും ഒരു തുറിച്ചു നോട്ടം ഉറപ്പാണ്.

" ജിത എന്റെ റൂം കണ്ടിട്ടില്ലാലോ, വരൂ..." ഞാൻ ഹിറ്റ്ലറുടെ ഭാഗത്തേക്ക് നോക്കാതെ തന്നെ ജിതയുടെ കയ്യും പിടിച്ചു ധൃതിയിൽ പുറത്തേക്കിറങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" അപ്പോൾ അടുത്തു തന്നെ അങ്ങോട്ടേക്കും പ്രതീക്ഷിക്കാലോ അല്ലേ?" വർമ്മാസാർ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി.

" പിന്നെന്താ, അടുത്തു തന്നെ വരും..." പപ്പ ചിരിയോടെ മറുപടി പറഞ്ഞു.

" ബൈ അങ്കിൾ, വീണ്ടും വിധിയുണ്ടെങ്കിൽ കാണാം..." വിക്കി സാറെ നോക്കി ചിരിയോടെ പറഞ്ഞു.

" ഹഹഹ, ഇനിയും വിധിയുടെ ആവശ്യം ഉണ്ടോ? വിധിയെല്ലേ ഇപ്പോൾ ഇവിടെ എത്തിച്ചത്..." അങ്കിൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

ഹിറ്റ്ലർ മാറി നിന്ന് മമ്മിയോട് ചിരിയോടെ സംസാരിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി. അയാൾ ഞങ്ങളുടെ നേർക്ക് വരുന്നത് കണ്ടതും ഞാൻ നോട്ടം മാറ്റി.

" ഹേയ് Buddy...see you soon..." അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു വിക്കിയെ നോക്കി കൈ ചുരുട്ടി പിടിച്ചു ഉയർത്തി.

" യെസ്..." അവനും അത് പോലെ കയ്യുയർത്തി പിടിച്ചു പരസ്പരം അടിച്ചു.

ഇവർ തമ്മിൽ ഇത്രയും പെട്ടന്ന് സുഹൃത്തുക്കളായോ! ഞാൻ ചെറിയൊരു അത്ഭുതത്തോടെ അവരെ നോക്കി.

" ബൈ..." പെട്ടന്ന് ഹിറ്റ്ലർ തലയുയർത്തി എന്നെ നോക്കി.

" huh... ആ...ബൈ സാർ..." ഞാൻ അയാളെ നോക്കി ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഇയാൾ എന്നോട് യാത്ര പറയാനോ! അത്ഭുതം! ഇല്ലെങ്കിലേ എന്നെ കാര്യമാക്കാറില്ല, കൂടാതെ വിക്കിയുടെ നേരത്തെ ഉള്ള ഡയലോഗ് ഒക്കെ വെച്ചു നോക്കുമ്പോൾ ഇവിടെ ഒരു ബൈ പറയാൻ ഒരു ചാൻസും ഇല്ലാതതാണ് പിന്നെ ഇതെന്തു പറ്റി ആവോ? ചിലപ്പോൾ എല്ലാവരും ഉള്ളത് കൊണ്ടായിരിക്കും...

അവർ പോയിക്കഴിഞ്ഞതിന് ശേഷം ഉടനെ തന്നെ ഞാൻ വിക്കിയുടെ തോളിൽ കയ്യിട്ടു.

" നമ്മൾ തമ്മിൽ ഒന്ന് ശരിക്കും കാണണ്ടേ മോനേ..." ഞാൻ അവനെ നോക്കി ചിരിച്ചു.

അവൻ എന്റെ മുഖത്തേക്ക് നോക്കി ചെറിയൊരു പേടിയോടെ വെള്ളമിറക്കി.

" ദീദി... ഞാൻ അത് വെറുതെ തമാശക്ക് പറഞ്ഞതല്ലേ..."

" ആണോ? അയ്യോ അത് ഞാനറിഞ്ഞില്ല, നീ വാ നമുക്ക് കുറച്ചു തമാശക്ക് തല്ലിക്കളിക്കാം..." ഞാൻ അവന്റെ രണ്ട് തോളിലും പിടിച്ചു കൊണ്ട് പറഞ്ഞു.

" ദീദി തുടങ്ങി വെക്ക് അപ്പോഴേക്കും ഞാനെത്താം..." ഇതും പറഞ്ഞു അവൻ എന്നെ പിറകിലേക്ക് തള്ളിയ ശേഷം സ്റ്റയർകേസിനടുതേക്ക് ഓടി.

" ഡാ നിൽക്കടാ അവിടെ..." ഞാൻ അവനെ പിടിക്കാനായി അവന്റെ പിറകെ ഓടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മൂന്ന് മണി വരെ കിടന്നുറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു ഉറക്കം ഈ വഴിക്ക് പോലും വരാത്തത്, ഇനി പുലർച്ച മൂന്ന് മണിക്കാണ് ഉറക്കം വരുന്നതെങ്കിൽ നാളെ കാലത്ത് എഴുന്നേൽക്കുന്നതിൽ ഒരു തീരുമാനമായി കൊള്ളും. ഞാൻ ബെഡിൽ നിന്നും തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.

കുറച്ചു സമയം ബാൽക്കണിയിൽ പോയിരിക്കാം, പുറത്തെ കാറ്റൊക്കെ കൊള്ളുമ്പോൾ ചിലപ്പോൾ ഉറക്കം വരും. ഞാൻ മൊബൈലും കയ്യിലെടുത്തു ബെഡിൽ നിന്നും ഇറങ്ങി ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങി ബാൽക്കണിയുടെ ഭാഗത്തേക്ക് നടന്നു.

നല്ല നിലാവ് ഉണ്ട്, പക്ഷേ മൂണും സ്റ്റാർസും ഒന്നും കാണുന്നില്ലാലോ? ഞാൻ ആകാശം നോക്കി സ്വയം പറഞ്ഞു.

" മൂൺ മിക്കവാറും ഉറങ്ങാൻ പോയിക്കാണും..." പെട്ടന്ന് സൈഡിൽ നിന്നും വിക്കിയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

ഒരു ബ്ലാങ്കറ്റും കയ്യിൽ പിടിച്ചു അവൻ ഡോറിനടുത്ത്‌ നിൽക്കുന്നുണ്ടായിരുന്നു.

" നീ ഇതുവരെ ഉറങ്ങിയില്ലേ?" ഞാൻ അവിടെ ഉണ്ടായിരുന്ന ദീവാനിയിൽ ഇരുന്നു.

"എന്തോ ഉറക്കം വന്നില്ല, എന്നിട്ട് ദീദിയുടെ കൂടെ കിടക്കാം എന്നു കരുതി ദീദിയുടെ റൂമിൽ വന്നപ്പോൾ ദീദിയെ അവിടെ കണ്ടില്ല, പിന്നെ ഇവിടെ ഉണ്ടാകും എന്നറിയാവുന്നത് കൊണ്ടു ഇങ്ങോട്ടേക്ക് വന്നു..." ഇതും പറഞ്ഞു അവൻ എന്റെ അടുത്തു വന്നിരുന്നു.

ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൻ ബ്ലാങ്കറ്റ് എനിക്ക് നേർക്ക് നീട്ടിപ്പിടിച്ചു, ഞാൻ അതെടുത്തു എന്റെ മേൽ ഇട്ടു.

അവൻ പതുക്കെ അവന്റെ തല എന്റെ തോളിൽ ചായ്ച്ചു, ഞാൻ അതിന് മുകളിലായി എന്റെ തലയും താഴ്ത്തി.

" ദീദി...ഞാനൊരു കാര്യം ചോദിക്കട്ടെ?" കുറച്ചു നേരത്തെ മൗനത്തിന് വിരാമമിട്ട്‌ കൊണ്ട് വിക്കി ചോദിച്ചു.

"മമ്..." ഞാൻ മറുപടി എന്ന മട്ടിൽ പതുക്കെ മൂളി.

"അങ്ങനെ വരാൻ ചാൻസ് ഉണ്ട് താനും ഇല്ല താനും..."

" നീയെന്താണ് ഈ പറഞ്ഞു വരുന്നത്?" അവൻ പറയുന്നത് ഒന്നും മനസ്സിലാക്കാത്തപ്പോൾ ഞാൻ ഇടയ്ക്ക് കയറി.

" അല്ല ഇപ്പോൾ നോക്കിയാൽ ദീദിയെ കല്യാണം കഴിപ്പിക്കാൻ മമ്മിക്കും പപ്പക്കും നല്ല ആഗ്രഹം ഉണ്ട്, ഒരു നല്ല ആലോചന എന്ന മട്ടിൽ ദീദിക്ക് ഇപ്പോൾ dudeന്റെ പ്രൊപ്പോസൽ വന്നാൽ ദീദി എന്ത് ചെയ്യും?"

"Dude എന്നു നീ ഉദ്ദേശിച്ചത് ആരെയാണ്? ഹിറ്റ്ലറെയാണോ?" ഞാൻ തലയുയർത്തി.

" മമ്... ഇപ്പോൾ നോക്കുകയാണെങ്കിൽ എല്ലാവരും പരിചയക്കാരായി അപ്പോൾ ഇങ്ങനെ ഒരു പ്രൊപ്പോസൽ വരാൻ ഒരു ചാൻസ് ഇല്ലേ? അപ്പോൾ ദീദി എന്ത് ചെയ്യും എന്ന്?"

" വേറെ എന്ത് ചെയ്യാൻ കല്യാണത്തിന് സമ്മതിക്കും..." ഞാൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു.

" huh!!! കല്യാണത്തിന് സമ്മതിക്കും എന്നോ? ദീദിക്ക് അവരെ ഇഷ്ടമെല്ലാലോ പിന്നെയെന്തിന് കല്യാണത്തിന് സമ്മതിക്കണം!" അവൻ തലയുയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി.

" മമ്മി കാരണം..." ഞാനവനെ നോക്കി പറഞ്ഞു.

"മമ്മി കാരണമോ?" അവൻ കാര്യം മനസ്സിലാവാതെ എന്നെ നോക്കി.

"മമ്മിക്കെന്താണ് എന്നെ ഇത്ര പെട്ടെന്ന് കെട്ടിക്കാൻ താൽപര്യം എന്ന് നിനക്കറിയുമോ?" ഞാൻ തലച്ചെരിച്ചു അവനെ നോക്കി പുഞ്ചിരിയോടെ നോക്കി.

അവൻ ഇല്ല എന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.

" ഞാൻ ആരെയെങ്കിലും കേറി പ്രണയിക്കും എന്ന പേടിയാണ് ശരിക്കും മമ്മിക്ക്..."

" അതിനിപ്പോൾ ദീദി ലവ് ചെയ്താൽ എന്താണ് പ്രോബ്ലം! മമ്മിയുടെയും പപ്പയുടെയും ലവ് മാരേജ് അല്ലേ? അപ്പോൾ ദീദി ആരെയെങ്കിലും ലവ് ചെയ്താൽ അവർ സപ്പോർട്ട് ചെയ്യില്ലേ?" വിക്കി സംശയത്തോടെ ചോദിച്ചു.

" അവർ സമ്മതിക്കും ഒരു പക്ഷേ ഞാൻ പ്രണയിച്ച ആളുടെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ?"

" എനിക്കൊന്നും മനസ്സിലാവുന്നില്ല, ദീദി ആരെയെങ്കിലും ലവ് ചെയ്യുമോ എന്നോർത്തു പേടിയുണ്ടെന്ന് മമ്മി ദീദിയോട് പറഞ്ഞോ?" വിക്കി എന്നെ നോക്കി.

" ഇല്ല, പക്ഷേ മമ്മി ഒരിക്കൽ പപ്പയോട് പറയുന്നത് ഞാൻ കേട്ടു. ഞാൻ ആരെയെങ്കിലും പ്രണയിക്കുയാണെമെങ്കിൽ അയാൾ എങ്ങനെയുള്ള ആളായാലും ഞങ്ങൾക്ക് സപ്പോർട്ട് കൊടുക്കണം എന്നു, അന്ന് തീരുമാനിച്ചതാണ് അവർ കൊണ്ടു വരുന്ന ഒരാളെയേ കല്യാണം കഴിക്കൂ എന്നത്, പിന്നെ ഭാഗ്യവശാൽ ഇതുവരെ ഒരുത്തനോടും എനിക്കിഷ്ടം തോന്നിട്ടും ഇല്ല..." ഞാൻ ചിരിയോടെ പറഞ്ഞു.

" ഓഹ് ഇതൊക്കെ മനസ്സിൽ വെച്ചിട്ടാണോ ദീദി നടക്കുന്നത്... എന്തായാലും ആദ്യായിട്ട് ദീദിയോട് ബഹുമാനം തോന്നുന്നു. ഇത്രയും നാൾ പക്വതയൊന്നും ഇല്ല എന്നു ഞാൻ കരുതിയ ദീദി തന്നെയാണോ ഇത്..." അവൻ അത്ഭുതം നടിച്ചുകൊണ്ടു എന്നെ നോക്കി.

" ഡാ,ഡാ വേണ്ട... ആര് പറഞ്ഞു എനിക്ക് പക്വതയില്ല എന്നു, നീ വലിയ പക്വതയുള്ള മഹാൻ..." ഞാനവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

അവൻ വെറുതെ ചിരിച്ചതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല.

" പിന്നെ നീ ആദ്യം പറഞ്ഞ കാര്യം, ഇവർ കാണിച്ചു തരുന്ന ആളെ കെട്ടുമൊന്നൊക്കെ ഞാൻ തീരുമാനമെടുത്തത് എന്നൊക്കെ ശരിയാണ്, ഹിറ്റ്ലർ അയാളെ കൊന്നാലും എന്നെ കല്യാണം കഴിക്കാൻ പോയിട്ട് ഇങ്ങനെ ഒരു പ്രൊപ്പോസൽ അയാളുടെ അടുത്തേക്ക് കൊണ്ടു വരാൻ പോലും സമ്മതിക്കില്ല എന്ന കാര്യത്തിൽ എനിക്ക് നൂറ് ശതമാനം ഉറപ്പാണ്, അത് കൊണ്ട് അങ്ങനെ ഒരു പ്രൊപ്പോസൽ വരും എന്നോർത്തു ഞാൻ പേടിക്കേണ്ട ആവശ്യം ഇല്ല, അയാൾക്ക് ഈ ലോകത്ത് ഏറ്റവും ദേഷ്യവും വെറുപ്പും ഉള്ളത് എന്നോടാണ് അപ്പോഴാണ് കല്യാണം..." ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

അവൻ ഒന്നും മിണ്ടാതെ വീണ്ടും എന്റെ തോളിൽ തലചായ്ച്ചു.

" പക്ഷേ എന്തോ എനിക്കയാളെ നന്നായി ഇഷ്ട്ടപ്പെട്ടു, ദീദിയോട് dudeന് അങ്ങനെ വലിയ ദേഷ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, ദീദിയുടെ വായിൽ നിന്നും കേട്ട ഒരാളെ അല്ല ഇന്ന് ഞാൻ കണ്ട dude,
he is a nice guy, you know?" അവൻ പതുക്കെ പറഞ്ഞു.

ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല, ആയിരിക്കും... ജിതയുടെ സംസാരത്തിൽ ഒരിക്കലും അഞ്ച് വർഷം മുൻപ് ഞാൻ കണ്ട ഹർഷ വർമയെയോ ഓഫീസിൽ വെച്ചു സ്ഥിരം കാണുന്ന ഹിറ്റ്ലറെയോ കാണാൻ സാധിച്ചിട്ടില്ല, എന്നോടുള്ള ദേഷ്യത്തിന് പിന്നിൽ അയാൾക്ക് ഒരു നല്ല കാരണം ഇല്ലേ? ഇല്ലെങ്കിൽ ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറ്റിയ ഒരു പെൺക്കുട്ടിയോട് ദേഷ്യമല്ലാതെ വേറെയെന്ത് തോന്നാൻ... ഞാൻ കണ്ണുമടച്ച് വിക്കിയുടെ തലയുടെ മുകളിൽ തലവെച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha's pov:-

ഹയാത്തി പട്ടേൽ... അഞ്ച് വർഷം മുൻപ് ഞാൻ കണ്ട അഹങ്കാരിയായ ഹയാത്തി പട്ടേലാണോ അതോ ഇപ്പോൾ കാണുന്ന പതിനാല് വയസ്സുള്ള അനിയന്റത്രയും പക്വതയില്ലാത്ത കുട്ടിക്കളി ഇനിയും വിട്ടു മാറാത്ത ഹയാത്തിയാണോ റിയൽ! ഞാൻ ചിന്തയോടെ ലാപ്ടോപ്പിൽ ഉള്ള അവളുടെ പ്രൊഫലിലേക്ക് കണ്ണോടിച്ചു.

ആൾക്ക് നല്ല പഠിപ്പും മാർക്കും ഒക്കെയുണ്ട് ഇപ്പോൾ ഞങ്ങളുടെ കമ്പിനിയിൽ ചെയ്യുന്ന ജോബിനെക്കാളും നല്ലൊരു ജോബ് കിട്ടാൻ വലിയ പ്രയാസം ഒന്നും കാണില്ല, പിന്നെന്ത് കൊണ്ടായിരിക്കും ഒരു ഉയർന്ന ജോബിന് ശ്രമിക്കാതത്!

എന്റെ ദീദി ആളൊരു പാവമാണ് കേട്ടോ, കുറച്ചു എടുത്തു ചാട്ടം ഉണ്ടെന്നേ ഉള്ളൂ... dudeന് ഗോവയിൽ വെച്ച് തന്നത് പോലെ ഒന്നും ചിന്തിക്കാതെ വല്ല പൊട്ടത്തരവും ചെയ്യും, പിന്നീട് അതോർത്ത് കുറേ സങ്കടപെടുകയും ചെയ്യും,അന്ന് ദീദിക്ക് പറ്റിയ തെറ്റ് ഒന്ന് ക്ഷമിച്ചേക്കണേ... ദീദിക്ക് അതോർത്ത് ഇപ്പോഴും നല്ല വിഷമം ഉണ്ട്... വിക്കി നേരത്തെ പറഞ്ഞ ഡയലോഗ് ഓർമ്മ വന്നതും ഞാനറിയാതെ ചിരിച്ചു പോയി.

രാഹുലും ഇന്നലെ ഇതേ കാര്യം പറഞ്ഞിട്ടാണെല്ലോ വന്നത്,അവളോട് ക്ഷമിക്കാൻ, ഇപ്പോൾ ദേ ഇവനും, ഇവരുടെയൊക്കെ സംസാരം കേട്ടാൽ തോന്നും ഞാനെന്തോ അവളെ ഉപദ്രവിക്കുകയാണെന്ന്, നോക്കാം ഇവർ പറയുന്നത് പോലെ ക്ഷമിച്ചു കൊടുക്കണോ വേണ്ടയോ എന്ന്, കുറച്ചു നാൾ കൂടി കഴിയട്ടെ, ഞാൻ ലാപ്ടോപ്പ് ഓഫ് ചെയ്തു അവിടെ നിന്നും എഴുന്നേറ്റു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ചാപ്റ്റർ ബോറായിട്ടുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല എന്തോ എഴുതാൻ ഒന്നും മനസ്സിൽ തെളിയുന്നുണ്ടായിരുന്നില്ല അത് കൊണ്ടു എന്തൊക്കെയോ എഴുതിക്കൂട്ടിയതാണ്...അടുത്ത ചാപ്റ്ററിൽ നന്നായി എഴുതാൻ ശ്രമിക്കാം...

കുറച്ചു തിരക്കിലാണ് അത് കൊണ്ട് അടുത്ത അപ്ഡേറ്റ് എപ്പോൾ ഉണ്ടാകും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല, കഴിയുമെങ്കിൽ നേരത്തെ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം...

Continue Reading

You'll Also Like

6.7K 787 27
ഇത് ഒരു ഫാമിലി സ്റ്റോറി ആണ്........
19 2 1
Language - malayalam ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് . 7പേർ അടങ്ങുന്ന ഒരു group . അവർക്ക് ഇടയിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ആണ് ഈ കഥ .
17 1 1
My run-ins with a roommate in Bengaluru