°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 32

1.2K 117 53
By Najwa_Jibin

കഴിഞ്ഞ ഞായറാഴ്ച അപ്ഡേറ്റ് ചെയ്യും എന്ന് പറഞ്ഞതാണ് പക്ഷേ സാധിച്ചില്ല, അത് കൊണ്ട് ഡബിൾ അപ്ഡേറ്റ് ഉണ്ട് ഇപ്രാവശ്യം...☺️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" ഹായ് ജെസ്സിക്കുട്ടീ..." ഞാൻ കിച്ചണിലേക്ക് കടന്നു മമ്മിയെ നോക്കി ഇളിച്ചു.

" നിനക്ക് ഇനിയും ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാറായിട്ടില്ലേ?" മമ്മി എന്റെ ഡ്രസ്സിലേക്ക് നോക്കി ചോദിച്ചു.

" ഇനി എന്തിനാണ് ഇതൊക്കെ ചെയ്ഞ്ച് ചെയ്യുന്നത് വീണ്ടും ഉറങ്ങാറായില്ലേ..." ഞാൻ ഇളിച്ചു കൊണ്ടു അവിടെയുള്ള കസേരയിൽ കാലും കയറ്റി ഇരുന്നു.

" വേറൊരു വീട്ടിൽ കേറി പോകേണ്ടതാണ് എന്നിട്ടും നിന്റെ കുട്ടിക്കളി മാറിയിട്ടില്ല, നിന്നെയല്ല നിന്റെ വീട്ടുക്കാരെയാണ് പറയുക വളർത്തു ദോഷം എന്ന്... കാല് താഴ്ത്തി ഇരിക്കെടി..." മമ്മി എന്നെ നോക്കി നോക്കി ദേഷ്യപ്പെട്ടു.

അനുസരിച്ചേക്കാം ഇല്ലെങ്കിൽ വന്ന കാര്യം നടന്നെന്ന് വരില്ല. ഞാൻ പെട്ടെന്ന് തന്നെ കാൽ താഴ്ത്തി.

" എല്ലാ അമ്മമാരുടെയും വായിൽ നിന്നും കേൾക്കുന്ന സ്ഥിരം ഡയലോഗാണിത്, ഇങ്ങനെ വളർത്തു ദോഷം കേൾപ്പിക്കും എന്ന പേടിയുണ്ടെങ്കിൽ പെണ്മക്കളോടൊക്കെ ചെറുക്കന്മാരെ സ്വന്തം വീട്ടിലേക്ക് കെട്ടി കൊണ്ടു വരാൻ പറഞ്ഞാൽ പോരെ..." വിക്കി ഇതും പറഞ്ഞു സ്വയം തന്നെ ചിരിക്കാൻ  തുടങ്ങി.

മമ്മി അവനെ തറപ്പിച്ചൊരു നോട്ടം നോക്കി. ഇവൻ എല്ലാം നശിപ്പിക്കും, ഞാൻ അവനെ നോക്കി മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.

" അവനെ വിട് മമ്മീ... പിന്നെ ഒരു പഴയ ഫ്രണ്ടിനൊയൊക്കെ കണ്ടെന്നു കേട്ടല്ലോ?" ഞാൻ മമ്മിയെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു.

" കണ്ടു, അതിന് ഇപ്പോൾ എന്താ?" മമ്മി ഗൗരവത്തോടെ തിരിച്ചു ചോദിച്ചു.

ഈ മമ്മിയുടെ വായിൽ നിന്നും ഇവരുടെ ലവ് സ്റ്റോറി കേൾക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ വിക്കിയെ നോക്കി, ചോദിക്ക് എന്നും പറഞ്ഞു അവൻ കൈ കൊണ്ട് ആക്ഷൻ കാണിക്കുന്നു.

" ഹലോ ഞാൻ കാരണമാണ് ആ ഫ്രണ്ടിനെ കണ്ടത് എന്നോർമയിലുണ്ടാവണം, അതിന്റെ നന്ദി വേണം..." ഞാൻ ചോദിക്കുന്ന സ്റ്റൈൽ മാറ്റി പിടിച്ചു.

" ഓഹോ, നന്ദിയായിട്ട് എന്താണാവോ എന്റെ മോൾക്ക് വേണ്ടത്?!" മമ്മി കളിയാക്കുന്ന മട്ടിൽ ചോദിച്ചു.

" കൂടുതലായിട്ട് ഒന്നും വേണ്ട, നമുക്ക് സച്ചിൻ പട്ടേലിന്റെയും ജെസ്സീക്ക അലക്സിന്റെയും അനശ്വരമായ പ്രണയകഥ എന്താണെന്ന് അറിഞ്ഞാൽ മതി, അല്ലേ ദീദി?" വിക്കി ഇതും പറഞ്ഞു കൊണ്ട് എന്നെ നോക്കി.

" അതേ... സ്വന്തം അച്ഛന്റെയും അമ്മയുടെയും ലവ് സ്റ്റോറി സ്വന്തം മക്കൾക്ക് അറിയില്ല എന്ന് പറഞ്ഞാൽ നാണക്കേടാണ്..." ഞാൻ മമ്മിയെ നോക്കി പറഞ്ഞു.

"ഓഹോ അപ്പോൾ അതാണ് രണ്ടിനെയും ഇപ്പോൾ ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം അല്ലേ?" മമ്മി തിരിഞ്ഞു നിന്നു ഞങ്ങളെ രണ്ടു പേരെയും നോക്കി.

"യെസ്... അപ്പോൾ തുടങ്ങിക്കോളൂ..." വിക്കി എനിക്കടുത്തുള്ള കസേരയിൽ വന്നിരുന്നു.

" ഇതിൽ എന്ത് പറയാനിരിക്കുന്നു! കണ്ടു, പരിചയപ്പെട്ടു, ഇഷ്ടത്തിലായി അവസാനം ഒളിച്ചോടി കല്യാണം കഴിച്ചു..."

" ആഹാ...എത്ര മനോഹമായ ലവ് സ്റ്റോറി... ബാക്കിയുള്ള എല്ലാവരും ഒളിച്ചോടി കല്യാണം കഴിച്ചതിന് ശേഷമാണെല്ലോ മീറ്റ് ചെയ്യുന്നതും ഇഷ്ടപ്പെടുന്നതുമൊക്കെ..." വിക്കി മമ്മിയെ കളിയാക്കി.

മമ്മി അവനെ തറപ്പിച്ചൊന്നു നോക്കി.

" എന്റെ മമ്മീ... ഇതൊക്കെ എല്ലാ ലവ് സ്റ്റോറിയിലും നടക്കുന്ന കാര്യങ്ങൾ അല്ലേ? ഞങ്ങൾ ഉദ്ദേശിച്ചത് മമ്മി എങ്ങനെ പപ്പയെ കണ്ടുമുട്ടി എന്നാണ്? കൂടാതെ വർമ്മാസാറും മറ്റുമൊക്കെ എങ്ങനെ ഇതിനിടയിൽ പെട്ടു എന്നുമാണ്?" ഞാൻ ചിരിയോടെ മമ്മിയെ നോക്കി പറഞ്ഞു.

മമ്മി മനസ്സിലായി എന്ന മട്ടിൽ തകകുലുക്കി.

" അപ്പോൾ തുടങ്ങിക്കോളൂ..." വിക്കി ടേബിളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

" ഞാനും നിങ്ങളുടെ പപ്പയും മീറ്റ് ചെയ്യാൻ കാരണം ജ്യോതിയാണ്..." മമ്മി പുഞ്ചിരിയോടെ പറഞ്ഞു.

" ആര് ഹർഷ സാറിന്റെ സിസ്റ്റർ ജ്യോതിയോ?" ഞാൻ മമ്മിയെ നോക്കി.

ഈ ജ്യോതി എന്നത് ഹിറ്റ്‌ലറുടെയും ജിതയുടെയും മൂത്ത സിസ്റ്റരുടെ പേരാണ് എന്നു ജിതയുടെ വായിൽ നിന്നും കേട്ടിരുന്നു, ആൾ മാരേജ് ഒക്കെ കഴിഞ്ഞു പുറത്തെവിടെയോ ആണ്...

" ജ്യോതിയുടെ ഫസ്റ്റ് birthdayക്ക് വർമ്മേട്ടൻ അവരുടെ വീട്ടിൽ ഒരു പാർട്ടി വെച്ചിരുന്നു, നിങ്ങളുടെ ഗ്രാൻപയുടെ ഫ്രണ്ടിന്റെ മോൻ ആണ് വർമ്മേട്ടൻ, കൂടാതെ ഫിലിപ്പച്ചായന്റെ ബെസ്റ്റ് ഫ്രണ്ടും... നിങ്ങളുടെ ഗ്രാൻപയെ പോലെ തന്നെ വർമ്മേട്ടന്റെ അച്ഛനും ഒരു മിലിട്ടറിക്കാരനായിരുന്നു, അന്നത്തെ ആ പാർട്ടിയിൽ വെച്ചാണ് ഞാൻ നിങ്ങളുടെ പപ്പയെ ഞാനാദ്യമായി കാണുന്നത്..."

" പപ്പ എങ്ങനെ അവിടെ എത്തി?" ഞാൻ മമ്മിയുടെ മുഖത്തേക്ക് നോക്കി.

" ആനന്ദിന്റെ ജൂനിയർ ആയിട്ടായിരുന്നു നിങ്ങളുടെ പപ്പ അന്നവിടെ വന്നത്, അന്ന് പാർട്ടിയിൽ വെച്ചു നിങ്ങളുടെ പപ്പ ആനന്ദിന്റെ നിർബന്ധം കാരണം വയലിൻ വായിച്ചിരുന്നു..."

" പപ്പ വയലിൻ വായിക്കോ?" വിക്കി അത്ഭുതത്തോടെ ചോദിച്ചു.

എനിക്കും അത് പുതിയൊരു അറിവാണ്, ഒരിക്കൽ പോലും ഞാൻ പപ്പ വയലിൻ വായിക്കുന്നത് കണ്ടിട്ടില്ലാലോ...

" പിന്നേ അസ്സലായിട്ട് വായിക്കും, ഒരു വയലിനിസ്റ്റ്‌ ആവണം എന്നായിരുന്നു അന്ന് നിങ്ങളുടെ പപ്പയുടെ ഡ്രീം...പക്ഷേ ഞങ്ങളുടെ കല്യാണത്തിന് ശേഷം അത് നിർത്തിയിരുന്നു..."

"അതെന്താ?" ഞാൻ സംശയത്തോടെ മമ്മിയെ നോക്കി.

" വയലിൻ വായിച്ചു നടന്നാൽ പിന്നെ ലൈഫ് മുന്നോട്ട് പോകുമോ? അത് കൊണ്ട് വയലിൻ വിട്ട് വേറെ ജോലി നോക്കാൻ തുടങ്ങി." മമ്മി നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു.

" അതേ... കഥയിൽ നിന്നും റൂട്ട് മാറി പോകല്ല... ബാക്കി പറ മമ്മീ..." വിക്കി മമ്മിയെ നോക്കി പറഞ്ഞു.

" എന്നിട്ടെന്ത് അന്ന് വെറുതെ ഒന്ന് പരിചയപ്പെട്ടു, നിങ്ങളുടെ പപ്പയ്ക്ക് അന്ന് പെൺകുട്ടികളോടൊക്കെ സംസാരിക്കാൻ വലിയ പേടിയായിരുന്നു... പിന്നീട് പുറത്തു വെച്ചു മൂന്ന് നാല് തവണ കണ്ടപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി, പിന്നീട് സച്ചിയുടെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതാണെന്നും ബന്ധുക്കളായി ആരുമില്ല എന്നൊക്കെ അറിഞ്ഞപ്പോൾ ആദ്യം നല്ല സഹതാപം തോന്നി പിന്നീട് എപ്പോഴോ അത് പ്രണയമായി മാറി..." മമ്മി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

" ആഹ്...ഇപ്പോഴാണ് എന്റെ ആ വലിയ സംശയം തീർന്നത്..." വിക്കി തലയാട്ടി കൊണ്ടു പറഞ്ഞു.

" എന്ത് സംശയം!" ഞാനും മമ്മിയും അവനെ നോക്കി.

" അല്ല ഇത്ര പാവമായ പപ്പയും ഒന്ന് പറഞ്ഞു രണ്ടാമത്തെ വാക്ക് കേൾക്കാൻ പോലും നിൽക്കാതെ ചൂടാവുകയും ചെയ്യുന്ന മമ്മിയും തമ്മിൽ എങ്ങനെ ലവ് ചെയ്തു എന്ന് ഇത്രയും കാലം മനസ്സിലായിരുന്നില്ല, ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത് പപ്പയല്ല മമ്മിയാണ് പപ്പയെ വളച്ചതെന്ന്..." വിക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇവനെ ഇന്ന് ഞാൻ... കാര്യമായി സംസാരിച്ചിരിക്കുമ്പോഴാണ് അവന്റെ അസ്ഥാനത്തെ കോമഡി. ഞാൻ വിക്കിയെ തറപ്പിച്ചൊന്നു നോക്കി.

"ദേ ചെറുക്കാ നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും..." മമ്മി അവനെ നോക്കി താക്കീത് ചെയ്യുന്ന മട്ടിൽ പറഞ്ഞു.

" അവനെ നോക്കണ്ട മമ്മീ... എന്നിട്ട് പപ്പയോട് മമ്മി ഇഷ്ട്ടം തുറന്നു പറഞ്ഞോ?" ഞാൻ മമ്മിയുടെ മുഖത്തേക്ക് നോക്കി.

"ഏയ് ഞാനൊന്നും പറയാൻ നിന്നില്ല, പക്ഷേ എനിക്ക് തോന്നിയത് പോലെ തന്നെ എന്നോടും ഒരിഷ്ടം നിങ്ങളുടെ പപ്പയ്ക്കും എന്നോടുണ്ടെന്ന് എനിക്ക് മനസ്സിലായി, അപ്പോഴാണ് ഞാൻ പോലും അറിയാതെ നിങ്ങളുടെ ഗ്രാൻപ എന്റെ മാരേജ് ഉറപ്പിക്കുന്നത്, കോഴ്സ് കഴിഞ്ഞിട്ട് മതി എന്നൊക്കെ അന്ന് നിങ്ങളുടെ ഗ്രാൻപയോട് പറഞ്ഞെങ്കിലും അന്ന് പപ്പ സമ്മതിച്ചില്ല... ഇതിനിടെ ആനന്ദ് വഴി ഈ കാര്യം സച്ചി അറിഞ്ഞു ഒരു ദിവസം എന്നെ കാണാൻ വന്നു..."

"എന്നിട്ട്!" ഞാൻ ആകാംക്ഷയോടെ മമ്മിയുടെ മുഖത്തേക്ക് തന്നെ നോക്കി.

" എന്നിട്ടെന്ത് എന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞു, നിങ്ങളുടെ പപ്പ തുറന്നു പറയേണ്ട താമസം ഞാനും സമ്മതിച്ചു. സച്ചിയെ പോലെയുള്ള ഒരാളെ ഒരിക്കലും എന്റെ വീട്ടിൽ സ്വീകരിക്കൂല എന്ന് ഉറപ്പുള്ളതിനാൽ ഒളിച്ചോടുകയെല്ലാതെ വേറെ വഴിയില്ലായിരുന്നു ഞങ്ങൾക്ക് മുന്നിൽ... അങ്ങനെയാണ് ഞങ്ങൾ ആനന്ദിനെ വിളിക്കുന്നത് അന്ന് അവൻ ഡൽഹിയിൽ പഠിക്കുകയായിരുന്നു അവനാണ് വർമ്മേട്ടനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞത്, ഞങ്ങളെ സഹായിക്കണം എന്നും പറഞ്ഞു, ആദ്യമൊന്നും വർമ്മേട്ടൻ സമ്മതിച്ചില്ല പിന്നെ ഞാനും സച്ചിയും ആനന്ദുമൊക്കെ മാറി മാറി സംസാരിച്ചു സമ്മതിപ്പിച്ചു. അങ്ങനെയാണ് ഹൈദരാബാദിലുള്ള വർമ്മേട്ടന്റെ ഫ്രണ്ടിന്റെ അടുത്തേക്ക് എന്നെയും സച്ചിയെയും അയച്ചത്, പക്ഷേ..."

" വർമേട്ടൻ ചതിച്ചോ?" പെട്ടന്ന് വിക്കി ഇടയ്ക്ക് കയറി ചോദിച്ചു.

ഞാനും മമ്മിയും ഒരുമിച്ചു അവനെ രൂക്ഷമായി നോക്കി.

"ഹിഹി... അല്ല സാധാരണ സിനിമയിൽ ഒക്കെ അങ്ങനെ ചതിക്കാറില്ലേ അതാണ് ഞാൻ ചോദിച്ചത്..." അവൻ ഞങ്ങളെ നോക്കി ഇളിച്ചു.

" ഇനി വാ തുറന്നാൽ നിനക്ക് എന്റെ കയ്യിൽ നിന്നും കിട്ടും പറഞ്ഞില്ല എന്നു വേണ്ട..." ഞാൻ വിക്കിയെ നോക്കി താക്കിത് ചെയ്യുന്ന മട്ടിൽ പറഞ്ഞു. "മമ്മി പറ മമ്മീ...വർമ്മാസാറിന്റെ ഫ്രണ്ടിന്റെ അടുത്തേക്കല്ലേ നിങ്ങൾ പോയത് പക്ഷേ പിന്നീട് എന്തു കൊണ്ട് സാറിനെ കണ്ടില്ല..."

"അന്ന് ട്രെയിനിൽ വെച്ചു ഞങ്ങളുടെ കയ്യിൽ നിന്നും ആ ഫ്രണ്ടിന്റെ ആഡ്ഡ്രസ് കളഞ്ഞു പോയി, അത് കാരണം പിന്നീട് വർമ്മേട്ടനെയോ ആനന്ദിനെയോ കണ്ടിട്ടില്ല, ഒരിക്കൽ നിങ്ങളുടെ പപ്പ അന്വേഷിച്ചു വന്നിരുന്നു ഇവിടെ പക്ഷേ അന്ന് അവർ എല്ലാവരും ഡൽഹിയിലേക്ക് പോയിരുന്നു എന്നാണ് കേട്ടത്... ഞങ്ങൾ കാരണം വർമ്മേട്ടന്റെ ഫാമിലിയും നിങ്ങളുടെ ഗ്രാൻപയും തമ്മിൽ തെറ്റിയിരുന്നു..." മമ്മി നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു.

മമ്മി പപ്പയുടെ കൂടെ പോയത് ഇപ്പോഴും മമ്മിയുടെ വീട്ടിൽ സ്വീകരിച്ചിട്ടില്ല, ഫിലിപ്പങ്കിളുമായിട്ടാണ് മമ്മിക്ക് ഇപ്പോൾ മമ്മിയുടെ ഫാമിലിയിൽ ആകെയുള്ള കണക്ഷൻ, ഞങ്ങളുടെ ഗ്രാൻപയെയോ ആന്റിയെയോ അങ്കിളിനെയോ ഒന്നും ഞാനും വിക്കിയും ഇതുവരെ കണ്ടിട്ടില്ല, പക്ഷേ റേഹ പറഞ്ഞു അവരെ ഒക്കെ നന്നായി അറിയാം...

" മമ്മി പിന്നീട് ഒരിക്കലും ഗ്രാൻപയെ കണ്ടിട്ടില്ലേ?" ഞാൻ മമ്മിയെ നോക്കി.

മമ്മി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഒരു സങ്കടം നിറഞ്ഞൊരു പുഞ്ചിരി...മമ്മിയുടെ കണ്ണ് നിറഞ്ഞു വരുന്നത് ഞങ്ങൾ കണ്ടു. മമ്മി അവരെയൊക്കെ നല്ലത് പോലെ മിസ്സ് ചെയ്യുന്നുണ്ട് എന്നു ആ മുഖഭാവത്തിൽ നിന്നും നല്ലത് പോലെ മനസ്സിലാക്കാം...

ഞാൻ വിക്കിയെ നോക്കി അവൻ എന്നെ നോക്കി കൊണ്ടു അവിടെ നിന്നും പതുക്കെ എഴുന്നേറ്റു. ചോദിച്ചത് മതി എന്നർത്ഥത്തിൽ ഞാനും പതുക്കെ തലകുലുക്കിക്കൊണ്ടു അവിടെ നിന്നും എഴുന്നേറ്റു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഒൻപതാം ക്ലാസിൽ പഠിക്കുന്ന ടൈമായിരുന്നു റേഹയെ ആദ്യമായി കാണുന്നത്, അത് വരെ കരുതിയിരുന്നത് പപ്പയെ പോലെ തന്നെ മമ്മിക്കും ബന്ധുക്കളായി ആരും ഇല്ല എന്നാണ്, റേഹ പറഞ്ഞാണ് മമ്മിയോട് അവിടെ എല്ലാവർക്കും ദേഷ്യമാണ് എന്നറിഞ്ഞത്... ഞാൻ ഇതൊക്കെ ചിന്തിച്ചു കൊണ്ടു സോഫയിൽ ഇരിക്കുമ്പോഴായിരുന്നു വിക്കി തൊട്ടടുത്തുള്ള സോഫയിൽ എന്നെക്കാളും വലിയ ചിന്തയോടെ ലാപ്ടോപ്പും തുറന്നു വെച്ചു ഇരിക്കുന്നത് കണ്ടത്.

ഞാൻ അവിടെ കിടന്ന പില്ലോ എടുത്തു അവന് നേർക്ക് എറിഞ്ഞു.

"ക്യാച്ച്..." എന്നും പറഞ്ഞു അവൻ ആ പില്ലോ പിടിച്ചു. " എന്നോടാണോ കളി..." അവൻ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

" ഒന്ന് പോടാ..." ഞാനവനെ നോക്കി പുച്ഛിച്ചു. " അല്ല, നീയെന്തോ കാര്യമായി എന്തോ ചിന്തിക്കുന്നത് കണ്ടല്ലോ? എന്തായിരുന്നു?"

" വേറെയെന്ത് ഞാൻ മമ്മി നേരത്തെ പറഞ്ഞതിനെ കുറിച്ചാലോചിക്കുകയായിരുന്നു..."

" എന്ത്! ഗ്രാൻപയെ കുറിച്ചാണോ?"

" ഏയ് അതല്ല, മമ്മി പറഞ്ഞില്ലേ അന്ന് ആ അഡ്രസ് കളഞ്ഞു പോയെന്ന് ആ കാര്യത്തിൽ എനിക്ക് പപ്പയെ നല്ല സംശയമുണ്ട്..." അവൻ ഗൗരവത്തോടെ പറഞ്ഞു.

" എന്ത് സംശയം?" ഞാൻ കാര്യം മനസ്സിലാവാതെ അവനെ നോക്കി.

അവൻ പറയാൻ പോകുന്നത് എന്തെങ്കിലും ചളിയായിരിക്കും,എന്നത് നൂറ് ശതമാനം ഉറപ്പാണ്.

" എനിക്ക് തോന്നുന്നത് പപ്പയ്ക്ക് അന്ന് ദീദിയുടെ വർമ്മസാറെ വിശ്വാസമുണ്ടായിട്ടുണ്ടാക്കില്ല, അത് കൊണ്ട് പപ്പ മനപ്പൂർവ്വം ആ അഡ്രസ്‌ കളഞ്ഞതാവണം..." അവൻ വലിയ കണ്ടുപിടുത്തം എന്ന മട്ടിൽ എന്നെ നോക്കി സീരിയസായി പറഞ്ഞു.

" നിനക്ക് വേറെയൊരു പണിയുമില്ലേ വിക്കീ..." ഞാൻ തലക്ക് കയ്യും കൊടുത്തു അവനെ നോക്കി.

" ഞാൻ കാര്യമായി പറഞ്ഞതാണ്, ദീദി ഒന്ന് ചിന്തിച്ചു നോക്കിയേ?" അവൻ എന്നെ നോക്കി.

" ഒന്ന് പോടാ..."

അപ്പോഴാണ് കോളിങ് ബെൽ അടിഞ്ഞത്, പപ്പയായിരിക്കണം, ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു.

" ദേ പപ്പ വന്നിട്ടുണ്ട് നേരിട്ട് തന്നെ ചോദിച്ചു നിന്റെ സംശയം തീർത്തോളൂ..." ഞാൻ വിക്കിയെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് ഡോറിനടുത്തേക്ക് നടന്നു.

" ഞാൻ ചോദിക്കും..." അവൻ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.

" ഹായ് പപ്പാ..." എന്നും പറഞ്ഞു ഞാൻ ഡോർ തുറന്നു.

പപ്പയെ പ്രതീക്ഷിച്ചു ഡോർ തുറന്ന ഞാൻ മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ടതും ഒന്ന് ഞെട്ടി. സ്വപ്നമല്ല എന്നുറപ്പിക്കാനായി ഞാൻ രണ്ടു കണ്ണടച്ചു  തുറന്നു. അല്ല ഇത്  സ്വപനമല്ല സാക്ഷൻ ഹിറ്റ്ലറും ആനന്ദ് സാറും ജിതയുമിതാ എന്റെ മുന്നിൽ ഇതാ നിൽക്കുന്നു.

" ഹായ് ഹയാത്തി..." ജിത എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കയ്യുയർത്തി.

" ഹാ...ഹായ്..." ഞാൻ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

പെട്ടന്നാണ് എനിക്ക് എന്റെ വേഷമെന്താണെന്നുള്ളത് കത്തിയത് ഞാൻ എന്റെ ഡ്രസ്സിലേക്ക് നോക്കി, ഓഹ് നോ... ഞാൻ പെട്ടെന്ന് തന്നെ തിരിഞ്ഞുനിന്നു അകത്തേക്ക് ഓടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Continue Reading

You'll Also Like

6.7K 1K 24
Malayalam hopekook ff
6.7K 787 27
ഇത് ഒരു ഫാമിലി സ്റ്റോറി ആണ്........
19 0 1
ഒരു ജീവിതം. പിന്നതിൽ ബാക്കിയായ പ്രണയം.
431 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.