°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 30

1.5K 178 88
By Najwa_Jibin

ഇതെന്താണ് ഈ പാൻകേക്ക് ഇങ്ങനെ!! മുൻപ് പല തവണ കഴിച്ചതാണ് പക്ഷേ അന്നൊന്നും ഇതു പോലെ ഇതിനൊരു ചവർപ്പുണ്ടായിരുന്നില്ലാലോ? നല്ല ടേസ്റ്റിയായിരുന്നു... ഈ പാൻകേക്കിൽ വേറെ എന്തോ ഒന്ന് ചേർത്തിട്ടുണ്ട്, അതാണ് ഈ ചവർപ്പ് എന്ന് തോന്നുന്നു. പക്ഷേ തിന്നാനെല്ലാതെ ഈ ഫുഡിനെക്കുറിച്ചും അതിൽ ചേർക്കുന്ന ഐറ്റംസിനെ കുറിച്ചും വലിയ അറിവില്ലാത്തതിനാൽ അത് എന്താണെന്ന് മാത്രം പിടികിട്ടിയില്ല.

ഇനിയിപ്പോൾ എനിക്ക് മാത്രം തോന്നിയതാണോ എന്നറിയാനായി മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ബാക്കിയുള്ള എല്ലാവരും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് ഞാൻ കണ്ടത്. ഇവരെന്താണ് ഇങ്ങനെ നോക്കുന്നത്! ഒരു മാതിരി പ്രേതത്തെ കണ്ടത് പോലെ!!!

"എന്ത് പറ്റി ഹയാ... ഫുഡ് കൊള്ളില്ലേ?" പെട്ടന്ന് ആന്റി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

ആന്റിയോട് എന്ത് പറയും എന്നറിയാതെ ഞാൻ ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് പറയരുത് എന്നർത്ഥത്തിൽ ജിത അവളുടെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിന് മീതെ വെച്ചത് എന്റെ കണ്ണിൽ പെട്ടത്, ഇല്ലെങ്കിൽ തന്നെ ആരെങ്കിലും ഇങ്ങനെ ഫസ്റ്റ് കാണുന്ന ഒരാളുടെ മുഖത്തേക്ക് നോക്കി അവർ ഇണ്ടാക്കിയ ഫുഡ് കൊള്ളില്ല എന്നു പറയുമോ?

" അത്...അത് പിന്നെ..."

" അത് വേറെയൊന്നും അല്ല മമ്മീ, ഹയാത്തിക്ക് കുറേ maple syrup വേണം...അതാണ്, അല്ലേ ഹയാ?" പെട്ടന്ന് രാഹുൽ സർ അതിനിടയിൽ കയറി എന്നെ രക്ഷിച്ചു കൊണ്ടു പറഞ്ഞു.

" ആണോ കുട്ടീ..." ആന്റി രാഹുൽ സർ പറഞ്ഞത് ശരിയാണോ എന്നർത്ഥത്തിൽ എന്നെ നോക്കി.

"അതെ ആന്റി,.."ഞാനും ആന്റിയെ നോക്കി ഇളിച്ചു.

രാഹുൽ സാർ ഉള്ളത് കാരണം രക്ഷപെട്ടു...

" എന്നാൽ ഒരു മിനിറ്റ് ഞാൻ പോയി സിറപ്പ് എടുത്തു കൊണ്ട് വരാം..." എന്നും പറഞ്ഞു ആന്റി എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു.

" ഇതെന്താണ് ഈ ടേസ്റ്റ്?" ആന്റി പോയതും ഞാൻ രാഹുൽ സാറിന്റെ മുഖത്തേക്ക് നോക്കി.

" ആ...ആർക്കറിയാം ഇന്ന് എന്താണാവോ മമ്മി ഇതിൽ ചേർത്തത്, വല്ല കയ്പ്പക്കയുമാണോ ഇങ്ങനെ കയ്പ്പടിക്കാൻ..." അയാൾ അവിടെ ഉണ്ടായിരുന്ന വെളളം നിറച്ച ക്ലാസ് എടുക്കുന്നതിനിടയിൽ പറഞ്ഞു.

എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല.

" ആന്റി നല്ല ഒരു കുക്ക് തന്നെയാണ് പക്ഷേ സാധാരണ ഉള്ള റെസിപ്പിയിൽ ആന്റിയുടെ വക കുറച്ചു സാധനങ്ങൾ ഒക്കെ മിക്സ് ചെയ്യും, എന്നിട്ട് ഇതു പോലെ മറ്റുള്ളവരെ കൊണ്ടു തീറ്റിക്കും, ആരെങ്കിലും ടേസ്റ്റ് ഇല്ല എന്നു പറഞ്ഞാൽ പിന്നെ ആളുടെ മൂഡ് മൊത്തം പോകും, പിന്നെ കരച്ചിലും മറ്റുമായിരിക്കും ഒരാഴ്ച വരെ..." ജിത എന്റെ ചോദ്യത്തിനുള്ള മറുപടി എന്ന മട്ടിൽ പറഞ്ഞു.

അപ്പോൾ അതാണ് കാര്യം, ആന്റി വന്നത് മുതൽ ഇവരുടെ മുഖഭാവം ഒക്കെ മാറിയത്! എന്റെ ഭാഗ്യം ഞാൻ അറിയാതെ ഫുഡ് ടേസ്റ്റ് ഇല്ല എന്നു പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി...ഓഹ്...

" അപ്പോൾ ഇത് എന്ത് ചെയ്യും," ഞാൻ പ്ളേറ്റിലുള്ള ഫുഡ് നോക്കി ഭയത്തോടെ ചോദിച്ചു.

" കണ്ണടച്ചു എങ്ങനെയെങ്കിലും തിന്നുക തന്നെ, അല്ലാതെ വേറെ എന്ത് ചെയ്യാൻ!" രാഹുൽ സർ അയാളുടെ പ്ളേറ്റിലേക്ക് നോക്കി സങ്കടത്തോടെ പറഞ്ഞു.

ഇത് കഴിക്കാനോ! No way... ഇത് മൊത്തം കഴിച്ചാൽ ഇന്നലെ ഹിറ്റ്ലർ കിടന്നത് പോലെ ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വരും, ഞാൻ ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി, എനിക്കിതൊന്നും വലിയ കാര്യമല്ല എന്ന മട്ടിൽ ഒന്നും മിണ്ടാതെ ചെറിയ ചെറിയ പീസ് കട്ട് ചെയ്തു കഴിക്കുന്നുണ്ടായിരുന്നു അയാൾ, കഷ്ടപ്പെട്ട് കഴിക്കുന്നതാണ് എന്ന് അയാളുടെ മുഖഭാവത്തിൽ വായിച്ചെടുക്കാവുന്നതാണ്.

ആന്റി സിറപ്പും എടുത്തു ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടതും വേറെ വഴി ഒന്നുമില്ലാത്തതിനാൽ ഞാനും പതുക്കെ കഷ്ടപ്പെട്ട് കഴിക്കാൻ തുടങ്ങി...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പുറത്തേക്ക് പോകാൻ റെഡിയായി ജിതയെ വെയിറ്റ് ചെയ്തു സോഫയിൽ ഇരിക്കുകയാണ് ഞാൻ, ഹിറ്റ്ലറും രാഹുൽ സാറും നേരത്തെ തന്നെ പോയിരുന്നു, അത്യാവശ്യമായി എവിടെയോ പോകാൻ ഉണ്ട് എന്ന് പറഞ്ഞു ആന്റിയും അവരുടെ കൂടെ തന്നെ പോയി.

പെട്ടന്നാണ് എന്റെ ഫോൺ റിങ് ചെയ്തത്, മമ്മിയാണ്, മമ്മി എന്താണ് ഈ നേരത്ത്! ഇന്ന് കോളേജിൽ പോയിട്ടില്ലേ! ഇതും ചിന്തിച്ചു കൊണ്ടു ഞാൻ കോൾ അറ്റന്റ് ചെയ്തു.

" ഹലോ, മമ്മി എന്താണ് ഈ നേരത്ത്? കോളേജിൽ പോയില്ലേ ഇന്ന്?" ഞാൻ കോൾ അറ്റൻഡ് ചെയ്ത ഉടനെ ചോദിച്ചു.

" പോയിരുന്നു, പക്ഷേ കോളേജിൽ പഠിക്കാനുള്ള age ആയിട്ടില്ല എന്നു പറഞ്ഞു സെക്യൂരിറ്റി അകത്തേക്ക് കയറ്റിയില്ല..." മമ്മിക്ക് പകരം വിക്കി മറുപടി തന്നു.

" അയ്യേ നീയായിരുന്നോ? നിനക്ക് ഇന്ന് ക്ലാസ്സ് ഒന്നുമില്ലേ?" വിക്കിയുടെ ശബ്ദം കേട്ടതും ഞാൻ പുച്ഛത്തോടെ ചോദിച്ചു.

"മമ്മി ആണെങ്കിൽ കോളേജ്, ഞാനാണെങ്കിൽ സ്കൂൾ, ഇനി പപ്പയാണ് വിളിച്ചതെങ്കിൽ ദീദി എന്താണ് ചോദിക്കുക?" അവൻ എന്നെ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.

" ഇങ്ങനെ ചളിയടിക്കാനാണോ നീ ഇപ്പോൾ വിളിച്ചത്?" ഞാൻ മടുപ്പോടെ ചോദിച്ചു.

" എന്തേ മാഡത്തിന് പിടിച്ചില്ലേ?"

" സമയം കളയാതെ നീ കാര്യം പറ, എനിക്ക് പുറത്തു പോകാന്നുണ്ട്..."

" വലിയ കാര്യമായി പോയി, പറച്ചിൽ കേട്ടാൽ ദീദി അവിടെ കറങ്ങാൻ പോയത് പോലെയുണ്ടല്ലോ, ബോറടിപ്പിക്കുന്ന മീറ്റിങ്ങിനെല്ലേ പോയത്...വെറുതെ എന്നെ ചൂടാക്കാൻ നോക്കണ്ട..." അവൻ പറഞ്ഞു.

ബെസ്റ്റ് അവൻ ഞാനവനെ ചൂടാക്കാൻ വെറുതെ പറഞ്ഞതെന്നാണ് കരുതിയത്, എന്തായാലും തിരുത്താൻ നിൽക്കണ്ട. പാവം ഇനി അതോർത്തു സങ്കടപെടുത്തേണ്ട...

" ആട്ടെ നീ എന്തിനാണ് വിളിച്ചത്? അത് പറ ആദ്യം!!"

"ദീദി എപ്പോൾ തിരിച്ചു ഇവിടെ എത്തും?"

" നൈറ്റ്... മ്മ്‌ എന്താണ് കാര്യം?"

" ഒന്നുമില്ല, ദീദിക്ക് ഒരു സർപ്രൈസ് ഉണ്ട് ഇവിടെ..."

"എന്ത് സർപ്രൈസ്!!" ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു.

" ഒരു ചെറിയ സർപ്രൈസ് പക്ഷേ നല്ലത് പോലെ ഞെട്ടും, അത് കൊണ്ട് അത് ഞെട്ടാൻ തയ്യാറായി വന്നോളൂ..." അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്താണ് ഞാൻ ഞെട്ടാൻ മാത്രമുള്ള സർപ്രൈസ്!! ദൈവമ്മേ ഇനി മമ്മി എന്നോട് ചോദിക്കാതെ എന്റെ കല്യാണമോ മറ്റോ ഫിക്സ് ചെയ്തോ?

"നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ വിക്കീ..."

" സോറീ... ദീദി ഇവിടെ വന്നാൽ മാത്രമേ പറയൂ... അപ്പോൾ മാത്രമേ അതിന്റെ ഫീൽ അനുഭവിക്കാൻ പറ്റൂ..." അവൻ ചിരിയോടെ പറഞ്ഞു.

" നിന്നോടാണ് മര്യാദക്ക് പറയാൻ പറയുന്നത്," ഞാൻ കുറച്ചുറക്കെ പറഞ്ഞു.

" നടക്കില്ല ദീദീ... അപ്പോൾ നമുക്ക് ഇവിടെ എത്തിയിട്ട് കാണാം..." ഇത്രയും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു.

ഇവനെ ഞാൻ...ഞാൻ ദേഷ്യത്തോടെ പല്ല്‌ കടിച്ചു. എന്തായാലും എന്തായിരിക്കും ആ കാര്യം! കല്യാണക്കാര്യം അല്ല എന്നാണ് തോന്നുന്നത് അങ്ങനെ വല്ല പണിയാണെങ്കിൽ വിക്കി ഇത് പോലെ എന്നെ ടെൻഷനടിപ്പിക്കില്ല, ന്യൂസ് കേട്ട ഉടനെ തന്നെ അറിയിക്കും, ഇത് വേറെ എന്തോ കാര്യമാണ്... പിന്നെ ഇവനെ വിശ്വസിക്കാനും പറ്റില്ല, വെറുതെ എന്നെ ടെൻഷനടിപ്പിക്കാൻ പറയാനും ചാൻസ് ഉണ്ട്...

"പോകാം..." അപ്പോഴാണ് ജിത റെഡിയായി അവിടേക്ക് വന്നത്.

" ആഹ്..." ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ടു ഏഴുന്നേറ്റു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

" വിക്കിക്ക് ഒരു ഷൂ, പപ്പയ്ക്ക് ഒരു പെർഫ്യൂമും മമ്മിക്ക് ഒരു ചെരിപ്പും, പിന്നെ ആഷിക്ക് ഒരു കുർത്തയും പിന്നെ കുറച്ചു ഫാൻസിയും ഞാൻ എടുത്ത സാധനങ്ങളുമായി ജിതയുടെ അടുത്തേക്ക് നടന്നു.

" കഴിഞ്ഞോ?" അവൾ എന്നെ നോക്കി ചോദിച്ചു.

"Yeah..." ഞാൻ പതുക്കെ തലയനക്കി.

" എന്നാൽ പിന്നെ പോകാം... ഭയ്യയും രാഹുൽ ഭയ്യയും പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്..." അവൾ അവളുടെ കൂടെയുണ്ടായിരുന്ന ട്രോളി മുന്നോട്ടേക്ക് തള്ളികൊണ്ട് പറഞ്ഞു. ഞാനും അവളെ പിന്തുടർന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Night:-

രാഹുൽ സാറിനോട് യാത്ര പറഞ്ഞു ഞങ്ങൾ മൂന്ന് പേരും എയർപോർട്ടിനകത്തേക്ക് കയറി. ഫ്ലൈറ്റ് മൂന്ന് മണിക്കൂർ ലേറ്റ് ആയിരുന്നു.

ഇപ്രാവശ്യം ഭാഗ്യം എന്റെ കൂടെയുണ്ട് ഫ്ലൈറ്റിൽ മൂന്ന് പേർക്കും ഒന്നിച്ചു തന്നെയാണ് സീറ്റ്, എന്റെയും ഹിറ്റ്‌ലരുടെയും നടുക്കായി ജിത ഇരുന്നു. കയറിയ ഉടൻ തന്നെ ജിത അവളുടെ കയ്യിലുണ്ടായിരിന്ന ഐപാഡിൽ ഏതോ മൂവി കാണാനും ഹിറ്റ്ലർ അയാളുടെ കയ്യിലെ ഏതോ ഇംഗ്ലീഷ് ബുക്ക് വായിക്കാനും തുടങ്ങി. വേറൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ പതുക്കെ സീറ്റിൽ ചാരി കണ്ണടച്ചു. ഈ ഫ്ളൈറ്റിലും കാറിലും ഒക്കെ ഇരുന്നു ഉറങ്ങാൻ ഒരു പ്രതേക സുഖമാണ്...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


" ഭയ്യ മമ്മിയെ വിളിച്ചോ? ഫ്ലൈറ്റ് ലാന്റ് ചെയ്ത ഉടനെ വിളിക്കാൻ പറഞ്ഞിരുന്നു മമ്മി." ജിത ഹിറ്റ്‌ലറെ നോക്കി ചോദിച്ചു.

നാട്ടിൽ തിരിച്ചെത്തി എന്നെ വീട്ടിൽ കൊണ്ടു വിടാനായി ഹിറ്റ്ലറുടെ കാറിൽ പോയിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ.

" ഇല്ല, നീ വിളിച്ചോ..." അയാൾ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു.

ജിത അവളുടെ മമ്മിയെ വിളിക്കുന്നതും നോക്കി ഞാൻ നിന്നു. കണ്ണുകൾ താനേ അടയാൻ പോകുന്നത് പോലെയുണ്ട്, എങ്ങനെയെങ്കിലും ഒന്ന് വീട്ടിൽ എത്തിക്കിട്ടിയാൽ മതിയായിരുന്നു. ഫ്ലൈറ്റിൽ ഉറങ്ങിയതൊന്നും എവിടെയുമായില്ല. നാളെ ഓഫീസ് ലീവ് ആക്കി പകൽ മൊത്തം കിടന്നുറങ്ങണം... ഞാൻ ഇതൊക്കെ ചിന്തിച്ചു കൊണ്ടു നിന്നു. ജിത അപ്പോഴേക്കും സീറ്റിൽ ചാരി ഉറങ്ങാൻ തുടങ്ങിയിരുന്നു.

ഗേറ്റ് അടച്ചിരുന്നതിന്നാൽ ഹിറ്റ്ലർ കാറ് ഗേറ്റിനു പുറത്തായി നിർത്തി. ഞാൻ പുറത്തേക്കിറങ്ങാനായി ഡോറിനടുത്തേക്കായി നീങ്ങി.

" താൻ ഇന്ന് വരുമെന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലേ?" ഹിറ്റ്ലർ പിറകിലേക്ക് തിരിഞ്ഞു കൊണ്ടു ചോദിച്ചു.

പിന്നെ പറയാതെ! ഫ്ലൈറ്റിൽ കയറുന്നതിന് മുൻപ് മമ്മിയെ വിളിച്ചിരുന്നു, ഇപ്പോൾ ഗേറ്റ് അടച്ചത് കണ്ട് ചോദിക്കുന്നതായിരിക്കും...

" പറഞ്ഞിരുന്നു, ഗേറ്റ് ജസ്റ്റ് ചാരി വെച്ചതാണ് ലോക്ക് ഒന്നും ചെയ്തിട്ടില്ല സർ..."

"അതല്ല, ഇവിടെ ലൈറ്റ് ഒന്നും എവിടെയും ഓണായി കിടക്കുന്നത് കാണുനില്ലാലോ?"

ഞാൻ വീടിന്റെ ഭാഗത്തേക്ക് നോക്കി, ഗേറ്റിനടുത്തുള്ള ലൈറ്റ് അല്ലേ ഓണായി കിടക്കുന്നത്! കൂടാതെ ഡോറിനടുത്തുള്ള ലൈറ്റും ഓണായി കിടക്കുന്നുണ്ട്!ഇയാൾക്കെന്താ കണ്ണ് കാണുന്നില്ലേ?

" ഇല്ല സർ, ഞാൻ വിളിച്ചു പറഞ്ഞിരുന്നു..." ഞാൻ വിശദീകരിക്കാൻ നിൽക്കാതെ അയാളുടെ ഭാഗത്തേക്ക് നോക്കി പറഞ്ഞു, ഇയാളോട് വിശദീകരിക്കാൻ നിന്നാൽ പിന്നെ എന്റെ ഉറക്കം പോയേക്കും...

പിന്നീട് അയാൾ ഒന്നും ചോദിച്ചില്ല. അത് കണ്ടപ്പോൾ ഞാൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി. എന്റെ കൂടെ തന്നെ അയാളും പുറത്തേക്കിറങ്ങി.

ഇയാൾ എന്തിനാണ് ഇപ്പോൾ ഇറങ്ങിയത്! ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. പക്ഷേ അയാൾ എന്റെ മുഖത്തേക്ക് നോക്കാതെ നേരെ പിറകിലേക്ക് പോയി കാറിന്റെ ഡിക്കി തുറന്നു.

എന്റെ ട്രോളി എടുക്കാൻ എനിക്കറിയില്ലേ? അയാൾ എന്റെ ട്രോളി ഡിക്കിയിൽ നിന്നും എടുക്കുന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു.

" Thank you സാർ..." ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചെന്നു വരുത്തി അയാൾ പുറത്തെടുത്തു വെച്ച ട്രോളി എടുത്തു.

അയാൾ തിരിച്ചു കാറിലേക്ക് കയറാതെ അവിടെ തന്നെ നിന്നു. ഇയാൾ ഇതെന്താണ് തിരിച്ചു പോകാതെ? ഞാൻ സംശയത്തോടെ അയാളെ നോക്കി. ഞാൻ നോക്കിയതും അയാൾ തിരിച്ചു എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു.

"ആഹ്...ആ...ഗുഡ് നൈറ്റ് സാർ..." ഞാൻ ഇത്രയും പറഞ്ഞു തിരിച്ചു അയാളുടെ മറുപടിക്ക് വേണ്ടി കാത്തു നിൽക്കാതെ ഗേറ്റിനടുത്തേക്ക് നടന്നു.

ഞാൻ അകത്തേക്ക് കയറി കുറച്ചു കഴിഞ്ഞപ്പോൾ ഹിറ്റ്ലർ കാർ സ്റ്റാർട്ട് ചെയ്ത് പോകുന്നത് ഞാൻ കണ്ടു. അയാൾ പോയതും ഞാൻ ഡോറിനടുത്തേക്ക് നടന്നു.

കോളിംഗ് ബെൽ അടിച്ചു കഴിഞ്ഞപ്പോഴാണ് ഓർത്തത്, വെറുതെ കോളിംഗ് ബെൽ അടിച്ചു എന്നത്, ബെൽ ശബ്ദം കേട്ട് ഇനി പപ്പ ഉണർന്നു കാണുമോ? ഷോപ്പിൽ ഇപ്പോൾ നല്ല തിരക്കാണെന്ന് കേട്ടിരുന്നു, അതിന്റെ ക്ഷീണം കാരണം നല്ല ഉറക്കിലായിരിക്കും ചിലപ്പോൾ, ഞെട്ടി ഏഴുന്നേക്കാതിരുന്നാൽ മതിയായിരുന്നു. കോളേജിൽ പഠിക്കുന്ന ടൈം ട്രെയിൻ വൈകുന്നേരമായതിനാൽ ഹോസ്റ്റലിൽ നിന്നും എല്ലാ ആഴ്ചയും ഇത് പോലെ ലേറ്റ് ആയിട്ടാണ് എത്താറുള്ളത്, അന്ന് ഞാൻ എത്തുന്നത് വരെയും രണ്ടുപേരും ഉറങ്ങാതെ കാത്തുനിൽക്കും... അന്നത്തെ പോലെ ഹോസ്റ്റലിൽ നിന്നും വരുന്നത് പോലെയുണ്ട് ഇപ്പോൾ...

അപ്പോഴാണ് ഡോർ തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്, ഞാൻ ഡോറിനടുത്തേക്ക് നോക്കി.

" ഹായ് ജെസ്സിക്കുട്ടീ..." ഡോർ തുറന്ന് മമ്മിയെ കണ്ടതും ഞാൻ പുഞ്ചിരിക്കൊണ്ടു മമ്മിയെ കെട്ടിപ്പിടിച്ചു.

" പോടീ... നട്ടപ്പാതിരാക്കാണ് അവളുടെ സ്നേഹപ്രകടനം..." ഇതും പറഞ്ഞു മമ്മി എന്റെ രണ്ടു കയ്യിലും പിടിച്ചു പതുക്കെ പിറകോട്ടേക്ക് മാറ്റി.

" സ്നേഹത്തിന് എന്ത് സമയവും കാലവും എന്റെ ജെസ്സിക്കുട്ടീ... എവിടെ എന്റെ ഡാർലിംഗ് പപ്പ..." ഞാൻ ചിരിയോടെ ഇതും പറഞ്ഞു അവിടെയൊക്കെ നോക്കി.

" പുന്നാരമോളുടുള്ള അടക്കാനാവാത്ത സ്നേഹം കാരണം നിന്റെ പപ്പ ഇന്ന് പത്ത്‌ മണിക്ക് തന്നെ കിടന്നു..." മമ്മി എന്റെ ട്രോളി എടുത്തു അകത്തേക്ക് വെക്കുന്നതിനിടയിൽ പുച്ഛത്തോടെ പറഞ്ഞു.

" അത് പപ്പ ക്ഷീണം കൊണ്ടു ഉറങ്ങിയതാവും... ഇല്ലെങ്കിൽ എന്നെ കാത്തിരുന്നേനെ..." ഞാനും വിട്ടുകൊടുത്തില്ല.

" പിന്നേ... അതൊക്കെ പോട്ടെ, നീ വല്ലതും കഴിച്ചതാണോ?"

"ആഹ്, ഫ്ലൈറ്റിൽ കയറുന്നതിന് മുൻപ് കഴിച്ചിരുന്നു...ഇനി സുഖായിട്ട് ഒന്ന് ഉറങ്ങിയാൽ മാത്രം മതി..." ഞാൻ ഇതും പറഞ്ഞു സ്റ്റെപ്പിടുത്തേക്ക് നടന്നു. " ആഹ്, പിന്നെ എന്നെ രാവിലെ വിളിക്കാൻ നിൽക്കേണ്ട, നാളെ ഞാൻ ഓഫീസിൽ പോകുന്നില്ല..." ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് മമ്മിയെ നോക്കി പറഞ്ഞു.

"പറയുന്നത് കേട്ടാൽ തോന്നും നിന്നെ ജോലിക്ക് വിടാൻ ഞങ്ങൾക്കാണ് തിരക്ക് എന്ന്..." മമ്മി ഇതും പറഞ്ഞു തിരിഞ്ഞു നടന്നു.

ഞാൻ മമ്മി പറഞ്ഞത് കേട്ടില്ല എന്ന മട്ടിൽ മുകളിലേക്ക് നടന്നു. ഇനി ഞാൻ എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അത് പിന്നെ എന്റെ കല്യാണത്തിനെ കുറിച്ചായി മാറും... അടുത്തായി ഈ മമ്മിയോട് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല, ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് മമ്മിയുടെ വായിൽ നിന്നും എന്റെ കല്യാണകാര്യം ആണ് വരുക... എന്താണ് എന്നെ ഇത്ര പെട്ടെന്ന് കെട്ടിച്ചു വിടാൻ മമ്മിക്ക് ഇങ്ങനെ താല്പര്യം! ഞാൻ ആരെയെങ്കിലും പ്രണയിച്ചാലോ എന്ന പേടിയാവും ചിലപ്പോൾ... അങ്ങനെ ഒരു കാര്യം ഒരിക്കലും ഈ ഹയാത്തി പട്ടേൽ ചെയ്യില്ല എന്ന കാര്യം മമ്മിക്കറിയില്ലാലോ...

നടന്ന് നടന്ന് റൂമിനടുത്തെത്തിയപ്പോഴാണ് വിക്കിയെ ഓർമ വന്നത്, അവൻ രാവിലെ എന്തോ ഒരു സർപ്രൈസിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ? ഞാൻ തിരിഞ്ഞു അവന്റെ റൂമിലേക്ക് നടന്നു.

ആഹാ... ചെറുക്കൻ നല്ല ഉറക്കിലാണ്... ഞാൻ അകത്തേക്ക് കയറി ബെഡിൽ ഇണ്ടായിരുന്ന അവന്റെ ബുക്കും ടാബും എടുത്തു ടേബിളിൽ വെച്ചു. എന്നിട്ട് ബ്ലാങ്കറ്റ് എടുത്തു അവനെ പുതപ്പിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha's pov:-

എല്ലാം ആ അലവലാതി രാഹുൽ കാരണമാണ്... വെറുതെ അവളുടെ മുന്നിൽ കിടന്ന് നാറി, അവനാണ് പറഞ്ഞത് ഇവളുടെ വീട്ടിൽ എത്തിയാൽ ഞാനും ഒന്നിച്ചു പോയി അവളുടെ parentsനെ കണ്ടു രാവിലെ എത്താൻ കഴിയാത്തതിനെ കുറിച്ചു സോറി പറയണം എന്ന്.

അവൾ എന്റെ പേഴ്സണൽ അസിസ്റ്റന്റായിട്ടെല്ല ഞങ്ങളുടെ കമ്പിനിയിൽ ജോയിൻ ചെയ്തതെന്നും അവളെ എന്റെ സെക്രട്ടറിയാക്കിയത് കൊണ്ട് മാത്രമാണ് അവൾക്ക് ഇപ്പോൾ ഞങ്ങളുടെ കൂടെ വരേണ്ടി വന്നതും എന്നും, അവൻ അത് പറഞ്ഞപ്പോൾ കുറച്ചു കാര്യമില്ലാതില്ല എന്നു എനിക്കും തോന്നി. അത് കൊണ്ട് തന്നെയാണ് അവളുടെ വീട്ടിൽ എത്തിയപ്പോൾ ഇറങ്ങി അവളുടെ വീട്ടുകാരോട് സംസാരിക്കാം എന്നു കരുതിയത്, ഒന്ന് നല്ല ബോസ് ആയിക്കളയാം എന്നു കരുതി.

വീട്ടിൽ ലൈറ്റ് ഒന്നും കാണാതെ കണ്ടപ്പോൾ ആദ്യം ഒന്ന് സംശയിച്ചു. ഇവൾ ഇന്ന് വരുന്ന വിവരം വീട്ടിൽ പറഞ്ഞിട്ടില്ലേ എന്ന്! പറഞ്ഞിരുന്നു എന്നും പറഞ്ഞു അവൾ പുറത്തേക്കിറങ്ങിയതും ഞാനും കൂടെ ഇറങ്ങി.

അവളുടെ ട്രോളി കാറിന്റെ ഡിക്കിയിൽ നിന്നും എടുത്തു കൊടുത്ത ശേഷം, ഞാൻ വീട്ടിൽ വന്ന് ലേറ്റ് ആയതിനെ കുറിച്ചു പറയണോ എന്നു ചോദിക്കാനായി അവളുടെ മുഖത്തേക്ക് നോക്കിയതും, ഗുഡ് നൈറ്റ് എന്നും പറഞ്ഞു എന്റെ മറുപടിക്കായി കാത്തു നിൽക്കാതെ അവൾ ഗേറ്റ് തുറന്നു അകത്തേക്ക് പോയി.

ബെസ്റ്റ്, ആ അലവലാതി രാഹുലിന്റെ വാക്കും കേട്ട് നല്ല ബോസ് ആകാൻ നോക്കിയ ഞാൻ ഇപ്പോൾ ശശിയായി... ഇങ്ങനെ ലേറ്റ് ആയിട്ട് വീട്ടിൽ പോകാൻ അവൾക്ക് ഒരു പേടിയുമില്ല, പിന്നെ ഞാനെന്തിന് കാര്യമാക്കണം! ഹൈദരാബാദിൽ ഒക്കെ പഠിച്ച പെണ്ണല്ലേ അത് കൊണ്ട് അവളുടെ വീട്ടിൽ ഇതൊന്നും വലിയ കാര്യമായിരിക്കില്ലായിരിക്കും... എന്നും സ്വയം സമാധാനിച്ചു ഞാൻ തിരിച്ചു കാറിലേക്ക് കയറി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

ഇനിയാണ് ഹിറ്റ്‌ലരുടെയും ഹയാത്തിയുടെയും ശരിക്കുള്ള ലൈഫ് തുടങ്ങാൻ പോകുന്നത്,...

സ്റ്റോറി ബോറായി തോന്നുന്നുണ്ടോ ഉണ്ടെങ്കിൽ പറയണേ ഇവിടെ വെച്ചു തന്നെ നിർത്തിയേക്കാം ഞാൻ...

Continue Reading

You'll Also Like

437 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.
19 2 1
Language - malayalam ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് . 7പേർ അടങ്ങുന്ന ഒരു group . അവർക്ക് ഇടയിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ആണ് ഈ കഥ .
1 0 2
😡Enemy to Lover's 💌
4.8K 1.2K 31
Life Message