°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 29

1.2K 154 83
By Najwa_Jibin

നല്ലത് പോലെ ലേറ്റായിട്ടുണ്ടെന്ന് അറിയാം... വാട്ട്പാഡിൽ കയറാൻ എന്തോ മൂഡ് ഇല്ലായിരുന്നു, അതാണ് update ചെയ്യാൻ ലേറ്റ് ആയത്, പിന്നെ രണ്ടു ദിവസം മുൻപ് എങ്ങനെയൊക്കെയോ രണ്ടു ചാപ്റ്റർ എഴുതി... നന്നായിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല...☺️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ:-

സമയം ഏഴ് മണി, ഹിറ്റ്ലർ ഏഴുന്നേറ്റുണ്ടാകുമോ? ഞാൻ ബെഡിൽ തന്നെ ഇരുന്നുക്കൊണ്ട് മൊബൈലും കയ്യിൽ പിടിച്ചുകൊണ്ടു ചിന്തിച്ചു.

ഇന്നലെ നേരത്തെ കിടന്നതെല്ലേ അപ്പോൾ എന്തായാലും ഏഴുന്നേറ്റുണ്ടാകും, കൂടാതെ ഒൻപത് മണിക്ക് മീറ്റിങ് ഉള്ളതല്ലേ? ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു.

റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ കണി കാണിക്കാൻ നിൽക്കുന്നത് പോലെ ഹിറ്റ്ലർ ലാപ്ടോപ്പും കൊണ്ടു സോഫയിൽ ഇരിക്കുന്നത് കണ്ടു.

ഞാൻ ജിതയുടെ റൂമിന്റെ ഭാഗത്തേക്ക് നോക്കി, അവൾ എഴുന്നേറ്റിട്ടില്ല, അത് നന്നായി അവൾ ഇല്ലാത്തതാണ് നല്ലത്, ഞാൻ ഇതും മനസ്സിൽ പറഞ്ഞുകൊണ്ട് സന്തോഷത്തോടെ കിച്ചണിലേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വിചാരിച്ചത് പോലെ തന്നെ കൊളമാകാതെ സാധനം ആയിക്കിട്ടി, ഞാൻ നല്ല ചൂടുള്ള കോഫി കപ്പിലേക്ക് പകർന്നു.

വൗ...നല്ല സ്മെൽ...കോഫി കപ്പ് മൂക്കിനടുത്തേക്ക് അടുപ്പിച്ചു പിടിച്ചു മണത്തു നോക്കി. ഇതാണ് പറയുന്നത് പരിശ്രമിച്ചാൽ എന്തും  പഠിച്ചെടുക്കാൻ പറ്റുമെന്ന് പറയുന്നത്, ഇന്നലെ രാത്രി പത്തുമണി തൊട്ട് പന്ത്രണ്ടു മണി വരെ ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചെടുത്തതാണ്, വെറുതെ ഒന്നുമല്ല, രണ്ടു കാര്യമുണ്ട് ഒന്ന് ഇത് കൊടുത്തു ഹിറ്റ്‌ലരോട് ഞാൻ അഞ്ച് വർഷങ്ങൾക്ക് ചെയ്ത തെറ്റിന് ഒരു സോറി പറയണം, പിന്നെ അന്ന് എനിക്ക് ഒരു കോഫി പോലും ഉണ്ടാക്കനറിയില്ല എന്നു കളിയാക്കിയതിന് പകരം എനിക്കും പറ്റും എന്ന് കാണിച്ചു കൊടുക്കലും...

ഞാൻ കോഫിക്കപ്പും എടുത്തു ഹിറ്റ്‌ലരുടെ അടുത്തേക്ക് നടന്നു.

"സർ..." ഞാൻ അയാളെ നോക്കി പതുക്കെ വിളിച്ചു.

അയാൾ തലപൊക്കി ചോദ്യഭാവത്തിൽ എന്നെ നോക്കി.അത് കണ്ടതും മുഖത്തു ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് ഞാൻ കയ്യിലുണ്ടായിരുന്ന കോഫിക്കപ്പ് അയാൾക്ക് നേർക്ക് നീട്ടി.

പക്ഷേ അയാൾ അത് എന്റെ കയ്യിൽ നിന്നും വാങ്ങിച്ചില്ല, ഇനി ഞാൻ ഇതിന് മുൻപ് ഉണ്ടാക്കിയത് പോലത്തെ കോഫിയാവും എന്നു കരുതിയാകുമോ വാങ്ങിക്കാതെ നിൽക്കുന്നത്!

എന്റെ സംശയതോടെയുള്ള നോട്ടം കാരണമാണോ എന്നറിയില്ല, അയാൾ തല ടീപ്പോയിയുടെ നേർക്ക് തിരിച്ചു, അയാളെ നോട്ടത്തെ പിന്തുടർന്ന് ഞാനും അങ്ങോട്ടേക്ക് നോക്കി, അവിടെ ഒഴിഞ്ഞു കിടന്ന ഒരു കോഫിക്കപ്പ് കിടക്കുന്നത് കണ്ടു.

ഇയാൾ അപ്പോൾ കോഫി കുടിച്ചു കഴിഞ്ഞോ? അപ്പോൾ ഞാൻ ഈ കഷ്ടപ്പെട്ടതൊക്കെ വെറുതെയായോ! ഞാൻ സങ്കടത്തോടെ ഓർത്തു. കഷ്ടപ്പെട്ട് പഠിച്ചതും, പതിനഞ്ച് അലാറം വെച്ച് ഇത്ര നേരത്തെ എഴുന്നേറ്റതും ഒക്കെ വെറുതെയായി... എനിക്ക് എന്തോ നല്ല സങ്കടം വന്നു, ഒരു മാതിരി ബോർഡ് എക്‌സാമിന് തോറ്റത് പോലെ...

" അത് ഇവിടെ വെച്ചോളൂ...?" പെട്ടന്ന് ഹിറ്റ്ലറുടെ ഗാംഭീര്യമുള്ള ശബ്ദം കേട്ടു.

"Huh!!" കേട്ടത് ശരിയാണോ എന്നുറപ്പിക്കാനായി ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

" കോഫി അവിടെ വെച്ചോളൂ എന്ന്..." അയാൾ ലാപ്‌ടോപ്പിൽ തന്നെ നോട്ടമിട്ടു കൊണ്ടു പറഞ്ഞു.

"ഓക്കെ സർ..." ഞാൻ സന്തോഷത്തോടെ  കോഫിക്കപ്പ് അവിടെയുള്ള ടീപ്പോയിൽ വെച്ചു.

സോറി പറയാൻ എന്ത് കൊണ്ടും പറ്റിയ അവസരം ഇതാണ്, ഇയാൾ നല്ല മൂഡിലാണ് ഇപ്പോൾ ഉള്ളത്, ഹയാത്തി ഈ ചാൻസ് ഒരു കാരണവശാലും മിസ് ചെയ്യരുത്.

"സർ, എനിക്കൊരു കാര്യം പറയാ..."

" ആഹ്, താൻ ഇന്ന് മീറ്റിങിന് വരേണ്ടതില്ല," ഞാൻ പറയുന്നതിനിടയിൽ കയറി അയാൾ പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

"ഏഹ്!!" ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

" ഇന്ന് വൈകുന്നേരം തിരിച്ചു പോകുന്നതെല്ലേ താൻ ജിതയെയും കൂട്ടി  പുറത്തൊക്കെ ഒന്ന് പോയിട്ട് വരൂ..." അയാൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

ചുറ്റിക്കറങ്ങാൻ ഞാനെന്താണ് ഇവിടെ ടൂർ വന്നതാണോ? ബിസിനസ് മീറ്റിങ്ങിനെല്ലേ വന്നത്? എന്ന് തിരിച്ചു ചോദിക്കണം എന്നു കരുതിയതാണ്, പക്ഷേ ആ ബോറടിപ്പിക്കുന്ന ബിസിനസ് മീറ്റിങ്ങിനെക്കാളും എന്തുകൊണ്ടും ബെസ്റ്റ് ജിതയുടെ കൂടെ പുറത്തു പോകുന്നതാണ്, അത് കൊണ്ട് തിരിച്ചു ഒന്നും പറയാൻ നിൽക്കേണ്ട...

" എന്ത് പറ്റി? പോകാൻ സമ്മതമില്ലേ?" അയാൾ എന്റെ മുഖത്തേക്ക് നോക്കി.

" ഏഹ്, ഇല്ല, അല്ല ഉണ്ട്..." പെട്ടന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു.

എന്റെ കളി കൊണ്ടാണോ എന്നറിയില്ല, അയാൾ എന്തോ ചിന്തിച്ചുകൊണ്ടു എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു.

" സാർ എനിക്കൊരു കാര്യം പറയാറുണ്ടായിരുന്നു..." ഞാൻ ഇതും പറഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കി.

അയാൾ എന്താണ് എന്ന ഭാവത്തിൽ എന്നെ നോക്കി.

"അത്... അത് പിന്നെ.... ഞാൻ അന്ന്..." പറയാൻ വിചാരിച്ച വാക്കുകൾ ഒന്നും തന്നെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് എന്തു കൊണ്ടോ പറയാൻ കഴിയുന്നില്ല...

"അന്ന്..." അയാൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

ജസ്റ്റ് ഒരു സോറി പറയേണ്ട ആവിശ്യം മാത്രമേ ഉള്ളൂ... പക്ഷേ പറയാൻ വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല, അയാൾ പൊട്ടിതെറിക്കുമോ എന്നൊരു ഭയമായിരിക്കുമോ? ഇനി ഞാൻ പറഞ്ഞു ഇയാൾ ഇവിടെ നിന്നും ചൂടായി വല്ലതും പറഞ്ഞാൽ ജിത അറിയും, ഓഫീസിൽ ഇയാളെ ഒറ്റയ്ക്ക് കിട്ടുമ്പോൾ പറയാം...

" അന്ന് ഉണ്ടാക്കിയ കോഫി പോലെയല്ല ഇത് എന്ന് പറയുകയാണ്..." ഞാൻ അയാളെ നോക്കി ഇളിച്ചു കൊണ്ടു പറഞ്ഞു.

അയാൾ സംശയത്തോടെ തന്നെ പതുക്കെ തലയനക്കി.

" ഓക്കെ സാർ..." എത്രയും പെട്ടന്ന് ഇവിടുന്ന് രക്ഷപെടുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത്, ഇല്ലെങ്കിൽ അയാൾ തിരിച്ചു എന്തെങ്കിലും ചോദിച്ചേക്കും... ഞാൻ പെട്ടെന്ന് തന്നെ തിരിഞ്ഞ് എന്റെ റൂമിലേക്ക് നടക്കാൻ തുടങ്ങി.

റൂമിലേക്ക് കയറാനായി തുനിപ്പോഴായിരുന്നു ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്, ഞാൻ തിരിഞ്ഞു നിന്നു.

ഇതാരാണ് ഇത്ര രാവിലെ ഇവിടേക്ക് വരേണ്ടത്! എന്നും ചിന്തിച്ചു ഞാൻ ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി.

ഞാൻ കൊടുത്ത കോഫിക്കപ്പും പിടിച്ചു കൊണ്ട് അയാൾ ഡോറിനടുത്തേക്ക് നോക്കുന്നത് ഞാൻ കണ്ടു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha's pov:-

അവൾ തിരിഞ്ഞു അവളുടെ റൂമിലേക്ക് പോകുന്നത് കണ്ടതും, ഞാൻ ഒരു ചെറുപുഞ്ചിരിയോടെ അവൾ അവിടെ വെച്ച കോഫിക്കപ്പ് കയ്യിലെടുത്തു.

മ്മ്‌മ്മ്‌ സ്മെൽ കൊള്ളാം...കുറേ കഷ്ടപ്പെട്ടു ഉണ്ടാക്കിയതല്ലേ അത് കൊണ്ട് ടേസ്റ്റും ഉണ്ടാവുമായിരിക്കും...

നൈറ്റ് വെള്ളം കുടിക്കാനായി പുറത്തേക്ക് വന്നപ്പോഴായിരുന്നു കിച്ചണിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടത്, ജിതയായിരിക്കും എന്ന് കരുതിയാണ് അവളെ പേടിപ്പിക്കാനായി ശബ്ദമുണ്ടാക്കാതെ വന്നത്, പക്ഷേ അവിടെ ഉണ്ടായിരുന്നത് ഇവളായിരുന്നു,
അവിടെ മുഴുവൻ കോഫി മണക്കുകയും ചെയ്യുന്നുണ്ടായിരുന്നു, ഇവൾക്ക് കോഫി ഉണ്ടാക്കാൻ അറിയില്ലാലോ പിന്നെ ഇവിടെ എന്ത് ചെയ്യുകയാണ് എന്നറിയാതെ ഞാൻ അവളുടെ കണ്ണിൽ പെടാതെ അവിടെ ഒളിഞ്ഞു നിന്നു അവളെ വീക്ഷിച്ചു.

കോഫി ഉണ്ടാക്കുന്നു എന്നിട്ട് അത് സ്വയം തന്നെ കുടിച്ചു നോക്കുന്നു അപ്പോൾ തന്നെ അത് ബേസിൽ തുപ്പിക്കളയുകയും ചെയ്യുന്നു, ഒന്ന് രണ്ട് വട്ടം അത് തുടർന്നപ്പോൾ എനിക്ക് ഏകദേശം കാര്യം പിടികിട്ടി, സംഭവം കക്ഷി കോഫി ഉണ്ടാക്കാൻ പഠിക്കുകയാണ്, പക്ഷേ അത് എന്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്, അന്ന് കോഫി ഉണ്ടാക്കിയപ്പോൾ ഞാനും ജിതയും കളിയാക്കിയത് കൊണ്ടായിരിക്കണം മിക്കവാറും ഇത് എനിക്ക് കൊണ്ടു വന്നു തന്നിട്ടുണ്ടാവുക... ആ പഴയ വാശിക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല...

ആദ്യം വേണ്ട എന്ന് പറയാൻ വിചാരിച്ചിരുന്നതാണ്, പക്ഷേ അവൾ ഇന്നലെ ഉറക്കം കളഞ്ഞു പഠിച്ചെടുത്തതെല്ലേ എന്നോർത്തപ്പോൾ എന്തോ നിരസിക്കാൻ തോന്നിയില്ല, അവളുടെ ഉറക്കിനെ കുറിച്ചു അന്ന് ഒരു മീറ്റിങ്ങിൽ തന്നെ അറിഞ്ഞത് കൊണ്ടാണ് ഇന്നത്തെ മീറ്റിങിന് വരേണ്ട എന്ന് പറഞ്ഞത്, അവിടെയെങ്ങാനും വന്ന് ഇവൾ ഉറങ്ങിപ്പോയാൽ ഞാൻ നല്ലത് പോലെ നാറും... എന്ത് കൊണ്ടോ സത്യം പറഞ്ഞ്‌ രാവിലെ തന്നെ അവളെ സങ്കടപെടുത്തേണ്ട എന്ന് കരുതിയാണ് ജിതയുടെ കൂടെ ഇവിടെയൊക്കെ ചുറ്റി കറങ്ങി വരൂ എന്ന് പറഞ്ഞത്...

ശരിക്കും രാഹുൽ പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയാണ്, ഇവളെ കാണുമ്പോഴേക്കെ നിത്യയോട് വഴക്കിട്ടത് ഓർമ വരുന്നു എന്ന് അവനോട്  പറഞ്ഞപ്പോൾ അവൻ പറഞ്ഞിരുന്നു നിത്യയോടും അവിനാശിനോടും ഒന്ന് സംസാരിച്ചാൽ എനിക്ക് ഇവളോടുള്ള ദേഷ്യം കുറയുമെന്ന്, ഇപ്പോൾ അത് തന്നെയെല്ലേ സംഭവിക്കുന്നത്...എനിക്കും ഇവൾക്കും ഇടയിലുള്ള മഞ്ഞ്‌ ഉരുക്കിതുടങ്ങിയോ!! പക്ഷേ ഇവൾ കാരണമല്ലേ എനിക്ക് എന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നത് എന്നോർക്കുമ്പോൾ...

പെട്ടന്നാണ് ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്, ഇതാരാണ് ഇപ്പോൾ ഇവിടേക്ക് വരേണ്ടത്!! രാഹുൽ ആയിരിക്കില്ല, രാവിലെ മീറ്റിങ്ങിൽ വെച്ചു കാണാം എന്ന് അവനോട് ഇന്നലേ പറഞ്ഞതാണ്, അപ്പോൾ പിന്നെ ഇതാരാണ്, ഇനി നിത്യയായിരിക്കുമോ? ഇന്നലെ വിളിച്ചപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു, പക്ഷേ അവൾ ഇത്ര നേരത്തെ വരാനും സാധ്യത വളരെ കുറവാണ്... വീണ്ടും ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഞാൻ അവിടെ നിന്നും ഏഴുന്നേറ്റ് ഡോറിനടുത്തേക്ക് നീങ്ങി.

ഡോർ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഒരു നിമിഷം ഞെട്ടി... ഗോഡ്!! രവീണാന്റി... ആന്റി എങ്ങനെ ഇവിടെയെത്തി!! ഇന്നത്തെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി.

"ആ...ആന്റി..." ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കി ചിരിക്കാൻ ശ്രമിച്ചു.

ആന്റിയുടെ തൊട്ട് പിറകിലായി തന്നെ കയ്യിൽ രണ്ടു കവറും പിടിച്ചു ഞാനല്ല എന്ന് പതുക്കെ പറഞ്ഞു കൊണ്ട് രാഹുൽ നിൽക്കുന്നത് ഞാൻ കണ്ടു. ഞാൻ ഭയത്തോടെ ആ രണ്ട് കവറിലേക്കും സൂക്ഷിച്ചു നോക്കി.

ഓഹ് ഗോഡ്...കവർ അത്യാവശ്യം നല്ല വലുപ്പം ഉണ്ടല്ലോ!! ഞാൻ ഭയത്തോടെ ഓർത്തു.

"ഹർഷാ..." എന്നും പറഞ്ഞു ആന്റി പുഞ്ചിരിയോടെ എന്നെ കെട്ടി പിടിച്ചു.

ഞാൻ രാഹുലിനെ നോക്കി ആരാണ് ഒറ്റിക്കൊടുത്തത് എന്നർത്ഥത്തിൽ, നിന്റെ മമ്മ... എന്നവൻ പറഞ്ഞതും ബാക്കിയുണ്ടായിരുന്ന ധൈര്യവും ചോർന്നു പോകുന്നത് ഞാനറിഞ്ഞു... മമ്മയാണെങ്കിൽ നല്ലത് പോലെ പറഞ്ഞിട്ടുണ്ടാകും അത് കൊണ്ട് പരീക്ഷണം കുറച്ചു കൂടുതലായിരിക്കും എന്ന കാര്യത്തിൽ തീരുമായി.

പോകുന്നതിന് തൊട്ടുമുമ്പ് മാത്രമേ ആന്റിയെ കാണാൻ പോകുമെന്നത് ഇവിടെ വരുന്നതിനു മുമ്പ് തന്നെ ഞാനും ജിതയും കൂടി തീരുമാനിച്ചിരുന്നു പക്ഷേ മമ്മ ഇതുപോലൊരു പണി പറ്റിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല, ഇനി എന്തൊക്കെ സഹിക്കണം ആവോ എന്തോ...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayathi's pov:-

ഹിറ്റ്ലർ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പതുക്കെ ഡോറിനടുത്തേക്ക് നീങ്ങി.

കണ്ടാൽ ഒരു നാല്പത്തിയഞ്ചു അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും രാഹുൽ സാറും ആയിരുന്നു അത്... ആളാരാണെന്ന് മനസ്സിലാവാതെ ഞാൻ നോക്കി, അവർ അകത്തേക്കു വന്നു.

എന്നെ കണ്ടതും അവർ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാനും അതാരാണെന്നറിയാതെ ഹിറ്റ്‌ലറെയും രാഹുൽ സാറിനെയും നോക്കി.

"ആഹ്, ആന്റീ ഇത് ഹയാത്തി ഞങ്ങളുടെ കമ്പിനിയിൽ work ചെയ്യുന്ന കുട്ടിയാണ്... ഹയാത്തി ഇത് രവീണാന്റി..." ഞങ്ങളുടെ രണ്ടുപേരുടെയും നോട്ടം കണ്ടപ്പോൾ ഹിറ്റ്ലർ പരസ്പരം പരിചയപ്പെടുത്തി.

"ഹലോ ആന്റീ..." ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. അവരും തിരിച്ചു എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു.

"ആഹ്, നിങ്ങൾക്ക് മീറ്റിങ് ഒക്കെ ഉള്ളതല്ലേ, ഞാൻ ഫുഡ് ഒക്കെ പാക്ക് ചെയ്തു കൊണ്ട് വന്നിട്ടുണ്ട്,.." ഇതും പറഞ്ഞു ആന്റി രാഹുൽ സാറിന്റെ കയ്യിലുണ്ടായിരുന്ന കവർ വാങ്ങിച്ചു കൊണ്ടു കിച്ചണിലേക്ക് നടന്നു.

ഞാൻ കമ്പിനിയിൽ work ചെയ്യന്നതാണ് എന്നു പറഞ്ഞു, പക്ഷേ അവർ ആരാണെന്ന് പറഞ്ഞില്ലാലോ! സംസാരവും മറ്റും ഒക്കെ കണ്ടിട്ട് അടുത്ത ആരോ ആണെന്ന് തോന്നുന്നു... ഇവിടെയൊക്കെ നല്ല പരിചയം ഉള്ളത് പോലെ ഉണ്ട്... അപ്പോഴാണ് മറ്റൊരു എന്റെ ശ്രദ്ധയിൽ പെട്ടത്,

ഹിറ്റ്ലറും രാഹുൽ സാറും കൂടി അവിടെ നിന്ന് പരസ്പരം നോക്കി എന്തൊക്കയോ പിറുപിറുക്കുന്നു ഇതിന് രണ്ടിനും എന്ത് പറ്റി എന്നു ചിന്തിച്ചു ഞാൻ സംശയതോടെ അവരെ രണ്ടു പേരെയും മാറി മാറി നോക്കി.

" ജിതയും കൂടെ ഉണ്ടെന്ന് ഹീര പറഞ്ഞിരുന്നെല്ലോ എന്നിട്ട് അവളെവിടെ?" ഇതും ചോദിച്ചു കൊണ്ടു പെട്ടന്നായിരുന്നു ആന്റി കിച്ചണിൽ നിന്നും വന്നത്.

"ആഹ്, ഞാൻ അവളെ വിളിക്കാൻ പോകുകയാണ്..." ആന്റിയെ കണ്ടതും ഹിറ്റ്ലർ ഇതും പറഞ്ഞു ജിതയുടെ റൂമിന് നേർക്ക് ഓടി.

ഇയാൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്... ഞാൻ തിരിഞ്ഞു നിന്ന് അയാൾ പോകുന്നതും നോക്കി സ്വയം പറഞ്ഞു.

" ഇതു വരെ ഒന്നും സഭവിച്ചിട്ടില്ല, സംഭവിക്കാൻ പോകുന്നതേ ഉള്ളൂ..." പെട്ടന്ന് എന്റെ സൈഡിൽ നിന്നും രാഹുൽ സാറുടെ ശബ്ദം കേട്ടു.

"ഏഹ്..." ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

" ഇനി എന്തൊക്കെ സംഭവിക്കും എന്നു നേരിട്ട് തന്നെ കാണാം..." അയാൾ ഇതും പറഞ്ഞു നെടുവീർപ്പിട്ടു.

എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല.

" ഹീരാന്റിയുടെ സിസ്റ്റർ ആണോ ഇവർ?" ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"അല്ല,"

" പിന്നെ, വർമ്മ സാറിന്റെ ആരെങ്കിലുമാണോ?"

"അല്ല..." അയാൾ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു.

" സാറിന്റെ ബന്ധു ആരെങ്കിലുമാണോ?" ഞാൻ മടുപ്പോടെ ചോദിച്ചു.

"അല്ല..."

"പിന്നെ ഇത് ആരാ..." ഞാൻ ദേഷ്യത്തോടെ അയാളോടായി ചോദിച്ചു.

" എന്റെ മമ്മി..."

"ങേ!മമ്മിയോ?" ഞാൻ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

അയാൾ അതെ എന്നർത്ഥത്തിൽ തലയാട്ടി.

ഇയാളുടെ മമ്മി ഗോവയിൽ ഉണ്ടായിരുന്നോ? എന്നിട്ട് എന്ത് കൊണ്ട് ഇതു വരെ ജിതയും ഹിറ്റ്ലറും കാണാൻ പോയില്ല! ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ഇവർക്കിടയിൽ... അത് കൊണ്ടായിരിക്കുമോ ഇവരുടെ മുഖത്തൊക്കെ ഈ ഭാവം, ഏയ് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല, ആന്റി ഒരു പാവം ആണെന്നാണ് എനിക്ക് തോന്നിയത്...

ഹിറ്റ്ലർ ജിതയെ വിളിച്ചു വന്നപ്പോഴും അവൾ ആന്റിയോട് സംസാരിക്കുന്നതൊക്കെ ഞാൻ സൂക്ഷ്മതയോടെ നോക്കി, നല്ല രീതിയിൽ ഒക്കെയാണ് അവൾ സംസാരിക്കുന്നതെങ്കിലും എന്തോ ഒരു ചെറിയ ഭയം അവളുടെ മുഖത്തു ഒളിഞ്ഞു കിടക്കുന്നത് പോലെ തോന്നി. ഹിറ്റ്ലർ അടുത്തുണ്ടായി പോയി ഇല്ലെങ്കിൽ രാഹുൽ സാറിനോട് ചോദിക്കാമായിരുന്നു, ആന്റിയും നിങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്, കണ്ടിട്ട് ഇവർ മൂന്ന് പേർക്കും മാത്രമായി എന്തോ രഹസ്യം എന്ന കാര്യം ഉറപ്പാണ്...

അങ്ങനെ ടോട്ടൽ കൺഫ്യൂഷനായി നിൽക്കുമ്പോയായിരുന്നു ആന്റി ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി വിളിച്ചത്, വെറുതെ ചിന്തിച്ചു തല പുകയ്ക്കേണ്ട, ഞാൻ തൽക്കാലം ആ വിഷയം അവിടെ വിട്ട് ബാക്കിയുള്ളവരുടെ കൂടെ ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പാൻകേക്കും ഒരു സൂപ്പും എന്തോ ഗ്രീൻ കളറിലുള്ള ഒരു ജ്യൂസുമായിരുന്നു ആന്റി ഞങ്ങൾക്ക് വേണ്ടി അവിടെ ഒരുക്കിയിരുന്നത്, പാൻകേക്കിന് മുകളിൽ maple syrupഉം ബട്ടറും ഒക്കെ വെച്ചു കാണാൻ നല്ല രസമുണ്ട്, ഹിറ്റ്ലർ അടുത്തുണ്ടായി പോയി ഇല്ലെങ്കിൽ ഒരു ഫോട്ടോ എടുത്തു വിക്കിക്ക് ഇപ്പോൾ തന്നെ അയച്ചു കൊടുക്കാമായിരുന്നു, പാൻകേക്ക് എന്നു വെച്ചാൽ അവന്റെ ജീവനാണ്...

ഞാൻ രാഹുൽ സാറിന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നു, ജിതയും ഹിറ്റ്ലറും ഞങ്ങളുടെ നേരെ എതിർവശത്തും,

" ആന്റി കഴിക്കുന്നില്ലേ?" ഞങ്ങൾക്ക് മാത്രമായി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയത് കണ്ടപ്പോൾ ഞാൻ ആന്റിയെ നോക്കി ചോദിച്ചു.

" ഞാൻ വീട്ടിൽ നിന്നും കഴിച്ചതാണ് മോളെ..." അവർ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

ഞാൻ പതുക്കെ തലകുലുക്കി.

"എന്റെ പുതിയ റെസിപ്പിയാണ്, കഴിച്ചു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയൂ..." ആന്റി ഞങ്ങളെ എല്ലാവരെയും നോക്കി പറഞ്ഞു.

പാൻകേക്കിൽ എന്ത് പുതിയ റെസിപ്പി എന്നു സംശയിച്ചെങ്കിലും ആന്റി സൂപ്പിനെ കുറിച്ചായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്നു കരുതി ഞാൻ തിരിച്ചു ഒന്നും പറയാൻ നിന്നില്ല.

" എന്തിനാണ് ആന്റീ പുതിയ റെസിപ്പിയൊക്കെ വെറുതെ കണ്ടു പിടിക്കുന്നത്?" ഹിറ്റ്ലർ ആന്റിയോടായി പറയുന്നത് കേട്ട് ഞാൻ തലപൊക്കി നോക്കി.

അപ്പോൾ അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എനിക്ക് മനസ്സിലായില്ല, സ്നേഹത്തോടെയല്ല ആന്റിയോട് അയാൾ അത് ചോദിച്ചത് എന്നു മാത്രം മനസ്സിലായി. എന്തായിരിക്കും ഇവരുടെ പ്രശനം!! ആഹ്, അത് എന്തെങ്കിലും ആവട്ടെ, ഞാനിപ്പോൾ എന്റെ വയർ നിറക്കാൻ നോക്കാം...

ഞാൻ പാൻകേക്ക് കട്ട് ചെയ്തു ഒരു പീസ് എടുത്തു എന്റെ വായിലിട്ടു,

"ഈഹ്..." വായിനകത്തേക്കിട്ടതും അത് പുറത്തേക്ക് തുപ്പിയതും ഒരുമിച്ചായിരുന്നു. അയ്യേ ഇത് എന്താണ് ഇതിന് വേറെ തന്നെ ഒരു ടേസ്റ്റ്!!!

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

വോട്ടുകളും കമന്റുകളും ഒരു പോലെ പ്രതീക്ഷിക്കുന്നു...☺️

Continue Reading

You'll Also Like

22 4 2
ɪᴛ'ꜱ ᴀ ᴄᴏᴍᴩʟɪᴄᴀᴛᴇᴅ ꜱᴛᴏʀʏ ❣️
4.3K 442 14
jihope Taejin ithokke anu main ship vereyum ships ond. Ee story oru after marraige story anu.
31.4K 2.7K 46
Highest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller: 2nd in 7 th Aug 2020 humor: 3 rd in 6...