°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 21

2.2K 239 185
By Najwa_Jibin

ഹയാത്തി 's pov :-

What!!! ഞാൻ ഹിറ്റ്ലറുടെ കൂടെയാണോ ഇരിക്കേണ്ടത്.... no way.... ഞാൻ എന്റെ ബോർഡിങ് പാസിലേക്കും ആ സീറ്റിലേക്കും മാറി മാറി നോക്കി.

പെട്ടന്ന്,

"Excuse me..." എനിക്ക് പിറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.കൂടെ ജിതയും,

"നിങ്ങൾ ഒന്ന് മാറി തന്നാൽ ഞങ്ങൾക്ക് മുന്നോട്ട് പോകാമായിരുന്നു..." കണ്ടാൽ സ്റ്റുഡന്റ്സിനെ പോലെ മൂന്ന് പേരായിരുന്നു അവിടെ ഉണ്ടായിരുന്നത്.

"ഓഹ്,സോറി guys...." ജിത പെട്ടന്ന് തന്നെ അവളുടെ സീറ്റിലേക്ക് കയറി ഇരുന്നു.

ഞാനൊരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി.എന്റെ ഊഹം ശരിയാണെങ്കിൽ എന്റെ മുഖത്തുള്ള same expression തന്നെയായിരുന്നു ഹിറ്റ്ലറുടെ മുഖത്തും ഉണ്ടായിരുന്നത്...

ഞാൻ ഒരു നിമിഷം കണ്ണടച്ചു. എന്റെ ഹയാ ഒരേ സീറ്റിലിരുന്നു യാത്ര ചെയ്തു എന്നു വെച്ചു എന്ത് സംഭവിക്കാൻ....ഇല്ലെങ്കിൽ തന്നെ ആർക്കാ ലഭിക്കുക ഇത്രയും വലിയ ഭാഗ്യം,സ്വന്തം ശത്രുവിന്റെ കൂടെ ഒന്നിച്ചു യാത്ര ചെയ്യാൻ....അതും അടുത്തടുത്തുള്ള സീറ്റിൽ തന്നെ.....ഞാൻ എന്നെ സ്വയം സമാധാനിപ്പിച്ചുകൊണ്ടു മുന്നോട്ടേക്ക് കാലെടുത്തു വെച്ചു.

"ആഹ്....." പെട്ടന്ന് ഹിറ്റ്ലറുടെ സൗണ്ട് കേട്ടു ഞാൻ തലപൊക്കി.

Oops... എന്തോ കല്ലുപോലെ ഉറച്ച ഒരു വസ്‌തുവിന് മുകളിലാണ് ഞാൻ കാൽ എടുത്തു വെച്ചതെന്നു എനിക്കു തോന്നിയിരുന്നു,പക്ഷേ അത് ഹിറ്റ്ലറുടെ ലെതർ ഷൂവിലായിരുന്നു എന്നത് മനസ്സിലായത് അയാളുടെ ആ വേദന നിറഞ്ഞ ശബ്ദം കേട്ടപ്പോയായിരുന്നു....

"ഊഹ്... സോറി,സോറി സർ...." ഞാനയാളുടെ മുഖത്തേക്ക് പേടിയോടെ നോക്കി.

"താൻ കയറി ഇരിക്ക്...." അയാൾ വേദന കടിച്ചമർത്തി കൊണ്ട് എന്നെ നോക്കി.

ഞാൻ വേഗം സീറ്റിലേക്ക് കയറി ഇരുന്നു. അയാളും....

"സോ, സോറി സാർ...." ഞാൻ വീണ്ടും അയാൾക്ക് നേർക്ക് തിരിഞ്ഞു നിന്നു.

അയാൾ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. ഞാൻ തിരിച്ചൊന്നു ഇളിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.അതു കൊണ്ട് ഞാൻ പെട്ടന്ന് തന്നെ എന്റെ തൊട്ടടുത്ത് ഇരിക്കുന്ന മറ്റേ യാത്രക്കാരന്റെ മുഖത്തേക്ക് നോക്കി.

എന്താണെന്നറിഞ്ഞു കൂടാ ഞാനവന്റെ മുഖത്തേക്ക് നോക്കാൻ കാത്തിരിക്കുന്ന മട്ടിലായിരുന്നു അവന്റെ ഇരുത്തം,അവന്റെ രണ്ടു കണ്ണും എന്റെ മുഖത്ത് പതിപ്പിച്ച്‌. എന്റെ നോട്ടം അവന്റെ മുഖത്തേക്ക് വീണതും അവൻ എന്നെ നോക്കി മനോഹരമായി ചിരിച്ചു കാണിച്ചു. അവന്റെ ആ ചിരി കണ്ടപ്പോൾ തന്നെ സംഗതി അത്ര ശരിയല്ലാന്നു എനിക്ക് തോന്നിയെങ്കിലും....പിന്നെ പാവം കഷ്ടപ്പെട്ടു ചിരിച്ചു കാണിച്ചതെല്ലേ എന്നോർത്തു ഞാനും തിരിച്ചു അവനു ഒരു പുഞ്ചിരി സമ്മാനിച്ചു.

"I am ജോയ് സാം,nice to meet you Mis..." ഞാൻ സഹകരിക്കുന്നു എന്ന് തോന്നിയത് കൊണ്ടാവണം അവൻ എനിക്ക് നേർക്ക് കൈ നീട്ടി കൊണ്ട് ഉടൻ പറഞ്ഞു.

എന്താ നിന്റെ ഉദ്ദേശം എന്ന മട്ടിൽ ഞാനവന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.

"ഹലോ ജോയ് സാം,nice to meet you too.." ,പെട്ടെന്ന് ഞങ്ങൾക്കിടയിലൂടെ മറ്റൊരു കൈ വന്നു ജോയ്‌സാമിന്റെ കൈ പിടിച്ചു ഷേക്ക് ചെയ്തു കൊണ്ട് പറഞ്ഞു.

ഹിറ്റ്ലർ...

ഞാൻ ഞെട്ടലോടെ തലച്ചെരിച്ചു കക്ഷിയുടെ മുഖത്ത് നോക്കിയപ്പോൾ ആ നോട്ടം മുഴുവൻ സാമിന്റെ മുഖത്തേക്കു മാത്രമായിരുന്നു,ചിരിക്കുകയായിരുന്നു. എങ്കിലും അതൊരു devilish smile പോലെ എനിക്ക് തോന്നി.സാം ചമ്മിയ ചിരിയോടെ ഉടൻ തന്നെ തന്റെ കൈ പിൻവലിച്ചു.

ഹിറ്റ്ലർ ആവട്ടെ ഒന്നുമറിയാത്ത ഭാവത്തിൽ വീണ്ടും കയ്യിലെ ലാപ്ടോപ്പിലേക്ക് ശ്രദ്ധ തിരിച്ചു.ഹർഷനു മറ്റുള്ളവർ പറയുന്നത് പോലെ അത്ര വലിയ സ്റ്റീൽ mind ഒന്നും ഇല്ലാന്ന് ആണ് എനിക്ക് തോന്നുന്നത്..ഞാൻ കണ്ണുകളിൽ നിറയെ നന്ദി നിറച്ചു ആ മുഖത്തേക്ക് നോക്കിയിരുന്നു പോയി...

"What?", എന്നെ നോക്കാതെ തന്നെ ഹിറ്റ്ലർ പെട്ടെന്ന് ചുണ്ടനക്കി.

"Nothing..." ഞാൻ ചുണ്ടു കടിച്ചു കൊണ്ട് മറുപടി പറഞ്ഞു. അത് കേട്ടപാടെ ഹിറ്റ്ലർ താൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു വർക്ക് പകുതിക്കിട്ടു നിർത്തി വീണ്ടും എന്റെ നേർക്ക് തിരിഞ്ഞു.

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?"

100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

"കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?"

"ഓക്കേ..."

"ഓക്കേ സാർ എന്ന് പറ..."

ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..."

"Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി...

എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... എനിക്ക് സമാധാനം വരുന്നത് വരെ ഞാൻ അവനെ മനസ്സിൽ ചീത്ത വിളിച്ചു.

ഓ ഗോഡ്... ആ ജോയ്‌സാം ഇതൊക്കെ കെട്ടിട്ടുണ്ടാവുമോ ,ഞാൻ വിഷമത്തോടെ അവനെ തലചെരിച്ച് നോക്കിയപ്പോൾ ഭാഗ്യം ലവൻ ഹെഡ്സെറ്റും ചെവിയിൽ വെച്ചിരിക്കുകയായിരുന്നു...

അൽപനേരം കഴിഞ്ഞതും അവൻ തല ഉയർത്തി,പിന്നീട് ഹിറ്റ്ലറിൻറെ ഭാഗത്തു പാളിനോക്കിക്കൊണ്ട് പെട്ടെന്ന് എന്റെ നേർക്കായി തിരിഞ്ഞു...

"എന്താ പേര്?"

വിടില്ല അല്ലേ... "ഹയാത്തി,ഹയാത്തി പട്ടേൽ...." ഞാൻ പറഞ്ഞു.

"ഹയാത്തി ,Wow... diffrend name....." അവൻ മെല്ലെ പുഞ്ചിരിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല...

ഇനിയും ഇവനു നേരെ തന്നെ നോക്കിയിരുന്നാൽ പണി കിട്ടും...ഞാൻ അവൻ അടുത്ത ചോദ്യം ചോദിക്കാൻ തുനിയുന്നതിനു മുൻപേ വേഗം തന്നെ ഹാൻഡ്ഡ്ബാഗിൽ നിന്നും ഹെഡ്സെറ്റ് കൈയ്യിലെടുത്തു. അത് കണ്ടതും അവൻ മെല്ലെ ഇരുത്തത്തിന്റെ സ്റ്റൈൽ ഒന്ന് മാറ്റി...

ഹെഡ്സെറ്റ് വോളിയം ക്രമീകരിക്കുന്നതിനിടെ ഞാനൊരു തവണ ഹർഷനെ നോക്കിയപ്പോൾ നിവർന്നിരുന്നു കൊണ്ട് ഒരു പുസ്തകം വായിക്കുകയായിരുന്നു അയാൾ....ഇയാൾക്ക് ചാരിയിരുന്നുകൊണ്ടു വായിച്ചുകൂടെ.... എനിക്കയാളുടെ ഇരുത്തം കണ്ടപ്പോൾ എന്തോ ചിരിപൊട്ടി.

പെട്ടന്നായിരുന്നു അയാൾ തലപൊക്കിയത്. എന്റമ്മോ....ഞാൻ വേഗം ഒന്നുമറിയാത്ത ഭാവത്തിൽ അയാളുടെ നേരെയുള്ള നോട്ടം മാറ്റി സീറ്റിലേക്ക് ചാരി...

°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഹയാത്തി.... ഹയാത്തി...."

എനിക്ക് ഇത് വരെ പരിചയമില്ലാത്ത ഒരു ശബ്ദം,...ഞാൻ ഞെട്ടിയുണർന്നു, കണ്ണുതുറന്നതും ഞാൻ നോക്കിയത് ഹിറ്റ്ലർ ഇരുന്ന സീറ്റിൽ ആയിരുന്നു. പക്ഷേ അതിൽ ഹിറ്റ്ലർ ഇല്ല എന്ന് മാത്രം...

അയ്യോ ഇയാൾ എവിടെ പോയി.... ഞാൻ വേഗം തലപൊക്കി ജിതയെ നോക്കി.ജിത അവളുടെ കയ്യിലെ ഐ പാഡും കയ്യിൽ പിടിച്ചുകൊണ്ടു എന്തോ കാണുന്നുണ്ടായിരുന്നു.

"അയാൾ ആരെയോ കണ്ടപ്പോൾ പിറകിലേക്ക് പോയി...." പെട്ടന്ന് എന്റെ പിറകിൽ നിന്നും നേരത്തെ എന്നെ വിളിച്ച ആ ശബ്ദം തന്നെ വീണ്ടും കേട്ടു.

ഞാൻ പെട്ടന്ന് തന്നെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അത് മറ്റാരുമായിരുന്നില്ല ,ജോയ്‌സാം...നേരത്തെ ഞാൻ പരിചയപ്പെട്ട ആ ചങ്ങാതി...

ഇവനാണോ കുറച്ചു മുൻപ് എന്റെ പേരുവിളിച്ചത്....പക്ഷേ ഇതിനിടയിൽ ഞാനെപ്പോഴാണാവോ ഉറങ്ങിപ്പോയത്?...പാട്ടും കേട്ട് കൊണ്ട് സീറ്റിലേക്ക് ചാഞ്ഞത് മാത്രം ഓർമയുണ്ട്.... wait a Secoend, എന്റെ ചെവിയിൽ കിടന്ന ഹെഡ്സെറ്റ് എവിടെ പോയി!!!!ഞാൻ ചുറ്റോടും നോക്കി.

"എന്താ നോക്കുന്നത്?ഹെഡ്സെറ്റ് ആണോ? അതവിടെ വെച്ചിട്ടുണ്ട്...." എന്റെ വെപ്രാളം കണ്ട ജോയ്‌സാം എനിക്ക് മുന്നിലെ സീറ്റ്‌ബാഗിലേക്കു വിരൽചൂണ്ടി പറഞ്ഞു.ഞാൻ അതെടുത്തതിനു ശേഷം അവനെ നോക്കി നന്ദി സൂചകമായി പുഞ്ചിരിച്ചു.

"ഹയാത്തിയുടെ ബോയ്ഫ്രണ്ട് ആണോ അയാൾ!!?..." അവൻ പെട്ടന്ന് എന്തോ ഓർത്തത് പോലെ എന്നോട് ചോദിച്ചു.

"ബോയ്ഫ്രണ്ട്?..... ആര്??ആരുടെ?...." ഞാൻ സംശയത്തോടെ അവനെ നോക്കി.

"അയാൾ...ഹയാത്തിയുടെ അടുത്തിരുന്ന അയാൾ..."

"ഏത് ആ ഹിറ്റ്ലറോ!!", ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു പോയി,"അയാൾ എങ്ങനെയാണ് എന്റെ ബോയ്ഫ്രണ്ട് ആകുക.... ഹീ ഈസ് മൈ ബോസ്സ്...."

"ഹിറ്റ്ലർ??..." അവൻ ഇതും പറഞ്ഞുകൊണ്ട് സംശയത്തോടെ എന്നെ നോക്കി.

Oops....

"ആ നെയിം അയാൾക്ക് നല്ല ചേർച്ചയുണ്ട് കേട്ടോ...." ഞാൻ മറുപടി ഒന്നും പറയുന്നില്ല എന്ന് കണ്ടതും അവൻ ചിരിച്ചുകൊണ്ടു തുടർന്നു പറഞ്ഞു...

ഞാൻ ഒരു നിമിഷം അവന്റെ മുഖത്തു തന്നെ നോക്കി നിന്നു.അവനെന്താ അങ്ങനെ പറഞ്ഞത്.... ഇവനു ഇതിനു മുൻപേ ഹിറ്റ്ലറെ അറിയുമോ.....

"ശരിയല്ലേ,എനിക്കും അങ്ങനെ തോന്നാറുണ്ട്.." ,ഞാൻ ഇളിച്ചു കൊണ്ട് അറിയാതെ പറഞ്ഞു..

"You are so funny..." ജോയ്‌സാം എന്റെ കൂടെ ചിരിച്ചു.

"തനിക്ക് ഇതിനു മുൻപേ ഹിറ്റ്ലറെ അറിയുമോ?...."

"എനിക്കോ?"

ഞാൻ അതെ എന്നർത്ഥത്തതിൽ തലയാട്ടി.

"എ... എനിക്ക്..." അവൻ ഒന്ന് പരുങ്ങിക്കളിച്ചു. "ഞാൻ അയാളെ ആദ്യമായിട്ടാണ് കാണുന്നത്....."

"ആദ്യമായി കാണുന്ന ഒരാൾക്ക് ആ പേര് നല്ല mathch ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ലല്ലോ....."

"ഓഹ്...അതാണോ കാര്യം...അത് മറ്റൊന്നും കൊണ്ടല്ല,താൻ പാട്ടും കേട്ട്
ഉറങ്ങിയില്ലേ....കുറച്ചു കഴിഞ്ഞപ്പോൾ താൻ എന്റെ ഷോൾഡറിലേക്ക് ചാഞ്ഞു.... അപ്പോഴാണ് അയാൾ തലപൊക്കി നോക്കിയത്,താൻ എന്റെ ഷോൾഡറിൽ തലവെച്ചു കിടക്കുന്നതാണ് അയാൾ കണ്ടത്... എന്നെ ഒരു കള്ളനെ നോക്കുന്ന മട്ടിൽ നോക്കിയ ശേഷം അയാൾ തന്നെ പിടിച്ചു നേരെ കിടത്തി...കുറച്ചു കഴിഞ്ഞപ്പോൾ താൻ പിന്നെയും വീണു , പക്ഷേ....." അവൻ ഇതും പറഞ്ഞു ഒന്നു നിർത്തി."പിന്നെ താൻ വീണത് അയാളുടെ ഷോൾഡറിൽ ആണ്...."

"What!!!ഹിറ്റ്ലറുടെ ഷോൾഡറിലോ??..." ഞാൻ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.

അവൻ ചിരിയോടെ എന്നെ നോക്കി തലക്കുലുക്കി.

"എന്നിട്ട് അയാൾ എന്റെ തല അവിടെ നിന്നും തട്ടി മാറ്റിയില്ലേ..."

"തട്ടി മാറ്റിയില്ല.... തന്നെ പിടിച്ചു നേരെ നിറുത്തി.പക്ഷേ രണ്ട് മിനിറ്റ് കഴിഞ്ഞതും താൻ പിന്നെയും ചെരിഞ്ഞു....."

"ആരുടെ ഷോൾഡറിൽ?..." ഞാൻ അവൻ പറയുന്നതിന് ഇടയ്ക്കു കേറി ചോദിച്ചു.... ദൈവമ്മേ ഹിറ്റ്ലറുടെ ഷോൾഡറിൽ ആവരുതേ.....

"വേറാരുടെ ഷോൾഡറിൽ, അയാളുടേതിൽ തന്നെ....."

"ഓഹ്...നോ...."

"പക്ഷേ ഇത്തവണ അയാൾ തന്നെ പിടിച്ചു മാറ്റിയില്ല കേട്ടോ...."

"പിന്നെ??"

"തന്നെ ഒന്നു രണ്ടു വട്ടം അയാൾ വിളിച്ചു, ബട്ട് താൻ ഒന്ന് മൂളിയാതെല്ലാതെ എഴുന്നേറ്റില്ല, കൂടാതെ...." ഇത്രയും പറഞ്ഞ ശേഷം അവൻ എന്നെ നോക്കി ഗൂഢമായി ചിരിച്ചു."താൻ അയാളുടെ കയ്യിൽ ചുറ്റിപിടിക്കുകയും ചെയ്തു...."

"വാട്ട്!!!!" ഞാൻ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.

എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണോ എന്നറിയില്ല.അവൻ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

"കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തന്നെ വീണ്ടും പിടിച്ചു നേരെ നിർത്തിയിരുന്നു....അയാളുടെ ഭാഗ്യമാണോ അതോ തന്റെ ഭാഗ്യമാണോ എന്നറിയില്ല താൻ പിന്നെ ഞങ്ങൾ രണ്ടുപേരുടെയും ഷോൾഡറിലേക്ക് വീണില്ല...." ഇത്രയും പറഞ്ഞു അവൻ എന്നെ നോക്കി ചിരിച്ചു.

എന്റെ ഹയാ, ആ ചെകുത്താൻ അടുത്തുള്ളപ്പോൾ നിനക്ക് ഉറങ്ങേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ.... ഞാൻ തലയ്ക്കു കയ്യും കൊടുത്തു സ്വയം പഴിച്ചു..

"ദേ തന്റെ ഹിറ്റ്ലർ വരുന്നുണ്ട്..." പെട്ടെന്ന് ജോയ് എന്നെ നോക്കി ശബ്ദം താഴ്ത്തിക്കൊണ്ടു പറഞ്ഞു.

ഞാൻ പെട്ടന്ന് തന്നെ നേരെ ഇരുന്നു. ഓഹ് ഗോഡ് ഇനി ഞാനെങ്ങനെ അയാളുടെ മുഖത്തേക്ക് നോക്കും....wait ഞാനെന്തിന് അയാളെ അഭിമുഖീകരിക്കാൻ പേടിക്കണം...അയാളുടെ കണ്ണിൽ ഞാൻ ഈ നടന്ന സംഭവം ഒന്നും ഞാനറിഞ്ഞിട്ടില്ല എന്നല്ലേ ഉണ്ടാവുക, പിന്നെ ഞാനെന്തിന് പേടിക്കണം..ഞാൻ ആശ്വാസത്തോടെ ഓർത്തു ധൈര്യം സംഭരിച്ചിരുന്നു..

ഹിറ്റ്ലർ അയാളുടെ സീറ്റിലേക്ക് വന്നിരുന്നു. ഞാൻ മെല്ലെ അയാളെ നോക്കി...

ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയതും അയാൾ എന്നെ നോക്കിയതും എന്റെ കഷ്ടകാലത്തിന് ഒരേ ടൈം ആയിപ്പോയി. അയാൾ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ഞാനും തിരിച്ചു അതേ പോലെ അയാളെയും നോക്കി. കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും ഇങ്ങനെ പരസ്പരം നോക്കി നിന്നു..ഹിറ്റ്ലർ എന്തോ ചോദിക്കാനാണെന്ന മട്ടിൽ പെട്ടെന്ന് വാ തുറന്നതും ഞാൻ അയാളുടെ മുഖത്തുനിന്നും കണ്ണുകൾ മാറ്റി മറ്റെവിടെയൊക്കെയോ നോക്കുന്ന മട്ടിൽ ഭാവിച്ചു...ഭാഗ്യം തൽക്കാലത്തേക്ക് രക്ഷപ്പെട്ടു..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"Good evening സാർ...."

ചെക്കിങ് ഒക്കെ കഴിഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വന്നു ഒരാൾ ഹിറ്റ്ലറെ നോക്കി പരിചയഭാവത്തിൽ ചിരിച്ചു.

"Good evening, സത്യാ...." ഹിറ്റ്ലർ അയാളെ നോക്കി പരിചയഭാവത്തിൽ പറഞ്ഞു.

"രാഹുൽ സാർ ഈ കീ സാറിന്റെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു." അയാൾ തന്റെ കയ്യിലെ ഒരു കാറിന്റെ കീ ഹിറ്റ്‌ലർക്കു നേർക്ക് നീട്ടി.

"ഓഹ്...താങ്ക്സ് സത്യാ...." ഹിറ്റ്ലർ അയാളുടെ കയ്യിൽ നിന്നും ആ കീ വാങ്ങിച്ചു കൊണ്ട് പറഞ്ഞു.

ആരാണാവോ ഈ രാഹുൽ,ഇയാളുടെ ഫ്രണ്ടോ... അതോ ഞങ്ങൾക്ക് ഈ ഇവിടെ മീറ്റിംങുള്ള കമ്പനിയുടെ MDയോ....ആഹ്‌,എന്തേലും ആവട്ടെ..ഞാൻ അലസമായി നിന്നു..

"എന്നാൽ ഓക്കെ സാർ ഞാൻ പോയിക്കോട്ടെ..." അയാൾ ഹിറ്റ്ലർ നോക്കി.

"സത്യൻ എങ്ങനെ പോകും,ഞാൻ ഡ്രോപ്പ് ചെയ്യണോ...."

ഓഹ്...ഹിറ്റ്ലർക്കു ഇത്രയും സൗമ്യമായി സംസാരിക്കാനൊക്കെ അറിയുമോ... അത് കേട്ടതും ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു പോയി...

"ഹേയ് വേണ്ട സാർ....ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ പോയിക്കൊള്ളാം... അവൻ ഇവിടെ ടാക്സി ഡ്രൈവർ ആണ്...ഓക്കേ സർ" അയാൾ ഇതും പറഞ്ഞു ഹിറ്റ്ലരോട് യാത്ര പറഞ്ഞു മുന്നോട്ട് നീങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഹയാത്തി ശരിക്കും ത്രീ ഡേയ്സ് തന്നെ അല്ലേ മീറ്റിംഗിനു വന്നത്...." എന്റെ ട്രോളി കണ്ടതും ജിത ചിരിയോടെ എന്നെ നോക്കി..

ഞാൻ അവളെ നോക്കി ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല.അവളുടെ ട്രോളിയാണെങ്കിൽ വളരെ ചെറുതും, കണ്ടാൽ അതിൽ ഒന്നും ഇല്ല എന്നും തോന്നി പോകും....

"Shall we go jitha?" കുറച്ചു മാറിനിന്നു ഫോണിൽ ആരുമായോ സംസാരിക്കുന്നുണ്ടായിരുന്ന ഹിറ്റ്ലർ പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു.

"ഈ ഭയ്യ ഹയാത്തിയെക്കാളും കഷ്ടമാണ് കണ്ടില്ലേ ഭയ്യയുടെ ലഗേജ്‌....ഭയ്യയുടെ മുറിയിലെ പകുതി സാധനങ്ങളും കാണും അതിൽ...." അവൾ ഹിറ്റ്ലറെ നോക്കി കളിയാക്കി.

ഹിറ്റ്ലർ ജിതയെ നോക്കി കണ്ണുരുട്ടുണ്ടായിരുന്നു.ഞാൻ അയാളുടെ ലഗേജിലേക്ക് പാളിനോക്കി.ജിത പറഞ്ഞത് ശരിയായിരുന്നു,എന്റെ ട്രോളിയേക്കാളും വളരെ വലുതായിരുന്നു അത്....

"Let's go...." ഹിറ്റ്ലർ ഇതും പറഞ്ഞു തിരിഞ്ഞു നിന്നു പുറത്തേക്ക് നടക്കാൻ തുടങ്ങി.

"ഹലോ...സാർ, അങ്ങനെ പോയാലെങ്ങനെയാ സാധനങ്ങൾ ഇട്ടു നിറച്ചാൽ മാത്രം പോരാ....ഇതു സ്വയം തന്നെ തന്നെ എടുക്കുകയും വേണം....." ജിത ഹിറ്റ്ലറെ നോക്കി പറഞ്ഞു.

അയാൾ പെട്ടന്ന് തിരിഞ്ഞു നിന്നു. ജിതയുടെ മുഖത്തേക്ക് നോക്കി എനിക്ക് പണി തരുമ്പോൾ മാത്രം എന്റെ മുഖത്തു നോക്കി ചിരിക്കാറുള്ള ആ ചിരി ചിരിച്ചു. ഞാൻ അവരുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി.

"എന്റെ ലഗേജ്‌ എന്റെ PA എടുത്തു വരും....." ഇത്രയും പറഞ്ഞു അയാൾ തിരിഞ്ഞു നിന്നു മുന്നോട്ടേക്ക് തന്നെ നടന്നു നീങ്ങി....

അയാൾ നടന്നു നീങ്ങിയതിനു ശേഷമാണ് അയാൾ പറഞ്ഞ വാക്കുകൾ എന്റെ തലയിൽ കത്തിയത്, അയാളുടെ PA means ഞാൻ....what!!! എന്റെ ലഗേജ്‌ കൂടാതെ ഇയാളുടെ ലഗേജും കൂടി ഞാനെടുക്കണമെന്നോ..... ഞാൻ രണ്ടു ലഗേജിലേക്കും പേടിയോടെ നോക്കി...

ദുഷ്ടാ..ഇന്ന് നീ ഉറങ്ങുമ്പോൾ ഞാൻ നിന്നെ കുത്തി കൊല്ലാതിരിക്കാൻ നീ നന്നായി പ്രാർത്ഥിച്ചോ....ഞാൻ വിഷമത്തോടെ അതിലേക്ക് നോക്കികൊണ്ട് എന്റെ ബോസിനെ മനസ്സിൽ ശപിച്ചു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Continue Reading

You'll Also Like

8 0 4
no sé, solo pendejadas que escribo por escribir :v
622 1 22
പ്രണയം കാമം നഷ്ടങ്ങൾ ഇതെല്ലാം പറയുന്ന ഒരു പെണ്ണിന്റെ കഥ
437 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.
7.5K 1.7K 57
ചിറകൊടിഞ്ഞ കിനാവ്