°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 16

1.9K 212 97
By Najwa_Jibin

"എന്താ എന്തു പറ്റി?" എന്റെ ചാട്ടവും പേടിയും കണ്ട് റേഹ ചോദിച്ചു.

"അത് പിന്നെ പറയാം.." എന്നും പറഞ്ഞു ഞാൻ വേഗം വാഷ്ബേസിനരികിലേക്കു നടന്നു.

"മുഴുവൻ കഴിച്ചിട്ട് പോകൂ ഹയാ..." പപ്പയും മമ്മിയും എന്റെ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

"എനിക്ക് മതി..."

ഞാൻ വേഗം കെെകഴുകിയ ശേഷം പുറത്തേക്ക് നടന്നു.ഹിറ്റ്ലർ ഒരു വട്ടം കൂടി വിളിക്കാൻ വേണ്ടി ഫോണും നോക്കിയിരുന്നു.

ഹിറ്റ്ലർ വിളിച്ചു കഴിഞ്ഞിട്ട് 10മിനിറ്റ് കഴിഞ്ഞു.അയാൾ പിന്നെ തിരിച്ചു വിളിച്ചില്ലല്ലോ?അങ്ങോട്ട് വിളിച്ചാലോ?ഇല്ലെങ്കിൽ വേണ്ടാ അയാൾക്ക് വേണമെങ്കിൽ തിരിച്ചു വിളിക്കട്ടേ...

ഞാൻ ഫോണും എടുത്ത് അകത്തേക്ക് കേറാൻ പോയി.ഇല്ലെങ്കിൽ വേണ്ടാ എന്നെ സംബന്ധിച്ചുള്ള വല്ല കാര്യമാണെങ്കിലോ?ഞാൻ അയാളെ വിളിക്കാൻ തെന്നെ തീരുമാനിച്ചു.

ഹിറ്റ്ലറുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.കൂടെ എന്റെ ഹൃദയമിടിപ്പും..

"ഹലോ!" ഹിറ്റ്ലർ ഫോൺ എടുത്തുടനെ ചോദിച്ചു.

"സോറി സാർ, സാറിന്റെ call ഞാൻ കണ്ടിരുന്നു,എടുക്കാൻ നോക്കിയപ്പോഴേക്കും cut ആയി.സാർ പിന്നെയും വിളിക്കുമെന്ന് കരുതിയാണ് ഇത്രയും നേരം wait ചെയ്തത്.But സാർ വിളിച്ചില്ല.സത്യമായിട്ടും സാറിന്റെ call കരുതിക്കൂട്ടി എടുക്കാതിരുന്നതെല്ല..." ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

ഞാൻ പറഞ്ഞതിനൊന്നും ഹിറ്റ്ലർ മറുപടിയൊന്നും തന്നില്ല.

"ഹലോ സാർ..." Call cut ആയിട്ടില്ല എന്നുറപ്പാക്കിയതിനു ശേഷം അയാളെ വിളിച്ചു.

"കഴിഞ്ഞോ?" അയാൾ ചോദിച്ചു.

"സാർ..."അയാൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

"തന്റെ വിശദീകരണം,തന്നോട് എന്റെ call കണ്ടിരുന്നോ?എന്തു കൊണ്ടാണ് ഫോൺ എടുക്കാതിരുന്നേ എന്ന് വല്ലതും ഞാൻ ചോദിച്ചോ?" അയാൾ ഗൗരവത്തോടെ ചോദിച്ചു.

"ഇല്ല"

"പിന്നെ എന്തിനാണ് ഇത്രയും വലിയ വിശദീകരണം.." അയാൾ ചോദിച്ചു.

"സോറി സാർ," ഞാൻ പറഞ്ഞു. ഇയാളോട് വിശദീകരിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയെല്ലോ..

"Hm..okay"

"സാർ വിളിച്ചത്?"

"ഞാനെല്ല വിളിച്ചത്.എന്റെ niece തന്റെ name കണ്ടിട്ട് വിളിച്ചതാണ്." അയാൾ പറഞ്ഞു.

എന്റെ പേര് കണ്ടിട്ടോ?എന്റെ പേരിനെന്താ കുഴപ്പം.അയാൾ പറഞ്ഞത് മുഴുവൻ എന്തോ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.

"ഓഹ്,അപ്പോൾ സാർ ഞാൻ call cut ചെയ്യട്ടെ?"

"Cut ചെയ്യണ്ടാ... Hm..എന്തായാലും താൻ വിളിച്ചതല്ലേ?നാളെ 10:30ക്ക് ഒരു മീറ്റിംഗ് ഉണ്ട്.ലേറ്റ് ആകരുത് ഓഫീസിൽ വരാൻ...ഓക്കെ?" അയാൾ പറഞ്ഞു.

"യെസ് സാ..." ഞാൻ പറയുന്നതിന് മുൻപ് തെന്നെ അയാൾ call cut ചെയ്തു.

ഹിറ്റ്ലർ ഞാൻ എന്റെ ഫോൺ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

"എന്താ സംഭവം?" പെട്ടന്ന് റേഹ പുറത്തേക്ക് വന്ന് ചോദിച്ചു.

"Hey,ഒന്നുമില്ല....ഞാൻ ചുമ്മാ..." ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"ചുമ്മാതെയോ? VM groupന്റെ future ഓണറായ mr:ഹർഷ വർമയും അയാളുടെ ഇപ്പോൾ നിലവിലുള്ള PAയും തമ്മിൽ തമ്മിൽ വേറെ എന്തോ ഒരു കണക്ഷൻ ഉണ്ടല്ലോ?" റേഹ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"എന്ത് കണക്ഷൻ?" ഞാൻ അവളെ നോക്കി നെറ്റിചുളിച്ചു.

"നീ പേടിക്കേണ്ടാ...ഹിറ്റ്ലർ എന്നുള്ളത് നിന്നെ ന്യൂ ബോസിനെ ആണെന്നും. അയാൾ ഇത്തിരി സ്‌ട്രിക്‌ട് ആണെന്നും അത് കൊണ്ടാണ് നിനക്കിത്ര പേടിയെന്നും വിക്കി പറഞ്ഞു."

"അത് കൊണ്ട്?" എനിക്ക് അവൾ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായില്ല.

"എല്ലാ...വിക്കി പറഞ്ഞ നിന്റെ ഈ ഒരാഴ്ചയിലെ behaviourഉം ഞാൻ ഇപ്പോൾ കണ്ടതും ഒക്കെ വെച്ചുനോക്കുമ്പോൾ എന്തൊക്കെയോ എവിടെയൊക്കെയോ ഒരു spelling mistake മണക്കുന്നു...എന്തേ?" അവൾ എന്റെ മുഖത്തേക്ക് നോക്കി.

"ഓഹ്, എന്തൊരു കണ്ടുപിടുത്തം..." ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അവിടെ തെന്നെ ഇരുന്നു.

"പിന്നെ യാതൊരു experienceഉം ഇല്ലാത്ത ഒരു new employ ആയ നിന്നെ പിടിച്ചു ഒരു സുപ്രഭാതത്തിൽ അയാളുടെ PA ആക്കാൻ അയാൾക്ക് വല്ല തലക്ക് ഓളവും ഉണ്ടോ?" അവളും എന്റെ അടുത്തു വന്നിരുന്നു കൊണ്ട് ചോദിച്ചു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖം മാറിയാൽ പോലും ഇവൾക്ക് മനസ്സിലാകും.എന്നെക്കാളും one year elder ആണ് റേഹ.ചെറുപ്പത്തിലേ മമ്മ മരിച്ചതിനാലും,ഫിലിപ്പ് അങ്കിൾ മിലിട്ടറിയിൽ ആയതിനാലും റേഹ ഞങ്ങളുടെ കൂടെയായിരുന്നു അധികവും ഉണ്ടായിരുന്നത്.

"എന്താ എന്റെ doubt correct അല്ലേ?" അവൾ എന്നെ നോക്കി ചോദിച്ചു.

"നിനക്ക് ഈ ഡോക്ടർ ആകുന്നതിന് പകരം വല്ല detectiveഉം ആവാമായിരുന്നു..." ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു.

"ഇങ്ങനെ ഉള്ള ചെറിയ കാര്യം ഒക്കെ കണ്ടുപിടിക്കാൻ ഒരു പാവം മിലിട്ടറിക്കാരന്റെ മകൾ ആയാലും മതി..." അവൾ ചിരിച്ചു കൊണ്ട് തലയുയർത്തി പറഞ്ഞു.

ഞാൻ അവളെ നോക്കി ചിരിച്ചു.

"അതൊക്കെ വിട് നീ നിന്റെ കാര്യം പറ.." അവൾ എന്നെ പിടിച്ചു അവൾക്കു നേരെ പിടിച്ചിരുത്തികൊണ്ട് ചോദിച്ചു.

പിന്നെ പറയാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും റേഹ വിട്ടില്ല.അങ്ങനെ ഒടുവിൽ ഞാൻ അവളോട് എന്റെയും ഹിറ്റ്ലറുടേയും യഥാർത്ഥ കഥ എന്താണെന്ന് പറയാൻ തുടങ്ങി.

*-*-*-*-*-*-*-*-*-*-*-*

"Wow ഇങ്ങനെ ഒക്കെ ഒരാളുടെ ലൈഫിൽ നടക്കുമോ? ഒരു സിനിമാക്കഥ പോലെ.4വർഷം മുൻപ് പണി കിട്ടിയ ഒരാൾ 4വർഷങ്ങൾക്കു ശേഷം പണി കൊടുത്ത ആളുടെ ബോസ് ആയി വരുന്നു." അവൾ അത്ഭുതത്തോടെ പറഞ്ഞു.

ഞാൻ അവളെ നോക്കി.

"ഇല്ലാ ഒരു doubt,നീ interviewന് പോയപ്പോൾ ഇയാളുണ്ടായിരുന്നില്ലേ?" അവൾ ചോദിച്ചു.

"ഇയാൾ പോയിട്ട് ഞങ്ങളുടെ കമ്പനിയുടെ ഒരു ഓണർ വരെ ഉണ്ടായിരുന്നില്ല.കൂടാതെ ഞാൻ ഞങ്ങളുടെ ഒരു MDയെ ഇതുവരെ കണ്ടിട്ട് പോലും ഇല്ല..അമർനാഥ്‌ വർമ്മ,ആനന്ദ് വർമ്മ എന്ന 2 ബ്രദറുകളുടേതാണ് VM കമ്പനി.എന്നെ interview ചെയ്തത് mr:ആനന്ദ് വർമ്മയാണ്..." ഞാൻ പറഞ്ഞു.

"ഓഹോ!അപ്പോൾ ഈ 6മാസത്തിനിടയിൽ ഒരിക്കൽ പോലും ഇവരാരും ഇതുവരെ വന്നിട്ടില്ലേ? "

"ഞങ്ങളുടെ ട്രെയിനിങ് സമയം ഒരു പ്രാവിശ്യം മറ്റേ MD ഓഫീസിൽ വന്നിരുന്നു.പക്ഷേ അന്ന് ഞാൻ ലീവ് ആയിരുന്നു.ഇനി വരുന്ന ഏതെങ്കിലും ഒരു ദിവസം വരും 2 MDമാരും.."

"ഓഹോ...നീയെന്തിനാണ് വെറുതെ ഹിറ്റ്ലറുടെ പണിയും കിട്ടി അവിടെ നിൽകുന്നത് അത് കളഞ്ഞിട്ട് വന്നൂടെ?" അവൾ ചോദിച്ചു.

ഞാൻ അവളെ നോക്കി ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല.

"അങ്കിളിനു സാമാന്യം നല്ല രീതിയിൽ തെന്നെ പോകുന്ന ഒരു boutique ഉണ്ട് ആന്റിക്കും ഒരു ജോലി ഉണ്ട്.പിന്നെന്താണ് പ്രോബ്ലം?" റേഹ എന്നെ നോക്കി ചോദിച്ചു.

"ജോലി resign ചെയ്തു വീട്ടിൽ നിന്നാൽ പിന്നെ മമ്മി പിടിച്ചു ദീദിയെ പിടിച്ചു കെട്ടിക്കും." പെട്ടന്ന് വിക്കി ഞങ്ങളുടെ പിന്നിൽ നിന്നും പറഞ്ഞു.

"നീയിവിടെ എന്തു ചെയ്യുന്നു?" ഞാനും റേഹയും അവനെ നോക്കി ഒരുമിച്ച് ചോദിച്ചു.

"വെറുതെ നിങ്ങളെന്താണ് പറയുന്നത് കേൾക്കാൻ...എന്തായാലും ആ ഹിറ്റ്ലറെ കണ്ടാൽ ഞാനൊരു salute കൊടുക്കും" വിക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.

"അതൊക്കെ പോട്ടെ ഇന്നെന്താണ് നിങ്ങളുടെ പരിപാടി?" വിക്കി ഞങളുടെ അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു.

"അത് മറന്നെല്ലോ...എന്താ ഹയാ പ്രോഗ്രാം " റേഹ ചോദിച്ചു.

"നീ തെന്നെ പറ.നീ ഇന്ന് പോകുമോ? " ഞാൻ അവളെ നോക്കി.

"പറയാൻ പറ്റില്ല.ചിലപ്പോൾ grannyയുടെ വീട്ടിൽ ഇന്ന് തെന്നെ പോകും.One week മാത്രമേ എനിക്ക് ലീവ് ഉള്ളൂ..."

"ഓഹോ..അപ്പോൾ എങ്ങനെയാണ് ഇന്നത്തെ പ്രോഗ്രാം... " ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

"അതൊക്കെ വരുന്നത് പോലെ....എന്തായാലും നമുക്ക് ഒരു 3മണിക്ക് ഇവിടെ നിന്നിറങ്ങാം..."

"കൂട്ടത്തിൽ എന്നെയും..." വിക്കി പറഞ്ഞു.

"നീയില്ലാതെ ഞങ്ങൾക്കെന്തു പ്രോഗ്രാം....പിന്നെ ഹയാ ആഷിയെയും വിളിച്ചോ..അവളെയും കാണാമെല്ലോ" റേഹ ചിരിയോടെ വിക്കിയുടെ കഴുത്തിലൂടെ കയ്യിട്ടുക്കൊണ്ട് എന്നെ നോക്കി പറഞ്ഞു.

ഞാൻ തലയാട്ടി.റേഹയും ആഷിയും +2 വരെ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്.റേഹ വഴിയായിരുന്നു ഞാൻ ആഷിയുമായി അടുത്തത്.

*-*-*-*-*-*-*-*-*-*-*-*-*-*

"എങ്ങനെയാണ് പോകുന്നത്?" റേഹ അവളുടെ കാറിൽ കയറികൊണ്ട് ചോദിച്ചു.

"നീയും വിക്കിയും മാളിലേക്ക് വിട്ടോ..
ഞാൻ ആഷിയെയും കൂട്ടി അങ്ങോട്ടേക്ക് വരാം..."

"എന്തിനാണ് സ്കൂട്ടി എടുക്കുന്നത് എല്ലാവർക്കും ഇതിൽ തെന്നെ പോയിക്കൂടെ..." റേഹ ചോദിച്ചു.

"സ്കൂട്ടിയുടെ ടയർ പഞ്ചറാവാറായിട്ടുണ്ട്.ശരിക്കും പഞ്ചർ ആവുന്നതിനു മുൻപേ ഇതിനെ കാണിക്കണം അത് കൊണ്ടാണ്." ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്നാൽ ഓക്കെ ഞങ്ങൾ വിടട്ടെ.. വേഗം വന്നേക്കണേ" റേഹ കാർ സ്റ്റാർട്ട് ആക്കിക്കൊണ്ട് പറഞ്ഞു.

"റേഹ ദീദി പേടിക്കുകയേ വേണ്ട ഞങ്ങളുടെ ഷോപ്പിംഗ് കഴിയുമ്പോഴേക്കും ദീദി എത്തും അത്രയും സ്പീഡ് ആണ്..." വിക്കി എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"നിന്നെ ഇന്ന് ഞാൻ..." ഇതും പറഞ്ഞു ഞാനവനെ പിടിക്കാൻ നോക്കി.

"വേഗം വിട്ടോ വിട്ടോ..ഇല്ലെങ്കിൽ ഞാൻ വരുത്തുണ്ടാവില്ല..." വിക്കി വേഗം ഓടി കാറിൽ കയറികൊണ്ട് പറഞ്ഞു.

"ഓക്കേ ഹയാ...." റേഹ എന്നെ നോക്കി ചിരിച്ചുകൊണ്ട് കാർ മുന്നോട്ടേക്കെടുത്തു.
ഞാനും സ്കൂട്ടി സ്റ്റാർട്ട് ചെയ്തു.മമ്മിയോട് യാത്ര പറഞ്ഞശേഷം നേരെ ആഷിയുടെ വീട്ടിലേക്ക് വിട്ടു.

😊*-*-*-*-*-*-*-*-*-*-*-*-*-*-* 😊

ഇത് അത്ര ചെറിയ ചാപ്റ്റർ ഒന്നുമില്ലങ്കിലും ഒരു കാര്യം ഇല്ലാത്ത ചാപ്റ്റർ ആണ്... ക്ഷമിക്കുക എപ്പോഴും ഹിറ്റ്ലറും ഹയാത്തിയും മാത്രം പോരല്ലോ ഫാമിലിയും ഫ്രണ്ട്സും ഒക്കെ വേണ്ടേ...😊പിന്നെ ഈ ചാപ്റ്ററിലൂടെ എന്റെ ഒന്ന് രണ്ട് ഫ്രണ്ട്സിന്റെ ചില doubtകൾ clear ആകുകയും ചെയ്യും....😊😉

ഹയാത്തിയും റേഹയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് കാണിക്കാനും കൂടിയാണ് ഇങ്ങനെ ഒരു ചാപ്റ്റർ എഴുതിയത്. 👭

Next ചാപ്റ്റർ കഴിയും വിധം വേഗം update ചെയ്യാൻ ഞാൻ ശ്രമിക്കാം.... 😊

Continue Reading

You'll Also Like

7.5K 1.7K 57
ചിറകൊടിഞ്ഞ കിനാവ്
580 79 1
18 + saadanokke kanum sookshichum kandum vaykkuka
437 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.