°എന്റെ ഹിറ്റ്‌ലർ°

Oleh Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... Lebih Banyak

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 9

2.1K 220 71
Oleh Najwa_Jibin

ജയ് Pov:-


ഹയാത്തി പട്ടേൽ.....ഒരിക്കലും പ്രതിക്ഷിച്ചതെല്ല അവളെ ഇവിടെ കാണുമെന്ന്. ദൈവമായിട്ടാണ്‌ ഇപ്പോൾ അവളെ എനിക്കു മുന്നിൽ എത്തിച്ചത്. അതും എന്റെ ഓഫീസിൽ തന്നെ.... പെട്ടന്നാണ് എന്റെ ഫോൺ റിങ് ചെയ്തത് രാഹുൽ ആണ്.

" dude..."

" നീ ഓഫീസിൽ ഇല്ലേ?  ഞാൻ നിന്റെ ഓഫീസിനടുത്തെത്താറായി...."

"സോറി ഡാ ഞാൻ ഇപ്പോൾ അവിടെയില്ല. പുറത്താണ് ഉള്ളത് ദീദിയെയും കൊണ്ട് ആഷിലിയുടെ സ്കൂളിൽ വന്നതാ..." ഞാൻ ക്ഷമാപണരൂപത്തിൽ പറഞ്ഞു.

" ആണോ, അപ്പോൾ നമ്മളെപ്പോഴാണ് കാണുക?"

" ഇന്ന് തന്നെ meet ചെയ്യാം ദീദിയെ ഒന്ന് വീട്ടിലിറക്കി കൊടുത്ത് ഞാനുടനെ വരാം... നീ New Starൽ ഒരു 5 min wait ചെയ്താൽ മതി അപ്പോഴെക്കും ഞാനെത്തും." ഞാൻ അവനോട് പറഞ്ഞു.

new Star എന്നത് ഞങ്ങൾ friendട എല്ലാരും മുമ്പ് ഇവിടെ വന്നാൽ ഒത്തുകൂടുന്ന സ്ഥലമാണ്. only gents മാത്രമേ അവിടെ ഉണ്ടാകുകയുള്ളൂ...

"ഓകെ, അധികം ലേറ്റ് ആകല്ലേ .... എനിക്ക് ഇവിടെ വേറെ പണികളും ഉള്ളതാ..."

" ഇല്ല dude .... ഞാനെത്തും ഇതാ ദീദി വന്നു. നമുക്ക് കാണാം bye.... "

"Hmmm bye.... " അവൻ മെല്ലെ ഫോൺ കട്ട് ചെയ്തു.

" എന്നാൽ നമുക്ക് പോകാം..." ദീദി വണ്ടിയിൽ കയറികൊണ്ട് ചോദിച്ചു.

" കഴിഞ്ഞോ... എന്നിട്ട് ആഷിലി എവിടെ?"

"അവളെ ക്ലാസിലാക്കി."

"ഓഹോ....." ആഷിലി എന്റെ sisterടെ മോൾ ആണ്.ഇത്രയും കാലം ദീദിയും ജീജുവും ആഷിലിയുമൊക്കെ ലണ്ടനിലായിരുന്നു. ഇനി ഇവിടെ സെറ്റിൽ ആകണമെന്നാണ് അവരുടെ തീരുമാനം. അതിനുള്ള first Step ആണ് ഇപ്പോൾ കഴിഞ്ഞത്.ആഷിലിയുടെ School.

school year തുടങ്ങിയതിനാൽ എവിടെയും admsion കിട്ടാനില്ലായിരുന്നു.പിന്നെ പപ്പ എങ്ങനെയൊക്കെയോ ശരിയാക്കി കൊടുത്തു.

"ജയ് സിഗ്നൽ!!! " പെട്ടന്ന് ദീദി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടന്ന് ബ്രേക്ക് ചവിട്ടി.

" നീയേത് ലോകത്താ ഉള്ളത്. " ദീദി ദേഷ്യത്തോടെ എന്നെ നോക്കി ചോദിച്ചു.

"സോറി ദീദി ഞാൻ കണ്ടില്ലായിരുന്നു."

" നിനക്കെന്തോ സംഭവിച്ചിട്ടുണ്ട് 2 days ആയിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ത്‌
പറ്റി നിനക്ക്?" ദീദി എനിക്ക് നേരെ മുഖം തിരിച്ചുകൊണ്ട് ചോദിച്ചു.

"Ntng ദീദി വെറുതെ തോന്നുന്നതാ..... എനിക്കൊരു പ്രോബ്ലവും ഇല്ല."

" അത് ചുമ്മാ പറയുന്നതാണെന്ന് എനിക്കറിയാം.. "

"വീടെത്തി" ഞാൻ പെട്ടന്ന് വണ്ടി നിർത്തി കൊണ്ട് പറഞ്ഞു.

ദീദി എന്നെയൊന്നു നോക്കിയശേഷം കാർ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

എനിക്കും അറിയാം ഞാൻ 2 days ആയിട്ട് നല്ല മൂഡിലെല്ലായെന്നു. എല്ലാത്തിനും കാരണം ആ ഹയാത്തിയാണ്.നിത്യയെ കുറിച്ച് ഞാൻ മറന്ന് തുടങ്ങിയതായിരുന്നു. ഇപ്പോൾ 2 days ആയിട്ട് പിന്നെയും നിത്യ എന്റെ മനസ്സിൽ തെളിയുന്നുണ്ടോ എന്ന് doubt. എന്റെ മനസ്സ് 4 വർഷങ്ങൾക്ക് മുമ്പുള്ള ആ നശിച്ച ദിവസത്തേക്ക് പോയി.

നിത്യ..... അവളെ ഞാൻ ആദ്യമായി കാണുന്നത് ഡൽഹിയിലെ എന്റെ സ്കൂൾ time ആണ്. ഞാൻ ആകെ കുറച്ച് Soft ആയി പെരുമാറുന്ന ഏക പെൺകുട്ടി. അതെന്ത് കൊണ്ടാണെന്നും എനിക്കറിയില്ലായിരുന്നു. അവളോട് മുൻപേ ചെറിയ ഇഷ്ടം മനസ്സിലുണ്ടായിരുന്നു. അവൾക്ക് തിരിച്ചും അങ്ങനെതെന്നയാണെന്ന് ഞാനും വിശ്വസിച്ചു . എന്റെ ഇഷ്ടം ഞാനവളോട് തുറന്ന് പറഞ്ഞിെട്ടൊന്നുമില്ല. എന്നാൽ പെട്ടന്നൊരു നാൾ അവളുടെ ഡാഡിക്ക് goa യിലേക്കു transfer കിട്ടി അവളും family യും അങ്ങോട്ടേക്ക് Shift ചെയ്തു. അവൾ പോയിട്ടും എന്റെ മനസ്സിലെ അവളോടുള്ള ഇഷ്ടം അണയാതെ അങ്ങനെതന്നെയുണ്ടായിരുന്നു .

3 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പിന്നെ നിത്യയെ കുറിച്ച് കേട്ടത്.അവൾ എന്നെയും അന്ന് അവളുടെ കൂടെ പഠിച്ച കുറച്ചു ഫ്രണ്ട്സിനെയും goaയിലേക്ക് ക്ഷണിച്ചു.അങ്ങനെ ഞാനും ഫ്രണ്ട്സും 2012 ലെ Summer vacationൽ goaയിലേക്ക് തിരിച്ചു .

എനിക്ക് goa യിൽ കറങ്ങൽ മാത്രമെല്ലാതെ വേറൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു നിത്യയെ Propose ചെയ്യുക എന്നും. അവിടെയെത്തി ആദ്യ ദിവസത്തിൽ തന്നെ എനിക്ക് മനസ്സിലായി അവൾക്കും ഇപ്പോഴും എന്നോട് ഒരിഷ്ടം ഉണ്ടെന്ന്. ഞാൻ ഇവിടെ നിന്നും പോകുന്നതിന് മുമ്പ് തന്നെ എന്റെ ഇഷ്ടം അവളെയറിക്കാൻ ഉറപ്പിച്ചു .

അങ്ങനെ ഞങ്ങൾ ഡൽഹിയിലേക്ക് പോകുന്നതിന്റെ മുന്നിലുള്ള ദിവസം എന്റെ Lifeലെ ആ Bad day.അന്ന് രാത്രി നിത്യയെ propose ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പും ഞാൻ നടത്തി.

എന്നാൽ അന്ന് രാവിലെയാണ് നിത്യ ഒരു Hollywood Movie യെ കുറിച്ച് പറയുന്നത്. "THE HUNGER GAMES". അവൾ അതിനെക്കുറിച്ച് നല്ല interesറ്റോടെ സംസാരിക്കാൻ തുടങ്ങി. പണ്ടുമുതലേ അവൾക്ക് hollywood മൂവിസിനോടൊക്കെ വലിയ ഇഷ്ടമായിരുന്നു. അത് കൊണ്ട് നിത്യക്ക് വേണ്ടി ഞങ്ങളെല്ലാരും ആ movie കാണാൻ ഞങ്ങൾ INOX - Old GMC മൂവി തിയേറ്ററിലേക്ക് പുറപ്പെട്ടു .

ഞങ്ങൾ അവിടെയെത്തിയപ്പോഴെ ടിക്കറ്റ് ഒക്കെ കാലിയായിരുന്നു.അത് കണ്ടപ്പോഴെ നിത്യയുടെ മുഖം വാടി. എങ്ങനെയെങ്കിലും black ൽ ടിക്കറ്റ് കിട്ടും എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിട്ട് ഞാനും ഒരു ഫ്രണ്ടും കൂടി അന്വേഷിച്ചിറങ്ങി. അവസാനം ഒരാളെ കിട്ടി. അയാൾ കുറേ ടീനേജ്‌ പെൺകുട്ടികളോട് വിലപേശുകയായിരുന്നു .

എങ്ങനെയെങ്കിലും ആ ടിക്കറ്റ് വാങ്ങിയേ പറ്റൂ... നിത്യയെ impress ചെയ്യാനുള്ള അവസരമാണിത് ഇത്കൈവിട്ടുകൂട.... ഞാനും ഫ്രണ്ടും അയാളുടെ അടുത്തേക്കു നടന്നു . ഭയ്യാ എന്ന് വിളിച്ച് സംസാരിക്കാനൊരുങ്ങുമ്പോഴായിരുന്നു ശ്രദ്ധിച്ചത് അയാളും അയാളോട് വിലപേശുന്ന പെൺകുട്ടികളും മലയാളികളാണ്.മലയാളികളല്ലേ വിലപേശാൻ best എന്നും ഒരു ചിരിയോടെ ഞാൻ ചിന്തിച്ചു.

"ചേട്ടാ ആ ടിക്കറ്റ്സിനൊക്കെ ചേട്ടൻ പറയുന്ന വില ഞാൻ തരാം" ഞാൻ അയാളെ നോക്കി പറഞ്ഞു. അത് കേട്ട് അവർ എല്ലാരും ഞങ്ങൾക്ക് നേരെ തിരിഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് അയാളുടെ മുഖം ഒന്ന് തെളിഞ്ഞു. "മോൻ ശരിക്കും പറഞ്ഞതാണോ " അയാൾ വിശ്വാസം വരാതെ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു .

" അതേ ചേട്ടാ " ഞാൻ അയാളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. അങ്ങനെ പറഞ്ഞാൽ ആരാ അതിൽ വീഴാതിരിക്കുക. അയാളുടെ മുഖം ഒരു CFL ബൾബ് കത്തിച്ചത് പോലെ തെളിഞ്ഞു. "എന്നാൽ നിങ്ങൾക്കു തന്നെ ടിക്കറ്റ് "

"അതെങ്ങനെ ശരിയാകും ഞങ്ങളെല്ലെ first വന്നത് " അയാളോട് ഇത്രയും നേരം വിലപേശിക്കൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു .ഞാൻ അവളെ ഒന്ന് നോക്കി വെളുത്ത് മെലിഞ്ഞിട്ടുള്ള ഒരു പെൺകുട്ടി കണ്ടാൽ ഒരു 17, 18 വയസ്സ് തോന്നിക്കും.

" ക്ഷമിക്ക് കുഞ്ഞേ... നിങ്ങൾ ഞാൻ പറഞ്ഞതിൽ നിന്നും കുറക്കാനാണ് നോക്കിയത് എന്നാൽ ഈ മോൻ ഞാൻ ചോദിക്കന്നത് തരാം എന്നു പറയുന്നു." അയാൾ എനിക്കു നേരെ ബഹുമാനത്തോടെ നോക്കിയിട്ട് പറഞ്ഞു . ഇതാ മോനേ ടിക്കറ്റ് എന്ന് പറഞ്ഞ് അയാളുടെ കയ്യിലുള്ള 10 ടിക്കറ്റ് എനിക്ക് നേരെ നീട്ടി.

" Plz നിങ്ങൾ ഈ ടിക്കറ്റ് വാങ്ങിക്കരുത് " നേരത്തെ സംസാരിച്ച ആ മെലിഞ്ഞ പെൺകുട്ടി എന്റെ മുന്നിൽ വന്ന് പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല.

" Plz Plz " അവൾ എന്നെ നോക്കി പറഞ്ഞു.

" എന്നാൽ ഞാൻ കൊടുത്തതിനെക്കാൾ കൂടുതൽ വിലക്ക് താൻ വാങ്ങിച്ചോളു " ഞാൻ അവളുടെ മുഖത്തേക്ക് ഒരു കളിയാക്കി ചിരിച്ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ ഒന്ന് നോക്കി. എനിക്കറിയാം അയാൾ ഫൈനൽ ആയിട്ട് പറഞ്ഞ cash തന്നെ അവരുടെ കയ്യിൽ ഇല്ലെന്ന് . ഞാൻ അയാളുടെ കയ്യിൽ നിന്നും Cash കൊടുത്ത് ടിക്കറ്റ് വാങ്ങി. അയാൾ സ്ഥലം കാലിയാക്കി.

ആ പെൺകുട്ടിയും Team ഉം അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവളെ ഒന്നു നോക്കിയ ശേഷം ഞാൻ പറഞ്ഞു. "btw Am Jay Varma from delhi " അവൾ എനിക്കു നേരെ രൂക്ഷമായ ഒരു നോട്ടം നോക്കി. ഞാൻ അവളെ നോക്കി ഒന്ന് കളിയാക്കി ചിരിച്ച ശേഷം ഞാൻ തിരിഞ്ഞു നടന്നു.

പെട്ടന്നാണ് എന്റെ പുറത്ത് കല്ലുപോലെ എന്തോ വന്ന് വീണത്. ഞാൻ വേദനയോടെ തിരിഞ്ഞു നോക്കി ഒരു ഹൈഹീൽ  ചെരുപ്പ് താഴെ കിടക്കുന്നത് കണ്ടു ഞാൻ അതെടുത്ത് നോക്കി.എനിക്കു പിറകിൽ ഒരു കളിയാക്കി ചിരിയോടെ ആ പെൺകുട്ടി നിൽകുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ കാലിലേക്ക് നോക്കിയപ്പോൾ എന്റ്റ്റെ കൈയ്യിലുള്ള ചെരുപ്പിന്റെ Pair കാലിലിരിക്കുന്നത് കണ്ടു. ഞാൻ ദേഷ്യത്തോടെ അവളെ നോക്കി. അവൾ മെല്ലെ എന്റെയടുത്തേക്ക് വന്നു."Thanx" ഇതും പറഞ്ഞ് അവൾ എന്റെ കൈയ്യിൽ നിന്നും ആ ചെരുപ്പ് വാങ്ങിയ ശേഷം തിരിഞ്ഞു നടന്നു.

"ഡീ... " ഞാൻ ദേഷ്യത്തോടെ അവളെ വിളിച്ചു. അവൾ തിരിഞ്ഞ് നിന്നു ശേഷം "Am Hayaathi Patel from Hyderabad " എന്ന് എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് നടന്നു. you എന്ന് പറഞ്ഞ് ഞാൻ അവൾക്കു നേരെ കൈയ്യോങ്ങിയതായിരുന്നു അപ്പോൾ.....

"is there any Problm " എന്നും ചോദിച്ചു കൊണ്ട് 2 Lady Police ഞങ്ങളുടെ അടുത്തേക്ക് വന്നു.ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാതെ നിൽക്കയാണ് അവൾ.

"Nothing ma'am " ഞാൻ അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

"Ma'am he's flirting me " അവൾ പെട്ടന്ന് അവരെ നോക്കി എനിക്കെതിരെ കൈചൂണ്ടി കൊണ്ട് പറഞ്ഞു.

" what?? flirting?? me? " ഞാൻ എനിക്ക് നേരെ തന്നെ കൈചൂണ്ടികൊണ്ട് ഞെട്ടലോടെ അവൾക്ക് നേരെ നോക്കി. അവളുടെ ചുണ്ടിൽ അപ്പോൾ ക്രൂരമായ ഒരു ചിരിയുണ്ടായിരുന്നു......

😊*-*-*-*-*-*-*-*-*-*-*-*-*-*-*-*-*😊

Lanjutkan Membaca

Kamu Akan Menyukai Ini

22 4 2
ɪᴛ'ꜱ ᴀ ᴄᴏᴍᴩʟɪᴄᴀᴛᴇᴅ ꜱᴛᴏʀʏ ❣️
437 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.