°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 1

6.9K 322 86
By Najwa_Jibin

ഞാൻ ഹയാത്തി പട്ടേൽ. ഇരുപത്തിമൂന്ന് വയസ്സ്. സച്ചിൻ പട്ടേലിന്റെയും ജെസീക്ക പട്ടേലിന്റെയും ഏക മകൾ. പപ്പ സ്വന്തമായി ബിസിനസ്‌ നടത്തുന്നു, ചെറുപ്പം മുതലേ എന്റെ എല്ലാ വാശിയിലും കളിയിലും എന്റെ കൂടെ നിന്ന് തരുന്ന ഒരു പാവം അച്ഛൻ... ശരിക്കും പറഞ്ഞാൽ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം മനുഷ്യൻ...
മമ്മി ഒരു കോളേജ് അധ്യാപികയാണ്. ചില കാര്യത്തിൽ ആളു കുറച്ചു സ്ട്രിക്റ്റ് ആണ്, ചില നേരത്ത് ആൾ ഭയങ്കര ഗൗരവാക്കാരിയാണ്, കൂടാതെ ദേഷ്യം വന്നാലും പിടിച്ചാൽ കിട്ടൂല... പപ്പയുടെ അടുത്തു നിന്നും സ്നേഹം മാത്രമാണ് വരുന്നതെങ്കിൽ മമ്മിയുടെ അടുത്ത് നിന്നും കൂടുതലും വഴക്കാണ് എനിക്ക് കിട്ടാറുള്ളത്...ശരിക്കും പറഞ്ഞാൽ നേരെ എതിർ സ്വഭാവമുള്ള രണ്ടുപേർ... പക്ഷേ അവരുടേത് ഒരു പ്രണയവിവാഹമായിരുന്നു, അതും ഒരു ഇന്റർകാസ്റ്റ് മാര്യേജ്...ഇത്ര സോഫ്റ്റായ പപ്പയും ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് പൊട്ടിത്തെറിക്കുന്ന മമ്മിയും എങ്ങനെ പ്രണയിച്ചു എന്ന് ഇതു വരെ മനസ്സിലായിട്ടില്ല, മമ്മിയോട് ചോദിക്കാൻ ധൈര്യമില്ലാത്തതിനാൽ ചെറുപ്പത്തിൽ പലപ്പോഴായി ഈ ചോദ്യം പപ്പയോട് ചോദിച്ചതാണ്, പക്ഷേ അന്നൊക്കെ പപ്പ എന്നെ നോക്കി പുഞ്ചിരിച്ചതെല്ലാതെ അവരുടെ പ്രണയകഥയെ കുറിച്ചു ഒന്നും പറഞ്ഞു തന്നിട്ടില്ല, ആകെ പറഞ്ഞു തന്നത് അവരെ ഒളിച്ചോടാൻ സഹായിച്ച ഒരു വർമ്മാങ്കിളിനെ കുറിച്ചു മാത്രമാണ്, പക്ഷേ അന്നത്തെ ഒളിച്ചോട്ടത്തിന് ശേഷം അവർ അങ്കിളിനെ കണ്ടിട്ടില്ലാത്രേ, എവിടെയാണെന്ന് ഒരു അറിവും ഇല്ല...

പിന്നെ എനിക്ക് ഒരു അനിയനും കൂടിയുണ്ട്, വിക്രം പട്ടേൽ, പഴയ പേര് എന്നു പറഞ്ഞു അവൻ എല്ലാവരെയും കൊണ്ട് അവനെ വിക്കി എന്നെ വിളിപ്പിക്കൂ... കാര്യം ഞാൻ അവനെക്കാളും എട്ട് ഒൻപത് വയസ്സ് മൂത്തതാണെങ്കിലും മൂപ്പരുടെ ചില നേരത്തുള്ള കളി കണ്ടാൽ അവനാണ് മൂത്തത് എന്ന് തോന്നിപ്പിക്കും... നല്ല സ്നേഹം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഇരുപത്തിനാല് മണിക്കൂറും എനിക്കിട്ട് പാര വെക്കലാണ് അവന്റെ പ്രധാന പണി.

ഏതൊരു സാധാരണ പെൺക്കുട്ടിയെ പോലെ തന്നെ ഞാനും ഇപ്പോൾ കോളേജ്‌ പഠനം പൂർത്തിയാക്കി ഇവിടെ ഉള്ള ഒരു പ്രസിദ്ധമായ V M group എന്നറിയപ്പെടുന്ന വർമ്മ ഗ്രൂപ്പ് എന്ന ഒരു കമ്പിനിയിൽ ജോബ് ചെയ്തു വരികയാണ്... പഠിപ്പ് കഴിഞ്ഞെങ്കിലും ജോബിന് വിടാൻ വീട്ടിൽ രണ്ടുപേർക്കും ഇഷ്ടമുണ്ടായിരുന്നില്ല, പ്രതേകിച്ചു മമ്മിക്ക്, ആൾക്ക് എന്നെ കെട്ടിച്ചു വിടാനാണ് താൽപര്യം, അവസാനം ഞാൻ പപ്പയെ എന്തൊക്കെയോ പറഞ്ഞു പാട്ടിലാക്കി കാര്യം സാധിപ്പിച്ചു. അങ്ങനെ ഇപ്പോൾ അവിടെ ജോബ് ചെയ്യാൻ തുടങ്ങിയിട്ട് ആറ് മാസത്തോളമായി.

ഇത് ഇവളുടെ കഥയാണ് ഹയാത്തി എന്ന ഹയയുടെ കഥ, ഇനി ബാക്കിയുള്ളവരെ നമുക്ക് അവളിലൂടെ പരിചയപ്പെടാം...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഓഹ്....ഈ അലാറം..." ഹയാത്തി അലാറത്തിന്റെ ശബ്ദം കേട്ടതും അത് ഓഫ്‌ ചെയ്തു പിന്നെയും കിടന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hayathi 's pov:-

"ഹയാത്തി, ഏഴുന്നേൽക്ക് സമയം ഏഴ് മണി കഴിഞ്ഞു,  ഇന്ന് ഓഫീസിൽ പോകുന്നില്ലേ? " മമ്മിയുടെ ശബ്ദം  കേട്ടപ്പോയാണ് ഇന്ന് ഒൻപത് മണിക്കുള്ള മീറ്റിങിനെ കുറിച്ചു ഓർമ വന്നത്...

"അയ്യോ മീറ്റിങ്..." ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. " എന്റെ മമ്മീ...മമ്മിക്ക് കുറച്ച് നേരത്തെ വിളിക്കാമായിരുന്നില്ലേ?" ഇതും പറഞ്ഞു ഞാൻ വാഷ്റൂമിനടുത്തേക്ക് ഓടി.

പിറകിൽ നിന്നും മമ്മി എന്നെ വഴക്ക് പറയുന്നുണ്ടായിരുന്നു. ഇപ്പോൾ അതിന് മറുപടി കൊടുക്കാൻ നിന്നാൽ എന്റെ മീറ്റിങ് കൊളമാകും അത് കൊണ്ട് ഞാൻ മമ്മിയുടെ വഴക്ക് കേൾക്കാത്ത മട്ടിൽ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എല്ലാം റെഡിയായി താഴേക്ക് വരുമ്പോൾ പപ്പ സോഫയിൽ ഇരുന്നു ന്യൂസ്പേപ്പർ വായിക്കുന്നത് കണ്ടു.

"ഗുഡ് മോർണിംഗ് പപ്പാ..." ഞാൻ പപ്പയെ നോക്കി പുഞ്ചിരിച്ചു.

"ഹേയ്, മോർണിംഗ് ഡാർലിംഗ്..." പപ്പയും തലയുയർത്തി എന്നെ നോക്കി പുഞ്ചിരിച്ചു.

"സച്ചീ... ഹയാത്തീ നിങ്ങൾക്കുള്ള ഫുഡ്‌ ഡൈനിങ് ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട് അത് കഴിച്ചിട്ട് പോകാവൂ..."മമ്മി കോളേജിൽ പോകാൻ റെഡിയാവാൻ റൂമിലേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.

" ഇല്ല മമ്മീ... ഞാൻ കാന്റീനിൽ നിന്നും എന്തെങ്കിലും കഴിച്ചോളാം, ഇപ്പോൾ തന്നെ ലേറ്റ് ആയി..." ഇതും പറഞ്ഞു ഞാൻ ഫ്രിഡ്ജിൽ നിന്നും ഓറഞ്ച് ജ്യൂസ് എടുത്തു ഗ്ലാസ്സിലേക്ക് പകർന്നു.

ഒറ്റ വലിക്ക് ജ്യൂസ് കുടിച്ച് പപ്പയെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു ഞാൻ പുറത്തേക്ക് ഓടി.

"ഒന്ന് വേഗം വാ എന്റെ ദീദി..." വിക്കി എന്റെ സ്കൂട്ടിയുടെ അടുത്ത് നിന്നും എന്നെ നോക്കി മടുപ്പോടെ പറഞ്ഞു.

അയ്യോ! അവന്റെ കാര്യവും മറന്നു, സ്‌പെഷൽ ക്ലാസ് ഉള്ളതിനാൽ ഇന്ന് ഞാൻ കൊണ്ടുവിടാമെന്നു അവനോട് പറഞ്ഞിരുന്നു, കമ്പിനിയിൽ പോകുന്ന വഴിക്ക് തന്നെയാണ് അവന്റെ സ്‌കൂളും ഞാൻ പെട്ടെന്ന് തന്നെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെക്കെടുത്തു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മിക്ക ദിവസവും ഞാൻ ലേറ്റ് ആയിട്ടാണ് ഓഫീസിൽ എത്താറുള്ളത്, കമ്പിനി മാനേജർ പ്രതാപ് സാറെ സോപ്പിട്ട് അകത്തേക്ക് കടക്കും, പക്ഷേ മീറ്റിങിന് അത് നടക്കില്ല ഇപ്പോൾ തന്നെ എട്ടര കഴിഞ്ഞു, ട്രാഫിക്ക് ബ്ലോക്ക് ഒന്നും ഇല്ലാതെ ഒന്ന് വേഗം എത്തിയാൽ മതിയായിരുന്നു.

"ദീദി നിർത്ത്‌ നിർത്ത്‌, എന്റെ സ്കൂൾ കഴിഞ്ഞു."പെട്ടന്ന് വിക്കി പിറകിൽ നിന്നും എന്റെ തോളിൽ തട്ടി വിളിച്ചപ്പോഴാണ് അവന്റെ സ്കൂളും കഴിഞ്ഞു ഞാൻ മുന്നോട്ട് പോകുകയാണെന്നു എനിക്ക് കത്തിയത്.

ഞാൻ പെട്ടെന്ന് തന്നെ സ്കൂട്ടി നിർത്തി.

"സോറി സോറി ലേറ്റ് ആയത് കാരണം, നീ പിറകിൽ ഉണ്ടെന്ന കാര്യം ഞാനോർത്തില്ല..." പിറകിൽ നിന്നും ഇറങ്ങി എന്നെ ഗൗരവത്തോടെ നോക്കുന്ന അവനെ നോക്കി ഞാൻ ഇളിച്ചു.

"എന്റെ സ്കൂൾ അടുത്തായത് എന്റെ ഭാഗ്യം ഇല്ലെങ്കിൽ ദീദി ഇതു പോലെ എന്തെങ്കിലും ചിന്തിച്ചു അവസാനം സ്കൂട്ടി വല്ല പാണ്ടി ലോറിയുടെയും മുന്നിൽ പോയി ഇടിക്കും, ഉപദേശിക്കാൻ എനിക്ക്  ഇപ്പോൾ സമയം തീരെയില്ല, നോക്കിയും കണ്ടുമൊക്കെ പോകാൻ നോക്ക്..." ഇതും പറഞ്ഞു അവൻ എന്നെ നോക്കി കണ്ണിറുക്കി തിരിഞ്ഞോടി.

ഞാൻ അവൻ പോകുന്നതും നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു.

☺°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺

ഹായ് റീഡേഴ്‌സ്, ജീവിത്തിൽ ഇന്നേ വരെ ഞാൻ ഒരു ഷോർട്ട് സ്റ്റോറി പോലും എഴുതിയിട്ടില്ല, വാട്ട്പാഡിൽ കയറിയപ്പോൾ എല്ലാവരും അവരവർക്ക് തോന്നിയ സ്റ്റോറീസ് എഴുതുന്നത് കണ്ടപ്പോൾ എനിക്കും എഴുതാൻ ഒരാഗ്ഗ്രഹം, അങ്ങനെ ഒന്ന് തുടങ്ങിയതാണ് ഇത്, മൊത്തം കഥയൊന്നും മനസ്സിൽ കണ്ടുമല്ല ഇത് എഴുത്തുന്നതും,

പലർക്കും ഈ കഥ പരമബോറായും ചളിയായും തോന്നിയേക്കാം.... അത് കൊണ്ടാണ് ആദ്യമേ പറഞ്ഞത് എനിക്ക് ഒരു കഥ എഴുതാൻ ഒന്നും ശരിക്കും അറിയില്ല എന്ന്.... ഞാൻ എഴുതുന്ന ഓരോ ചാപ്റ്ററിലും കുറേ തെറ്റുകളും ഉണ്ടാകും അതൊക്കെ ക്ഷമിച്ചു വായിക്കുക....☺️

ആദ്യമൊക്കെ നല്ല ചളി തന്നെയായിരിക്കും...കുറച്ചു അങ്ങോട്ടെത്തുമ്പോൾ ഇത്തിരി കുറച്ചു നന്നായിരിക്കും....(ഒന്നും കരുതരുത് ഫസ്റ്റ് സ്റ്റോറി ആണ്...)☺

Continue Reading

You'll Also Like

19 0 1
ഒരു ജീവിതം. പിന്നതിൽ ബാക്കിയായ പ്രണയം.
555 79 1
18 + saadanokke kanum sookshichum kandum vaykkuka
585 1 22
പ്രണയം കാമം നഷ്ടങ്ങൾ ഇതെല്ലാം പറയുന്ന ഒരു പെണ്ണിന്റെ കഥ
113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...