°എന്റെ ഹിറ്റ്‌ലർ°

By Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... More

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 11
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 65

chapter 64

1K 71 166
By Najwa_Jibin

Hayathi's pov:-

കണ്ണ് തുറന്നതും തൊട്ടു മുകളിലായി കറങ്ങുന്ന ഫാൻ ആണ് കണ്ടത്. ആദ്യം കത്തിയില്ലെങ്കിലും പിന്നീട് തൊട്ടടുത്തായി ഐവി സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന മെഡിസിൻ തന്റെ കയ്യിലെ ക്യാനുലയുമായി ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു ഹോസ്പിറ്റൽ റൂമിലാണെന്ന് മനസിലായി.

വീട്ടിൽ നിന്ന് ഇറങ്ങി കുറച്ച് മുന്നോട്ട് ഒരു വളവ് തിരിഞ്ഞതും എതിർ ദിശയിൽ നിന്നും മറ്റൊരു കാർ വരുന്നത് കണ്ട് സ്കൂട്ടി ഇടത്തേയ്‌ക്ക് വെട്ടിച്ചതും ബാലൻസ് കിട്ടാതെ ഞാൻ വീണതും മാത്രം ഓർമയുണ്ട്.

കാലിൽ ഒരു നീറ്റൽ അനുഭവപ്പെട്ടപ്പോൾ തല പൊക്കി ഒന്ന് നോക്കി വലത്തേ കാലിൽ ഇലാസ്റ്റിക് ബാൻഡേജ് കൊണ്ട് ചുറ്റിയിട്ട് ഒരു പില്ലോയുടെ മുകളിൽ കയറ്റിവെച്ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു വെള്ളിടി വെട്ടി, ദൈവമേ! കാല് വല്ലതും ഒടിഞ്ഞോ! ഞാൻ പേടിയോടെ അതിലേക്ക് നോക്കി. അത് കൂടാതെ നെറ്റിയിലും ഇടത്തേ കൈമുട്ടിലും ബാന്റേജ് ഒട്ടിച്ചിട്ടുണ്ട്. ഇത്രയും സംഭവിക്കാൻ മാത്രം വലിയ വീഴ്ചയാണോ ഞാൻ വീണത്!

പെട്ടന്ന് ആരോ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് വരുന്നത് കണ്ടതും ഞാൻ പഴയത് പോലെ കണ്ണുമടച്ചു കിടന്നു.

" ഡോക്ടർ എന്ത് പറഞ്ഞു സാർ?" ഒരു പരിചയമില്ലാത്ത സ്വരം കേട്ട് ഞാൻ മെല്ലെ പാതി കണ്ണ് തുറന്ന് നോക്കി.

ഹിറ്റ്ലറും കൂടെ ഇത് വരെ ഞാൻ കാണാത്ത ഒരു ചെറുപ്പക്കാരനും, ഹിറ്റ്ലർ എങ്ങനെ ഇവിടെയെത്തി! അവർ എന്താണ് സംസാരിക്കുന്നതെന്നറിയാനായി ഞാൻ കാത് കൂർപ്പിച്ചിരുന്നു.

" പേടിക്കാനൊന്നുമില്ല ഒടിവൊന്നും ഇല്ല ചെറിയൊരു ഉളുക്ക് മാത്രമേ പറ്റിയുള്ളൂ എന്ന് പറഞ്ഞു..."

എന്റെ കാലിനെ കുറിച്ചായിരിക്കുമോ ഈ പറയുന്നത്?

" ഹാവൂ ആശ്വാസം..." ആ ചെറുപ്പക്കാരൻ നെടുവീർപ്പിട്ടുക്കൊണ്ട് നെഞ്ചിൽ കൈ വെച്ചു പറയുന്നത് കണ്ടു.

എന്റെ കാലിനെ കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇവനെന്തിനാണ് ആശ്വാസം!

" വീണിടത്തു നിന്നും ചേച്ചി എഴുന്നേൽക്കാൻ ശ്രമിച്ചതും ബോധം മറഞ്ഞു വീണ്ടും വീഴുന്നത് കണ്ടപ്പോൾ ഞങ്ങളും പേടിച്ചു പോയി, അതാണ് ഇങ്ങോട്ട് കൊണ്ട് വന്നത്, ഫ്രണ്ടിന്റെ സിസ്റ്റർ ഇവിടെ വർക്ക് ചെയ്യുന്നുണ്ട്, പക്ഷേ അതിനിടയിൽ സാറിനെ വിളിക്കേണ്ടതൊന്നും ഓർത്തില്ല..." ആ ചെരുപ്പക്കാരൻ ഹിറ്റ്ലറെ നോക്കി പറഞ്ഞു.

അപ്പോൾ ഈ ചെറുപ്പക്കാരനും ഫ്രണ്ട്സുമാണ് എന്നെ ഇവിടെ എത്തിച്ചത്, ആക്സിഡന്റ് ആവുന്നതിന് മുൻപ് ഇവനെ കണ്ടിരുന്നോ! ഞാൻ ഓർത്ത് നോക്കി...

" ഹേയ്, അതൊന്നും കാര്യമാക്കണ്ട, ഇവിടെ എത്തിയപ്പോൾ ടെൻഷനിൽ ഇയാളുടെ പേര് പോലും ചോദിക്കാൻ വിട്ട് പോയി, സോറീ..." ഹിറ്റ്ലർ പറയുന്നത് കേട്ടു.

" ഞാൻ ആദിൽ, സാറിന്റെ പേര്..."

" ഹർഷ..."

" ഹർഷ! എന്നായിരുന്നോ ചേച്ചിയുടെ ഫോണിൽ ഹിറ്റ്ലർ എന്നോ മറ്റോ സേവ് ചെയ്ത് കണ്ടപ്പോൾ ഞങ്ങൾ ഒന്ന് ഞെട്ടി..."

അയ്യോ... പണി പാളി, വിക്കി കഴിഞ്ഞാഴ്ച കൂടിയും പറഞ്ഞതാണ് ഫോണിൽ നിന്നും ഹിറ്റ്ലർ മാറ്റി ഹർഷ എന്നാക്കാൻ... എന്തോ ആ പേര് ഇത് വരെ മാറ്റാൻ തോന്നിയില്ല, ഇന്ന് മിക്കവാറും അതും പറഞ്ഞു ഇങ്ങേരുടെ വായിൽ നിന്ന് നല്ലത് കേൾക്കാൻ സാധ്യതയുണ്ട്...

" അത്... ഇവൾക്ക് ദേഷ്യം വന്നാൽ ഇടയ്ക്ക് എന്റെ നമ്പർ ആ പേരിൽ സേവ് ചെയ്യും..."

അടിപൊളി, ആ പറഞ്ഞത് എന്തായാലും ശരിയാണ് കണ്ടനാൾ തൊട്ട് ദേഷ്യം തന്നെയാണ്...

" ബാക്കിയുള്ള രണ്ടുപേർ? അവരെയൊന്നും മൈൻഡ് പോലും ചെയ്തില്ല വന്നപ്പോൾ..."

" അവര് അപ്പുറത്തുണ്ട് സാർ വാ..." എന്നും പറഞ്ഞു ആ പയ്യൻ ഹിറ്റ്ലറെയും കൂട്ടി പുറത്തേക്ക് പോയി.

അവർ പോയതും ഞാൻ ആശ്വാസത്തോടെ കണ്ണ് മുഴുവനായി തുറന്നു. ചുരുക്കിപ്പറഞ്ഞാൽ എട്ടിന്റെ പണിയാണ് കിട്ടിയിട്ടുള്ളത്, ഞാൻ കാലിലേക്ക് നോക്കിക്കൊണ്ട് സ്വയം പറഞ്ഞു. ഒടിവൊന്നും ഇല്ല എന്നല്ലേ ഹിറ്റ്ലർ പറഞ്ഞത്, ഈ കാല് ഉളുക്കിയാൽ എങ്ങനെയാണാവോ കാര്യങ്ങൾ! റെസ്റ്റ് വല്ലതും എടുക്കേണ്ടി വരുമോ? ഇത് വരെ അറിവിൽ ആർക്കും ഈ കാലുളുക്കി എന്ന് കേട്ടിട്ടില്ല, ഞാൻ കാല് മെല്ലെ ഒന്നനക്കി നോക്കി. ആഹ്... കാലിൽ ശക്തമായ വേദന അനുഭവപ്പെട്ടു. നല്ല വേദയുണ്ട്, ഈ കാലും വെച്ച് മറ്റന്നാൾ എങ്ങനെ ഡൽഹിയിലേക്ക് പോകും! ഞാനതും ചിന്തിച്ച് ഇരിക്കുമ്പോൾ വീണ്ടും ആരോ ഡോർ തുറക്കുന്നത് കണ്ടു. ഹിറ്റ്ലറാണെന്ന് കണ്ടതും ഞാൻ ഉടനെ കണ്ണ് രണ്ടും ഇറുക്കിയടച്ചു കിടന്നു.

ആൾ നടന്ന് എന്റടുത്തേക്ക് വരുന്നത് ഞാനറിഞ്ഞു. ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും ഒച്ചപ്പാടൊന്നും കേൾക്കാതായപ്പോൾ ഞാൻ മെല്ലെ കണ്ണ് തുറന്നു.

തല പിറകിലേക്ക് ചെരിച്ചു കൈവിരലുകൾ നെറ്റിയിൽ തടവിക്കൊണ്ട് ബെഡിന്റെ തൊട്ടടുത്ത് നിൽപ്പുണ്ട് ആൾ, ആ നില്പും കളിയും കണ്ടിട്ട് തലവേദനയാണെന്ന് തോന്നുന്നു. പുള്ളി നെറ്റിയിൽ നിന്നും കയ്യെടുക്കുന്നത് കണ്ടതും ഞാൻ വീണ്ടും കണ്ണടച്ചു.

പെട്ടന്ന് ഒരു തണുത്ത കൈ സ്പർശം എന്റെ നെറ്റിയിൽ അനുഭവപ്പെട്ടു. ഒരു നിമിഷം എന്റെ ഉള്ളിലൂടെ കറന്റ്‌ പാസ്സ് ചെയ്തത് പോലെ തോന്നി, ഞാൻ ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു, പെട്ടന്ന് കണ്ണ് തുറന്ന എന്നെ കണ്ട് ഹിറ്റ്ലറും ഒന്ന് ഞെട്ടി. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു, എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു ആകെ കൂടി ശരീരം മൊത്തം ഒരു വിറയൽ ഉള്ള പോലെ. ഞാൻ കണ്ണ് കൊണ്ട് ഹിറ്റ്ലർ എന്റെ നെറ്റിയിലായി വെച്ചിട്ടുള്ള കയ്യിലേക്ക് നോക്കി, അത് കണ്ടതും സ്വബോധം വന്നത് പോലെ പുള്ളി പെട്ടന്ന് തന്നെ കയ്യെടുത്തു മാറ്റി നേരെ നിന്നു. ഞാൻ അത്രയും നേരം പിടിച്ചുവെച്ച ശ്വാസം പുറത്തുവിട്ടു.

എന്നാലും ഹിറ്റ്ലർ എന്തിനായിരിക്കും ഇപ്പോൾ എന്റെ നെറ്റിയിലേക്ക് കൈ വെച്ചത്! ഞാൻ സംശയത്തോടെ ഹിറ്ലറെ നോക്കി. ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന ഞെട്ടലിൽ തന്നെയാണ് പുള്ളിയെന്ന് തോന്നുന്നു, ആൾ കണ്ണ് മിഴിച്ചു എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുപ്പുണ്ട്, ഞാനൊന്ന് കൂർപ്പിച്ചു നോക്കി.

" അല്ല, അത്... അത് പിന്നെ...ഡോക്ടർ പനിയുണ്ടോ എന്ന് നോക്കാനായി പറഞ്ഞിരുന്നു..." എന്റെ നോട്ടം കണ്ടപ്പോൾ പുള്ളി അല്പം പതർച്ചയോടെ വിക്കി വിക്കി പറഞ്ഞു.

എന്നും എന്നോട് എന്തെങ്കിലും ഡയലോഗ് അടിച്ച് എന്റെ വായടപ്പിക്കുന്ന ആളാണ് ഇപ്പോൾ ഈ പറയാൻ വാക്കുകൾക്കായി പരതുന്നത്, ഞാൻ എങ്ങനെയൊക്കെയോ ചിരി കടിച്ചു പിടിച്ചു ഹിറ്റ്ലറുടെ വാല് മുറിഞ്ഞുള്ള നില്പ് കണ്ടാസ്വദിച്ചു.

" ബോധം വന്ന സ്ഥിതിക്ക് എന്താ ഇവിടെ എന്ന് വല്ലതും ഓർമയുണ്ടോ?" ഇത്രയും നേരം മുഖത്തുണ്ടായ ചമ്മൽ മാറ്റി ഹിറ്റ്ലർ പരിഹാസം നിറഞ്ഞ ഭാവത്തിൽ എന്നെ നോക്കി.

ഞാൻ മറുപടിയെന്ത് പറയണം എന്നറിയാതെ നിന്നു. പുള്ളിയെ നോക്കി ഇളിക്കാൻ ശ്രമിച്ചെങ്കിലും ആളുടെ മുഖത്തെ ഗൗരവം കണ്ടതും അതും പാഴായി.

" എന്റെ കാല്..." ഞാനതും പറഞ്ഞുകൊണ്ട് പുള്ളിയെ നോക്കി.

" പേടിക്കേണ്ട ഒടിഞ്ഞിട്ടില്ല, ഉളുക്കിയതാണ് രണ്ടാഴ്ച റെസ്റ്റ് എടുക്കാൻ പറഞ്ഞിട്ടുണ്ട്..."

" അയ്യോ, അപ്പോൾ മറ്റന്നാൾ ഡൽഹിയിൽ പോവേണ്ടതല്ലേ?" ആൾ എന്നെ കൂർപ്പിച്ചു നോക്കി പറഞ്ഞതും ഞാൻ ചാടിക്കേറി ചോദിച്ചു.

" ആ ഇനി ഈ കാലും വെച്ച് അങ്ങോട്ട് പോകാം..."

അപ്പോൾ ഡൽഹിയിലേക്കുള്ള യാത്ര മുടങ്ങി... അടിപൊളി... ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി.

" തന്റെ വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞിട്ടില്ല വെറുതെ അവരെയും കൂടി ടെൻഷനടിപ്പിക്കേണ്ട എന്ന് കരുതി, ജിത വിളിച്ചപ്പോൾ അവളോട് പറഞ്ഞിരുന്നു നിനക്ക് ബോധം വന്നാൽ ഉടനെ വിളിക്കണം എന്ന് പറഞ്ഞു ഇപ്പോൾ വെച്ചതേ ഉള്ളൂ... ഇതാ..." എന്നും പറഞ്ഞു ജിതയുടെ നമ്പറിലേക്ക് വിളിച്ചുകൊണ്ട് മൊബൈൽ എനിക്ക് നേർക്ക് നീട്ടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ആ പെണ്ണ് അവിടെ എല്ലാവരോടും പറഞ്ഞത് കാരണം മമ്മയുടെയും ഡാഡിയുടെയും അടുക്കൽ നിന്ന് നല്ലത് പോലെ വഴക്ക് കിട്ടി, ഇനി മേലാൽ സ്കൂട്ടി എടുത്ത് ഒരിടത്തും പോകാൻ വിടില്ല എന്നും പറഞ്ഞ്, അവസാനം കാല് ശരിയായ ശേഷം ഡൽഹിയിലേക്ക് വരാം എന്നും സമാധാനിപ്പിച്ചു കൊണ്ട് ഫോൺ വെച്ചു.

ബെഡിനടുത്തായുള്ള ചെയറിൽ ഇരുന്ന് അവിടെ കിടന്ന ന്യൂസ്‌പേപ്പർ മറിച്ചു നോക്കുന്ന ഹിറ്റ്ലറെ നേർക്ക് ഞാൻ ആ മൊബൈൽ നീട്ടി.

" നല്ലത് പോലെ കിട്ടി അല്ലേ..." ആൾ അതും വാങ്ങിച്ചുകൊണ്ട് എന്നോടായി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ ഒന്നിളിച്ചു.

" തനിക്കത് കിട്ടണം, ശരിക്കും താനെവിടെക്കാണ് സ്കൂട്ടിയും എടുത്ത് പോയത്?"

അടിപൊളി, ഡൽഹിക്ക് പോകുന്നത് കൊണ്ട് ആൾട്ടർ ചെയ്യാൻ കൊടുത്ത ഡ്രസ്സ് വാങ്ങിക്കാൻ പോയതാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ ദുഷ്ടൻ എന്നെ കളിയാക്കി കൊല്ലും, തൽക്കാലം വേറെന്തിങ്കിലും നുണ പറയാം...

" അതെനിക്ക് അത്യാവശ്യമായി കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു അതിനായി ഷോപ്പിലേക്ക് പോയതാണ്..." ഞാൻ പുള്ളിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

" ആ വഴിക്ക് ഏത് ഷോപ്പ്?" സംശയം നിറഞ്ഞ ഹിറ്റ്‌ലറുടെ ചോദ്യം കേട്ടപ്പോൾ പണി പാളി എന്ന് മനസ്സിലായി.

ശരിയാണ് ഞാൻ പോയ ആ വഴിക്ക് അടുത്തൊന്നും ഷോപ്പ് പോയിട്ട് ഒരു പെട്ടിക്കട പോലും ഇല്ല, ഇനിയിപ്പോൾ എന്ത് പറയും!...

" സത്യം പറ എന്ത് പണി ഒപ്പിക്കാനാണ് പോയത്?" പുള്ളി ഗൗരവത്തോടെ എന്നെ നോക്കി.

" ആ വഴിക്ക് ആഷിയുടെ പരിചയത്തിൽ ഒരു ചേച്ചിയുണ്ട് അവരുടെ അടുത്ത് എന്റെ രണ്ട് ഡ്രസ്സ് ആൾട്ടർ ചെയ്യാൻ കൊടുത്തിരുന്നു അത് വാങ്ങിക്കാൻ പോയതാ..." വീണ്ടും എന്തെങ്കിലും നുണ പറഞ്ഞിട്ട് കൂടുതൽ പണി വാങ്ങിക്കേണ്ട എന്ന് കരുതി ഞാൻ ഉള്ള സത്യം പറഞ്ഞു.

" ഇത്ര തിരക്കിട്ട് അതിപ്പോൾ വാങ്ങിക്കേണ്ട കാര്യമെന്താ? തന്റെ വീട്ടി..."

" എനിക്ക് ഡൽഹിയിലേക്ക് പോകുമ്പോഴേക്ക് വേണം എന്ന് പറഞ്ഞു ചേച്ചിയെ കൊണ്ട് തിരക്കിട്ട് റെഡിയാക്കിപ്പിച്ചതാണ്..." ഹിറ്റ്ലർ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ ഞാൻ ഇടയ്ക്ക് കയറി തലയുംതാഴ്ത്തിക്കൊണ്ട് പറഞ്ഞു.

ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും പുള്ളിയുടെ കളിയാക്കിയുള്ള ഡയലോഗ് ഒന്നും കേൾക്കാതെ വന്നപ്പോൾ ഞാൻ മേല്ലേ തലയുയർത്തി നോക്കി. എന്റെ മുഖത്തേക്ക് നോക്കി ചിരിയും കടിച്ചു പിടിച്ച് നിൽപ്പുണ്ട് ദുഷ്ടൻ.

" എടോ ഇത്ര തിരക്കിട്ട് എന്തിനാണ് പോയത്? തന്റെ വീട്ടിലേക്ക് പോകുമ്പോൾ വാങ്ങിച്ചാൽ പോരായിരുന്നില്ലേ?" ഹിറ്റ്ലർ ചിരിയോടെ ചോദിച്ചു.

" അത് പിന്നെ ചേച്ചി..." ഞാൻ മറുപടി കൊടുന്നതിനിടയിൽ അകത്തേക്ക് വരുന്ന ഡോക്ടറേയും നേഴ്‌സിനെയും കണ്ട് ഞാൻ സംസാരം നിർത്തി.

ഡോക്ടർ വന്ന് ഹിറ്റ്ലർ പറഞ്ഞത് പോലെ രണ്ടാഴ്ച റെസ്റ്റ് എടുക്കാനും കുറച്ച് ദിവസത്തേക്കായി കുറച്ച് മെഡിസിൻസും എഴുതി തന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഡോക്ടർ വന്ന് പോയതിന് പിന്നാലെ തന്നെ ഹിറ്റ്ലറും ഫാർമസിയിൽ പോയിട്ട് വരാം എന്നും പറഞ്ഞു പോയി.

അപ്പോഴാണ് ഞാൻ എന്റെ മൊബൈലിന്റെ കാര്യമോർത്തത് ഞാൻ കൈയെത്തി അടുത്തുള്ള ടേബിളിലായി വെച്ചിട്ടുള്ള എന്റെ ബാഗ് വലിച്ചെടുത്തു.

ഇരുപത്തിനാല് മിസ്സ്‌കോളോ! മൊബൈലിലെ കോൾ ലിസ്റ്റ് കണ്ട് ഞാൻ ഞെട്ടി, മമ്മിയും ആഷിയും പപ്പയും ജിതയുമൊക്കെ ഉണ്ട് ലിസ്റ്റിൽ, അടിപൊളി... മൊബൈൽ സൈലന്റ് ആണ് അതാണ് അവരാരും വിളിച്ചപ്പോൾ അറിയാത്തത്.

വെറുതെ മൊബൈലിൽ സമയം നോക്കിയപ്പോൾ വീണ്ടും ഞെട്ടി, ഏഴ് മണി കഴിഞ്ഞിരിക്കുന്നു, ഇതിനിടയിൽ ഇത്രയും സമയം കടന്ന് പോയോ! ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു. എന്റെ ഭാഗ്യത്തിന് വീട്ടിൽ എല്ലാവരെയും ഞെട്ടിക്കാം എന്ന് കരുതി ഇന്നങ്ങോട്ട് പോകുന്ന കാര്യം പറഞ്ഞിട്ടില്ല. അതേതായാലും നന്നായി ഒരു കണക്കിന്...

ആദ്യം ആഷിയെ വിളിക്കാം, എന്ത് പറ്റി എന്നറിയാതെ അവൾ കുറേ തവണ വിളിച്ചിട്ടുണ്ട്, ചേച്ചി പറഞ്ഞു കാണും ഞാൻ വന്നിട്ടില്ല എന്ന്. ഞാൻ ആഷിയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ഫോൺ കാതോട് ചേർത്തു വെച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നല്ല വേദനയെടുത്തെങ്കിലും പില്ലോയിൽ കയറ്റിവെച്ച എന്റെ കാല് മെല്ലെ എടുത്ത് മാറ്റി ബെഡിൽ നിന്നും എഴുന്നേൽക്കാനുള്ള തയ്യാറെടുപ്പിൽ ഒരു ഭാഗത്തായി തിരിഞ്ഞതും,

"ഹയാത്തി!!" എന്ന ദേഷ്യത്തോടെയുള്ള ഹിറ്റ്ലറുടെ വിളിയിൽ ഞെട്ടികൊണ്ട് ഞാൻ തിരിഞ്ഞു വാതിലിനടുത്തേക്ക് നോക്കി.

ദേഷ്യത്തോടെ എന്റെ അടുത്തേക്ക് വരുന്ന ഹിറ്റ്ലറെ കണ്ട് ഞാൻ ഒന്നും മനസ്സിലാവാതെ നിന്നു, ഞാനെന്ത് ചെയ്തിട്ടാണ് ഇപ്പോൾ ഈ ദേഷ്യം!

" എടോ തനിക്ക് തീരെ വിവരമില്ലേ? തന്നോടല്ലേ ഡോക്ടർ ഇപ്പോൾ റെസ്റ്റ് എടുക്കാനായി പറഞ്ഞിട്ട് പോയത്?"

" പിന്നെ എനിക്ക് എഴുന്നേൽക്കണ്ടേ?" ഹിറ്റ്ലർ എന്നോട് ചൂടായപ്പോൾ അതേ ദേഷ്യത്തോടെ ഞാനും തിരിച്ചടിച്ചു.

" ആ ബെസ്റ്റ്, എന്നാൽ പിന്നെ ഇയാൾ അവിടെ നിന്നും ഒന്ന് എഴുന്നേറ്റ് നിന്നേ..." പുള്ളി ഇരു കൈയ്യും നെഞ്ചിന് മീതെ കെട്ടി വച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു.

ഞാൻ പുച്ഛത്തോടെ മുഖം തിരിച്ചു കാല് മെല്ലെ നിലത്തേക്ക് വെച്ചു എഴുന്നേറ്റ് നിന്നു.

" അമ്മേ എന്റെ കാല്..." അടുത്ത നിമിഷം തന്നെ കാലിൽ കത്തി വെച്ച് കുത്തിയ പോലെയുള്ള വേദന അനുഭവപ്പെട്ടു എഴുന്നേറ്റ അതേ സ്പീഡിൽ തന്നെ ബെഡിലേക്ക് ഇരുന്നു.

" എന്തേ എഴുന്നേൽക്കുന്നില്ലേ?" പരിഹാസത്തോടെയുള്ള ഹിറ്റ്ലറുടെ ചോദ്യം കേട്ട് വേദന കടിച്ചമർത്തി കൊണ്ട് ഞാൻ ദയനീയമായി നോക്കി.

" ഇതെന്താ ഇങ്ങനെ വേദനിക്കുന്നേ?" ഞാൻ ആകുലതയോടെ കാലിലേക്ക് നോക്കി ചോദിച്ചു.

" കാല് ഉളുക്കിയാൽ വേദനിക്കാതെ പിന്നെ! അതല്ലേ കുറഞ്ഞത് ഒരാഴ്ചയെങ്കിലും കാലിന് റെസ്റ്റ് കൊടുക്കണം എന്ന് പറഞ്ഞത്, തനിക്ക് ഇതിനെക്കുറിച്ചൊന്നും ഒന്നുമറിയില്ലേ?" ഹിറ്റ്ലർ നെറ്റിയും ചുളിച്ച് സംശയത്തോടെ എന്നെ നോക്കി.

പിന്നേയ് ഇടയ്ക്കിടെ കാലുളുക്കലാണെല്ലോ എന്റെ പണി എന്ന് തിരിച്ചു പറയാനായി നാവ് തരിച്ചെങ്കിലും ഇവിടുന്ന് പോകണമെങ്കിൽ പുള്ളിയുടെ സഹായം വേണമല്ലോ എന്നോർത്തപ്പോൾ തിരിച്ചൊന്നും പറയാതെ വെറുതെ ആളെ നോക്കി ഒന്നിളിച്ചു കാണിച്ചു.

" എന്തായാലും താൻ ഇവിടെ തന്നെ നിൽക്ക് ഞാനിപ്പോൾ വരാം..." എന്നും പറഞ്ഞു പുള്ളി പുറത്തേക്ക് പോയി.

എവിടെ പോയതാവും! ഞാൻ ഹിറ്റ്ലർ പോയ വഴിയേ നോക്കി ചിന്തിച്ചു, ഇനി കാലും വെച്ച് ഞാനെങ്ങനെ നടക്കും! ഞാൻ സങ്കടത്തോടെ കാലിലേക്ക് നോക്കി, ഇടാൻ ഒറ്റ ഡ്രസ്സും ഇല്ലാത്തത് പോലെയാണ് ആഷിയെ വിളിച്ചു ഇന്നലെ ചൊറിഞ്ഞത്, ആ പണിക്ക് നിന്നില്ലെങ്കിൽ മറ്റന്നാൾ അടിപൊളിയായി ഡൽഹിയിൽ പോവാമായിരുന്നു... മനസ്സിൽ സ്വയം പഴി ചാരി നിൽക്കുമ്പോഴാണ് ഡോറും തുറന്ന് ഹിറ്റ്ലർ അകത്തേക്ക് വന്നത്, പിറകിലായി ഒരു വീൽചെയറും തള്ളിക്കൊണ്ട് ഒരു അറ്റൻഡന്റും. അടിപൊളി അങ്ങനെ വീൽചെയറിൽ കയറാനുള്ള അവസരവും കിട്ടിയിരിക്കുന്നു. ഞാൻ നെടുവീർപ്പിട്ടു കൊണ്ട് അത് നോക്കി നിന്നു.

അറ്റൻഡന്ററിന്റെ സഹായത്തോടെ ഞാൻ വീൽചെയറിലേക്ക് ഇരുന്നു, ഹിറ്റ്ലർ സ്വയം തള്ളാം എന്നും പറഞ്ഞു പുള്ളി ആ ചേച്ചിയെ തിരിച്ചയച്ചു. അതെന്തിനാണെന്ന് മനസ്സിലാവാതെ ഞാൻ തലചെരിച്ചു പുള്ളിയെ നോക്കി, ഒരു ഭാവമാറ്റവുമില്ലാതെ ബെഡിലായി കിടന്ന എന്റെ ബാഗും മൊബൈലും എടുത്ത് എന്റെ മടിയിലേക്ക് വെച്ച് തന്നു.

ഇനി തള്ളുമ്പോൾ പിറകിൽ നിന്ന് കൈവിട്ട് എന്നെ സ്ഥിരമായി ബെഡിൽ കിടത്തേണ്ട വല്ല ഉദ്ദേശത്തോടെയായിരിക്കിമോ ഈ തള്ളുന്നത്... ഞാൻ ചെറിയൊരു പേടിയോടെ ചിന്തിച്ചു, ഏയ് അതിനുള്ള ധൈര്യമൊന്നും ഇല്ലാന്നേ... എന്നാലും ഒരു മനസ്സമാധാനതിന് അങ്ങനെ വല്ലതും നടന്നാൽ ചാടാനുള്ള തയ്യാറെടുപ്പിൽ ഇരിക്കാം, ഞാൻ നേരെ ഇരുന്നു.

പുറത്തേക്ക് തള്ളി ലിഫ്റ്റിനടുത്തേക്കല്ലാതെ സൈഡിലായി തള്ളുന്നത് കണ്ട് ഞാൻ ചെറുതായി പേടിച്ചു. ഇനിയിപ്പോൾ ശരിക്കും പിടിവിട്ട് തള്ളിയിടാൻ തന്നെയാണോ ഈ ദുഷ്ടന്റെ ഉദ്ദേശം!

" ലിഫ്റ്റ്...അങ്ങോട്ടല്ലേ..." ഞാൻ പതർച്ചയോടെ ലിഫ്റ്റിന്റെ വഴിയിലേക്ക് വിരൽചൂണ്ടിക്കൊണ്ട് തലചെരിച്ചു ഹിറ്റ്‌ലറെ നോക്കി.

" വേറൊരു കാര്യമുണ്ട്..." എന്റെ മുഖത്തേക്ക് നോക്കാതെ നേരെ നോക്കിക്കൊണ്ട് പുള്ളി ഗൗരവത്തോടെ പറഞ്ഞു.

വേറെന്ത് കാര്യം! എന്താണെന്ന് ചോദിക്കണം എന്നുണ്ടെങ്കിലും പുള്ളിയുടെ വായിൽ നിന്ന് മറുപടി വരില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ മിണ്ടാതെ നിന്നു.

കുറച്ച് മുന്നോട്ട് പോയി ഒരു റൂമിന്റെ പുറത്തായി വന്ന് നിന്നു, ഇതാരാണ് ഇവിടെ? എന്നും ചിന്തിച്ചു ഞാൻ സംശയത്തോടെ ഹിറ്റ്‌ലറെ നോക്കിയപ്പോൾ പുള്ളി ആ ഡോറിൽ പതുക്കെ ഒന്ന് തട്ടി ഡോർ തുറന്ന് വീൽചെയർ അകത്തേക്ക് കയറ്റി.

അകത്തേക്ക് കയറിയതും ആദ്യം എന്റെ നോട്ടം ചെന്നെത്തിയത് ബെഡിനടുത്തുള്ള ചെയറിലായി ഇരിക്കുന്ന നേരത്തെ ഹിറ്റ്ലറുടെ കൂടെ കണ്ട പയ്യനിലേക്കാണ്, ഇവൻ പോയിരുന്നില്ലേ! പോയിക്കാണും എന്ന് വിചാരിച്ചിട്ടാണ് ഹിറ്റ്‌ലരോട് അതിനെക്കുറിച്ചൊന്നും ചോദിക്കാതിരുന്നത്, അപ്പോഴാണ് ബെഡിൽ വേറെയും രണ്ടുപേർ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് ഞാനവരെ നോക്കി, മറ്റേ പയ്യന്റെ അതേ പ്രായം തന്നെയാണെന്ന് കണ്ടിട്ട് തോന്നുന്നു, ഒരുത്തന്റെ തലയിൽ മുറിവിൽ ബാന്‍ഡേജ് കൊണ്ട് മുറിവ് കെട്ടി വെച്ചിട്ടുണ്ട്, മറ്റവന്റെ കയ്യിലും ഉണ്ട് ബാന്‍ഡേജ് ചുറ്റിയിട്ട്, കണ്ടിട്ട് എന്നെ പോലെ എന്തോ പണി കിട്ടിയതാണെന്ന് തോന്നുന്നു. ഞങ്ങളെ കണ്ടതും രണ്ടുപേരും ബെഡിൽ നിന്നും എഴുന്നേറ്റു എന്നെ നോക്കി പുഞ്ചിരിച്ചു. ആരാ എന്താണ് എന്ന് മനസ്സിലായില്ലെങ്കിലും ഞാനും മടിക്കാതെ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.

" ആഹാ, നിങ്ങൾ പോകാറായോ?" നേരത്തെ ഹിറ്റ്ലറുടെ കൂടെയുണ്ടായിരുന്ന പയ്യൻ ഞങ്ങളെ കണ്ടപ്പോൾ കസേരയിൽ നിന്നും എഴുന്നേറ്റ് പുഞ്ചിരിയോടെ ചോദിച്ചു.

അപ്പോഴാണ് അവന്റെയും നെറ്റിയിൽ സൈഡിലായി ഒരു ചെറിയ ബാൻഡേജ് ഒട്ടിച്ചു വെച്ചത് ശ്രദ്ധയിൽ പെട്ടത്. എന്നെ ഇവിടെ എത്തിച്ചത് ഇവനാണെന്നല്ലേ നേരത്തെ ഹിറ്റ്ലരോട് പറയുന്നത് കേട്ടത്!ഞാൻ സംശയത്തോടെ എന്റെ സൈഡിലായി നിൽക്കുന്ന ഹിറ്റ്ലറെ നോക്കി.

" ആഹ്, ഇനി വീട്ടിൽ പോയി റെസ്റ്റ് എടുക്കാൻ പറഞ്ഞു, എന്തായി നിങ്ങളുടെ കാര്യം! ഞങ്ങൾ ഡ്രോപ്പ് ചെയ്യണോ?" പുള്ളി എന്റെ നോട്ടത്തെ കണ്ടഭാവം പോലും നടിക്കാതെ അവരെ നോക്കി ചോദിച്ചു.

ഇങ്ങേർക്ക് ഇതൊക്കെ ആരാണ് എന്ന് പറഞ്ഞിട്ട് ഇങ്ങോട്ട് വന്നാൽ പോരെ? ദുഷ്ടൻ... ഹിറ്റ്ലറെയും മനസ്സിൽ ചീത്ത വിളിച്ചു ഞാൻ പൊട്ടൻ ആട്ടം കാണണ മാതിരി അവരുടെ സംസാരം നോക്കി നിന്നു. അല്ലാതെ വേറെ എന്ത് ചെയ്യാൻ...

"വേണ്ട ഏട്ടാ ഫ്രണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട് അവനിപ്പോൾ എത്തും, ഏട്ടനും ചേച്ചിയും വിട്ടോ..." ആ പയ്യൻ പുഞ്ചിരിയോടെ പറഞ്ഞു.

" ആണോ, വേറെ എന്ത് ആവിശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കരുത് കേട്ടോ..."

ഇവിടെ എന്താ നടക്കുന്നതെന്ന് നിങ്ങളിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ... ഒന്നും മനസ്സിലാവാതെ ദേഷ്യം വന്ന് തുടങ്ങിയപ്പോൾ ഞാൻ ഹിറ്റ്ലറുടെ കയ്യിൽ തട്ടി.

" ഇവരൊക്കെ ആരാ?" പുള്ളി തല ചെരിച്ചു ചോദ്യഭാവത്തിൽ എന്നെ നോക്കിയതും ഞാൻ പരമാവധി ശബ്ദം താഴ്ത്തിക്കൊണ്ട് ഹിറ്റ്ലരോടായി ചോദിച്ചു.

പുള്ളി ഒന്ന് രണ്ട് നിമിഷം എന്നെ തന്നെ സൂക്ഷിച്ചു നോക്കി പിന്നെ മെല്ലെ ഒരു ചെറു ചിരിയോടെ ബാക്കിയുള്ളവരെ നോക്കി.

" ഇവൾക്ക് നിങ്ങളാരാണെന്ന് മനസ്സിലായിട്ടില്ല..."

ഹിറ്റ്ലർ അവരോടായി പറഞ്ഞതും അവന്മാരും പരസ്പരം നോക്കി ചിരിക്കുന്നത് കണ്ട് എവിടെക്കെയോ എന്തെക്കെയോ പ്രശ്നമുണ്ടെന്ന് മാത്രം കത്തി, ഞാൻ ഹിറ്റ്ലറെ ദയനീയമായി നോക്കി.

" നേരത്തെ ജിതയോട് ഫോണിൽ കൂടി എതിരെ ഒരു കാർ വരുന്നത് കണ്ട് വെട്ടിച്ചപ്പോൾ ബാലൻസ് തെറ്റി റോഡിലേക്ക് വീണതാണെന്ന് പറയുന്നത് കേട്ടപ്പോഴേ എനിക്ക് മനസ്സിലായി തനിക്ക് അവിടെ നടന്നതൊന്നും ഓർമയില്ല എന്ന്..."

ഹിറ്റ്ലർ എന്നെ നോക്കി പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ നിന്നു, ജിതയോട് പറഞ്ഞത് തന്നെയല്ലേ അവിടെ സംഭവിച്ചത്! ഒരു കാർ എനിക്ക് നേർക്ക് വരുന്നത് കണ്ടല്ലേ ഞാൻ സ്കൂട്ടി തിരിച്ചത്, പെട്ടന്ന് ബാലൻസ് പോയത് മാത്രം ഓർമയുണ്ട്, അതിനിടയിൽ വേറെ എന്തെങ്കിലും സംഭവിച്ചിരുന്നോ...

" ഒരുപാടൊന്നും ചിന്തിക്കാൻ നിൽക്കേണ്ട, താൻ സ്കൂട്ടി വെട്ടിച്ചതും മറ്റേ സൈഡിൽ നിന്നും ഇവരുടെ കാർ വരുന്നുണ്ടായിരുന്നു പെട്ടന്ന് നീ മുന്നിലേക്ക് കയറിയതും ഇവൻ വേഗം ബ്രേക്ക് ചവിട്ടിയെങ്കിലും നീ കാർ കണ്ട ഷോക്കിൽ ബാലൻസ് പോയി സ്കൂട്ടിയും കൊണ്ട് മറിഞ്ഞു വീണു കഴിഞ്ഞിരുന്നു... ഇതാണ് ശരിക്കും അവിടെ സംഭവിച്ചത്!" ഹിറ്റ്ലർ എന്നെ നോക്കി പറഞ്ഞു നിർത്തി.

അവിടെ അത്രയും ഒക്കെ സംഭവിച്ചിരുന്നോ! ശരിക്കും പറഞ്ഞാൽ ആദ്യത്തെ കാർ കണ്ടപ്പോൾ തന്നെ എന്റെ പകുതി ബോധം പോയി എന്ന് പറയുന്നതാണ് ശരി, അത് കൊണ്ടായിരിക്കണം ഇവരുടെ കാർ കണ്ടത് ഓർമയിൽ പോലും തെളിയാത്തത്...

ഞാൻ തല ചെരിച്ചു വിളർച്ചയോടെ ആ മൂന്ന് പയ്യന്മാരെയും നോക്കി ചിരിക്കാൻ ശ്രമിച്ചു. പെട്ടന്ന് ബ്രേക്ക് ചെയ്ത് നിർത്തിയപ്പോൾ പറ്റിയതായിരിക്കണം ഈ മുറിവുകൾ എല്ലാം... ഞാൻ സങ്കടത്തോടെ അവരുടെ മുറിവിലേക്ക് നോക്കിയപ്പോൾ പുഞ്ചിരിയോടെ എന്നെ നോക്കി ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണ് ചിമ്മിക്കാണിക്കുന്ന അവരെ കണ്ട് എന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.

കുറച്ച് നേരം അവരോടാപ്പം സമയം ചെലവഴിച്ച ശേഷം ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

തിരിച്ചു വീട്ടിലേക്കുള്ള യാത്ര... രണ്ടാളും പരസ്പരം ഒന്നും സംസാരിച്ചില്ല, ഇന്ന് വീട്ടിലേക്ക് പോകും എന്നല്ലേ ഇന്നലെ തീരുമാനിച്ചത്! പക്ഷേ ഇപ്പോൾ ഈ മുറിവും വെച്ചു ഇങ്ങനെ രാത്രിയിൽ കയറി ചെല്ലാൻ മടിയാവുന്നു, പണ്ട് ഇത് പോലെ ആദ്യമായി സ്കൂട്ടി കയ്യിൽ കിട്ടിയപ്പോൾ ഒന്ന് വീണു ചെറിയൊരു പരിക്ക് പറ്റിയപ്പോൾ തന്നെ അന്നത്തെ അവരുടെ ടെൻഷനടിച്ചുള്ള കളി കണ്ടതാണ്...

" എടോ..." കുറച്ചുറക്കെയുള്ള ഹിറ്റ്ലറുടെ വിളി കേട്ട് ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

" എ... എന്താ.."

" എത്ര നേരായി ഞാനിവിടെന്ന് ഓരോന്ന് ചോദിക്കുന്നു താനിതേത് ലോകത്താ?" പുള്ളി ഗൗരവത്തോടെ എന്നെ നോക്കി.

" അത്, ഞാൻ വേറെന്തോ... എന്താ ചോദിച്ചത്?"

" തനിക്ക് ഇപ്പോൾ വീട്ടിലേക്ക് പോകണോ എന്ന്! ഈ കോലത്തിൽ ഇപ്പോൾ രാത്രി അങ്ങോട്ട് പോകണോ? പപ്പ..."

" നാളെ രാവിലെ പോയാൽ മതി..." ഹിറ്റ്ലർ ചോദിച്ചു പൂർത്തിയാക്കുന്നതിനടയിൽ തന്നെ ഞാൻ ചാടി കേറി പറഞ്ഞു. അത് കണ്ടപ്പോൾ പുള്ളിയെന്നെ സംശയത്തോടെ നോക്കി.

" അല്ല, പപ്പ മെഡിസിൻ ഒക്കെ കഴിക്കുന്നത് കൊണ്ട് നേരത്തെ കിടക്കാറുണ്ട്, ഇപ്പോൾ അങ്ങോട്ട് പോയാൽ എന്തായാലും മമ്മി ബഹളം വെച്ചു പണിയാക്കും, അത് കൊണ്ട്..." ഞാൻ വിശദീകരണം എന്ന രീതിയിൽ പറഞ്ഞു.

"മ്മ്മ്... പക്ഷേ ഇന്നങ്ങോട്ട് വരും എന്ന് പറഞ്ഞിട്ടില്ലേ താൻ?"

ഞാൻ ഇല്ല എന്നർത്ഥത്തിൽ തല രണ്ടു വശത്തേക്കും ചലിപ്പിച്ചു.

" ഒരു സർപ്രൈസ് കൊടുക്കാം എന്ന് വിചാരിച്ചു..." ഞാൻ ഇളിയോട് പറഞ്ഞു.

" ആഹാ... അടിപൊളി, ഇപ്പോൾ നേരെ കേറി ചെന്നാൽ നല്ല സർപ്രൈസ് ആവും..." അത് കേട്ടതും പുള്ളി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഗേറ്റ് കടന്ന് ഹിറ്റ്ലർ കാർ അകത്തേക്ക് കയറ്റിയതും ഇരുട്ട് മൂടി കിടക്കുന്ന വീട്ടിലേക്ക് നോക്കി ഞാൻ നെടുവീർപ്പിട്ടു. ഉച്ചയ്ക്ക് ഇറങ്ങിയത് കൊണ്ട് തന്നെ ലൈറ്റ് ഒന്നും ഓണായിട്ടുണ്ടായിരുന്നില്ല.

ഹിറ്റ്ലർ കാർ നേരെ പോർച്ചിലേക്ക് കയറ്റി നിർത്തിയുടനെ കാറും ഓഫ് ചെയ്തു പുറത്തേക്കിറങ്ങി. ഞാൻ കയ്യിലുള്ള ബാഗിൽ നിന്നും വീടിന്റെ താക്കോൽ എടുക്കാനായി തുനിഞ്ഞപ്പോഴേക്കും പുള്ളി കാറിന്റെ ഡോർ അടച്ചു കഴിഞ്ഞിരുന്നു, അവിടെയും ഒരു സ്പെയർ ചാവിയുണ്ടല്ലോ എന്നോർമ വന്നപ്പോൾ ഞാൻ ബാഗിൽ നിന്നും കയ്യെടുത്തു.

പുറത്തേക്കിറങ്ങാനായി സീറ്റ് ബെൽറ്റ് ഊരാനായി നോക്കിയപ്പോഴാണ് കാലിന്റെ കാര്യം ഓർമ വന്നത്, അയ്യോ ഇനിയെങ്ങനെ പുറത്തേക്കിറങ്ങും! ഹോസ്പിറ്റലിൽ വീൽചെയർ ഉള്ളത് കൊണ്ട് ഈസിയായി, ഇവിടെയോ! കാറിന്റെ ഗ്ലാസ്സിലൂടെ ഞാൻ തലചെരിച്ചു പുറത്തേക്ക് നോക്കി വരാന്തയിലെ ലൈറ്റും ഇട്ടും പോക്കറ്റിൽ നിന്നും മുൻവശത്തെ ഡോറിന്റെ താക്കോലും എടുത്തു അതിനടുത്തേക്ക് നടക്കുന്ന ഹിറ്റ്ലറെ ഞാൻ ദേഷ്യത്തോടെ നോക്കി. ഞാനെന്നൊരാൾ ഇവിടെയുണ്ടെന്ന ചിന്തയും ഇല്ല ദുഷ്ടന്... ഒന്ന് എന്നെ ഇവിടുന്ന് ഇറങ്ങാൻ സഹായിച്ചൂടെ! കാല് നിലത്തേക്ക് കുത്താൻ പോലും കഴിയാത്ത അവസ്ഥയായത് കൊണ്ടല്ലേ...? ഞാൻ എന്ത് ചെയ്യണം എന്നറിയാതെ മുന്നോട്ട് നോക്കി കാറിൽ തന്നെ ഇരുന്നു.

ഇന്നേ വരെ ഹിറ്റ്ലറുടെ പെരുമാറ്റം കാരണം ദേഷ്യം വരും എന്നല്ലാതെ സങ്കടം തോന്നിയിട്ടില്ല, പക്ഷേ ഇന്നെന്തോ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇറങ്ങിയല്ലോ എന്നോർക്കുമ്പോൾ എന്തോ കരച്ചിൽ ഒക്കെ വരുന്നത് പോലെ... നിറഞ്ഞു വന്ന കണ്ണുകൾ രണ്ടും അമർത്തി തുടച്ചു തലയുയർത്തിയതും പുറത്ത് നിന്നും ആരോ ഞാനിരുന്ന സീറ്റിന്റെ ഡോർ തുറന്നു. ഞാൻ ഞെട്ടികൊണ്ട് സീറ്റ് ബെൽറ്റും അമർത്തി പിടിച്ചു പിന്നിലേക്ക് നീങ്ങി.

ഡോറും തുറന്ന് പിടിച്ചു എന്നെ നോക്കുന്ന ഹിറ്റ്ലറെ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു.

" സീറ്റ് ബെൽറ്റിനെയും കെട്ടിപ്പിടിച്ചു ഇതിനുള്ളിൽ തന്നെയിരിക്കാനാണോ പ്ലാൻ..." പരിഹാസം നിറഞ്ഞ ചിരിയോടെ ഹിറ്റ്‌ലർ എന്നെ നോക്കി.

ഞാൻ ദേഷ്യത്തോടെ പുള്ളിയെ കൂർപ്പിച്ചു നോക്കി. സഹായിക്കണോ എന്ന് പോലും ചോദിക്കാതെ ഇറങ്ങിപ്പോയിട്ട് ചോദിക്കുന്നത് കണ്ടില്ലേ ദുഷ്ടൻ...

" വാ ഇറങ്ങാൻ നോക്ക്..." എന്നും പറഞ്ഞു പുള്ളി എന്റെ മടിയിൽ കിടന്ന ബാഗ് എടുത്തു സ്വന്തം തോളിലൂടെ ഇട്ടു.

ഞാൻ മെല്ലെ സീറ്റ് ബെൽറ്റ് ഊരി മാറ്റി ഹിറ്റ്ലരെ നോക്കി, എങ്ങനെ ഇറങ്ങും എന്ന് ഇപ്പോഴും ഒരു ഐഡിയയും ഇല്ല. ഇവിടെയും ഒരു വീൽചെയർ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.

" താൻ മെല്ലെ ആ വേദനയുള്ള കാലും എടുത്തു ഇങ്ങോട്ട് തിരിയൂ..." സൗമ്യമായി എന്റെ കാലിലേക്ക് നോക്കി പറയുന്ന ഹിറ്റ്ലറെ ഞാൻ ചെറിയൊരു അത്ഭുതത്തോടെ നോക്കി.

" എടോ പേടിക്കേണ്ട, മെല്ലെ തിരിഞ്ഞാൽ മതി..." വീണ്ടും ഹിറ്റ്ലറുടെ സംസാരം കേട്ട് ഞാൻ ആ മുഖത്ത് നിന്നും കണ്ണെടുത്തു ആള് പറഞ്ഞത് പോലെ കാല് മെല്ലെ പൊക്കി ഹിറ്റ്ലർ നിൽക്കുന്ന ഭാഗത്തായി ചെരിഞ്ഞിരുന്നു.

ഇനിയെന്ത് എന്ന് ചോദിക്കാനായി ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കിയതും പുള്ളി കുറച്ച് കൂടി മുന്നോട്ട് വന്ന് എന്നെ ഇരു കൈകളിലും കോരിയെടുത്തു, പെട്ടന്ന് ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നു പോയത് പോലെ ഫീല്‍ ചെയ്തു, ഞെട്ടലോടെ ഒരു നിമിഷം ശ്വാസം പോലും വിടാനാവാതെ കണ്ണും മിഴിച്ചു പുള്ളിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു ഭാവമാറ്റവുമില്ല.

"ഞാ...ഞാ...ഞാൻ..." ഞാൻ സ്വയം നടന്നോളാം എന്ന് പറയാൻ ശ്രമിച്ചെങ്കിലും ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.

ഹിറ്റ്ലർ മെയിൻ ഡോർ ലക്ഷ്യമാക്കി എന്നെയും കൊണ്ട് അങ്ങോട്ട് നടക്കാൻ തുടങ്ങി. ഞാൻ ശ്വാസം അടക്കിപ്പിടിച്ചു നിന്നു, എങ്ങനെയെങ്കിലും ഒന്ന് റൂമിൽ എത്തിയാൽ മതിയായിരുന്നു എനിക്ക്.

അകത്തേക്ക് കയറിയ ഹിറ്റ്‌ലർ എന്നെയും കൊണ്ട് മുകളിലേക്ക് പോകാതെ താഴെയുള്ള ജോ ദീദിയുടെ മുറിയിലേക്ക് നടന്നു. എന്നെ ദീദിയുടെ മുറിയിലാക്കി.

" ഇന്ന് തൽക്കാലം ഇവിടെ റെസ്റ്റ് എടുക്ക്..." എന്നും പറഞ്ഞു പുള്ളി മുറിയുടെ പുറത്തേക്ക് പോയി.

ഹിറ്റ്ലർ പോയതും ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. എന്താ ഇപ്പോൾ ശരിക്കും സംഭവിച്ചത്! ഞാൻ ഒന്നും മനസ്സിലാവാതെ ആ ഷോക്കിൽ തന്നെയിരുന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എന്നെയും ഇവിടെ കൊണ്ടിട്ടിട്ട് ഈ ഹിറ്റ്ലർ എവിടെ പോയി! ഞാൻ റൂമിന്റെ വാതിലിലേക്ക് നോക്കി ചിന്തിച്ചു. വിശന്നിട്ട് ആണെങ്കിൽ കണ്ണും കാണുന്നില്ല, രാവിലെ ആ ബ്രെഡ് കഴിച്ചതാണ് പിന്നെയൊന്നും അകത്തോട്ട് പോയിട്ടില്ല, ഹിറ്റ്ലർ ഇന്നലത്തെ പോലെ ഫുഡ് വല്ലതും പുറത്ത് നിന്നും വാങ്ങിക്കുമോ? അതോ എന്നെ പട്ടിണിക്കിടോ! ഇനി പുള്ളി നേരെ മുകളിലേക്ക് പോയി കിടന്ന് കാണുമോ! ഇവിടുന്ന് പോയിട്ടിപ്പോൾ ഒരു അരമണിക്കൂർ കഴിഞ്ഞില്ലോ...

എന്തായാലും സഹായിച്ചു എങ്കിൽ പിന്നെ പുള്ളിക്ക് എന്നെ നേരെ മുറിയിൽ ആക്കി തന്നൂടെ! ഇവിടെ കിടന്ന് ഞാനെന്ത് ചെയ്യാനാണ്! അതോ ഇനി കാലിന് വയ്യാത്തത് കൊണ്ട് പുള്ളിയുടെ ബെഡ്‌ വിട്ട് തരേണ്ടി വരും എന്ന് കരുതിയിട്ടാവുമോ എന്നെ ഇവിടെ ഉപേക്ഷിച്ചത്...

ഈ കാലിന്റെ വേദനയുടെ കൂടെ ഇന്ന് തന്നെ മമ്മിയുടെ വായിൽ നിന്നും കേൾക്കേണ്ട എന്നോർത്താണ് ഹിറ്റ്ലരോട് നാളെ പോവാം എന്ന് പറഞ്ഞത് പക്ഷേ ഇതിപ്പോൾ ഒന്ന് നിൽക്കാൻ പോലും ആവാതെ ഇവിടെ എങ്ങനെ നിൽക്കും! ഈ ഡ്രസ്സ് ഒന്ന് ചെയ്ഞ്ച് ചെയ്യാൻ എന്ത് ചെയ്യും ഞാൻ അവിടെയിവിടെയായി പൊടിയും മണ്ണുമായിട്ടുള്ള എന്റെ ഡ്രസ്സ് നോക്കി സങ്കടത്തോടെ ചിന്തിച്ചു.

പെട്ടന്ന് മുറിയുടെ വാതിൽ തുറന്ന് കയറി വരുന്ന ഹിറ്റ്ലറെ കണ്ട് ഞാൻ അങ്ങോട്ട് നോക്കി. ഡൽഹിയിലേക്ക് പോവുമ്പോൾ എടുക്കാനായി ഉച്ചയ്ക്ക് പോകുന്നതിന് മുമ്പ് റെഡിയാക്കി വെച്ച ട്രോളിയും തള്ളിക്കൊണ്ടാണ് വരവ്. ഞാൻ സംശയത്തോടെ പുള്ളിയെ നോക്കി.

" തനിക്ക് ഈ ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്യേണ്ടേ? മുറിയിൽ നോക്കിയപ്പോൾ ഈ ട്രോളി കണ്ടു ഇനി എന്തായാലും ഇതിന്റെ ആവിശ്യമില്ലാലോ..." ആള് പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.

അടിപൊളി ഇനിയിപ്പോൾ പാർട്ടിവെയറും ഇട്ട് ഉറങ്ങേണ്ടി വരുമോ! അങ്ങോട്ട് പോകാൻ വേണ്ടി എടുത്ത് വെച്ച ഡ്രസ്സൊക്കെ എല്ലാം പാർട്ടി വെയറാണ്,എന്തായാലും പുള്ളിയോട് ഒന്നും പറയാൻ കഴിയില്ല, ട്രോളിയിൽ ഭാഗ്യത്തിന് നൈറ്റ് ഡ്രസ്സ് ഉണ്ട്.

" താങ്ക്സ്..." ഞാൻ ഹിറ്റ്‌ലറെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു.

" തനിക്ക് വിശക്കുന്നില്ലേ?" ആള് ട്രോളി എടുത്തു പൊക്കി ബെഡിലേക്ക് വെച്ചുകൊണ്ട് ചോദിച്ചു.

സൗമ്യതയോടെയുള്ള ഹിറ്റ്ലറിന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി. ഹിറ്റ്ലർ തന്നെയാണോ ഇത്!

"എടോ തന്നോടാണ്! വിശക്കുന്നില്ലേ?" ഹിറ്റ്ലർ ചോദ്യം വീണ്ടും ആവർത്തിച്ചു.

" ചെറുതായിട്ട്..." ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

പുള്ളി എന്നെ നോക്കി ശരിയെന്ന മട്ടിൽ തലയാട്ടി. വീണ്ടും ഞാൻ ഞെട്ടി സാധാരണ ഞാൻ പറഞ്ഞതിന് എന്നെ ചൊറിയാനായി തിരിച്ചെന്തെങ്കിലും ഡയലോഗ് അടിക്കേണ്ടതാണ്, പെട്ടന്ന് ഇതെന്ത് പറ്റി ഇങ്ങേർക്ക്! എനിക്കൊരു ചെറിയ ആക്സിഡന്റ് പറ്റുമ്പോഴേക്കും പുള്ളിക്ക് എന്നോടുള്ള ദേഷ്യമൊക്കെ ആവിയായി പോയോ...? ഒന്നും മിണ്ടാതെ മുറിക്ക് വെളിയിലേക്ക് പോകുന്ന ഹിറ്റ്ലറെ ഞാൻ സംശയത്തോടെ നോക്കി നിന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വിക്കിയെ വിളിച്ച് മമ്മിയോടും പപ്പയോടും പറയരുത് എന്നും പറഞ്ഞു ആക്സിഡന്റ് നടന്നതിനെക്കുറിച്ചു എല്ലാം പറഞ്ഞു. ചെറിയ പരിക്കുകളേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ ചെറുക്കൻ ആദ്യം വിശ്വസിച്ചില്ല പിന്നെ വീഡിയോ കോൾ ചെയ്തു സംസാരിച്ചതിന് ശേഷമാണ് അവന് വിശ്വാസമായത്. നാളെ അങ്ങോട്ട് വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു.

വിശക്കുന്നുണ്ടോ എന്നും ചോദിച്ചു ഹിറ്റ്ലർ പോയിട്ട് കുറച്ച് നേരമായല്ലോ! ഞാൻ വയറിലും കൈ വെച്ചു ഡോറിലേക്ക് നോക്കി സ്വയം ചിന്തിച്ചു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ മുറിയുടെ വാതിലും തുറന്ന് ഒരു ട്രേയും പിടിച്ചു അകത്തേക്ക് വരുന്ന ഹിറ്റ്ലറെ കണ്ടതും ഒരു പുഞ്ചിരി എന്റെ മുഖത്ത് തെളിഞ്ഞു.

പുള്ളി എന്റെടുത്തായി വന്ന് ട്രേ അവിടെയുള്ള ടീപ്പോയുടെ മുകളിൽ വെച്ച് ഒരു മീഡിയം സൈസിലുള്ള ബൗൾ എടുത്തു എനിക്ക് നേർക്ക് നീട്ടി.

ദൈവമേ കഞ്ഞി വല്ലതുമാണോ! ആക്സിഡൻറ് ഒക്കെ ആയത് കൊണ്ട് കഞ്ഞി കുടിച്ചാൽ മതി എന്ന് വിചാരിച്ചു കാണുമോ! ഞാൻ പേടിയോടെ ആ ബൗളിലേക്ക് നോക്കി.അതിലുള്ള ഫുഡ് കണ്ടതും എന്റെ കണ്ണുകൾ വിടർന്നു, വൈറ്റ് സോസ് പാസ്ത...

"താങ്ക്സ്..." എന്നും പറഞ്ഞു ഞാൻ ഹിറ്റ്‌ലറുടെ കയ്യിൽ നിന്നും ആ ബൗൾ വാങ്ങിച്ചു.

" സൂക്ഷിക്കണം നല്ല ചൂടുണ്ട്..." ഹിറ്റ്ലർ പറയുന്നത് കേട്ട് ഞാൻ മെല്ലെ തലയനക്കി.

ഹിറ്റ്ലർ നന്നായി കുക്ക് ചെയ്യും എന്ന് ജിത പറഞ്ഞറിയാമെങ്കിലും സാൻഡ്വിച്ചും ഓംലെറ്റുമെല്ലാതെ വെറൊന്നും കഴിച്ചിട്ടില്ല, ഞാൻ കുറച്ച് പാസ്ത എടുത്ത് വായിലേക്കിട്ടു.

വൗ... നല്ല വിശപ്പ്‌ ഉള്ളത് കൊണ്ടാണോ എന്നറിയില്ല ഇതിന് മുമ്പൊന്നും ഇത്രയും ടേസ്റ്റ് ഉള്ള പാസ്ത കഴിച്ചിട്ടില്ല എന്ന് തോന്നി. ഞാൻ തലചെരിച്ചു ഹിറ്റ്ലറെ നോക്കി. സോഫയിൽ ഇരുന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പുണ്ട്.

" സൂപ്പർ, കുക്ക് ചെയ്യാൻ അറിയാം എന്ന് ജിത പറഞ്ഞപ്പോൾ ഇത്രയും നന്നായിട്ടറിയാം എന്ന് കരുതിയില്ല, ശരിക്കും റെസ്റ്റോറന്റിൽ നിന്നും കഴിക്കുന്നത് പോലെയുണ്ട്..." ഇത്രയും നേരം എന്നോട് ദേഷ്യപ്പെടാതെ സംസാരിച്ചിരുന്നല്ലോ എന്ന ധൈര്യത്തിൽ ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

" പിന്നെ എല്ലാവരും തന്നെപ്പോലെ ഒരു കോഫി പോലും ഉണ്ടാക്കാൻ അറിയാത്തവരാണെന്ന് വിചാരിച്ചോ? ഡയലോഗടിക്കാതെ വേഗം കഴിക്കാൻ നോക്ക്..." പുള്ളി പരിഹാസം നിറഞ്ഞ ചിരിയോടെ എന്നെ നോക്കി.

അടിപൊളി, ഇങ്ങേര് നന്നായി എന്ന് വിചാരിച്ചു സംസാരിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ... വെറുതെ അങ്ങോട്ട് പോയി അടി ചോദിച്ചു വാങ്ങിയ അവസ്ഥയായി പോയി. ഞാൻ ഹിറ്റ്‌ലറെ കൂർപ്പിച്ചു നോക്കിയ ശേഷം തിരിഞ്ഞിരുന്നു എന്റെ പണി തുടർന്നു.

ഇനി എന്നോട് എന്തെങ്കിലും ചോദിക്കാൻ വരട്ടെ അപ്പോൾ കാണിച്ച് തരാം...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ഹിറ്റ്ലറിന് ഓഫീസിൽ പോകുന്നതിന് മുൻപ് വീട്ടിലേക്ക് പോകുമല്ലോ എന്നോർത്ത് മൊബൈലിൽ പത്തു പതിനഞ്ച് അലാറം ഒക്കെ വെച്ചു. അന്ന് ഹിറ്റ്‌ലറുടെ വായിലിരിക്കുന്നത് കേട്ടതിന് ശേഷം അലാറം വെക്കൽ പരിപാടി നിർത്തിയതാണ് പക്ഷേ ഇതിപ്പോൾ പുള്ളി ഞാൻ ഈ റൂമിൽ ഉണ്ടെന്നുള്ള കാര്യം ഓർക്കാതെ രാവിലെ എഴുന്നേറ്റ് നേരെ ഓഫീസിലേക്ക് പോയാലോ എന്ന പേടിയിൽ വെക്കുന്നതാണ്...

ഹിറ്റ്ലർക്ക് പോവുമ്പോൾ ആ ഡോർ മുഴുവനായി അടച്ചിട്ട് പോകാമായിരുന്നില്ലേ! ഞാൻ ചാരി വെച്ചിട്ടുള്ള മുറിയുടെ വാതിൽ നോക്കി ചിന്തിച്ചു. പുള്ളി കിടന്ന് കാണുമോ!

പെട്ടന്നാണ് മെഡിസിൻ കഴിച്ചിട്ടില്ലാലോ എന്നോർത്തത്, കാറിൽ ഉള്ളപ്പോൾ കണ്ടതാണ് മെഡിസിൻ പാക്കറ്റ്, ഹിറ്റ്ലറെ വിളിച്ച് ചോദിച്ചാലോ! ഞാൻ മൊബൈൽ കയ്യിലെടുത്തു.

ഹിറ്റ്ലറെ നമ്പറിലേക്ക് കോൾ ചെയ്ത് മൊബൈൽ ചെവിയോട് ചേർത്ത് വെച്ചതും റൂമിന്റെ ഡോറും തുറന്ന് ഹിറ്റ്ലർ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു, പുള്ളിയുടെ കയ്യിൽ എന്റെ മെഡിസിന്റെ കവറും കണ്ടു. ഞാൻ വേഗം തന്നെ മൊബൈൽ മാറ്റി വെച്ചു.

" എടോ മമ്മ വിളിച്ചിരുന്നു ദീദിയുടെ ഡെലിവറി കഴിഞ്ഞു, ബോയ് ബേബിയാണ്..." പുള്ളി മെഡിസിൻ കവർ എനിക്ക് നേർക്ക് നീട്ടിക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.

" ആണോ..." ഹിറ്റ്ലറുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരിയും സന്തോഷവും കണ്ട് ഞാനും പുഞ്ചിരിച്ചു.

" ഹോസ്പിറ്റലിൽ നിന്നും വന്നതല്ലേ ക്ഷീണമൊക്കെ കാണും എന്നും പറഞ്ഞാണ് തന്നെ വിളിക്കാതിരുന്നേ രാവിലെ വിളിക്കാം എന്നും പറഞ്ഞു..." പുള്ളി ടീപ്പോയിൽ കിടന്നിരുന്ന വാട്ടർ ബോട്ടിൽ എടുക്കുന്നതിനിടയിലായി പറഞ്ഞു.

ഞാൻ മെല്ലെ തലയാട്ടിക്കൊണ്ട് കവറിൽ നിന്നും കഴിക്കേണ്ട മെഡിസിൻ രണ്ടും പുറത്തേക്കേടുത്തു. ഹിറ്റ്ലർ നീട്ടിയ വാട്ടർ ബോട്ടിലും വാങ്ങിച്ചു.

"ഇതാ ഈ ഐസ് കുറച്ച് സമയം കാലിലേക്ക് വെച്ചോളൂ..." എന്നും പറഞ്ഞു ഒരു ഐസ് ബാഗ് എടുത്തു എനിക്ക് നേർക്ക് നീട്ടി.

ഞാനത് വാങ്ങിക്കണോ വേണ്ടയോ എന്നറിയാതെ ഹിറ്റ്ലറെ തന്നെ നോക്കി. ഇതിപ്പോൾ ഞാൻ എങ്ങനെയാണ് വെക്കേണ്ടത്! ആ കാല് അനക്കാൻ പോലും പറ്റുന്നില്ല, എന്നിട്ടാണ് ഐസ് വെക്കേണ്ടത്! കൂടാതെ ഈ ചുറ്റിവെച്ചിരിക്കുന്ന ബാൻഡേജ് എങ്ങനെ അഴിക്കണം എന്ന് പോലും അറിയില്ല എനിക്ക്... ഞാനത് വാങ്ങിക്കാതെ തുറിച്ച് നോക്കുന്നത് കണ്ട് പുള്ളി നെറ്റിയും ചുളിച്ചുക്കൊണ്ട് കണ്ണ് കൊണ്ട് വാങ്ങിക്ക് എന്ന് കാണിച്ചു.

" എനിക്കിപ്പോൾ അങ്ങനെ വലിയ വേദനയൊന്നുമില്ല, അത് കൊണ്ട് തന്നെ ഇത് വെക്കേണ്ട ആവിശ്യമൊന്നുമില്ല..." ഹിറ്റ്ലറുടെ മുന്നിൽ ചമ്മി നിൽക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ഞാൻ ആളെ നോക്കി ഇളിയോടെ പറഞ്ഞു.

പുള്ളി സംശയത്തോടെ എന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടതും ഞാനത് കണ്ടില്ലെന്ന് നടിച്ചു.

" വേദനയില്ലെങ്കിൽ ഒന്ന് എഴുന്നേറ്റ് നിന്നേ താൻ..."

"ങേഹ്! എന്താ!!"

" കാലിന് വലിയ വേദനയൊന്നുമില്ലന്നല്ലേ പറഞ്ഞേ? എന്നാൽ പിന്നെ ഒന്നെഴുന്നേറ്റ് നിൽക്കാൻ..." എന്നും പറഞ്ഞു ഹിറ്റ്ലർ ബെഡിന്റെ അറ്റത്തായി വന്നിരുന്നു.

അടിപൊളി... പണി പാളി...

" അത് വേണ്ട ചിലപ്പോൾ എഴുന്നേറ്റ് നിന്നാൽ വീണ്ടും വേദനിച്ചെന്ന് വരും..." ഞാൻ വിട്ട് കൊടുക്കാൻ ഉദ്ദേശമില്ലാതെ ഹിറ്റ്‌ലറെ നോക്കി.

" അതൊന്നും ഇല്ല, ചിലപ്പോൾ ശരിയായി കാണും..." പുള്ളിയും വിടാൻ താല്പര്യമില്ലാതെ എന്നെ നോക്കി പറഞ്ഞു.

ഇയാൾ എന്നെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ...

"ഞാൻ വേദനയില്ല എന്ന് വെറുതെ പറഞ്ഞതാണ് ഈ കുന്ത്രാണ്ടം അഴിച്ചാൽ വീണ്ടും ചുറ്റേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയില്ല അത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് പോരെ..." അവസാനം സഹിക്കെട്ട് ഞാൻ ദേഷ്യത്തോടെ ഹിറ്റ്‌ലറെ നോക്കി പറഞ്ഞു.

" ഇതെനിക്ക് ആദ്യമേ തോന്നിയതാണ് തന്റെ വേദനയില്ല എന്ന ഡയലോഗ് കേട്ടപ്പോഴേ..."

ഓഹോ അപ്പോൾ എല്ലാം മനസ്സിലായിട്ടാണ് എന്നെയിട്ട് ചൊറിഞ്ഞത് അല്ലേ! ദുഷ്ടൻ... എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന ഹിറ്റ്ലറെ ഞാൻ ദേഷ്യത്തോടെ നോക്കി.

" തൽക്കാലം ഞാൻ ചെയ്ത് തരാം, പക്ഷേ അത് തന്നോടുള്ള സ്നേഹമോ സഹതാപമോ കൊണ്ടാണെന്ന് വിചാരിക്കേണ്ട ഡോക്‌ടർ പറഞ്ഞത് കൊണ്ട് മാത്രം..." ഹിറ്റ്ലർ അതും പറഞ്ഞു എന്നെ ഒന്ന് നോക്കിയ ശേഷം കാലിലെ ബാൻഡേജ് മെല്ലെ അഴിക്കാൻ തുടങ്ങി.

തിരിച്ചൊന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ ഞാൻ ശ്വാസവും അടക്കിപ്പിച്ചു അത് നോക്കി നിന്നു. എന്ത് ഡോക്ടർ പറഞ്ഞിട്ടാണെങ്കിലും ഹിറ്റ്ലർ എന്നോട് ഇപ്പോൾ ഈ കാണിക്കുന്നതൊക്കെയും എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളാണ്...

ഞാൻ ഹിറ്റ്ലറെ തന്നെ നോക്കി നിന്നു. കാലിലെ ബാൻഡേജ് അഴിച്ചു മാറ്റി എന്നെ വീണ്ടും ഞെട്ടിച്ചുക്കൊണ്ട് പുള്ളി തന്നെ ഐസ് ബാഗ് എടുത്ത് എന്റെ കാലിലേക്ക് വെക്കുന്നത് കണ്ടപ്പോൾ ഞാൻ അത് തടയാനായി മുന്നോട്ട് കുനിഞ്ഞു.

" അതിങ്ങോട്ട് തന്നോളൂ ഞാൻ വെക്കാം..." ഞാൻ കൈനീട്ടി കൊണ്ട് പറഞ്ഞു.

" വേണോന്നില്ല ഇത്രയും ചെയ്തെങ്കിൽ ബാക്കിയും കൂടി ചെയ്യാൻ എനിക്കറിയാം..." ഹിറ്റ്ലർ എന്നെ നോക്കാതെ ഐസ് ബാഗ് വെക്കുന്നതിൽ തന്നെ ശ്രദ്ധ കൊടുത്തു പറഞ്ഞു.

എന്റെ കാലിലാണ് ഐസ് വെക്കുന്നത് എന്നിട്ടാണ് ഈ വലിയ ഡയലോഗ്...! വീണ്ടും എന്തെങ്കിലും പറഞ്ഞു ചമ്മണ്ടല്ലോ എന്ന് കരുതി ഞാൻ പിന്നെയൊന്നും പറയാൻ നിൽക്കാതെ ഹിറ്റ്ലറുടെ പ്രവർത്തി നോക്കി നിന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കുറച്ച് നേരം ഐസ് ബാഗ് വെച്ചു തിരിച്ചു വീണ്ടും ബാൻഡേജ് കെട്ടി തന്ന് ഹിറ്റ്ലർ റൂമിന് വെളിയിലേക്ക് പോയി.

ഞാൻ പില്ലോ ഒക്കെ നേരെ വെച്ച് കിടക്കാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴാണ് വീണ്ടും ഹിറ്റ്ലർ റൂമിലേക്ക് കയറി വന്നത്, ഇനിയും എന്താണാവോ? ഞാൻ പുള്ളിയെ നോക്കി.

ആൾ നേരെ സോഫയുടെ അടുത്തേക്ക് പോയി അതിലുള്ള പില്ലോസ് ഒക്കെ എടുത്ത് ബെഡിന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ എന്താ സംഭവം എന്നറിയാതെ നോക്കി നിന്നു.

എന്റെ വീട്ടിൽ പോയാൽ ചെയ്യുന്നത് പോലെ ബെഡിന് നടുക്കായി ഇന്ത്യ പാകിസ്‌താൻ അതിർത്തി കെട്ടുന്നത് കണ്ടപ്പോൾ പുള്ളിയും ഇന്നിവിടെയാണ് കിടക്കുന്നതെന്ന് മനസ്സിലായി, അത് എന്തിനാണാവോ ഇനി ഇതും ഡോക്ടർ പറഞ്ഞു കാണുമോ... ഞാൻ ചിരിയോടെ ഓർത്തു.

അതിർത്തി പണി കഴിഞ്ഞു തലയുയർത്തി നോക്കിയപ്പോൾ ഞാൻ ചിരിക്കുന്നത് കണ്ട് ആള് നെറ്റി ചുളിച്ചു ചോദ്യഭാവത്തിൽ എന്നെ നോക്കി.

" ഇതെന്താണ് ഇവിടെ കിടക്കുന്നേ? സുനാമി വന്നാലും വിട്ട് കൊടുക്കാത്ത ഇയാളുടെ ബെഡ്‌ ഇല്ലേ മുകളിൽ..." ഞാൻ ഹിറ്റ്ലറുടെ മുഖത്തേക്ക് പരിഹാസത്തോടെ നോക്കി.

" എന്റെ വീട്ടിൽ എവിടെ കിടക്കണം കിടക്കേണ്ട എന്നൊക്കെ എന്റെ ഇഷ്ടം, മിണ്ടാതെ കിടക്കാൻ നോക്ക്, ഇരുന്ന് ഡയലോഗ് അടിക്കാനാണ് ഉദേശമെങ്കിൽ തന്റെ കിടത്തം ആ സോഫയിലേക്ക് മാറും പറഞ്ഞില്ല എന്ന് വേണ്ട..." എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് ഹിറ്റ്ലർ പറഞ്ഞു.

തിരിച്ചു പറയാനായി നാവ് തരിച്ചെങ്കിലും ദുഷ്ടൻ പറഞ്ഞ പോലെ ചെയ്താലോ... ഞാൻ മിണ്ടാതെ ബെഡിലേക്ക് കിടന്നു. ഹിറ്റ്ലറെ പേടിച്ചിട്ട് ഒന്നുമല്ല അങ്ങനെ വല്ലതും ചെയ്താൽ എഴുന്നേറ്റ് നടക്കാൻ പോലും കഴിയില്ലാലോ എന്നോർത് മാത്രം.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മെഡിസിൻ ഒക്കെ കഴിച്ചത് കൊണ്ട് കിടന്ന ഉടനെ തന്നെ ഉറക്കം വരും എന്നൊക്കെയാണ് വിചാരിച്ചത് പക്ഷേ ഇതിപ്പോൾ കുറേ സമയമായി തല അങ്ങോട്ടും ഇങ്ങോട്ടുമായി തിരിച്ചു കളിക്കുന്നു. ഹിറ്റ്ലർ ഉറങ്ങിയോ? ഞാൻ പതുക്കെ കാല് മാറ്റി വെച്ചു ചെരിഞ്ഞു കിടന്നു, എന്നിട്ട് മെല്ലെ ഹിറ്റ്ലർ കെട്ടി വെച്ച അതിർത്തിയിൽ നിന്നും ഒരു പില്ലോ എടുത്ത് മാറ്റിക്കൊണ്ട് ഹിറ്റ്ലറെ നോക്കി.

ആഹാ... ദുഷ്ടൻ നല്ല സുഖനിദ്രയിലാണ്... ഇയാൾ ഇങ്ങനെ കിടന്നുടനെ തന്നെ ഉറങ്ങാറുണ്ടായിരുന്നോ! എന്നും ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആളെ ലാപ്‌ടോപ്പിന് മുന്നിൽ കാണാറാണ് പതിവ്...

' അപ്പോൾ നിനക്ക് ആക്സിഡൻറ് ആയി എന്ന് കേട്ടിട്ടാണെല്ലേ ഹിറ്റ്ലർ ഉച്ചയ്ക്ക് വെപ്രാളപ്പെട്ട് റോക്കറ്റ് വിട്ടപ്പോലെ ഓടുന്നത് കണ്ടത്' നേരത്തെ ആഷിയെ വിളിച്ചപ്പോൾ ഹോസ്പിറ്റലിൽ ഹിറ്റ്ലർ ഉണ്ട് കൂടെ എന്ന് കേട്ട് അവൾ പറഞ്ഞതോർമിച്ചപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

ആള് പാവമൊക്കെ തന്നെയാണ് പക്ഷേ ഇടയ്ക്കിടെ ഓന്ത് നിറം മാറും പോലെ സ്വഭാവം മാറ്റുന്നത് കാണുമ്പോൾ ചവിട്ടിക്കൂട്ടാൻ തോന്നും എന്ന് മാത്രം. ഇന്ന് ചെയ്തു തന്നതിനൊക്കെ കിടക്കുന്നതിന് മുമ്പ് ഒരു താങ്ക്സ് പറയണം എന്നൊക്കെയുണ്ടായിരുന്നു പക്ഷേ പറഞ്ഞാൽ ആളുടെ വായിൽ നിന്നും എന്നെ ദേഷ്യം പിടിപ്പിക്കുന്ന എന്തെങ്കിലും ഒരു ഡയലോഗാണ് വരുക എന്നുറപ്പുള്ളത് കൊണ്ട് ആ പണിക്ക് മുതിർന്നില്ല.

പെട്ടന്ന് ഹിറ്റ്ലർ എന്റെ ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നത് കണ്ടതും ഞാൻ ഉടനെ ഉറക്കം നടിച്ചുക്കൊണ്ട് കിടന്നു. കുറച്ച് നിമിഷം കഴിഞ്ഞപ്പോൾ ഒറ്റ കണ്ണ് തുറന്നു പതിയെ നോക്കി, ഉറക്കിൽ തന്നെയാണ് എന്ന് കണ്ടതും ആശ്വാസത്തോടെ കണ്ണ് തുറന്നു.

ശാന്തമായി ഉറങ്ങുന്ന ഹിറ്റ്ലറുടെ മുഖത്തേക്ക് ഞാൻ ഉറ്റുനോക്കി. ആദ്യമൊക്കെ എന്നോട് കാണിക്കുന്ന ദേഷ്യവും ഇഷ്ടക്കേടും ഒക്കെ തിരിച്ചു എനിക്കും ഉണ്ടായിരുന്നെങ്കിലും പൊകെ പോകെ ആള് ഞാൻ വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ അത്ര വലിയ ദുഷ്ടനൊന്നുമെല്ലെന്ന് മനസ്സിലാക്കിയിരുന്നു, പക്ഷേ എന്തോ അതുൾക്കൊള്ളാൻ എന്തോ ഒരു മടി, അതിപ്പോഴും അങ്ങനെ ഉണ്ട്... ഇടയ്ക്ക് തോന്നും എന്നോടുള്ള ദേഷ്യത്തിലല്ല അറിഞ്ഞുകൊണ്ട് തന്നെ എന്നെ കേറി ചൊറിയുന്നതാണെന്ന്... എല്ലാവരും ആഗ്രഹിക്കുന്നത് പോലെ എന്നെങ്കിലും ഞങ്ങൾ രണ്ടാളും ഈ വഴക്കടിയും ദേഷ്യവുമല്ലാതെ പരസ്പരം സ്നേഹിച്ചു ജീവിക്കുമോ!!! ഞാനൊരുത്തരം കണ്ടെത്താനാവാതെ ആ മുഖത്തേക്ക് തന്നെ നോക്കി കിടന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

ചാപ്റ്റർ നന്നായിരുന്നോ? രണ്ടാളെയും തമ്മിൽ അടിയുണ്ടാക്കിപ്പിക്കുന്നതാണ് എനിക്ക് ഈസി😀... (ഇനി ഇവരെ ഒരുമിപ്പിക്കണോ വേണ്ടയോ എന്നുള്ളത് ഒരിക്കൽ കൂടി ചിന്തിക്കണം...😜)

Continue Reading

You'll Also Like

6.7K 1K 24
Malayalam hopekook ff
38 1 1
What happened to me once when the school principal caught my thund CDs
113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...