18

272 53 285
                                    

✿⁠ ഒരു പാരിജാത പ്രണയം✿⁠

കൗതുകം ..... എല്ലാ പ്രണയവും ഒരു കൗതുകത്തിൽ നിന്നുമാണല്ലോ ആരംഭിക്കുന്നത്. ഒരു വ്യക്തിയോട് നമുക്ക് തോന്നുന്ന കൗതുകം...

ഇന്ദ്രനും ചന്ദ്രമുഖി അങ്ങനെയായിരുന്നു... എപ്പോഴെക്കെയോകൗതുകം പ്രണയമായി മൊട്ടിട്ടു....

വർണ പൊടികളാൽ തീർത്ത നാഗകളത്തിൽ നിറഞ്ഞാടുമ്പോളാണ് ഇന്ദ്രൻ ആദ്യമായിപാവാടക്കാരിയെ കാണുന്നത്.... മാണിക്യശ്ശേരിയിലെ ധർമ്മസേനൻ്റേയും മാതംഗിയുടേയും ഏക മകൾ ചന്ദ്രമുഖി.....

വിളക്കെടുക്കാൻ പ്രായമായതു മുതൽ അവൾ എന്നും ശിവപുരം കൊട്ടാരത്തിൻ്റെ ഭഗവതിക്കാവിൽ തിരി വയ്ക്കാൻ വരും.... ആ കൊച്ചു സുന്ദരിയെ കാണാൻ ഇലഞ്ഞി മരത്തിൻ്റെ പുറകിലെന്നും ഇന്ദ്രനും ഒളിഞ്ഞിരിക്കും .

കൂട്ടുകൂടാൻ ആഗ്രഹം ഉണ്ട്... പക്ഷെ അവളെന്ത് വിചാരിക്കുമെന്ന ഭയമായിരുന്നുപൊടി മീശക്കാരന്.
ഇങ്ങനെ മറഞ്ഞ് നിൽക്കാനാണെങ്കിൽ ജീവിതകാലം മുഴുവൻ മറഞ്ഞിരിക്കേണ്ടി വരുമെന്ന് അവനറിയാം.....

ആരാ ഇത് കാവിലെ ഭഗവതിയോ

അപ്രതീക്ഷിതമായ ആ ശബ്ദം കേട്ട് ചന്ദ്രയൊന്ന് ഭയന്നു.

കൽവിളക്കിൽ തിരി തെളിയിച്ച് കയ്യിൽ പറ്റിയ എണ്ണ തലയിൽ തേച്ച് അവൾ അയാൾക്ക് നേരെ തിരിഞ്ഞു.

കൊച്ചു തമ്പുരാനെന്താ ഈ സമയത്ത്

ഭഗവതിയോട് ഒരു കാര്യം ഉണർത്താനുണ്ടായിരുന്നു

എന്നാ ഉണർത്തിക്കോളു...

അവൾ അവിടെ നിന്നും പോവാനൊരുങ്ങി

പാരിജാതം 💕 VhopeWhere stories live. Discover now