അവന്റെ ആ മൗനം അവളെ കൂടുതൽ ആസ്വസ്ഥയാക്കാൻ തുടങ്ങി ....

ഗൗരി : എന്നെ നേരത്തെ അറിയുവോ....??

അപ്പോഴും അവൻ ഒന്നും തന്നെ പറയുന്നില്ല....

ഗൗരി : പ്ലീസ് .... എന്തെങ്കിലും ഒന്ന് പറ....

കുറച്ചു നേരത്തേക്ക് അവർക്കിടയിൽ ആ സൈലെൻസ് തന്നെയായിരുന്നു......

ശ്രീ പതിയെ അടുത്തുള്ള സോഫയിലേക്ക് ഇരുന്നു ....  താൻ അവളോട് ഇത് പറയാൻ സമയമായിരിക്കുന്നു എന്ന് അവനും തോന്നി......

ഗൗരി അവനു opposite ആയിട്ട് ബെഡിൽ ഇരുന്നു....

അവൻ തന്റെ കയ്യിലിരിക്കുന്ന ആ ഫോട്ടോയിലേക്ക് ഒന്ന് നോക്കി....

ശ്രീ : ഈ ഫോട്ടോ... ഞാൻ എടുത്തതാണ്....

ഗൗരി ഒരു ഞെട്ടലോടെ അവനെ നോക്കി....

ശ്രീ : ഞാൻ തന്നെ ആദ്യമായി കാണുന്നത് ആ ഹോസ്പിറ്റലിൽ വെച്ചല്ല....

ഗൗരി : പിന്നെ.....

ശ്രീ : ഞാൻ 5 ൽ പഠിക്കുമ്പോഴാ അച്ഛന് ട്രാൻസ്ഫർ കിട്ടി ഞങ്ങൾ ട്രിവാൻഡ്രം പോകുന്നത് .... പിന്നീട് ഉള്ള ലൈഫ് അവിടെ ആയിരുന്നു  ....  എന്റെ ഫ്രണ്ട്‌സ് എല്ലാം അവിടെ നിന്നുമായിരുന്നു.... +2 കഴിഞ്ഞപ്പോൾ അച്ഛന് ഇവിടേക്ക് തന്നെ Transfer ആയി...  ആദ്യം ഒന്നും എനിക്ക് ഇങ്ങോട്ട് വരണം എന്ന് തന്നെ ഇല്ലായിരുന്നു .... ഒരുപാട് നിർബന്ധിച്ച ശേഷം ആണ് ഞാൻ ഇവിടേക്ക് വന്നത് ....

വന്ന അന്ന് ഞാൻ ഒട്ടും ഓക്കേ അല്ല എന്ന് കണ്ടിട്ട്  എന്റെ ചെറിയച്ഛൻ ഇവിടുത്തെ അമ്പലത്തിൽ ഉത്സവത്തിന് കൊണ്ട് പോയി .... അന്നാ ഞാൻ തന്നെ ആദ്യമായിട്ട് കാണുന്നത് ....

ഗൗരി അവനെ അത്ഭുതത്തോടെ നോക്കി....

ശ്രീ : മനോഹരമായ ചിരിയോടെ, വാശ്യമാർന്ന ചുവടുകൾ വെക്കുന്ന ഒരു പെൺക്കുട്ടി .....
തന്റെ ഡാൻസ്, ചിരി, എല്ലാം എനിക്ക് എന്തോ ഒരു attraction തോന്നി ..... അന്ന് അങ്ങനെ ഒരു തോന്നലിൽ എടുത്തതാ ഇത്....
അത് കഴിഞ്ഞ് ഒരുപാട് തവണ തന്നെ ഞാൻ കണ്ടിട്ടുണ്ട്....  എനിക്ക് ഏറ്റവും ഇഷ്ടം തന്റെ ആ ചിരി ആണ്.... അപ്പോഴൊക്കെ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി തന്നോട് .... അത് ഇഷ്ടം ആണെന്ന് പോലും ഞാൻ മനസ്സിലാക്കിയത് ഒരുപാട് വൈകി ആണ് .... അവസാനം എനിക്ക് തന്നോട് ഉള്ളത് വെറും ഒരു attraction അല്ല എന്ന് മനസ്സിലാക്കി എന്റെ ഇഷ്ടം പറയാൻ തീരുമാനിച്ചു .... പക്ഷെ.... അപ്പോഴേക്കും ഒരുപാട് വൈകി പോയി.... താൻ.... മറ്റൊരാൾക്ക്‌ സ്വന്തമായിരുന്നു....

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Waar verhalen tot leven komen. Ontdek het nu