Born For Me

546 73 23
                                    

അന്നേ ദിവസം ശ്രീ വീട്ടിലെത്തിയപ്പോൾ ഒരുപാട് രാത്രിയായി....

ഏകദേശം 12 മണി ആയി.....

ഈ സമയം ആയതു കൊണ്ട് തന്നെ എല്ലാവരും നല്ല ഉറക്കായി കാണും എന്നാണ് അവൻ കരുതിയത് ....

കോളിങ് ബെൽ അടിച്ചപ്പോൾ അവന്റെ അമ്മ വന്നു വാതിൽ തുറന്നു ....

ശ്രീ നേരെ അവന്റെ മുറിയിലേക്ക് പോയി....

റൂമിൽ ചെന്നപ്പോൾ കട്ടിലിൽ headborad ൽ തല വെച്ച്....കണ്ണടച്ച്  ഇരിക്കുന്ന ഗൗരിയെ ആണ് കണ്ടത് ....

റൂമിലെ ലൈറ്റ് ഓഫ്‌ ആണ്....

ബെഡിനോട് ചേർന്നുള്ള side table ളിൽ വെച്ചിരിക്കുന്ന ലാമ്പ് ഓൺ ചെയ്തിട്ടുണ്ട് ....

ശ്രീ വന്നു തന്റെ ബാഗും വാച്ചും ഒക്കെ അഴിച്ചു വെച്ചു ...

റൂമിൽ ഒരു അനക്കം കേട്ട് ഗൗരി കണ്ണ് തുറന്നു ....

മുന്നിൽ നിൽക്കുന്ന ശ്രീയെ കണ്ടതും അവൾ ചാടി എണീറ്റു ...

പെട്ടന്ന് ഗൗരി നിൽക്കുന്നത് കണ്ടതും ശ്രീയും ഒന്ന് confuse ആയി....

ശ്രീ : താൻ ഉറങ്ങിയില്ലേ...??

ഗൗരി ഇല്ല എന്ന് തലയാട്ടി...

ശ്രീ : എന്ത് പറ്റി.... താൻ ഓക്കേ അല്ലേ...??

ഗൗരി അവനെ തന്നെ നോക്കി നിൽക്കുകയാണ്....

ശ്രീ അവനു ഫ്രഷ് ആവാൻ ഉള്ള ഡ്രെസ്സും ടവലും ഒക്കെ cupboard ൽ നിന്നും എടുത്തു കുളിക്കാനായി പോകാൻ ഒരുങ്ങി  ...

ഗൗരി : എന്... എനിക്ക്... ഒരു കാര്യം ചോദിക്കാനുണ്ട് ....

ബാത്‌റൂമിലേക്ക് പോകാൻ നിന്ന ശ്രീ അവൾക്ക് നേരെ തിരിഞ്ഞു ....

ഗൗരി അവനു നേരെ ആ ഫോട്ടോ നീട്ടി....

ശ്രീ ഒന്ന് കൺഫ്യൂസ് ആയി ആ ഫോട്ടോ വാങ്ങി നോക്കി ....

അത് കണ്ടതും എന്ത് പറയണം എന്ന് അറിയാതെ ഒന്ന് നിന്നു....

അവൻ ഗൗരിയെ നോക്കിയതേയില്ല....

ഗൗരി : ഈ... ഫോട്ടോ.... എവിടുന്ന് കിട്ടിയതാ ...?

ശ്രീ ഒന്നും തന്നെ പറഞ്ഞില്ല ....

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Where stories live. Discover now