നെഞ്ചോരം നീയേ..... 💗

404 74 28
                                    

തിരികെ വീട്ടിൽ എത്തിയതും അവൾ കുറച്ചു സമയം കിടന്ന് ഉറങ്ങി.....

വൈകുന്നേരം ആയപ്പോൾ ഒരു ഗ്ലാസ്‌ ചായയുമായി മുറ്റത്തു വഴി എല്ലാം നടന്നു.....

കണ്ണുകൾ ഇടക്ക് ഇടക്ക് അപ്പുറത്തേക്ക് പോകുന്നുണ്ട്....

മാധവിനെ കാണാൻ പറ്റിയാലോ....

പക്ഷെ ആളെ അവിടെ എങ്ങും കണ്ടില്ല....

കാവ്യ : പുസ്തകം തിന്നു തീർന്നില്ലായിരിക്കും....😏

അവൾ ഒരു നീരസത്തോടെ പറഞ്ഞു....

തിരികെ അകത്തേക്ക് കയറാൻ ഒരുങ്ങിയതും അപ്പുറത്തെ ഒരു ജനാല തുറക്കുന്നത് കണ്ട് അങ്ങോട്ടേക്ക് നോക്കി...

മാധവ് ആണ്... ഒരു ചിരിയോടെ അവൾ അവനെ കൈ പൊക്കി കാണിച്ചു....🙋‍♀️

തുറന്ന അതെ സ്പീഡിൽ തന്നെ അവൻ ആ ജനാല കൊട്ടി അടച്ചു....

ഹൈ വോൾടേജിൽ നിന്ന് ചിരിച്ചയാൾ ഫ്യൂസ് പോയ ബൾബ് പോലെ ആയി.....

ഇതൊന്നും കാവ്യക്ക് പുതുമ ഉള്ളത് അല്ല... അവൻ എപ്പോഴും അങ്ങനെയാണ്....

കാവ്യ : ഓഹ്.... നമ്മളെ ഒരു വില ഇല്ലല്ലേ....
നോക്കിക്കോ നിങ്ങളെ ഓടിച്ചു മടക്കി കുപ്പിയിലാക്കിയിട്ടേ  കാവ്യ ഈ നാട്ടിന്നു പോവൂ..... ഇത് സത്യം... സത്യം... സത്യം....

സത്യം ചെയ്ത് വന്നപ്പോൾ കയ്യിലിരുന്ന ചില്ലു ഗ്ലാസ്‌ താഴെ വീണു പല കഷ്ണങ്ങൾ ആയി....

ഞെട്ടലോടെ ആ സത്യം മനസ്സിലാക്കിയതും പെട്ടന്ന് തന്നെ അതെല്ലാം പെറുക്കി കളഞ്ഞു.....😂

അവൾ വന്നത് കൊണ്ട് രേവതി അവിടേക്ക് വന്നു കുറച്ചു സമയം സംസാരിച്ച് ഇരുന്നിട്ടാണ് പോയത്....

മുഖത്തു നോക്കി ജനാല കൊട്ടിയടച്ചു പോയവനെ പിന്നെ കണ്ടതേയില്ല.....

പിറ്റേന്ന് രാവിലെ ഉറക്കമുണർന്നു മുറ്റത്തേക്കു ഇറങ്ങിയപ്പോൾ കണ്ടു... കയ്യിൽ ഒരു ഗ്ലാസ്‌ ചായയുമായി പത്രം വായിച്ച് ഇരിക്കുന്ന മാധവിനെ....

ഇപ്പോൾ വിളിച്ചാൽ എഴുന്നേറ്റ് പോകാൻ ആണ് സാധ്യത.... അത് കൊണ്ട് തന്നെ കുറച്ചു നേരം അങ്ങനെ തന്നെ നോക്കി നിന്നു.....

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Dove le storie prendono vita. Scoprilo ora