ശ്രീ : താൻ ഇവരുടെ മകൾ അല്ല ..... ഇന്ദിരയുടെയും, പ്രകാശിന്റെയും മകൾ ആണ്.....

ഗൗരി ഒരു ഞെട്ടലോടെ അവനെ നോക്കി...

ശ്രീ : ഇന്ദ്രജ എന്ന തന്റെ അമ്മയുടെ ഇരട്ട സഹോദരിയാണ് ഇന്ദിര....  തന്റെ സ്വന്തം അമ്മ...
ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടമായ ആ സഹോദരികൾക്ക് താങ്ങും തണലുമായി നിന്നതു അവരുടെ മുത്തശ്ശി മാത്രമായിരുന്നു ....  കാലങ്ങൾ കടന്നു പോയി ... വിവാഹ പ്രായമെത്തിയപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട ആളെ അവർ തന്നെ കണ്ടെത്തി....  രണ്ട് പേരുടെ കല്യാണവും ഒരുമിച്ചു തന്നെ നടത്തി .....  തന്റെ അച്ഛൻ പ്രകാശ്  .... വിവാഹം കഴിഞ്ഞ് ഒരു കൊല്ലം ആവുന്നതിനു മുന്നേ   ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു .....

ശ്രീ പറയുന്ന വാക്കുകൾ കേട്ട് ഗൗരി വിങ്ങി കരയാൻ തുടങ്ങി....

ശ്രീ : തന്റെ അമ്മക്ക് അത്  ഒരു  വലിയ trauma ആയിരുന്നു.... ഒരുപാട് ആഗ്രഹിച്ചു ഉണ്ടാക്കി എടുത്ത ജീവിതം... പക്ഷെ ജീവിച്ചു കൊതി തീരും മുൻപേ തന്റെ അച്ഛനെ നഷ്ടം ആയി....   അതോടെ തന്റെ അമ്മ dipression നിൽ ആയി ....
തന്റെ അച്ഛൻ മരിച്ചു രണ്ട് മാസം കഴിഞ്ഞാണ് താൻ അവരുടെ ഉള്ളിൽ വളരുന്നു എന്ന് അറിയുന്നത് .....
ഈ സമയത്ത് ആണ് ഇന്ദ്രജ ആന്റിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് അറിയുന്നത് ....  ശിവൻ അങ്കിളും, ഇന്ദ്രജ ആന്റിയും സ്നേഹിച്ചു കല്യണം കഴിച്ചതല്ലേ.... ഒന്നിന്റെ പേരിലും അവർ പിരിയാൻ തയ്യാറായില്ല  .... ശിവൻ അങ്കിൾ വീട്ടുകാരുമായി വഴക്ക് ആയി ...  ഇന്ദു ആന്റിയെ ഉപേക്ഷിക്കണം എന്ന് പറഞ്ഞതിന്..... അതുകൊണ്ട് ആന്റിയെ കൂട്ടി വീട് വിട്ട് ഇറങ്ങി ..... തന്റെ മകൻ മരിക്കാൻ കാരണം ഇന്ദിര ആന്റിയുടെ സമയ ദോഷം ആണ് എന്ന് പറഞ്ഞു പ്രകാശ്  അങ്കിൾ ന്റെ വീട്ടുകാർ ആന്റിയേയും കയ്യൊഴിഞ്ഞു ....  അവസാനം ഇന്ദിര ആന്റിയെയും കൂട്ടി ശിവൻ അങ്കിളും, ഇന്ദു ആന്റിയും ഈ വീട്ടിൽ താമസം ആയി ..... തന്റെ അമ്മയുടെ പ്രെഗ്നസി ടൈം മുഴുവൻ ഒരു കുഞ്ഞിനെ പോലെ ഇന്ദു ആന്റി പരിചരിച്ചു....  പക്ഷെ തനിക് ജന്മം തന്ന്  തന്റെ അമ്മയും ഈ ലോകത്തിൽ നിന്നും പോയി.....  ഇന്ദു ആന്റി ആകെ തകർന്ന അവസ്ഥയിലായി .... പക്ഷെ തന്റെ മുന്നിൽ ഉള്ള ചോര കുഞ്ഞിനെ കണ്ടപ്പോൾ അവൾക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നി ....  അങ്ങനെ തന്നെ അവര് സ്വന്തം മക്കളായി വളർത്തി....

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Where stories live. Discover now