🍁 Stay connected 🖇️💓

160 27 4
                                    

മേഘയുടെ റൂമിൽ പോയി വന്ന ശേഷം, അവൻ കുറച്ച് നേരം rest എടുത്തു.
ഈവനിംഗ് അവന് ഒരു major surgery attend ചെയ്യണം,
നല്ലത് പോലെ കിടന്ന് ഉറങ്ങി,5 മണിയോടെ ആണ് അവൻ എഴുന്നേറ്റത് ,മേഘയെ കാണാൻ പോവാൻ നേരം ഇല്ല,
അവൻ റെഡി ആയി,
ശിവൻ്റെ ഒരു ചെറിയ ഫോട്ടോ ആ റൂമിന് ഒരു ഭാഗത്ത് ആയി വെച്ചിരുന്നു, അവൻ അതിന് മുന്നിൽ നിന്ന് കണ്ണടച്ച് പ്രാർഥിച്ചു,
:" മഹാദേവാ കൂടെ ഉണ്ടാവണെ "

മേജർ ഓപ്പറേഷനുകൾക്ക് മുമ്പ് tension ആവാറുണ്ട്, അതിന് മുന്നേയുള്ള പ്രാർത്ഥന അവന് വലിയ ആശ്വാസം ആണ് ദൈര്യം ആണ്.
ജീവൻ നിലനിർത്താനും ഒരു തെറ്റ് കൊണ്ട് ജീവൻ എടുക്കാൻ പറ്റുന്ന കൈകൾ ആണ്, അത് ശരിയായ പ്രവർത്തിക്കാൻ അവൻ പ്രാർഥിക്കാറുണ്ട് എന്നും,
അവൻ പുറത്ത് ഇറങ്ങി OT ലേക്ക് നടന്നു.

വൈകുന്നേരം മേഘയ്ക്ക് injection എടുക്കാൻ ഒരു സിസ്റ്റർ വന്നു,ആകാശ് അവിടെ തന്നെ ഇരിപ്പുണ്ട്. അവൾ പുറത്തേക്ക് നോക്കി ഇരുന്നു .........
അന്ന് മുഴുവൻ അവൾ അവനെ പ്രതീക്ഷിച്ചു, ഉച്ചക്ക് വന്നപ്പോൾ ഉറങ്ങുകയായിരുന്നത് കൊണ്ട് അവനെ കാണാൻ കഴിഞ്ഞില്ല.
ഇപ്പോ അവൻ വരാത്തതെന്താണെന്നും അറിയില്ല.
അങ്ങനെ രാത്രി ആയി അവൾക്ക് ഇപ്പോ കഞ്ഞി കൊടുക്കുന്നുണ്ട്,
ആകാശ് അവൾക്ക് കോരി കൊടുത്ത് കൊണ്ടിരിക്കുകയാണ്. രണ്ട് സ്പൂൺ കഴിച്ചപ്പോഴെ അവൾ മതി എന്ന് പറഞ്ഞു.
പക്ഷേ അവൻ നിർബന്ധിച്ച് മുഴുവനും കഴിപ്പിച്ചു. മരുന്ന് കഴിക്കണ്ടതല്ലേ.
മരുന്നൊക്കെ കഴിച്ച് കിടന്നിട്ട് അവൾക്ക് ഉറക്കം വരുന്നില്ല,
പിന്നെ എപ്പോഴോ അവൾ ഉറങ്ങി പോയി.

ഒരു 3 മണി ആയപ്പോഴാണ് അവൻ OT ഇൽ നിന്ന് ഇറങ്ങുന്നത്. operation success ആയിരുന്നൂ.
അവൻ തിരിച്ച് റൂമിൽ എത്തിയപ്പോഴും ഭഗവാൻ്റെ ഫോട്ടോ നോക്കി ഒരു നന്ദി പറഞ്ഞു,
കാര്യം നടക്കാൻ മാത്രം പ്രാർഥിച്ചിട്ട് കാര്യം ഇല്ലല്ലോ നടന്ന് കഴിയുമ്പോൾ കുറച്ച് നന്ദി കാണിക്കണ്ടെ.

അവൻ ഫ്രഷ് ആയി, ടേബിളിൽ വന്നിരുന്നു. മേജർ സർജറി കഴിഞ്ഞ് രാത്രി ആണെങ്കിൽ അവൻ ഉറങ്ങാറില്ല. ഉപബോധ മനസ്സിനെ അത് ബാധിക്കും ചില സമയങ്ങളിൽ. അത് ഒഴിവാക്കാൻ അവൻ ആ സമയം വായിക്കാൻ ചിലവഴിക്കും. നാളെയാണെങ്കിൽ അവന് സ്റ്റുഡൻ്റ്സ് ഉണ്ടാവും അവരോടൊപ്പം വാർഡുകളിൽ പോവണം.
സ്റ്റുഡൻ്റ്സ് കൊനിഷ്ട് ചോദ്യങ്ങൾ ഒക്കെ ചോദിക്കും, അപ്പോ prepare ചെയ്യാതെ പറ്റില്ല. അവൻ ഒരു author ന്റെ Principles and practice of medicine എന്ന ഒരു ബുക്ക് എടുത്ത് മറിച്ച് നോക്കി. പേജ് മറിക്കുന്നതിനിടയിൽ sleep എന്ന ഒരു ഭാഗം mention ചെയ്തിരിക്കുന്നിടത്ത് ഒരു പെൺകുട്ടി ഉറങ്ങുന്ന ചിത്രം, അവൻ അത് കണ്ടപ്പോൾ മേഘയെ ഓർമ്മ വന്നു.

𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩Where stories live. Discover now