Not just an accident 🧩❤️

Începe de la început
                                    

മേഘ
21
MBA student
Divorced

ജാതക പ്രകാരം കല്യാണത്തിന് അനുയോജ്യമായ  സമയങ്ങളിൽ,
10 ഇൽ 10 ജാതക പൊരുത്തവുമായി വിവാഹം ചെയ്യപ്പെട്ട രണ്ട് പേരാണ് divorce കിട്ടിയ സന്തോഷത്തിൽ കോടതി വരാന്ത ഇറങ്ങുന്നത്. formalities നായി  അവരവരുടെ കുടുംബത്തിനൊപ്പം കാത്ത് നിന്ന അവർ ഒരു പോയിൻ്റിൽ പോലും തമ്മിൽ നോക്കിയില്ല.
കേവലം ചില നക്ഷത്രങ്ങൾക്ക് ബന്ധങ്ങളെ ഇണക്കി ചേർക്കാൻ കഴിയുമോ, സ്നേഹവും പരസ്പര വിശ്വാസവും ഇല്ലാതെ.

ഇവരുടെ കഥ ഇവിടെ അവസാനിക്കുന്നോ.........
ഇല്ല......... ഇവിടെ ആരംഭിക്കുകയാണ്. പക്വത ഇല്ലായ്മ കൊണ്ട്  ജീവിതം തുടങ്ങുന്നതിന് മുമ്പ് അവസാനിപ്പിക്കേണ്ടി വന്ന രണ്ട് പേരുടെ കഥ.

After 4 years,

കാർ വേഗത്തിൽ ഓടിക്കുന്നതിനിടയിൽ, അവൾ മിററിലൂടെ നോക്കി

Oops! Această imagine nu respectă Ghidul de Conținut. Pentru a continua publicarea, te rugăm să înlături imaginea sau să încarci o altă imagine.

കാർ വേഗത്തിൽ ഓടിക്കുന്നതിനിടയിൽ, അവൾ മിററിലൂടെ നോക്കി. അവർ അടുത്ത് എത്തിയിരിക്കുന്നു. കാറിനുള്ളിലെ AC യിലും അവൾ വിയർത്തു.
ഡ്രൈവിംഗിൽ അവൾ experiencd അല്ല, അത് കൊണ്ട് തന്നെ ഓടിക്കുന്നതിന് ഇടക്ക് ഫോൺ എടുക്കാൻ അവൾക്ക് പേടി തോന്നി,
അവളെ chase ചെയ്യുന്ന കാർ അവളുടെ അടുത്തേക്ക് അതി വേഗത്തിൽ വന്നു കൊണ്ടിരിക്കുകയാണ്.
മെയിൻ റോഡിൽ അല്ല അവൾ ഇപ്പോ ഉള്ളത്, ഹൈവേ മുതൽ ഇവളെ ആ കാർ ഫോളോ ചെയ്യുന്നുണ്ട്. അവൾ അത് ശരിയാണോ എന്നു നോക്കാൻ ഒരു ബോധം ഇല്ലായ്മ കാണിച്ചു.
ഹൈവേയിൽ നിന്നും വണ്ടി ഇറക്കി, വേറൊരു റോഡിലേക്ക് കയറി. കുറച്ച് ദൂരം ചെന്ന ശേഷം ആണ് അവൾക്ക് അത് മനസ്സിലായത് അത് വിജനമായ ഒരു റോഡ് ആണെന്നും. അധികം വീടുകൾ ഇല്ലെന്നും. പക്ഷേ അപ്പോഴേക്കും പുറകെ വന്നവർ സ്പീഡ് കൂട്ടി, അവളും gear മാറ്റി.
അവൾ അവളെ കൊണ്ട് ആവുന്നതിലും വേഗത്തിൽ കാർ ഓടിച്ചു. പക്ഷേ കാലനെ പോലെ മുന്നിൽ ഒരു ലോറി എവിടെ നിന്നോ വന്നു കയറി.അവളുടെ മുഖം വിളറി വെളുത്തു. ലോറിയുടെ ഹെഡ് ലൈറ്റ് വെളിച്ചം അവളുടെ കണ്ണുകളിലൂടെ അവളുടെ തലച്ചോറിൽ തുളഞ്ഞ് കയറുന്നത് അവൾ അറിഞ്ഞു.
അവൾ വണ്ടി പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചു,അവിടെ ഉണ്ടായിരുന്ന മരത്തിൽ അത്രയും സ്പീഡിൽ വന്ന കാർ വളരെ ശക്തമായി തന്നെ ഇടിച്ച് ചിതറി.

𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩Unde poveștirile trăiesc. Descoperă acum