" You are burning ഇച്ചു... " ചെറിയൊരു ശാസനയോടെ പറഞ്ഞു കൊണ്ട് വാസു അവനരികിൽ തന്നെ ഇരുന്നു... മീറ്റിംഗിന് ഇടയിൽ പെട്ടന്ന് ഇസാക്ക് തല കറങ്ങി വീണതും കണ്ടു നിന്നവർ എല്ലാം പേടിച്ചു പോയിരുന്നു.. ആദ്യം ഓടി എത്തി പിടിച്ചു നോക്കിയതും വാസു തന്നെ.. നല്ല പൊള്ളുന്ന ചൂട് ആയിരുന്നു അവന്.. മീറ്റിംഗ് പോസ്പോണ്ട് ചെയ്തു എല്ലാരേയും പറഞ്ഞു വിട്ട് ഡോക്ടറിനെ വിളിച്ച ശേഷമാണ് വാസു ഒന്നു ശാസം നേരെ എടുത്തത്..

" I am ok..." വസുവിന്റെ മുഖത്തെ ടെൻഷൻ കണ്ടതും ഇസാക്ക് പറഞ്ഞു..

" I am ok...? ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്... അവിടെ അടങ്ങി കിടന്നോ ഇപ്പോ ഡോക്ടർ വരും.."

" എടാ എനിക്ക് കുഴപ്പം ഒന്നും ഇല്ല.. ഇന്നലെ മഴ നനഞ്ഞതിന്റെയാണ് ഈ temperature .. Achuuuu..." പറഞ്ഞു പൂർതിയാക്കും മുന്നേ അടുപ്പിച്ചു ഒരു അഞ്ചാറു തുമ്മൽ ആയിരുന്നു...
വാസു ഒരു വല്ലായിമയോടെ അവനെ നോക്കി...

"  മിണ്ടാതെ കിടക്ക് അല്ലെങ്കിൽ ഞാൻ ഇപ്പോൾ ദീദിയെ വിളിക്കും..." അവസാനം ഒരു ഭീഷണി സ്വരത്തിൽ സംസാരിച്ചതും ഇച്ചു നല്ല കുട്ടിയായി വാ അടച്ചു കിടന്നു.. ലില്ലി വന്നാൽ ഇതാകില്ല കാര്യം അച്ഛന്റെ അനിയത്തീടെ മകൾ ആണെങ്കിലും സ്വഭാവം മുഴുവൻ ജീന മമ്മിയുടെ ആണ്.. ഈ ഒരു അവസ്ഥയിൽ ഇനി Rap കേൾക്കാനുള്ള മൂഡ് ഇല്ല...

അധികം വൈകാതെ ഡോക്ടീർ വന്നു...

" ഡോക്ടർ, is he ok..?" ഇസയെ പരിശോധിചിരിക്കുന്ന ഡോക്ടറിനെ നോക്കി വാസു ചോദിച്ചു..

" He is having high temperature..." Thermometer വസുവിനു നേരെ തിരിച്ചു കാണിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു...

'102 ' വസുവിന്റെ കണ്ണ് മിഴിഞ്ഞു.. ഇത്രയും temperature വെച്ചു ഇസാക്ക് ഈ നേരം വേരെ എങ്ങനെ പിടിച്ചു നിന്നു എന്നായിരുന്നു അവൻ ഓർത്തത്...

" I am giving him an injection after that he have to take good rest.. "
ഡോക്ടർ ഇസാക്കിനു ഇൻജെക്ഷൻ എടുത്തു ആവിഷമുള്ള മെഡിസിൻസും പ്രിസ്ക്രൈബ് ചെയ്തതിനു ശേഷമാണ് പോയത്...

"meeting...?"

" അഹ് നീ ബോധം കേട്ടു കിടക്കുമ്പോൾ ഇനി meeting നടത്താതിന്റെ കൂടി ഒള്ളു.. ഞാൻ ഡ്രൈവറിനോട് പറഞ്ഞിട്ടുണ്ട് നിന്നെ വീട്ടിൽ ആകാൻ.. ടെസ്സയെ വിളിച്ചു പറയാം..."

ARRANGE MARRIAGE Where stories live. Discover now