part 41

304 37 33
                                    















ടെസ്സ റൂമിൽ നിന്നു  ഓഫീസിനു അകത്തേക്കു കിടന്നു.. ക്യാബിന്റെ door ഇനു അരികിലയാണു അവർ നിൽക്കുന്നതു അതുകൊണ്ടു ടെസ്സയെ അവർ കണ്ടില്ല.. കാതറിൻ ഇസാക്കിന്റെ കൈയിൽ പിടിച്ചു വെച്ചിട്ടുണ്ടു.. ഇസാക്കിന്റെ മുഖം ദേഷ്യത്തിൽ ചുവന്നിരിക്കുന്നു രണ്ടു പേരും എന്തോ arguments ഇനിടെയിൽ ആണെന്നു ഉറപ്പ്...

" ഇച്ചായാ..." ടെസ്സയുടെ ശബ്ദം ഉയർന്നതും ഇസാക്കിന്റെയും കാതറിന്റെയും ശ്രെദ്ധ അവളിലേക്കു തിരിഞ്ഞു...

" ബെല്ലാ..." തന്റെ മേൽ ഇരിക്കുന്ന കാതറിന്റെ കൈ എടുത്തു മാറ്റിക്കൊണ്ടു അവൻ ടെസ്സക്കു അരികിലേക്കു ചെല്ലാൻ ഒരുങ്ങിയതും..

" ഇച്ചായാ എനിക്കു ഒരു കോഫി എടുത്തിട്ടു വരുവോ.." പ്രിതേകിച്ചു ഒരു ഭവ വിത്യാസം ഇല്ലാതെ ടെസ്സ ഇസാക്കിന്റെ chair ഇനു അടുത്തായി ഒള്ള ചെയറിൽ  വന്നിരുന്നു കൊണ്ടു പറഞ്ഞു... കാതാറിനു ഒപ്പം  ഇസയുടെയും കണ്ണ് ഒന്നു മിഴിഞ്ഞു...

" Tessa can't you see we are having a conversation.. നിനക്കു എന്തെങ്കിലും വേണമെങ്കിൽ സ്റ്റാഫിനൊടു പറയണം അല്ലെങ്കിൽ നിനക്കു തനിയെ പോയി എടുത്താൽ എന്നാ.." കാതറിൻ ദേഷ്യവും പരിഹാസവും നിറഞ്ഞ ഭാവത്തിൽ പറഞ്ഞു... ടെസ്സ അതു കേട്ട ഭാവം കൊടുത്തില്ലെങ്കിലും ഇസാക്കിനു നല്ല ദേഷ്യം വന്നിരുന്നു അവൾക്കുള്ള മറുപടി പറയാൻ ഒരുങ്ങിയതും ടെസ്സ ഇടക്കു കയറി..

"  sugar കുറച്ചു മതി കേട്ടോ..പെട്ടന്നു കൊണ്ടുവരണേ.. " അതും പറഞ്ഞു ടെസ്സ ഫോണിൽ നോക്കി ഇരിന്നു.. ഇസാക്കിനു ചിരി വന്നുപോയിരുന്നു.. തന്നെ ഇവിടുന്നു മറ്റാനുള്ള അടവാണെന്നു അവനു മനസ്സിലായിരുന്നു.. ചെറു ചിരിയോടെ അവൻ പുറത്തേക്കു പോയി...
കാതറിൻ ടെസ്സയെ നോക്കി ദേഹിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു...
ഇസാക്ക് പോയതും അവൾ കലി തുള്ളി ടെസ്സയുടെ അടുത്തേക്കു ചെന്നു...

" How dare you..? നീ ആരാന്നാ നിന്റെ വിചാരം എന്റെ ഇസ നിന്റെ ജോലിക്കാരൻ ആണെന്നാണോ..." കാതറിന്റെ അലർച്ച കേട്ടതും തല ഒന്നു കുടഞ്ഞു കൊണ്ടു ടെസ്സ ചെയറിൽ നിന്നു എഴുന്നേറ്റു...

ARRANGE MARRIAGE Where stories live. Discover now