part 32

444 61 19
                                    














📞 " ടെസ്സ നീ എന്തു ഉദ്ദേശിച്ചാ അങ്ങനെ എക്കെ പറഞ്ഞേ...? "

" എനിക്കു ശെരിയെന്നു തോന്നിയതു ഞാൻ ചെയ്തു..."

📞 " എന്തു ശെരിയെന്നാ... നീ ഇച്ചായന്റെ കാര്യം ഓർത്തോ ഇച്ചായന്റെയും നിന്റെയും വീട്ടുകാരുടെ കാര്യം ഓർത്തോ...?"

" Zera ...."

📞 " എന്തു Zera.. ആ പെണ്ണു ഓരോന്നു വിളിച്ചു പറഞ്ഞെന്നു  പറഞ്ഞു ... നീ എന്താ ടെസ്സ ഇങ്ങനെ.. നിങ്ങളുടെ ഇടയിൽ പ്രശ്നം ഒന്നും ഇല്ലായിരുന്നെങ്കിലും നീ ഇതു പോലെ ചെയ്യുമായിരുന്നോ... " വല്ലാത്ത ദേഷ്യം വന്നു പോയിരുന്നു Zera ക്കു.. ഉച്ചക്കു പതിവില്ലാതെ ഉള്ള ടെസ്സയുടെ call കണ്ടപ്പോഴേ അവൾക്കു എന്തോ പ്രശ്നം മണത്തതാണു.. ടെസ്സ പറഞ്ഞതു കൂടി കേട്ടപ്പോൾ പൂർത്തിയായി...

" എടാ ഞാൻ.. ഇച്ചായനും ആ ചേച്ചിയെ ഇഷ്ടമാണെങ്കിലോ.. ഞാൻ കണ്ടതാ അവിടെ ആവോരോന്നിച്ചുള്ള ഫോട്ടോസ് എക്കെ അതിൽ ഇച്ചായൻ എന്തു ഹാപ്പിയ്യാണു.. ഞാൻ അല്ലേ അവരുടെ ഇടയ്ക്കു വന്നതു.. " കാതറിന്റെ വീട്ടിൽ കണ്ട ഇസാകും ഒന്നിച്ചുള്ള അവരുടെ ഫോട്ടോസും കാതറിനിൽ നിന്നു അറിഞ്ഞ കാര്യങ്ങളും ഓർത്തു അവൾ പറഞ്ഞു...

📞 " ഇഷ്ട്ടം  കോപ്പാണു..." മാതാവേ ഇതിനു ഒരു വെളിവും ഇല്ലേ ആ ചെറുക്കൻ ഒന്നുമില്ലെങ്കിലും നാലു കൊല്ലമായില്ലേ ഇവളുടെ മനസ്സു മാറാൻ കാത്തിരിക്കുന്നു.. പൊട്ടിയെന്നു പറഞ്ഞാൽ മരപൊട്ടി.. Zera മനസ്സിൽ ഓർത്തു...

ടെസ്സ ഒന്നും മിണ്ടിയില്ല zera ഒരുപാട് അവളെ മനസ്സിലാക്കാൻ ശ്രേമിച്ചെങ്കിലും അവളുടെ തലയിൽ ഒന്നും കേറിയില്ല

📞 " നീ എന്താന്നു വെച്ചാൽ ചെയ്യു ഒരു കാര്യം ഞാൻ പറയാം ഇതിനെല്ലാം അവസാനം നീ regret ചെയ്യുന്ന ഒരു ദിവസം വരും അന്ന് ഞാൻ പോലും നിന്റെ കൂടെ നിന്നെന്നു വരില്ല ഓർത്തോ.." അതും പറഞ്ഞു Zera call cut ചെയ്തു...

താൻ ഇസാകിനെ മനസ്സിലാക്കിയടത്തോളം പോലും ടെസ്സ അവനെ മനസ്സിലാക്കിയിട്ടില്ലല്ലോ എന്ന വിഷമം ആയിരുന്നു അവളിൽ... ടെസ്സയുടെ friend ആയിട്ടല്ല ഒരു സഹോദരിയെ പോലെ തന്നെയാണു ഇസാക്കിനു Zera.. തിരിച്ചും അവൾക്കു അതുപോലെയാണു ഏതു നേരത്തും വിളിച്ചു എന്തും  പറയാൻ അധികാരം ഉള്ളവൻ... ടെസ്സയുടെ ഓരോ ഇഷ്ടാനിഷ്ടങ്ങൾ  ചോദിച്ചറിഞ്ഞു പെരുമാറുന്നവൻ.. ഒരഞ്ചു മിനിറ്റ് സംസാരിച്ചാൽ പോലും അതിൽ നാലു മിനിറ്റ് ടെസ്സയെ പറ്റി ആയിരിക്കും... ഒരാൾക്കു എങ്ങനെയാണു ഇത്രയും മനോഹരമായി നിസ്വാർത്ഥമായി മറ്റൊരാളെ സ്നേഹിക്കാൻ കഴിയുന്നതു.. പലപ്പോഴും അസൂയ തോന്നിയിട്ടുണ്ടു Zeraക്കു ടെസ്സയോടു.. ഇങ്ങനൊരു കാമുകനെ ഭർത്താവിനെ ഏതൊരു പെണ്ണും ആഗ്രഹിക്കും എന്നിട്ടും എന്തോ അവൾക്കു മാത്രം അവനെ മനസ്സിലാക്കാൻ കഴിയാത്തതു...
പതിനേഴാം വയസ്സിൽ തോന്നിയ പ്രണയത്തിനു ഇത്രയും അഴം ഉണ്ടായിരുന്നോ...? അന്നും താൻ അവളുടെ കൂടെ ഉണ്ടായിരുന്നു.. മാധവനിൽ ടെസ്സയോടുള്ള പ്രണയം ഒരിക്കൽ പോലും താൻ കണ്ടിട്ടില്ല എന്തിനു ഒന്നു നോക്കുന്നതു പോലും കണ്ടിട്ടില്ല... മാധവനെ ടെസ്സ പ്രണയിച്ചിരുന്നോ..? ഒന്നു ഉള്ളു തുറന്നു സംസാരിച്ചട്ടുപോലും ഇല്ലാത്ത ഒരാളെ എങ്ങനെ പ്രണയിക്കാൻ കഴിയും ..? അവന്റെ കവിതകളോടു തോന്നിയ ആരാധന  പിന്നീട് അതിന്റെ സൃഷ്ടവിലേക്കു ചെന്നെത്തി നിന്നു... ആ ആരാധന എന്നാണു പ്രണയം ആയി മാറിയതു ... അവനിലും അധികം അവന്റേ എഴുത്തിനെ ആയിരുന്നില്ലേ അവൾ പ്രണയിച്ചതു...

ARRANGE MARRIAGE Where stories live. Discover now