തിരികെ കെട്ടിപിടിക്കാതെ ഇരിക്കുന്നവനെ അറിഞ്ഞതും അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി...
താൻ വേണ്ടന്നു കളിയായി പറഞ്ഞത് കാര്യമായി എടുത്തപോലെ ആയിരുന്നു അവന്റെ മുഖം... അവൾ ചിരിച്ചു കൊണ്ട് അല്പം കയറി അവന്റെ കഴുത്തിലായി മുഖം പൂഴ്ത്തി കിടന്നു...

" Hug me... " അതു പറയാൻ നോക്കി നിന്ന പോലെ അവൻ അവളെ മുറുകെ ചേർത്തു പിടിച്ചു... She giggled and Snuggle more into his embrace...

" ഗുഡ് നൈറ്റ്‌ ഇച്ചായാ.." കണ്ണടച്ചു അവന്റെ ആലിംഗനത്തിൽ ഒളിച്ചു കൊണ്ട് അവൾ പറഞ്ഞു...

" ഗുഡ് നൈറ്റ്‌..." അവളുടെ നേരുകൈയിലായി അവൻ അമർത്തി ചുംബിച്ചു...

" and i Love You ..." ഒന്നുകൂടി അവളെ ദേഹത്തേക്ക് ചേർത്തു വെച്ചു കൊണ്ട് അവൻ പറഞ്ഞു.. ചെറുചിരിയോടു കൂടിയുള്ള മൂളൽ ആയിരുന്നു അതിനുള്ള മറുപടി...

രണ്ടുപേരും പെട്ടന്ന് തന്നെ ഉറങ്ങി പോകുകയും ചെയ്തു...





ഉച്ചയോടു അടുത്തപ്പോളാണ് അവർ ഉറക്കമുണരുന്നത്... പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് അവർ ആദ്യമായി ഉണർന്നു...

" Good morning... " അവളുടെ നെറ്റിയിലായി ചെറുമുത്തം കൊടുത്തുകൊണ്ടു അവൻ കണ്ണുകൾ വലിച്ചു തുറന്നു... ഇനിയും ഉറക്കം തീരാത്തപോലെ അവൾ അവനിലേക്ക് വീണ്ടും പറ്റിച്ചേർന്നു കിടന്നു...ഒന്നടക്കി ചിരിച്ചു കൊണ്ട് അവനും അവളെ മുറുകെ കെട്ടിപിടിച്ചു വെച്ചു... ഉണർന്ന ശേഷവും ഏറെ നേരം അവർ പരസ്പരം വാരിപുണർന്നു കൊണ്ട് കിടന്നു...




" എന്താ ഉണ്ടാക്കുന്നെ...?" കിച്ചണിലേക്ക് കയറി വരും വഴി അവൻ ചോദിച്ചു..
മോർണിംഗ് റൂട്ടീൻ എല്ലാം കഴിഞ്ഞു ടെസ്സ നേരെ കിച്ചണിലേക്കാണ് വന്നത്...

"  റവയുണ്ട് ഉപ്പുമാവ് ഉണ്ടാക്കാം എന്നു വെച്ചാ... ഇവിടെ വേറെ ഒന്നും ഇല്ല..." അവൾ മറുപടി കൊടുത്തു...

"അതിനു പല്ലു ഡോക്ടറിനു അതു ഉണ്ടാക്കാൻ അറിയുമോ.."

" ഇല്ല... അതിനല്ലേ യൂട്യൂബ്..." ഓൺ ചെയ്തു വെച്ചിരിക്കുന്ന ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് അവൾ വലിയ കാര്യത്തിൽ പറഞ്ഞു...

" അടിപൊളി അപ്പോ ഇന്നു ടോയ്‌ലെറ്റിൽ നിന്നു ഒരു മോചനം ഉണ്ടാകില്ലെന്ന്.. വെല്ല Swiggy യും ചെയ്താ പോരേ..." അവളെ പരിഹസിക്കും പോലെ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...
ഒരുനിമിഷം ചെയ്തുകൊണ്ടിരുന്ന പണി നിർത്തി അവൾ അവനെ തുറിച്ചു നോക്കി അപ്പോഴേക്കും അവൻ ചിരിച്ചു പോയിരുന്നു...

ARRANGE MARRIAGE Where stories live. Discover now