" എന്തു..." ഇവനിതെന്തു തേങ്ങയാ പറയുന്നെ എന്ന ഭാവം ആയിരുന്നു വാസുവിൽ..

" അല്ലടാ എത്രനാൾ എന്നു വെച്ച അവൻ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നെ... ഇപ്പോഴെങ്കിലും അവൻ ഒരു തീരുമാനത്തിൽ എത്തിയല്ലോ.."

" എന്തു തീരുമാനം നീ എന്നതാടാ കോപ്പേ ഈ വിളിച്ചു പറയുന്നെ.." പരസ്പര ബന്ധം ഇല്ലാതെ ഓരോന്നു വിളിച്ചു പറയുന്നവനെ വാസു wired ആയി നോക്കി... അവിടെ കണ്ണും കൊണ്ടു എന്തെക്കെയോ കോപ്രായം കാണിക്കുന്നു...

' എന്റെ ഗുരുവായൂരപ്പാ ഈ ചെറുക്കനു ഇനി ഭ്രാന്ത്‌ ആയോ..' വാസു ഒരു നിമിഷം ചിന്തിച്ചു പോയി..

' oh തെണ്ടി ' താൻ കണ്ണും കൈയും ഇട്ടു കാണിച്ചിട്ടും മനസ്സിലാക്കാതെ വായും പൊളിച്ചു നിക്കുന്നവന്റെ കൈയിൽ ഒന്നു പിച്ചി കൊണ്ടു വാസു ടെസ്സായിടെ നേരെ കണ്ണു കൊണ്ടു ചൂണ്ടി പറഞ്ഞു...

" ഏഹ്...?" വാസുവിനു അപ്പോഴും ഒന്നും കത്തിയില്ല..

' oh ഈ ട്യൂബ് ലൈറ്റ്..' ആദി പല്ലിറുമ്മി..

" ഡിവോഴ്സിന്റെ കാര്യം ജൂൺ അങ്കിളും ജീന ആന്റിയും അറിയുമ്പോഴാ അല്ലേ..അവരുടെ കാര്യം ഓർക്കുമ്പോൾ ഒരു സങ്കടം.." വിഷമം നിറഞ്ഞ ഭാവത്തോടെ ആദി പറഞ്ഞു..

" ഡിവോഴ്സോ ആരുടെ ഡിവോഴ്സ്..." വാസു ആദിയെ സംശയത്തോടെ നോക്കി.. വാസു പതിയെ സംസാരിക്കുന്നതു കൊണ്ടു ടെസ്സക്ക് അവൻ പറയുന്നതു കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്നാൽ ടെസ്സ കേൾക്കാനായി ആദി അത്യാവിശം ഒച്ചയിൽ തന്നെയാണ് പറയുന്നത്...

"ആഹ് പിന്നെ പതിയെ ശെരിയായിക്കോളും   ജാസു പിന്നെ അടിപൊളി ആയതുകൊണ്ട് എല്ലാർക്കും പെട്ടന്ന് ഇഷ്ടം ആകും അവളെ അല്ലെടാ വാസു....." അവസാനത്തെ വരി കുറച്ചു നീട്ടി ടെസ്സ ശെരിക്കും ഒന്നു കേൾക്കട്ടെ എന്ന രീതിയിൽ അവൻ പറഞ്ഞു...

' ഡോവോഴ്സ്...? ഇച്ചായൻ എനിക്ക് ഡിവോഴ്സ് തരാൻ പോകുവാണോ.. ?" ടെസ്സ ഒരു നിമിഷം നിശലമ്മായി നിന്നു പോയി... പെട്ടന്നു എന്തോ ഓർത്ത പോലെ അവൾ റൂമിലേക്കു ഓടി...

ടെസ്സയുടെ പോക്ക് കണ്ടതും ആദി ചിരിച്ചു...

" നീ എന്നാ മാങ്ങയാടാ വിളിച്ചു പറഞ്ഞത്.." വാസു വീണ്ടും ചോദിച്ചു..

ARRANGE MARRIAGE Where stories live. Discover now