"അങ്ങനെയാ.. പക്ഷെ ഇച്ചുവും വസുവും എക്കെ calm ആണല്ലോ എപ്പോഴും.." ഇച്ചുവും വസുവും ദേഷ്യപ്പെട്ടോ ബഹളം ഉണ്ടാക്കിയോ നന്ദു കണ്ടിട്ടില്ല..

" പെണ്ണുകെട്ടിയപ്പോൾ ഓതിങ്ങിയതാ രണ്ടും ഇപ്പോൾ.. ഞാൻ Pg first year പഠിക്കുമ്പോൾ ഇവർ അതെ collage degree second year ആയിരുന്നു അന്നു കുറച്ചു seniors എന്നെ rag ചെയ്തെന്നു പറഞ്ഞു മൂന്നും കൂടി ക്യാന്റീനിൽ ഇട്ടു ആ കുട്ടികളെ തല്ലി.. ആദി ആണു അവരെ പിടിച്ചു മാറ്റിയതു അതു പിന്നെ വലിയ പ്രശ്നം ആയിരുന്നു.. അതു പോലെ എത്ര എത്ര പ്രേശ്നങ്ങൾ ചെറിയ കാര്യം മതിയായിരുന്നു.. Jestin police ആയപ്പോൾ കുറച്ചു violence എക്കെ കുറച്ചതാ.. " പഴയ കാര്യങ്ങൾ ഓർത്തതു പോലെ ലില്ലി പറഞ്ഞു.. ഇടവും വലവും ഒന്നു തിരിയാൻ അനുവദിക്കാതെ കൊണ്ടു നടന്ന അനിയന്മാരെ ഓർത്തതും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.. That was the most beautiful life..  താൻ പോയി ചാടുന്ന എല്ലാ പ്രേശ്നങ്ങളും ഏറ്റെടുക്കാൻ വരുന്ന അവളുടെ Personal bodyguards... 

രണ്ടു പേരും ഇന്നു ഒരിമ്മിച്ചു തന്നെയാണു കിടന്നതു.. നന്ദുവിന്റെ മനസ്സു നിറയെ വൈകിട്ടു നടന്ന സംഭവം ആയിരുന്നു... രുദ്രൻ... ഒരിക്കൽ അവൾക്കു സഹോദരൻ ആയിരുന്നവൻ.. ഒത്തിരി ഇഷ്ടം ആയിരുന്നു അവൾക്ക് രുദ്രേട്ടനെ.. സന്തോഷവും ദുഃഖവും അവൾ പങ്കുവെച്ചിരുന്നതു അവനോടായിരുന്നു..  പക്ഷെ അവൻ തിരിച്ചു ആ കണ്ണിലൂടെ അല്ല തന്നെ കണ്ടിരിക്കുന്നതെന്നു മനസ്സിലായപ്പോഴേക്കും വൈകി പോയിരുന്നു...
കുടുംബ ഷേത്രത്തിൽ ഉത്സവം നടന്നുകൊണ്ടിരുന്ന ആ ദിവസം.. രുദ്രേട്ടൻ വന്നു വിളിച്ചപ്പോൾ ചേട്ടന്റെ ഫ്രണ്ട്‌സിനെ പരിചയപ്പെടാൻ കൂടെ പോയതാണ്.. അത്രയും വിശ്വാസം ഉള്ളതുകൊണ്ടുതന്നെ കൂടെ പോയതും എന്നാൽ കൂട്ടുകാരുടെ കൂടെ തന്നെ ഉപദ്രവിക്കാൻ ശ്രേമിച്ചവൻ അപ്പോഴും വേദനിപ്പിച്ചതു അവന്റെ നാവിൽ നിന്നു വീണ അഭാമാനത്തിന്റെ വാക്കുകൾ ആയിരുന്നു.. ഒടുവിൽ എങ്ങനെയോ അവരിൽ നിന്നു രക്ഷേപെട്ടു ഓടി അമ്മയുടെ അടുത്തെത്തി... നടന്നതു പറഞ്ഞതും തന്നെ വിശ്വസിക്കാൻ ആരും തയാറായില്ല.. പിന്നീടുള്ള നാളുകൾ മരണ തുല്യം ആയിരുന്നു.. അവസരം കിട്ടുമ്പോൾ എക്കെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും തന്നെ വേദനിപ്പിക്കാൻ ശ്രേമുച്ചുകൊണ്ടിരുന്നവൻ.. തന്റെ ശരീരത്തിനോടുള്ള കാമം ആയിരുന്നു അവനിൽ.. തന്നെ രക്ഷിക്കാൻ തന്റെ കൂടെ നിൽക്കാം സ്വന്തം അമ്മപോലും ഇല്ലന്നു തിരിച്ചറിഞ്ഞ നാൾ.. ഇനിയും ആ വീട്ടിൽ സുരക്ഷിതയല്ല എന്നു ബോധ്യം, എവിടെന്നോ കിട്ടിയ ധൈര്യം, കൈയിൽ കിട്ടിയ ബാഗിൽ അത്യാവിശം തുണികൾ മാത്രം എടുത്തു കൂട്ടി വെച്ച കുറച്ചു ക്യാഷും കൈയിൽ പിടിച്ചു ..ആരും തന്നെ തേടി വരാതിടത്തേക്കു പോകണം എന്നെ ഉണ്ടായുള്ളൂ...

ARRANGE MARRIAGE Where stories live. Discover now