വീടിനു വെളിയിൽ എത്തിയതും ആദ്യം കണ്ണുപോയത് മുറ്റത്തു കളിക്കുന്ന അവന്റെ കുറുമ്പിയിലേക്കാണ്...

"Hazuuuu...." ഓടിച്ചെന്നു അവളെ കയ്യിൽ കോരി എടുത്തു അവനെ കണ്ട സന്തോഷത്തിൽ കയ്യിലിരുന്ന toys നിലത്തിട്ടു അവനെ തിരിച്ചു hug ചെയ്തു അവളും..

" മാമൂ...."

"മാമൂന്റെ വാവ ഒറ്റക്ക് കളിക്കുവാര്ന്നോ.."

"hazu ന്റെ Boboo പോയല്ലോ...അതുകൊണ്ടു hazu ഇപ്പോ ഒറ്റക്കാ കളിക്കുന്നെ..." കൊഞ്ചി കൊഞ്ചി വെഷമം പറയുന്നവളെ കണ്ടതും ആലോകിനു ചിരി വന്നു പോയിരുന്നു..

"ആരാ എന്റെ Hazu ന്റെ Boboo നെ കൊണ്ടുപോയതു.."

"ഇച്ചാ..." കൈ രണ്ടും നെഞ്ചത്തേക്ക് കെട്ടി ദേഷ്യത്തിൽ ആണ് പറയുന്നതു ആലോക് ചിരി കടിച്ചു പിടിച്ചു നിന്നു...

" ഇസയാണോ .. അവനിങ്ങു വരട്ടെ മാമൂ അവന്റെ ചന്തി അടിച്ചു പൊളിക്കുന്നുണ്ട്.. എന്റെ കൊച്ചിന്റെ boboo നെയല്ലേ എടുത്തോണ്ടു പോയത്..." ടെസ്സ പോയപ്പോ തൊട്ടു ഇസാകിനെ ചീത്തവിളിച്ഛ് നടക്കുവാണ് Hazel എന്നും ജീന വിളിക്കുമ്പോൾ പറയാറുണ്ടു... അലോക്ക് hazel ഇനെയും കൊണ്ട് അകത്തേക്ക് കയറി...

"ആ വന്നോ ഉരു തെണ്ടി..." മുന്നിൽ ഒരു കോട്ട മുഖവുമായി നിക്കുന്ന ചേച്ചിയെ കണ്ടതും അലോക്ക് മെല്ലെ Hazeline നിലത്തു നിർത്തി അവരുടെ അടുത്തേക്ക് ചെന്നു...

" എന്റെ ചേച്ചി കുട്ടി പിണക്കാവാണോ...?"

"മാറി നിക്കട ചെക്കാ അവന്റെ ഒരു കള്ള സ്നേഹം..."

" Mrs Jeena Joon നിങ്ങൾ അതു മാത്രം പറയരുത്... "

" പോടാ.. നിനക്കു ഈ ചേച്ചിയിട് ഒരിച്ചിരി സ്നേഹം ഉണ്ടെങ്കിൽ നീ ഞാൻ പറയണ കെട്ടേനെ.... " ജീനാ ഭായിയുടെ emotional blackmailing start ആയതും പെട്ടല്ലോ ഇശോയെ എന്നോർത്തു അവൻ തലക്ക് കൈ വെച്ചു...

" എന്റെ പൊന്നു ജീന അവനിപ്പോ വന്നയല്ലേ ഒള്ളു നീ അവനെ ഇപൊത്തന്നെ ഓടിക്കുമല്ലോ.." എന്നത്തേയും പോലെ ആലോക്കിന്റെ രക്ഷകൻ എത്തി...

" അങ്ങനെ പറഞ്ഞു കൊടുക്കളിയാ... "

" അല്ലേലും അളിയനും അളിയനും ഒന്നാണല്ലോ ഞാൻ പുറത്തും.."

ARRANGE MARRIAGE Where stories live. Discover now