ഹൃദയ സഖി❤️ :::1

293 12 0
                                    


പ്രകൃതിയുടെ മനോഹാരിത നിറഞ്ഞ് നിൽക്കുന്ന ഗ്രാമം...പാലക്കാടൻ ജില്ലയിലെ ഒരു ഉൾപ്രദേശം..

ഇത് അവളുടെ കഥയാണ്...
ആരോരുമില്ലാതെ ഒടുക്കം സ്വന്തം നാട് വിട്ട് പുതിയ ജീവിതം തുടങ്ങാൻ പ്രേരിപ്പിക്കപ്പെട്ട അവളുടെയും അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന അവന്റെയും കഥ...

സന്തോഷം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കൊടുംകാറ്റ് വന്നത് പോലെ കുറച്ച് കാര്യങ്ങൾ നടക്കുന്നു..അന്ധകാരത്തിന്റെ അറയിൽ തളയ്‌ക്കപ്പെട്ട അവളെ പുതിയ ജീവിതത്തിലേക്ക് കൊണ്ട് വരുന്ന കുറച്ച് പേർ..

ചുറ്റും ഒച്ചപാടും ബഹളവും..തിരക്കിനിടയിലൂടെ അവൾ‌ മുന്നോട്ട് നടന്നു..ഒരിക്കലും തനിക്ക് ഇങ്ങനെ ഒരു വിധി ഉണ്ടാവുമെന്ന് അവൾ‌ കരുതിയില്ല..കയ്യിൽ പിടിച്ചിരുന്ന ബാഗ് അവൾ‌ മാറോട് അടുപ്പിച്ചു..കുനിഞ്ഞ് നോക്കി നടന്നു..അവളുടെ ഒരു കയ്യിൽ ആരോ പിടിച്ചിട്ടുണ്ടയിരുന്നു..അവളുടെ അമ്മാവൻ..എന്തിനോ വേണ്ടി തിരയുന്ന മിഴികൾ..പുഞ്ചിരിക്കാൻ ആഗ്രഹിച്ച ചുണ്ടുകൾ.. ഈറൻ അണിഞ്ഞ അവളുടെ മിഴികളിൽ തളം കെട്ടി നിൽക്കുന്ന കണ്ണുനീർ പതിയെ താഴേക്ക് പതിച്ചു..സ്വന്തം അച്ഛനോടും അമ്മയോടും ഒപ്പമുള്ള മനോഹരമായ 20 വർഷങ്ങൾ.. ഓർമ്മവന്ന കാലം മുതൽ ഉള്ള ഓർമ്മകൾ അവളുടെ മനസ്സിലൂടെ കടന്നുപോയി... ഇന്നവൾക്ക്‌ അവളുടെ അച്ഛനേയും അമ്മയേയും നഷ്പെട്ടിരിക്കുന്നു....

പാലക്കാടിന്റെ മനോഹാരിത നിറഞ്ഞ് നിന്നിരുന്ന ഗ്രാമത്തിൽ നിന്നും അവൾ ഇന്ന് മറ്റൊരിടത്ത് വന്നിരിക്കുന്നു..അമ്മാവന്റെ വീട്ടിലേക്ക്..ഗുരുവായൂർ ക്ഷേത്രത്തിൻ അടുത്തുള്ള ഒരു വീട്..അവൾക്ക്‌ ഏറ്റവും പ്രിയമുള്ള കണ്ണന്റെ മുന്നിലേക്ക്.. എന്നാൽ മുന്നിൽ ഉള്ള സാഹചര്യം അവളുടെ ജീവിതം മാറ്റിയിരിക്കുന്നു...

ആരെയും നോവിക്കാതെ എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം പെണ്ണ്..അവൾ "അഞ്ജലി"
വീണുപോയ ഗർത്തത്തിൽ നിന്നും പതിയെ എഴുനേൽക്കാൻ ശ്രമിക്കുകയാണ് അവൾ...

പുതിയ സ്ഥലത്തെ ജീവിതം തികച്ചും അന്യമായി അവൾക്ക് തോന്നി..സ്വന്തം നാട്ടിലെ തന്റെ തറവാട്ടിൽ വളർന്ന അവൾക്ക് പുതിയ നാടുമായി പൊരുത്ത പെടാൻ സാധിച്ചില്ല..എങ്കിലും അവൾ പൊരുത്തപ്പെടാൻ ശ്രമിച്ചു...അമ്മാവൻ പാചകക്കാരൻ ആയിരുന്നു..വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കി പുറത്ത് വിൽക്കുകയും ഉണ്ടായിരുന്നു..അഞ്ജലി പതിയെ അമ്മാവനെ ജോലിയിൽ സഹായിക്കാൻ തുടങ്ങിയിരുന്നു... അമ്മാവന്റെ മകൾ അമ്മുവിന് അഞ്ജലിയെ വല്ല്യ ഇഷ്ടം ആയിരുന്നു..പതുക്കെ പതുക്കെ അവൾ പുതിയ ഒരു ജീവിതം തുടങ്ങാൻ ആരംഭിച്ചു..എന്നും രാവിലെ ഗുരുവായൂരപ്പനെ തൊഴുത് മടങ്ങൽ പതിവായി....

ഹൃദയ സഖി❤️Where stories live. Discover now